Translate

Wednesday, September 20, 2017

വേലിതന്നെ വിളവ്തിന്നാൽ !?

വേലിതന്നെ വിളവ്തിന്നാൽ !?
അർത്ഥാർത്തിമൂലം രാഷ്ട്രീയനേതാക്കൾ 'രാജ്യദ്രോഹികളാകുമ്പോൾ, അവരെ ''എൽഡിഫ് // യുഡിഫ്'' മാറിമാറിച്ചുമക്കുമ്പോൾ, ഈ രണ്ടു രാഷ്ട്രീയ മുന്നണികളും ജനഹൃദയങ്ങളിൽ നാറുന്നു!; എന്നതുപോലെ  തന്നെയാണ് നസ്രാണിയുടെ ദൈവമില്ലാത്ത ഈ സഭകളിലെ കാമാര്ത്തി മൂത്ത ''വ്യഭിചാരിയോസന്മാരെ'' ഭദ്രാസനങ്ങൾ മാറ്റികൊടുത്തു , പൊതുജനത്തെ [ആടുകളെ ]കഴുതകളാക്കുന്നതും,  [പാതിരിയെക്കൊണ്ട് ശരീരവെഞ്ചെരിപ്പ് നടത്തുന്ന] പള്ളിമുറ്റം നിരങ്ങികളായ അച്ചായഗോപസ്ത്രീകൾക്കു സഭ വളംവച്ചു കൊടുക്കുന്നതും നല്ലതിനല്ല ! സ്വർഗം നാണിക്കുന്നു !

അമേരിക്കയിൽനിന്നും [ജയിലറയുടെ വാതൽക്കൽനിന്നും] ഈയിടെ ] 'സഭാതലവനോസ്' നേരിട്ടുചെന്നു രക്ഷപെടുത്തി നാട്ടിലേക്ക് നാടുകടത്തിയ ഒരു മെത്രാന്റെ  [വ്യഭിചാരിയോസിന്റെ] കഥകൾ അറിയാത്ത നസ്രാണി മലയാളക്കരയിൽ ആരുംതന്നെ ഇല്ല എന്നിരിക്കെ; ആ നാറിയുടെ നാറുന്ന ലോഹയൂരുന്നതിനു പകരം, ഒരു നാണകെട്ട 'ട്രാൻസ്ഫെർ' നടത്തി ഈ ആഭാസന്മാരെ സംരക്ഷിക്കുന്ന സഭയുടെ ഈ തീരുമാനം നാളെ ഈ സഭയെത്തന്നെ നാറ്റിക്കും നിശ്ചയം ! രാഷ്ട്രീയ മതനേതാക്കൾ പിഴച്ചാൽ അവനെ സ്ഥാനഭ്രഷ്ടനാക്കി അധികാരാവകാശങ്ങളിൽനിന്നും  ഇല്ലാതാക്കിയില്ലെങ്കിൽ, ആ രാഷ്ട്രയ // മതങ്ങളെ കാലം ഇല്ലാതെയാകും നിശ്ചയം ! കുറ്റവാളികളെ പരസ്പരം പ്രീണിപ്പിക്കുന്ന ഈ പ്രവണത,സഭകളെ ,പാർട്ടികളെ  നിങ്ങളുടെ നാശത്തിനാണ്; ഓർക്കൂ  നേതാക്കളെ ! "തൂറിയവനെ ചുമക്കരുതേ ;ചുമന്നാൽ ചുമ്മുന്നവനും നാറും!" ഇതൊരു പഴംചൊല്ലല്ല ,പകരം  മുന്നറിയിപ്പാണ് !   samuelkoodal

No comments:

Post a Comment