Translate

Friday, December 23, 2016

കത്തോലിക്കാസഭ പുരോഹിതർ മനോരമയ്‌ക്കെതിരെയുള്ള പ്രതിഷേധസമരങ്ങൾ അവസാനിപ്പിക്കണം. സംയുക്ത ക്രിസ്ത്യൻ നവീകരണ പ്രസ്ഥാനങ്ങൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ നൽകിയ റിലീസ്.

.കേരളത്തിലേയും ഭാരതത്തിലേയും ക്രിസ്തീയ സഭകളുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള മനോരമയെ പിന്നിൽ നിന്നു കുത്തുന്നതും അപമാനിക്കുന്നതും ഖേദകരമാണ്. സഭാവിശ്വാസികളെ മുൻനിർത്തി പുരോഹിത നേതൃത്ത്വം മനോരമയോട് കാട്ടുന്ന ചതി മറ്റു മാധ്യമങ്ങളും പാഠമാക്കിയാൽ ക്രിസ്തീയ സഭാനേതൃത്ത്വത്തെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ചതിയന്മാരാണെന്നും തിരിച്ചറിയുകവഴി സഭയ്ക്കുള്ളിലെ നിരവധിയായ മൂടിവയ്ക്കപ്പെട്ട വിഷയങ്ങൾ പുറത്തുവരാനിടയാവുകയും ചെയ്യും. ഇത് ക്രിസ്തീയ സഭകളുടെ തകർച്ചയ്ക്ക് ഇടവരുത്തുവാനിടയുണ്ട്. നിരവധി കന്യാസ്ത്രീകളുടെയും പുരോഹിതരുടേയും കൊലപാതകങ്ങളുൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ പൊതുസമൂഹത്തിലേയ്ക്ക് വലിച്ചിഴയ്ക്കാതിരിക്കുവാൻ മനോരമയും മംഗളവും മാതൃഭൂമിയുമൊക്കെ വഹിച്ചിട്ടുള്ള പങ്ക് വ്‌സ്മരിച്ചുകൂടാ. 

പതിനഞ്ചാം നൂറ്റാണ്ടിൽ ഒരു കലാകാരൻ വരച്ച ഒരു സാങ്കല്പികചിത്രത്തെ സഭയുടെ പ്രചാരണത്തിലൂടെ ക്രിസ്തുവിന്റെ ഒടുവിലത്തെ അത്താഴവിരുന്നുഫോട്ടോയായി ജനമനസ്സുകലിൽ സ്ഥാനം പിടിച്ചു. ഇതിനു സമാനമായി നിരവധി  ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.

 കോടിക്കണക്കിനാളുകൾ നിത്യേന  കയറിയിറങ്ങുന്ന ഇന്റർനെറ്റിൽ ലാസ്റ്റ് സപ്പർ പിക്‌ചേഴ്‌സ് എന്നോ മൈക്കിളാഞ്ഛലോസ് പെയിന്റിംഗ്‌സ് ലാസ്റ്റ്‌സപ്പർ എന്നുമൊക്കെ ടൈപ്പുചെയ്തു കൊടുത്താൽ മേൽപ്പറഞ്ഞ തിരുവത്താഴ ചിത്രത്തെ വളരെ മ്‌ളേച്ചമായും വികലമാക്കിയും അർദ്ധനഗ്നമാക്കിയുമുള്ള ധാരാളം ചിത്രങ്ങൾ കാണുവാൻ കഴിയും. കാലങ്ങളായികിടന്നിട്ടും ക്രിസ്തീയ സഭാനേതൃത്ത്വം എന്തുകൊണ്ട് ഇതിലോന്നും പ്രതികരിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ് .ക്രിസ്തീയസഭയിലെ കന്യാസ്ത്രീകളുടെ വേഷങ്ങൾ ഓരോ കോൺഗ്രിഗേഷനും വ്യത്യസ്തമാണ്. അറബിരാജ്യത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അനുകരിക്കുന്നവരുമുണ്ട്. മനോരമയുടെ പ്രസ്തുത ചിത്രത്തിലും ലാസ്റ്റ്‌സപ്പറിന്റെമുൻ ചിത്രത്തെ അപമാനിക്കുന്ന തരത്തിൽ എന്തെങ്കിലും ഉള്ളതായി കണുവാൻ കഴിയില്ല്. 


രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്രം എല്ലാവർക്കുമുണ്ട്. അതിനെതിരെയാണ് ഈ നീക്കമെന്നതും ദൂഖകരമാണ്. രാജ്യത്തെ പ്രധാനമന്തിയുടെ പോലും അനുകരണങ്ങൾ കോമഡി കലാകാരന്മാർ നടത്തുന്നതിൽ ആരെങ്കിലും പ്രതികരിക്കുന്നുണ്ടോ.മനോരമ ചിത്രത്തെക്കാൾ എത്രമോശമായ നഗ്നചിത്രങ്ങളാണ് രാഷ്ട്രദീപിക സിനിമാവാരികയിൽ വരുന്നത്. ക്രിസ്തീയ സഭകളുടെ കണക്കിൽ പെടാത്ത എത്രയോ കോടാനു കോടിയുടെ സ്വത്തുക്കൾ രാജ്യത്ത് കള്ളപ്പണമായി കിടക്കുന്നു . വിദേശപണം വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം നിലനിർത്തുവാൻ കേന്ദ്ര സർക്കാരിന്റെ രാഷ്ട്ീയത്തെ സഹായിക്കുന്നതിൽ ഞാങ്ങൾ അഭിപ്രായം പറയുന്നില്ല. എന്നാൽ നാളിതുവരെ സഭയുടെ വളർച്ചക്ക് നിർണ്ണായക പങ്കുവഹിച്ച കോൺഗ്രസ്സിനേയും മനോരമയേയും തള്ളിപറയുന്നത് സങ്കടകരമാണ്. നാളെ മംഗളത്തിനും മാതൃഭൂമിക്കുമൊക്കെ ഈ ഗതിയല്ലേ. ക്രിസ്തുപഠിപ്പിച്ചിരിക്കുന്നത് ക്ഷമിക്കുവാനും സഹിക്കുവാനുമല്ലേ . ക്രിസ്തുവിന്റെ വക്താക്കൾ ഇപ്പോൾ പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് ചിന്തിക്കണം. മറ്റു സമുദായങ്ങൾ ക്രിസ്തിയ സഭകളെ കണ്ടിരുന്ന കാഴ്ചപ്പാടിൽ മാറ്റമുണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഇത് ആർക്കും ഗുണകരമല്ല. സഭയുടെ നല്ല മാധ്യമസുഹൃത്തുക്കളെ അനാവശ്യ ധാരണകൾ ബോധപൂർവ്വം ഉണ്ടാക്കി അകൽച്ചയുണ്ടാക്കുന്നത് ശരിയല്ല. ഭാവിയിൽ ഇതിന് കനത്ത  വിലകൊടുക്കേണ്ടിവരുമെന്നകാര്യത്തിൽ സംശയമില്ല.   
എത്രയും വേഗം മനോരമയുമായിട്ടുള്ള അകൽച്ച അവസാനിപ്പിച്ച് സമരമാർഗ്ഗങ്ങളിൽ നിന്നും ക്രിസ്തീയ സഭകൾ ഉടൻ പിൻമാറണം . അല്ലാത്തപ്കഷം ഓപ്പൺ ചർച്ച് മൂവ്‌മെന്റെിന്റെയും കെ. സി. ആർ . എം. ന്റെയും നേതൃത്വത്തിൽ മറ്റു ക്രിസ്തീയ നവീകരണ പ്രസ്ഥാനങ്ങളെയും കൂട്ടുചേർത്ത് ശക്തമായ പ്രചാരണ പരിപാടികൾക്ക് രൂപം തൽകുന്നതാണ്. 

റെജി ഞള്ളാനി. ചെയർമാൻ , ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്     9447105070

കെ ജോർജ്ജ് ജോസഫ്, പ്രസിഡെന്റ് , കെ. സി. ആർ ,എം,   9037078700

ഫാദർ കെ. പി . ഷിബു ദേശീയ സെക്രട്ടറി കാത്തലിക് പ്രീസ്റ്റ് &  എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ. 9446128322










No comments:

Post a Comment