Translate

Friday, March 10, 2017

ആഭാസക്രിസ്തീയത !

ആഭാസക്രിസ്തീയത ! 

ഇന്നത്തെയീ വഴിപിഴച്ച പൗരോഹിത്യത്തെ ഇവരുടെ  ''ആഭാസക്രിസ്തീയത'' വെടിഞ്ഞു  നല്ല ഒന്നാംതരം                                 ''മര്യാദരാമൻമാരാക്കുവാൻ'',  നാം ആടുകൾ ഒറ്റ ഞായറാഴ്ച ഇവന്റെയൊക്കെ കുര്ബാനത്തട്ടിപ്പ് കാണാൻ പള്ളിയിൽ പോകാതിരുന്നാൽ മതി !  ചുരുക്കിപ്പറഞ്ഞാൽ , ക്രിസ്തുവിനെ അനുസരിക്കുന്ന ഒരു ക്രിസ്തീയസമൂഹം ഇവിടെ ഇനിയെങ്കിലും ഉണ്ടായാൽ മതി , പാസ്റ്റർ മോനും പാതിരി പിതാവും താനേ ക്രിസ്തീയരാകും !  പിരിവല്ല ഇവരുടെ പ്രശനം! ഇനിയും ഒരു പിരിവുമില്ലാതെ ഒരുപാടുകാലം ഇവനൊക്കെ സുഖിച്ചു വാഴുവാൻ തലമുറകളുടെ വിയർപ്പു ഇതുങ്ങൾ കൈവശപ്പെടുത്തി സ്വയം കുബേരന്മാരായിക്കഴിഞ്ഞു ! INCOMETAX പോലും കൊടുക്കാതെ 'ബ്ലേഡ് മാഫിയായെ' കൂട്ടുപിടിച്ചു, സമ്പത്തു ഇരട്ടിപ്പിക്കാനും ഇവന്മാർ കേമന്മാരാണ് !  ഞങ്ങളുടെ ഒരു കാതോലിക്കായെ കഴിഞ്ഞയിടെ  ''കാലൻ ചെയ്തപ്പോൾ'' കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന പെട്ടികളിൽ നിന്നും നാലരക്കോടി കത്തനാരന്മാർ പിന്നീട് എണ്ണിയെടുത്തു ! 'നോമിനി' ഇല്ലാത്ത ബ്ലഡ്‌ നിക്ഷേപങ്ങൾ കൊള്ളപ്പലിശബാങ്കുകാർ അവരുടെ മൂലധനത്തോട് ചേർത്താഹ്ലാദിച്ചു ! അവർ [ ബാവ കാലം ചെയ്തതിൽ] സന്തോഷിച്ചു ഷാമ്പയിൻ പൊട്ടിച്ചു 'സെലിബ്രെറ്റ്‌' ഹെയ്‌തു ! നമ്മുടെ കൂദാശക്കാശിന്റെ ഒരു ദുർവിധിയെ ?! 

ആയതിനാൽ പണമിനിയും ഇവർക്ക് പ്രശ്നമല്ല; ജനമാണ് പ്രശനം !വീണ്ടും ചതിക്കാൻ ഇവർക്ക് മനനമില്ലാത്ത മനുഷ്യക്കോലങ്ങളെ പള്ളികളിൽ എന്നും കുത്തിനിറയ്ക്കണം ! ദൈവജനമേ, ക്രിസ്തുവിനെ [ഒരു ഹർത്താൽ ദിനം പോലെ] ഒരുദിവസം അനുസരിക്കൂ..നമുക്ക് കൂട്ടമായി മാസത്തിലെ ഒന്നാം ഞായറാഴ്ചകൾ  പള്ളിയിൽ പോകാതെ കർത്താവിനെ അനുസരിക്കാം ! മനസ്സാകുന്ന അറയിൽ കയറിയിരുന്നു മൗനത്തിൽ അവനോട് പ്രാർത്ഥിക്കാം  ! അങ്ങനെ യൂറോപ്പിൽ തുടങ്ങിയ ഈ മതം യൂറോപ്പിലെപ്പോലെ പള്ളികൾ കാലിയായി ഇവിടെയും അവസാനത്തിന്റെ തുടക്കം കുറിക്കട്ടെ ! കള്ളന്മാർ മാത്രമാകട്ടെ ആ ഗുഹയിൽ ! ആ സത്യം പറഞ്ഞ കർത്താവ് വാഴ്ത്തപ്പെടട്ടെ ....കാലം കുളിരണിയട്ടെ! .അതിനായി ,എത്രയും വേഗം വി.മത്തായി ആറും ഇരുപത്തിമൂന്നും ഒന്ന് മനസിരുത്തി വായിച്ചാട്ടെ!


ഈ നിക്രിഷ്ട ജീവികളുടെ കൂദാശ കുർബാന നമുക്ക് വേണ്ടാന്ന് വച്ചാൽ കൂദാശ ഭ്രാന്തു മൂത്തു ഇവറ്റകൾ ളോഹ താനേ വലിച്ചുകീറും! ദൈവത്തെ അറിയാത്ത ഇവനെയൊക്കെ ബഹുമാനിച്ചു ദൈവനിന്ദ വരുത്തരുതേ .."ദുഷ്‌ഠനെ നീതിമാൻ എന്ന് വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ" എന്നല്ലോ തിരുവചനം?  !.ആമ്മേൻ .samuelkoodal





No comments:

Post a Comment