Translate

Wednesday, November 30, 2016

പുതിയ ക്രിസ്തീയ സംഘടനക്ക് തുടക്കമായി വായിക്കുക.....( ക്ലിക്കുചെയ്യുക ,ഷെയർ ചെയ്യുമല്ലോ )

ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ചരിത്രത്തിലേയ്ക്ക്. 

 വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാസഭവിട്ടുപോയവരുടെ ഏ  കികരണത്തിനുംനവീകരണത്തിനും ആരംഭം കുറിച്ചിരിക്കുന്നു

.
 എല്ലാ ക്രിസ്തീയ സഭകളും ഒന്നായിത്തിരണമെന്നും, സഭകളിൽ നവീകരണം ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ചിട്ടുള്ള സംഘടനയാണ് ഒാപ്പൺ ചർച്ച് മൂവ്‌മെന്റ ്. ക്രിസ്തുവിന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ഏതോരാൾക്കും സംഘടനയിൽ അംഗങ്ങളാകാം. കാത്തലിക്  പ്രീസ്റ്റ് &  എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന ഈ സംഘടനയിലെ അംഗങ്ങൾക്ക് അവരവർ തുടർന്നുവരുന്ന വിശ്വാസത്തിൽ തുടരുന്നതിനോ  ഏതുതരം പള്ളികളിൽ പോകുന്നതിനോ പോകാതിരിക്കുന്നതിനോ പൂർണ്ണമായ അവകാശമുണ്ടായിരിക്കുന്നതാണ്.

 വിവിധ ക്രിസ്തീയ സഭകളിലേ കുടുബങ്ങൾ തമ്മിലുള്ള വിവാഹ ബന്ധങ്ങൾക്ക് സംഘടന മുൻകൈഎടുക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതാണ്.  ലഭ്യമാകുന്ന മുറക്ക് എല്ലാ സഭകളിലേയും അവിവാഹിതരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.  സംഘടനയുടെ യൂണിറ്റുകൾ ആരംഭിക്കുന്നതിനും കുടുതൽ വിവരങ്ങൾ അറിയുന്നതിനുമായി ബന്ധപ്പെടുക.

 റെജി ഞള്ളാനി കട്ടപ്പന. 9447105070. ഫാ. ഷിബു. 9446128322. ഫാ. റെജി മുട്ടത്ത്. 8606348568.ഡോ. ജോർജ്ജ് .9947569775. റവ. ജേക്കബ്. 9446213922.

കാത്തലിക്  പ്രീസ്റ്റ് &  എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.
കട്ടപ്പന.               ഫോൺ. 9447105070.
30-11-2016.

1 comment:

  1. "പുതിയ ക്രിസ്തീയ സംഘടനക്ക് തുടക്കമായി വായിക്കുക.....
    ഈ തലക്കെട്ടുതന്നെ ക്രിസ്തുവിന്റെ മുള്‍ക്കിരീടത്തിനു മുകളിലെ മറ്റൊരു മുള്‍മുനയായി കാലം കരുതുമെന്ന സത്യം ഞാനിവിടെ കുറിക്കുന്നു! കാക്കത്തൊള്ളായിരമായി " ക്രിസ്തീയ സംഘടനകള്‍ ", "പരിശുദ്ധ സഭകള്‍" എന്ന ഓമനപ്പേരില്‍ കലികാലത്തെ കുത്തകമുതലാളിമാരെപ്പോലെ ഭൂലോകം അടക്കി വാഴുമ്പോള്‍, ഇനിയൊരു "പുതിയ ക്രിസ്തീയ സംഘടനക്ക്'' തുടക്കമായി എന്നതുതന്നെ വളരെ അപകടകരമാണെന്നാണെന്റെ എളിയ ചിന്ത എന്റെ മാളോരെ .. നന്മയുടെ പേരില്‍ വീണ്ടും തിന്മ ചെയ്യാന്‍ ആരും മുതിരരുതെ..ഇതൊരു അപേക്ഷയാണ് ,ആക്ഷേപമല്ല!

    ''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍'' മനസുള്ള സകലരും ക്രിസ്തീയരാന്, ക്രിസ്ത്യാനികള് തന്നെയാണ് ! ''നല്ലശമര്യനെ'' ജീവിതത്തില്‍ പകര്‍ത്താനാകുന്ന സകല സുമനസുകളും നന്മയില്‍ ക്രിസ്തുവില്‍ സംഘടിതരുമാണ്! അവര്‍ക്ക് നാടാകെ പള്ളി വേണ്ടാ ,അമ്പലവും വേണ്ടാ ,പകരം ഹൃദയമാണവരുടെ ദേവാലയം; സല്കര്‍മ്മമാണ് {ത്യാഗമാണ്} കൂദാശകളും പൂജകളും ! ഇതിനായി പുതിയ സംഘടനയും കണക്കപിള്ളയും പണപ്പിരിവും രസീതുകുറ്റിയും വേണ്ടെവേണ്ടാ ...samuelkoodal

    ReplyDelete