Translate

Wednesday, March 8, 2017

"മരമാക്രികൾ"

"മരമാക്രികൾ" 
കേരളത്തിലെ ക്രിസ്തീയാനി സമൂഹത്തെ കാലം 'മരമാക്രികൾ' എന്ന് നാളെ വിളിച്ചാൽ ആരും കുണ്ഠിതപ്പെടേണ്ട കാര്യമില്ല ! തവള ഒരു കര/ജല ജീവിയാണെങ്കിലും, വെള്ളത്തിലെ താവളയാകാനാണ് ഓരോ താവളയ്ക്കും മോഹം ! ചിലർ ചില ചിന്ന കിണറുകളിൽ വന്നു വീണു പോകുന്നു ജന്മം കൊണ്ടും,  പിന്നെ ചില വിശ്വാസ സാഹചര്യം കൊണ്ടും ! അതിൽ നിന്നും ഒരിക്കലും ഈ തവള കരകയറി , അടുത്ത ചെറുതോടോ / കുളമോ/ നദിയോ/ കായലോ അന്വേഷിക്കാനും അതിലൊന്ന് കണ്ടെത്താനും ശ്രമിക്കുക കൂടിയില്ല ! കായല് കണ്ട ഒരു തവള ഈ കിണറ്റിലെ താവളയോട് കായലിന്റെ വിശാലത പറഞ്ഞാൽ, വിശ്വസിക്കാനും ഇതിനു ദുഖമാണ് ! വാകീറിപാസ്റ്റർ വയറ്റിപ്പാടിനു  വേണ്ടി പറഞ്ഞ ബൈബിൾ വിശ്വാസത്തിൽ [വിവരക്കേടിൽ] ആശ്വാസം കൊണ്ട് സ്വയം ''രക്ഷിക്കപ്പെട്ടവരായി'' അഹമ്മതിക്കുന്ന ഒരു കൂട്ടമാണ്  ഈ പെന്തക്കൂസു  വിഭാഗം മുഴുവനും എന്നാരെങ്കിലും വാദിച്ചാൽ ഞാനതു സമ്മതിക്കും നിശ്ചയം ! കേരളത്തിലെ കത്തോലിക്കനും ഏതാണ്ടിതേ പടി പ്രാകൃതനായിപ്പോയി! ഒരു കത്തോലിക്കാ കത്തനാർ  താനൊരു കത്തോലിക്കാ പുരോഹിതനായതിൽ അഭിമാനം കൊള്ളൂന്നതായി 'ഫേസ്ബുക്' ഇൽ ഇന്നലെ എഴുതിയത് വായിച്ചപ്പോൾ, ആ കാണ്ടാമൃഗത്തിന്റെ 
തൊലിക്കട്ടിയോർത്തു ഞാൻ ഊറിച്ചിരിച്ചു! "നഖം നനയാതെ നത്ത പിടിക്കുന്ന" /"കാശറിയാതെ കറി കൂട്ടുന്ന" ഈ നാറിയോടൊക്കെ കാലത്തിനു പുച്ഛമേയുള്ളൂ എന്നിവനൊക്കെ എന്ന് മനസിലാക്കും ? 

എന്റെ "സാമുവലിന്റെ സുവിശേഷം" ഒന്ന് വായിക്കാൻ മടിക്കുന്ന ക്രിസ്തീയ മൂരാച്ചികളെ എനിക്കറിയാം ! കാരണം വായിച്ചു കഴിഞ്ഞാൽ ചിലപ്പോൾ വിവരം വന്നു വിശ്വാസം ഉലഞ്ഞുപോയെലോ എന്ന ഉൾഭയമാണത്തിനു കാരണം ! ബൈബിളിലെ അക്ഷരങ്ങളല്ലാതെ മറ്റെല്ലാ അക്ഷരങ്ങളെയും ഇവറ്റകൾ വെറുക്കുന്നു / ഭയക്കുന്നു ! "മാറ്റമില്ലാത്ത മാറ്റത്തെ" ഇവർ അറിയുന്നതേയില്ല! ഈ കിണറ്റിലെ തവളകൾ വരൾച്ചമൂത്തു കിണർ വറ്റുമ്പോൾ മരത്തിൽ മേഘങ്ങളെ മോഹിച്ചു കയറി മരമാക്രികളാകും നിശ്ചയം! കാശുകൊടുത്തു മലയാളമനോരമയല്ലാതെ ഇവർ മറ്റൊന്നും വായിക്കില്ല ! "സാമുവലിന്റെ സുവിശേഷം "വായിക്കണമെങ്കിൽ ഞാൻ അവനു വായനക്കൂലിയായി അങ്ങോട്ട് കാശുകൊടുക്കണം ! നീ അങ്ങനെ നന്നാവണ്ടടാ മോനെ, നീ നിന്റെ പിതാക്കന്മാരുടെ പിൻപറ്റി പാത്തിരിപ്പുരകെ / പാസ്റ്ററുടെ ഗീർവാണം കേട്ട് ജന്മ സഫലമാക്കൂ... .."കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ അല്ലാത്തവർ പോയി ........".!!samuelkoodal 

No comments:

Post a Comment