Translate

Wednesday, September 28, 2016

റെന്റെ പ്രീസ്റ്റ് സംവിധാനം ഇന്ത്യയിലാരംഭിച്ചു. സഭാ ചരിത്രത്തിലെ നാഴികക്കല്ല്.


1 comment:

  1. "റെന്റെ പ്രീസ്റ്റ് സംവിധാനം ഇന്ത്യയിലാരംഭിച്ചു. സഭാ ചരിത്രത്തിലെ നാഴികക്കല്ല്."
    എന്ന തലക്കെട്ടും വാർത്തയും വായിക്കാൻ നല്ല ചേലുണ്ട് ! കർത്താവിനും ഒരു മനുഷ്യനും വേണ്ടാത്ത ഈ ''പാതിരിയെന്ന പാഴ് സാധനത്തെ'' വീണ്ടും ''ക്രിസ്ത്യാനി സമൂഹത്തിൽ വിളമ്പണോ '' എന്ന് വീണ്ടും നാം ചിന്തിക്കേണ്ടിയിരിക്കുന്നു ! " അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ " എന്ന ചൊല്ലുപോലെ ഏതോ കാരണത്താൽ സഭയോട് വിട പറഞ്ഞ ഈ എക്സ് പുരോഹിതർ സഭയുടെ ഈ അവിഞ്ഞ കൂദാശകളും ഉപായ ദൈവവേലയും അന്നുതന്നെ ളോഹയോടൊപ്പം അവർ സഭയുടെ പടിയിറങ്ങും മുൻപേ ഉപേക്ഷിക്കേണ്ടതല്ലേ? എന്നാൽ ആ പഴയ തൊഴിൽ ഒരു ''തൊഴിലുറപ്പു പദ്ധതിപോലെ'' ചെയ്യാമെങ്കിൽ , ഒരു കൂദാശ കിട്ടിയില്ലെങ്കിൽ വലിയ വയറുവേദന എടുക്കുമെന്ന തോന്നലുള്ള സാധാരണക്കാരായ സഭയിലെ മനനമില്ലാത്ത വെറും ''ഇരുകാലി ആടുകളെ '' കുറേക്കാലം വീണ്ടും ''ഫൂളാക്കാൻ '' ,അല്ല അനുനയിപ്പിക്കാൻ , ഈ കപടത KCRM വീണ്ടും കുറേക്കാലം കൂടി തുടരേണ്ടിയിരിക്കുന്നു !

    കർത്താവിനു ചിരി വരുന്നു ! ''പള്ളിയും പട്ടക്കാരനായും തക്‌സായും കാപ്പിയാരും കൂദാശാജല്പനവും കുർബാനപ്പണവും പണപ്പിരിവും ചെത്തിയ കാറും അരമനകളും ഇടവകകളും രൂപതാകളും വത്തിക്കാനും ദേവലോകവും തിരുസന്നിധിയും ഒക്കയൊക്കെ '' കുരിശിൽക്കിടന്ന സമയത്തു പോലും സ്വപ്നേന കൂടി കാണാഞ്ഞ എന്റെ ക്രിസ്തു ചിരിച്ചുപോകും നിശ്ചയം !

    "റെന്റെ പ്രീസ്റ്റ് സംവിധാനം ''റെന്റ് എ കാർ '' / ''റെന്റ് എ കാൾ ഗേൾ'' എന്നതുപോലെ മനസും മനഃസാക്ഷിയുമില്ലാത്ത വെറും ഉരുപ്പടികളാകാതിരുന്നാൽ നന്ന് ! സംഘാടകർ കർത്താവിനോടൊരു ആശയവിനിമയം മനസിന്റെ മൗനത്തിലൂടെ നടത്തിയാൽ ഏറെ നന്ന്! സാമുവേൽ കൂടൽ

    ReplyDelete