Translate

Saturday, September 3, 2016

മഠംവിട്ടിറങ്ങിയ മദർ തെരേസ വിശുദ്ധ പദവിയിലേയ്ക്ക്..


1 comment:

  1. ഇന്ന് അത്തം ! ഇനീ പത്താംനാളിൽ പൊന്നോണം! എന്നാൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുപത്തിനു കത്തോലിക്കാസഭയുടെ, മഠംവിട്ടിറങ്ങിയ മദർ തെരേസയെ ആ സഭതന്നെ, ആ നാമത്തെ [ശരീരമില്ല മരണംമൂലം] വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തിയതായി പോപ്പ് ലോകത്തോട് വിളംബരം ചെയ്തു ! എന്നുവച്ചാൽ മരിക്കുംവരെ, അല്ല ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിവരെ മദർ തെരേസ വിശുദ്ധയല്ലായിരുന്നു എന്ന യുക്തിയുടെ മറുപുറം, [ക്രിസ്തുവിനെ നിന്ദിച്ചു പള്ളിയിൽ പോയതുകാരണം] ജന്തുക്കളായ {ആടുകൾ} നമ്മൾ ചേർത്തുവായിക്കുവാൻ അപേക്ഷിക്കുന്നു! അപ്പോൾ എനിക്കൊരു സംശയം, "കർത്താവിന്റെ മണവാട്ടിയായി മഠത്തിൽ കഴിഞ്ഞിരുന്ന ഈ പുണ്യവതിയെ ഏതു അശുദ്ധാത്മാവാണ് മഠത്തിൽ നിന്നും പുറത്തു ചാടിച്ചതും, അവരെ കർത്താവിന്റെ ഭാവനയിലെ "നല്ലശമരായത്തി" ആക്കി മാറ്റി, മാനം മുട്ടെ മാനമുള്ളവളാക്കിയതും" എന്ന് !?
    "മനസിന്റെ സംസ്കാര വീഥിയാണാത്മാവിന്
    വഴിയെന്നും മോക്ഷമാം ഗേഹമെത്താൻ;
    പഴമൊഴിയല്ലിതു പരമാര്ഥമാണെന്നും
    പരമദയാലു നീ അറിയുന്നില്ലേ " ?
    എന്നൊരു ചോദ്യം 'സാമസംഗീതത്തിലൂടെ' ഞാൻ ദൈവത്തോട് പണ്ട് പാടിയാതൊന്നോർത്തുപോയി! മദർ തെരേസായുടെ മനസ്, അവർ ഈ ശരീരമെടുക്കും മുൻപേ പുണ്യമുള്ളതായിരുന്നു എന്നു സാരം !
    അപ്പോൾ പിന്നെ ഇന്നലെ കത്തോലിയ്ക്കാസഭയുടെ 'അവാർഡ് സെറ്റപ്പ് മഠം' തന്നെ ഉപേക്ഷിച്ച ഈ മനസിനെ സഭതന്നെ ഇത്രയ്ക്കങ്ങു മാനമുള്ളതാക്കണമോ എന്ന ചോദ്യം വരുന്നു ! ഉത്തരം ,"സഭകളെല്ലാം [ക്രിസ്തുവില്ലാത്ത] ക്രിസ്തീയ വ്യവസായത്തിന്റെ ഉടമകളാണ്‌ " എന്നാണ്! വൈദ്യം വിദ്യാഭ്യാസം പാൽ ഇറച്ചി തുടങ്ങി 'പുന്ന്യാളരെ' വരെ ആവശ്യാനുസരണം ഉണ്ടാക്കി കച്ചവടം ചെയ്യുന്ന സഭകൾക്കിതൊരു പാതിരിമാർക്കായുള്ള 'തൊഴിലുറപ്പു 'പദ്ധതിമാത്രമാണ് ! സഭ ഒരു പുന്ന്യാളത്തിയെക്കൂടി ഉണ്ടാക്കി പാതിരിമാരുടെ കൈകളിലേക്ക് നൽകിയാല്പിന്നെ, അത് നല്ലോണം കൈകാര്യം ചെയ്തു സഭയ്ക്ക് കാശാക്കിമാറ്റേണ്ട കർമ്മപദ്ധതി കത്തനാര് കണ്ടെത്തിക്കൊള്ളും! സഭയ്‌ക്കൊരു അമ്മയെക്കൂടി കിട്ടിയതിനാൽ ഒരു ജപമാലകൂടി ആടുകൾക്കുറപ്പായി ലഭിക്കുമല്ലോ എന്നതാണ് മറ്റൊരു ആശ്വാസം! കർത്താവിനോ പരമാനന്ദം! ; കാരണം, അതിയാനോടൊരുവനുമുരിയാടുകകൂടിയില്ല , സകലരും പുന്ന്യാളപ്പുറകെ........... "ലോകാ സമസ്താ സുഖിനോ ഭവന്തൂ"! "നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നതു ഇന്നതെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ" എന്ന ദൈവത്തെക്കുറിച്ചുള്ള കർത്താവിന്റെ വചനാമൃതം ഇന്നയോളം മനസുകൊണ്ട് നുകരാതെപോയ സഭകളെ നിങ്ങള്ക്ക് ഹാ കഷ്ടം! ജപമാല ചൊല്ലുന്നവന്റെ മുന്നിൽ കർത്താവും 'ഗീതാഞ്ജലി' പാടിയ നമ്മുടെ രവീന്ദ്രനാഥ ടാഗോറും ഇല്ലാതെയാകുന്നു എന്നതാണ് കാലത്തിന്റെ ദുഃഖസത്യം ! samuelkoodal

    ReplyDelete