Translate

Wednesday, August 23, 2017

സർക്കാരേ, മാപ്പു!

സർക്കാരേ, മാപ്പു! 
''മുത്തലാക്കിനെ'' ഒറ്റത്തലാക്കാൽ  ഇല്ലാതാക്കിയ ഭാരതാംബേ ,തവ സുപ്രഭാതം ! പൗരോഹിത്യമതങ്ങളിലെ മനുഷ്യത്വമില്ലാത്ത നിയമങ്ങളെ ഭസ്മീകരിച്ച സുപ്രീംകോടതീ, തവ സുപ്രഭാതം! യഹോവയോളം പഴക്കമുള്ള പുരോഹിതകാട്ടാളത്തത്തിന്റെ പിണിയാളുകളായ ''പീലാത്തോസുകൾ'' ഇല്ലാതായ സുപ്രീംകോടതീ, തവ സുപ്രഭാതം! എന്നെ പെറ്റ അമ്മയിലെ മഹത്വത്തെ മാനിച്ച , ആദ്യം നുകർന്ന അമ്മിഞ്ഞിപാലിന്റെ മധുരം മറക്കാത്ത മനസുകളെ, തവ സുപ്രഭാതം !

 മുത്തലാക്കിനേക്കാൾ അതിക്രൂരമാണീ മനുഷ്യനെ കത്തനാർ പള്ളികളിൽ ആടാക്കുന്നതു ! ഒരു ക്രിസ്തീയ കുടുംബത്തിൽ ഞാനറിയാതെ ''ഞാൻ'' പിറന്നുപോയ കുറ്റത്തിന് // ക്രിസ്തുവിനെ അനുസരിക്കാതെ  ഞാൻ പള്ളിയിൽ പോയ രണ്ടാം കുറ്റത്തിന്, എന്നെ പോഴൻപാതിരി വെറും ഇരുകാലി ആടാക്കുന്നു! അവൻ എന്റെ ഇടയനായും സ്വയം ചമയുന്നു! എമ്പോക്കിയായ മഹാപാപികത്തനാരെന്നെ പാപിയാക്കുന്നു! എന്നിട്ടവൻ സ്വയം ''വൈദീകത'' മറന്നു ദൈവീകനാകുന്നു! ജനത്തെ കുമ്പസാരിപ്പിക്കുന്നു // പാപങ്ങൾ മോചിച്ചുതരുന്നതിനായി  കൂദാശച്ചൊല്ലി ആടുകളെ വീണ്ടും കബളിപ്പിക്കുന്നു! മനനമില്ലാത്ത വിശ്വാസിയുടെ വരുമാനത്തിന്റെ പത്തിലൊന്നു പള്ളിക്കു കൊടുത്ത് പള്ളിയിൽ അല്പനാളത്തേയ്ക്കു [ശുമ്പന്മാർ] പുണ്യവാന്മാരാകുന്നു! അല്ലാത്തവരെ  ശവപ്പറമ്പിൽ തെമ്മാടിക്കുഴിയിലും കത്തനാർ ഒടുവിൽ മൂടുന്നു! ദശാംശമായും, നേർച്ചയായും ,കൂദാശക്കാശായും,ആതുരസേവന //വിദ്യാവിളമ്പാലയും ഒരു കണക്കുമില്ലാതെ ഇവർ നേടുന്ന കോടികൾകൊണ്ട് //വോട്ടുബാങ്കുകൊണ്ടും സർക്കാരുകൾപോലും ഇവറ്റകളുടെ  വരുതിയിലാക്കുന്നു! 

ഈ രാജകീയ പൗരോഹിത്യവും ,ഇവറ്റകളുടെ ഈ ഭീകരവാഴ്ചയും  ഒരിക്കലായി നശിച്ചെങ്കിലേ ''ജനത'' ഭാരതജനതയാവൂ.... ഭാരതാംബേ, നിന്റെ മക്കളെ ഓരോ അച്ചായസഭകൾ കൈയടക്കിവച്ചു അടിമകളുമാടുകളുമാക്കി ഇന്ന് കൊല്ലാകൊല ചെയ്യുകയാണ്! സനാതന വേദാന്ത ദര്ശന ഭൂമിയിൽ ആത്മീകാന്ധത ബാധിച്ച ഒരുപറ്റം ആട്ടിന്കൂട്ടത്തെ [നാട്ടിന്പുറങ്ങളിൽപോലും നാല്പതു പള്ളികളിലായി] കാലത്തിനു കൺകുളിർക്കെ കാണാം ! നിയമം മൂലം ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വമേധയാ ഇതിൽ ഇടപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ! അല്ലാഞ്ഞാൽ ഇനിയും പിറക്കുന്ന ശിശുക്കളെ തമ്മിലടിക്കുന്ന ഈ സഭകൾ മാമോദീസ മുക്കുംമുമ്പേ//സ്വന്തമാക്കുംമുമ്പേ  കാലപുരിയിലേക്കയയ്ക്കാൻ കനിവുണ്ടാകണം ... കംസനും ഹെരോദാവും പോലെ,,,,,,... സർക്കാരേ, മാപ്പു! അനീതികണ്ടു വേദനിക്കുന്ന ഈ മനസ്സിനോട് പൊറുക്കേണമേ..samuelkoodal

     

No comments:

Post a Comment