Translate

Wednesday, March 22, 2017

രണ്ടു കോടി ദരിദ്രര്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും മൂലം മരണത്തിലേക്ക് കുതിക്കുമ്പോള്‍..... ???

പി.സി റോക്കി Mob: 9961217493
    

നാലു വിദേശരാജ്യങ്ങളിലെ 2 കോടി ജനങ്ങള്‍ ക്ഷാമവും പട്ടിണിയും മൂലം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യു.എന്‍ മനുഷ്യാവകാശ വിഭാഗം തലവനായ സ്റ്റീഫന്‍ ഓബ്രിയാന്റെ മുന്നറിയിപ്പ് പ്രമുഖ പത്രമാധ്യമങ്ങളില്‍ 12.03.2017 ല്‍ നാം വായിച്ച് ഞെട്ടിയിരിക്കുമല്ലോ. പട്ടിണി മൂലമുളള ഈ ദുരന്തം അതിഭയാനകം തന്നെയായിരിക്കും എന്നതില്‍ നമുക്കാര്‍ക്കും ഒട്ടും സംശയമില്ല.
     എന്നാല്‍ ഇതിനോട് കൂട്ടിവായിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ വാര്‍ത്ത വന്ന് രണ്ടുദിവസം പിന്നിട്ടപ്പോള്‍ അതേ പ്രമുഖ പത്രത്തില്‍ ഒരു വാര്‍ത്ത ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കണ്ണമാലി ''തിരുനാള്‍ ദിനമായ 2017 മാര്‍ച്ച് 19ന് ഒരു ലക്ഷം പേര്‍ക്ക് നേര്‍ച്ച സദ്യ''. ഇത് രണ്ടും കൂട്ടി വായിച്ച  വിശ്വാസികളും അന്യമതസ്ഥരും സാസ്‌കാരിക നായകരും സാഹിത്യകാരന്മാരും ഞെട്ടിത്തെറിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തു കണ്ടില്ല. സമൂഹ മനുഷ്യ മനസ്സാക്ഷി അത്രമാത്രം പ്രതികരണശേഷി ഇല്ലാത്തതായി മരവിച്ച് മാറിയിരിക്കുകയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വസ്ത്രമില്ലാത്തവന്                  വസ്ത്രവും, വിശക്കുന്നവന് ആഹാരവും, ദാഹിക്കുന്നവന് ജലവും കൊടുക്കണമെന്നല്ലേ യേശുനാഥന്‍ അരുള്‍ ചെയ്തത്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന നേര്‍ച്ചസദ്യയില്‍ എത്ര പേര്‍ വിശക്കുന്നവരും ദാഹിക്കുന്നവരുമായുണ്ട് ??.
     ആഘോഷങ്ങള്‍, തിരുനാളുകള്‍, നേര്‍ച്ചസദ്യകള്‍ ഇവ ലളിതമായി നടത്തണമെന്ന് അഭിവന്ദ്യ ബിഷപ്പുമാരുടെ ഇടയലേഖനങ്ങള്‍ കത്തോലിക്ക പള്ളികളില്‍ അറിയിപ്പും തിരുവചനങ്ങളുമായി ഉത്‌ഘോഷിക്കപ്പെടുമ്പോള്‍ ലക്ഷം പേരുടെ സദ്യക്ക് കോടിയോളം രൂപ ചിലവാകില്ലേ എന്ന് വിശ്വാസികളും സ്‌പോണ്‍സര്‍ ചെയ്യുന്നവരും ചിന്തിച്ചിരുന്നെങ്കില്‍ നാട് എന്നേ നന്നായേനെ. ആര്‍ഭാടങ്ങള്‍ കുറച്ച് ആ തുകയുടെ 25 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്ന കത്തോലിക്ക സഭാ തലവന്മാരുടെ പ്രഖ്യാപനങ്ങള്‍ മരുഭൂമിയിലെ ഗിരിപ്രഭാഷണങ്ങളായി മാറുകയല്ലേ എന്നും തോന്നിപ്പോകുന്നു.
     സെമിത്തേരികളില്‍ സ്ഥിരമായി ലക്ഷങ്ങള്‍ മുടക്കിയുള്ള കല്ലറകള്‍ നല്‍കുന്ന രീതി പുനരാലോചിക്കണം, കോടികള്‍ മുടക്കിയുള്ള ദേവാലയ, പാരീഷ് ഹാള്‍ നിര്‍മ്മാണ ധൂര്‍ത്തുകള്‍ ശരിയല്ല എന്ന് പ്രസ്താവന ഇറക്കുന്ന അഭിവന്ദ്യര്‍ തന്നെ ഈ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നത് വിരോധഭാസമാണെന്ന് അന്യമതസ്ഥര്‍ പുച്ഛത്തോടെ പറയുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും  ലഭിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും പാവങ്ങള്‍ക്ക് നല്‍കണമെന്ന ആഹ്വാനം എവിടെയെങ്കിലും നടപ്പാക്കപ്പെടുന്നുണ്ടോ എന്നും എപ്പിസ്‌കോപ്പല്‍ അസംബ്ലി തിരക്കുവാന്‍ തയ്യാറുണ്ടോ എന്നും മറ്റു മതക്കാര്‍ ചോദിക്കുന്നു.
     ഒരു പള്ളിക്ക് പണ സമ്പാദനത്തിനുവേണ്ടി ആറും ഏഴും ഭണ്ഡാര പള്ളികള്‍, അതിലോരോന്നിലും മൂവായിരം മുതല്‍ രണ്ടായിരം പേര്‍ക്ക് വരെ മത്സര ബുദ്ധിയോടെയുള്ള നേര്‍ച്ചസദ്യകള്‍.               ഇത്രയും നാള്‍ വിശുദ്ധ അന്തോണീസിന്റെ പേരിലായിരുന്നു നേര്‍ച്ചസദ്യകള്‍ എങ്കില്‍ ഇത്തവണ വിശുദ്ധ യൗസേപ്പിതാവിന്റെയും കൂടി പേരില്‍ നാടുനീളെ സദ്യകള്‍ നടത്തുന്നു. ഇനി ഘട്ടംഘട്ടമായി ഓരോ വര്‍ഷവും ഓരോ വിശുദ്ധന്റെ പേരിലും നേര്‍ച്ചസദ്യകള്‍ തുടങ്ങുവാന്‍ പരിപാടി ഇട്ടിട്ടുണ്ടെന്ന് ചില വിശ്വാസികള്‍ അഭിപ്രായപ്പെടുന്നത് കേള്‍ക്കുവാന്‍ ഇടയായി. സദ്യകള്‍ കഴിയുമ്പോള്‍ പരിസരങ്ങളിലാകെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രമാത്രം പരിസര മലിനീകരണം വരുത്തുന്നു എന്ന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കാറുണ്ടോ ?
     ലോകത്തിലെ പട്ടിണിക്കോലങ്ങള്‍ക്ക് ആശ്വാസമേകാനും അവരുടെ ഒഴിഞ്ഞ വയറുകള്‍ നിറയാനും വേണ്ടി 2013 ജൂലൈ മാസം 9ന് പള്ളിയങ്കണത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികള്‍ക്ക് എറണാകുളം അതിരൂപതയിലെ ഒരു മെത്രാന്‍ വിശ്വാസികളുടെ വലതുകൈ നീട്ടിപ്പിടിച്ച് സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതോടെ  ഒരുപാട് പട്ടിണിക്കോലങ്ങളുടെ വയര്‍ നിറഞ്ഞ് കവിയാന്‍ ഇടയായി എന്ന് അന്യമതസ്ഥര്‍ ആക്ഷേപിച്ചിരുന്നു. വലതു കൈ നീട്ടിപ്പിടിച്ച് ഒരു തരി ഭക്ഷണം പോലും പാഴാക്കരുതെന്നായിരുന്നു സീഡ് പ്രതിജ്ഞ ചെയ്യിച്ചതത്രേ. യേശു കുരിശില്‍ കിടന്നുകൊണ്ട് വിലപിച്ചതാണ് ഇത്തരുണത്തില്‍  ഓര്‍മ്മ വരുന്നത് ''പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ''

     പ്രവാസികളെ നിങ്ങളുടെ സംഭാവനകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണോ നല്‍കുന്നതെന്ന് തിരക്കുമോ ?

1 comment:

  1. പാസ്ടറുടെ / കാതോലിക്കായുടെ / കര്‍ദ്ടിനാളിന്റെ കോടികളുടെ കുളിരണിഞ്ഞ കാറുകളും", പാവം ആടുകളുടെ ''നൂറിടം തുന്നി തുന്നി ചൂചിയും നൂലും തോറ്റ" ചെരിപ്പും കാണുബോള്‍ ''ദൈവരാജ്യം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആഗതമായി'' എന്ന് കണ്ടു, കുരിശില്‍ ''ഉടുതുണിക്ക് മറുതുണിയില്ലാതെ'' കിടന്ന കര്‍ത്താവിനു മേലാകെ കോരിത്തരിക്കും നിശ്ചയം!

    ''രണ്ടായിരം കൊല്ലമായിട്ടും കര്‍ത്താവിന്റെ പേരില്‍ ജനത്തെ ചൂഷണം ചെയ്ത ഈ അശുദ്ധപൌരോഹിത്യത്തെ / പാസ്റെര്‍ കൂട്ടങ്ങളെ, മനനമില്ലാത്ത വെറും ആടുകള്‍ ഇനിയും തിരിച്ചറിഞ്ഞില്ലല്ലോ'' എന്ന് സ്വര്ഗം ദുഖിച്ചപ്പോളാണ് ബി.ജെ.പി. ദേ പറയുന്നു ''ഭാരതത്തില്‍നിന്ന്നും 2021 കഴിയും മുൻപേ ഇവറ്റകള്‍ ഭാരത മണ്ണിൽ നിന്നും തുടച്ചുനീക്കപ്പെടുമെന്നു'' ! ഇത് കര്‍ത്താവിന്റെ പണിയാണ് കേട്ടോ!!ദൈവത്തിനുംമടുത്തന്നെ ..

    കത്തനാര് വീട്ടില്‍ കൂദാശ ചൊല്ലാന്‍ കയറി മകളെ ഗർഭിണിയാക്കി അപ്പനെ പിടിച്ചു ''ലോത്താക്കി'' ! കരയുന്ന മകൾ " അപ്പച്ചനല്ല ,അച്ഛനാണ് " എന്ന് വിതുമ്പിയത് നമ്മിൽ എത്ര കാളകളുടെ ഇടനെഞ്ചിൽ തറച്ചു! [തറച്ചെങ്കിൽ ഇനിയെങ്കിലും ഈ മുതുകാളക്കത്തനരന്മാരോട് വിടപറയൂദൈവജനമേ............................. .run away from.church] പരിശുദ്ധനായ ലോത്തിന്റെ പുസ്തകത്തിലെ വേദപാഠം സണ്‍‌ഡേസ്കൂള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഗുണ പാഠവുമായില്ലേ ? പോരെ അച്ചായാ?? ഹല്ലേലുയ്യാ ! samuelkoodal

    ReplyDelete