Translate

Thursday, January 12, 2017

'പള്ളി' പാതിരിയുടെ 'വ്യവസായശാല'

 'പള്ളി' പാതിരിയുടെ 'വ്യവസായശാല' 

പഴയനിയമത്തിന്റെ താളുകളിലൂടെ നാം പരിചയപ്പെട്ട ഇസ്രയേലിന്റെ കുലദൈവമായ  "യഹോവയുടെ" നിർണ്ണയപ്രകാരം, ദാവീദ് രാജാവ് കോടികൾ വിലമതിക്കുന്ന സാമഗ്രികൾ സംഭരിക്കുകയും, പിന്നീട് സോളമനാൽ പണികഴിപ്പിക്കപ്പെടുകയും, നിർമ്മാണകലയിലെ എൻജിനീയരായി യഹോവാതന്നെ നേരിട്ട് പ്രവർത്തിക്കുകയും ചെയ്ത, അതിരമണീയമായ നമ്മുടെ "യെരുശലേം ദേവാലയം" കണ്ടപ്പോൾ മനുഷ്യപുത്രൻ എന്തുകൊണ്ടോ സന്തോഷിക്കാതെ, പകരം ഹൃദയം കദനത്തീയിൽ ഉരുകി, "എന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നു കളയുന്നു" എന്ന് വിതുമ്പി ! അതിനെ "കള്ളന്മാരുടെ ഗുഹ "എന്ന് നാമകരണം ചെയ്തു ശപിച്ചു ! ഉടനെ തന്നെ കയറുകൊണ്ടൊരു ചമ്മട്ടിയുണ്ടാക്കി യെരുശലേം പള്ളിയുടെ "രണ്ടാംകൂദാശ" ക്രിസ്തു കഴിച്ച നിമിഷം, സ്വർഗം വിറയലാർന്നതു ഇന്നലയെന്നോണം എന്റെ കണ്മുന്നിലിരിക്കുമ്പോൾ , ഇന്നും മത്സരബുദ്ധിയോടെ നാടാകെ 'വെറൈറ്റി' പള്ളികൾ പണിയുന്ന സഭകളെ , അതിനു ജനത്തെ പിഴിയുന്ന / പ്രേരിപ്പിക്കുന്ന പൗരോഹിത്യത്തെ, സ്വർഗം എങ്ങിനെ കാണുമെന്നതിൽ എനിക്ക് സംശയമില്ലാതില്ല! കോടികളുടെ പള്ളികൾ പണിയുമ്പോൾ പതിരിയും  മെത്രാനുംകൂടി അടിച്ചുമാറ്റുന്ന വെട്ടുമേനി എത്രയെന്നു ആടുകളറിഞ്ഞാൽ ചങ്ക്‌പൊട്ടുകയും ചെയ്യും !   

പിതാവായദൈവം അവന്റെ  ഇഷ്ടത്തിന് തന്നെ പണികഴിപ്പിച്ച  ദേവാലയം പുത്രന് കള്ളന്മാരുടെ ഗുഹയായി തോന്നിപ്പിച്ചത് പുരോഹിതന്റെ കൈയ്യിലിരിപ്പ് ഒന്നുകൊണ്ടു മാത്രമാണല്ലോ ! "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന് " ശേഷം  ജനത്തോടൊരു വിലക്ക് ദൈവപുത്രന് അന്ന് തിരുവായ്‌മൊഴിഞ്ഞു കൊടുത്തതും പൗരോഹിത്യ ചൂഷണം കണ്ടിട്ട് മനം നൊന്തിട്ടുമാകണം നിശ്ചയം! ഇതിൽ നിന്നും ഒരു 'ലോജിക്കൽ കൺക്ലൂഷനിലേക്കു'ഏതു മരമണ്ടനും എത്തിച്ചേരാനാകും , അത് " പള്ളി പണിയിച്ചതു ദൈവത്തിനു വേണ്ടിയല്ലായിരുന്നു , പുരോഹിതന്റെ ജീവനമാർഗമായാണ് ഇവിടെ  മാറിമാറി ആരാധനാലയങ്ങൾ ഉണ്ടാക്കിയത് ! പുരോഹിതന് വേണ്ടി മാത്രമായിരുന്നു പലതറി ദൈവങ്ങളെയും പുന്ന്യാളരെയും അവർ അവർക്കായി ഉണ്ടാക്കി നമ്മെ ഏൽപ്പിച്ചു / നമുക്ക് പണിതന്നു, എട്ടിന്റെ പണി !
ഇന്ന് രാഷ്ട്രീയപാർട്ടികളുടെ ലോക്കൽകമ്മറ്റിയോഫീസ് തോല്കുമാര് മത്സരിച്ചീകൂട്ടർ നമ്മുടെ കാശുകൊണ്ട് അവർക്കു ''ഭക്തിയെന്ന വ്യവസായം'' നടത്താനായി ദേവാലയങ്ങൾ നമ്മെക്കൊണ്ട് പണിയിപ്പിച്ചു  ചെത്തി ജീവിക്കാമെന്നുമായി! "ഞാനും പിതാവും ഒന്നാകുന്നു (അഹം ബ്രഹ്‌മാസ്‌മി)" എന്ന ഭാരതദര്ശനം ക്രിസ്തുവിനുണ്ടായതുപോലെ നാമോരോരുത്തരും ഈ സ്വയം അറിവിലേക്ക് നമ്മെ ഉയർത്താൻ ഭഗവത്ഗീതയെ ശരണം പ്രാപിക്കേണം /മറ്റൊരു മാർഗവും മനുഷ്യനീ മണ്ണിലില്ല സത്യം !   

No comments:

Post a Comment