Translate

Monday, October 3, 2016

ആശംസാപ്രവാഹം..... നന്ദിയും.


കാത്തലിക് പ്രീസ്റ്റ് ആന്റ് എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തീയ സഭകളുടെ ഏകീകരണം ലക്ഷ്യമാക്കി ആരംഭിച്ച ഓപ്പൺ ചർച്ച് മൂവ്‌മെന്റെിനും, റെന്റ് ഏ പ്രീസ്റ്റ് സംവിധാനത്തിനും ലോകമെമ്പാടുനിന്നും ആശംസാ പ്രവാഹം എത്തിക്കൊണ്ടിരിക്കുന്നു എന്ന സന്തോഷവാർത്ത ഏവരേയും അറിയിക്കുന്നു. വ്യത്യസ്തകാരണങ്ങളാൽ കത്തോലിക്കാ സഭവിട്ടു പോയവരെ ഏകോപിപ്പിക്കുന്നതും അവരെ സഭയോടു ചേർത്തുനിർത്തുന്നതും വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു. എല്ലാവരുടേയും അഭിപ്രായങ്ങൾക്കും ആശംസകൾക്കും സംഘടനയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പ്രത്യേകിച്ച് പത്ര ദൃശ്യ, ഒൺലൈൻ മാധ്യമങ്ങൾ സംഘടനക്കുനൽകിയ നല്ല സഹകരണത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. 

കാത്തലിക് പ്രീസ്റ്റ് ആന്റ് എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.
                       

1 comment:

  1. "കോടിത്തുണിക്കണ്ടം ആരും പഴയതിനോട് ചേര്‍ത്തു തുന്നുമാറില്ല, പുതിയ വീഞ്ഞ് ആരും പഴയതുരുത്തിയില്‍ പകരാറുമില്ല! കാരണം കീറല്‍ അധികമാവുകയും / തുരുത്തി തകരുകവും ചെയ്യുമെന്നതാണ് ഫല"മെന്നു കര്‍ത്താവരുളിയത് നാം വായിച്ചിട്ടുണ്ടല്ലോ! എങ്കില്‍ " '' " "വ്യത്യസ്തകാരണങ്ങളാൽ കത്തോലിക്കാ സഭവിട്ടു പോയവരെ ഏകോപിപ്പിക്കുന്നതും അവരെ പഴയ സഭയോടു ചേർത്തു നിർത്തുന്നതും വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു." എന്നത് ശരിയല്ല ! കാരണം സഭ ചീഞ്ഞുനാറിയത് കാരണമാണല്ലോ അവര്‍ പണ്ട് മൂക്കുംപൊത്തി സഭാവിട്ടോടിയത്?! വീണ്ടും അവര്‍ ''ശര്‍ദ്ടിച്ചതു തന്നെ ഭക്ഷിക്കാതെ'' ക്രിസ്തുവില്‍ സഭയില്ലാതെ നമുക്കൊരുമിക്കാം ! സഭയില്ലാത്ത ക്രിസ്തീയ ഒത്തൊരുമ / പുരോഹിതനും അവനിലെ ഇടയനും അവന്‍ ''ആടെന്നു'' വിളിച്ച്ചപമാനിക്കുന്ന അല്മായനും ഇല്ലാത്ത സമൂഹം / ചൂഷകനും ചൂഷിതനും ഇല്ലാത്ത സമൂഹം ! അവിടെ റീത്തും, റീത്തുവയ്ക്കാത്ത കത്തോലിക്കനുമില്ല,പെന്തകൊസുമില്ല! ആ പഴയ നാറിയ പുരോഹിതനും പാസ്റ്ററും സഭയുമില്ല! ഉള്ളതോ ക്രിസ്തുവിലെ ''അയല്‍ക്കാരനെ സ്നേഹിക്കുന്ന'' സ്നേഹിതന്മാര്‍ മാത്രം! ആ സ്നേഹകൂട്ടായ്മ നാട് നാടാകെ ഉയിര്കൊള്ളട്ടെ ! ക്രിസ്തു സഭകളാകുന്ന കുരിശില്‍ കിടന്നു വീണ്ടും " എനിക്ക് നിവിര്‍ത്തിയായി " എന്നൊരിക്കൽ കൂടി ഉരുവിടട്ടെ ! ആമ്മേന്‍ കരയുന്ന ആടുകളുടെ കൂട്ടമല്ല ,"ഹൃദയാസ്തനായ ദൈവമക്കളുടെ ഒരുമിക്കല്‍",,അതാണ്‌ കാലംകൊതിക്കുന്ന ക്രിസ്തീയ ഹാര്‍മോണി ! samuelkoodal

    ReplyDelete