Translate

Sunday, September 4, 2016

"മഠം വിട്ടിറങ്ങിയ മദർ തെരേസ "

"മഠം വിട്ടിറങ്ങിയ മദർ തെരേസ ഇന്ന് വാഴ്ത്തപ്പെട്ടവളായി, വിശുദ്ധ പദവിയിലേയ്ക്ക്.!"  എന്ന ഈ വാർത്ത എന്റെ മനസ്സിൽ ഒരു 'ലോജിക്കൽ' ചിന്ത തരുന്നത് , "മഠം വിട്ടിറങ്ങിയില്ലായിരുന്നെങ്കിൽ ഈ മദർ ഒരിക്കലും ഒരു വിശുദ്ധയോ വാഴ്ത്തപ്പെട്ടവളോ ആവുകയില്ലായിരുന്നു" എന്നതാണതു .! 
  
"എതിരായിത്തീരുകയെന്നാൽ ഇരയായിത്തീരുകയാണെന്ന"  ഓഷോയുടെ സിദ്ധാന്തവും, ക്രിസ്തുവിനും ഈ മദറിനും ഫലിച്ചില്ല എന്നതാണ് മറ്റൊരു സത്യം ! പൗരോഹിത്യത്തിനും പള്ളിക്കും എതിരായി വായ് തുറന്ന ക്രിസ്തുവിനെ, പുരോഹിതർ സുന്നഹദോസുകൂടി കൊല്ലാൻ തീരുമാനിച്ചത് കുരിശിൽ നടപ്പാക്കിയെങ്കിലും, പിന്നീടാ കുരിശിൽ മരണം നുകർന്ന  ക്രിസ്തുവും, ആ കുരിശുമാണ്  പുരോഹിതന്റെ എന്നത്തെയും  അഹമ്മതിയിൽ പുളച്ച ജീവനമൂലധനമായി മാറിയത്  ! ഇവിടെ മനുഷ്യന്റെ ഭക്തിയുടെ 'കണ്വേര്ഷന് ' കാശായി പള്ളിയിൽ മാറ്റപ്പെടുന്നു! ഇന്ന് മുതൽ മദര്തെരേസയെയും കത്തോലിക്കാപൗരോഹിത്യം, കുരിശടികളിലൂടെയും തീർത്ഥാടനകേന്ദ്രങ്ങൾ മൂലവും, പാവം ജനത്തിന്റെ കോടികൾ ഒരു പുളിപ്പുമില്ലാതെ  കീശയിലാക്കുമെന്നതാണ് നാളത്തെ ദുഃഖസത്യം !  
സഭക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും തിരിഞ്ഞുനിന്നു ചോദ്യം ചോദിക്കുന്നവനെ കൈകാരം ചെയ്യാൻ ചില പരമ്പരാഗത മാർഗ്ഗങ്ങളുണ്ട് സഭകൾക്ക്! എന്നാൽ മഠം ഉപേക്ഷിച്ചവളെ , ഒരു ഹിന്ദുവിനെപ്പോലും ക്രിസ്ത്യാനിയാക്കാൻ മിനക്കെടാഞ്ഞവളെ, ഈ തിരുസഭ ഇന്ന് വാരിപ്പുണരുന്നത് കാണുമ്പോൾ, സഭയുടെ ഉദ്ദേശശുദ്ധിയിൽ എനിക്ക് സംശയമുണ്ട് ലോകമേ!. ഭാരതീയ 'അദ്വൈത' ദര്ശനമാണെന്റെ ക്രിസ്തുവും മൊഴിഞ്ഞതെന്നു ഈ മദറിന് പണ്ടേ അറിയാമായിരുന്നുപോൽ ! ആയതിനാൽ ഒരു ഹിന്ദുവിനെയും 'ക്രിസ്ത്യാനി എന്ന ജന്തുവാക്കാൻ' ആ പുണ്യവതി ഒരുമ്പെട്ടില്ല!; സ്തോത്രം ഹല്ലെലുയ്യ ! പാതിരിമാരുടെ സുവിശേഷം പ്രസംഗിക്കുകയല്ല ഈ മദർ ചെയ്തത് ; പിന്നെയോ 'ക്രിസ്തീയത' ശീലമാക്കുകയായിരുന്നു ! "അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക "/ "നിത്യജീവൻ പ്രാപിക്കുവാൻ നല്ല സമാരായാനാവുക " എന്ന ക്രിസ്തുവിന്റെ മനോഭാവം സ്വായത്തമാക്കുകയായിരുന്നു മദർ തെരേസാ ചെയ്തു കാണിച്ചത് ! കത്തനാരെപ്പോലെ 'കുർബാന ചൊല്ലുകയല്ല' /പകരം 'കുർബാന ചെയ്യുകയായിരുന്നു' ഈ മദർ ചെയ്തത്! "എന്റെ ഓർമ്മയ്ക്കായി നിങ്ങളും ഇപ്രകാരം ചൊല്ലുവീൻ" എന്നല്ലല്ലോ ക്രിസ്തു മൊഴിഞ്ഞതു! "നിങ്ങളും ഇപ്രകാരം ചെയ്യുവീൻ" എന്നല്ലേ ആ തിരുവായ്  മൊഴിഞ്ഞതു ? ബൈബിൾ നല്ലോണം പഠിക്കേണ്ടേ കത്തനാരേ, മെത്രാനെ ..."പോപ്പിനെ കുർബാന ചൊല്ലാൻ പഠിപ്പിക്കല്ലേ" എന്നൊരു ചൊല്ലുണ്ട് കത്തോലിക്കരുടെയിടയിൽ ! സത്യമാണ്, പോപ്പല്ലേ കുർബാന മെനഞ്ഞതു തന്നെ? പക്ഷെ 'കുർബാന ചെയ്യാൻ' മദർതെരേസ ലോകത്തിനു പഠിപ്പിച്ചുതന്നു ! കത്തനാർ കണ്ടു പഠിക്കൂ ...  

ശ്രീ നാരായണഗുരു ദൈവമല്ലെന്നു പറഞ്ഞ കോടതിയോട് , "ഗുരു ദൈവത്തെ അകമേ അറിഞ്ഞവനാണ്" എന്നാണെനിക്കു പറയുവാനുള്ളത് ! "ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും, മായയും നിൻ മഹിമയും നീയുമെന്ന്‌ ഉള്ളിലാകണം " എന്ന് പാടിയ ഗുരു ദൈവത്തെ സ്വയമുള്ളിലെ നിത്യചൈതന്യമായി കണ്ട                           ക്രിസ്തുവിനെപ്പോലെയാണ് , എന്നാണു ലോകം അറിയേണ്ടത്! ദൈവത്തെ 'അകംപൊരുളാണ്' എന്ന്  കാണാൻ, ഒരു ദേവാംശ സംഭവ പുണ്യപ്പിറവിക്കെ സാധ്യമാവുകയുള്ളൂ ! "ഞാനും പിതാവും [ദൈവവും] ഒന്നാകുന്നു , എന്നിലെ 'എന്നെ' കണ്ടവൻ ദൈവത്തെ കണ്ടിരിക്കുന്നു എന്ന നാസറായന്റെ തിരുക്കുറൾ അറിയാത്തപോയ പൗരോഹിത്യമാണെന്നും കാലത്തിന്റെ ശാപം ! 
""ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ,
 'പഠിപ്പ് ' ഉള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ?!  എന്നതാണ് ക്രിസ്ത്യാനിയുടെ എന്നത്തേയും ഗതികേട്! സഭാനവീകരണക്കാരായ നാം ഇതിനുള്ള ശാശ്വത പരിഹാരം കണ്ടെത്തണമെങ്കിൽ, ഒന്നാമതായി  പുരോഹിതനെ മനസിന്റെ ഏഴയലത്തുകൂടി അടുപ്പിക്കാതെയിരിക്കുക! രണ്ടാമതായി നാടാകെ പള്ളികൾ പണിയാതെ "ഹൃദയം ദേവാലയമെന്നറിയുക"!  samuelkoodal 

No comments:

Post a Comment