Translate

Saturday, April 8, 2017

''ഓശാന'' ഒരു വെറും കുരുത്തോല പെരുനാളല്ല !

''ഓശാന'' ഒരു വെറും കുരുത്തോല പെരുനാളല്ല !
വയലാറും ഇതറിയാതെ പാടി "കുരുത്തോലപ്പെരുന്നാളിന്‌ പള്ളിയിൽ പോയ്‌വരും കുഞ്ഞാറ്റ കുരുവികളേ" എന്ന് !
''ഓശാന'' ഒരു ''സ്വാഗത പ്രണവ മന്ത്രധ്വനിയാണ്''!  ദൈവത്തെ തന്നിലെ ''ബോധചൈതന്യമെന്നു'' അറിയാത്ത മനസുകൾ, തന്നിലെ ''നിത്യ ചൈതന്യത്തെ'' മറന്നു , ഒരു ദൈവസങ്കല്പത്തെ തന്റെ മനസിന്റെ മണിയറയിലേക്ക് / മനസുമായി നിത്യം രമിക്കുവാൻ മോഹിച്ചു, ദൈവസ്നേഹത്തോടെ / പ്രേമത്തോടെ സ്വാഗതം ചെയ്യുന്ന ദൈവീക പ്രേമഗാനപല്ലവിയാണ് "ഓശാന" എന്റെ പ്രിയരേ ! plese  under  stand ... 

അന്ന് ക്രിസ്തുവിനെ കുരിശിലേറ്റിയ പൗരോഹിത്യം, അതിനെ  നാലാം നൂറ്റാണ്ടിൽ, ''ഒലിവിലക്കൊമ്പിന്റെ'' , ''ഒലിവുപെരുനാളാക്കി'' !   
ഇവിടെ [പാതിരിയുടെ സ്വന്തം നാട്ടിൽ] കേരളത്തിൽ ഒലിവുമരമില്ലാത്തതിനാൽ,  ഒലിവിലയില്ലാത്തതിനാൽ, ''കേരം തിങ്ങും കേരളനാട്ടിൽ'' മിടുക്കൻ കത്തനാർ , അച്ചായനെ തെങ്ങിൽ അന്ന് കയറ്റി , അതിനെ ''കുരുത്തോലപ്പെരുനാളുമാക്കി'' ! പാതിരിയുടെ ഒരു കുതന്ത്രമേ ?! 

പണ്ടൊക്കെ ഞാൻ കൗമാരത്തിൽ {അൾത്താരാബോയ് ] ഓശാനയ്ക്കു പള്ളിയിൽ നേദിക്കാൻ കുരുത്തോലയും, മറ്റിതര പൂക്കളും, കോഴിവാലൻ ചെടിയുടെ ഇലകൾ നുറുക്കിയതും കടലാസിൽ പൊതിങ്ങു പള്ളിയിൽ കൊണ്ടുപോകുമായിരുന്നു !  നാളെ എന്റെ എഴുപതാം ഓശാനപ്പെരുനാളാണ് ! ഞാൻ പൂക്കൾ പറിച്ചില്ല/ കുരുത്തോല കരുതിയില്ല / കോഴിവാലൻ ചെടികളെ ഇലനുള്ളി പോലും നോവിച്ചുമില്ല ! എങ്കിലും ''എന്മനമേ , നിന്നെ ഉണർത്തുന്ന   
ഉണർത്തു പാട്ടായി നിന്റെ  ഉള്ളിൽ സദാ മരുവുന്ന ദൈവത്തിനു വീണ്ടുമൊരു ഓശാന / ''സ്വാഗതം'' പറഞ്ഞാ ''വ്യക്തിബന്ധത്തെ'' നീ എന്തിനു വഷളാക്കുന്നു'' എന്നൊരു തോന്നൽ !
അത് തന്നെയുമല്ല , ക്രിസ്തു വെറുത്ത പുരോഹിതന്റെ അടിമയായി പള്ളികളിലെ ഈ ആൾക്കൂട്ടത്തിൽ ഞാൻ എന്തിനു കൂടണം?എന്നൊരു ഉൾവിളിയും കാരണം നാളെ ഞാൻ ഉണർന്നാൽ, പള്ളിയിൽ പോയി എന്റെ രക്ഷകനെ അപമാനിക്കില്ല സത്യം ! 'ആൾറെഡി' എന്റെ അകമേ വസിക്കുന്നവന് പിന്നെ ഏന്തിനൊരു സ്വാഗതഗാനം ഞാൻ പാടണം?  വിവരദോഷം ! ''പൗരോഹിത്യ വിവരക്കേട്'' പാവം മനനമില്ലാത്ത ജനങ്ങളിലേക്കവർ വളരെ വേഗം പകരുന്നു! ഇതിനു ഒരു അറുതി എന്ന് വരുമോ ആവൊ?!    ''ആള്ക്കൂട്ടത്തിൽ തനിയെ"/ അതൊരു സുഖമാണ് സത്യം ! samuelkoodal 

No comments:

Post a Comment