Translate

Thursday, August 4, 2016

'സാമ്പത്തികകാര്യസമിതികളുടെ രൂപീകരണം ഇടവകവൈദികരുടെ കടമ' - ഫ്രാന്‍സീസ് പാപ്പാ

('അത്മായശബ്ദം' വെബ്‌സൈറ്റില്‍ 2016 മെയ് 19-ന് വന്ന ഐസക് ഗോമസിന്റെ പോസ്റ്റില്‍നിന്ന്. 
തര്‍ജമ ജോർജ് മൂലേച്ചാലിൽ 
2016 മെയ് 12-ന് വത്തിക്കാനിലെ പോള്‍ 6-ാമന്‍ ഹാളില്‍ ചേര്‍ന്ന കന്യാസ്ത്രീകളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തിനിടയില്‍ നടന്ന ഒരു ചോദ്യോത്തരവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രസ്താവന നടത്തിയത്. 

'സഭാജീവിതത്തില്‍ സ്ത്രീകളെ എങ്ങനെ കൂടുതലായി ഉള്‍ച്ചേര്‍ക്കാം' എന്ന ചോദ്യത്തിനു മറുപടിയായി, ''സഭാജീവിതത്തിലും സമൂഹജീവിതത്തിലും സ്‌ത്രൈണതയുടെ പ്രഭാവം എല്ലാ വിധത്തിലും പ്രകടിതമാകേണ്ടത് ആവശ്യമാണ്'' എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. അതേത്തുടര്‍ന്ന് അദ്ദേഹം പുരോഹിതാധിപത്യത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ''ഞാന്‍ ഒട്ടേറെത്തവണ പറഞ്ഞിട്ടുള്ളതുപോലെ, പുരോഹിതാധിപത്യത്തിലേക്കുള്ള ശക്തമായ പ്രലോഭനമാണ് വലിയൊരു അപകടം. അത് ഏറെ ശക്തമാണ്. ഇടവകകളിലേക്കു നോക്കിയാല്‍, 60 ശതമാനത്തിലേറെ ഇടവകകളിലും സാമ്പത്തികകാര്യങ്ങള്‍ക്കായി ഒരു സമിതിയോ പാസ്റ്ററല്‍ കൗണ്‍സിലോ ഇല്ല; രൂപതകളുടെ കാര്യത്തില്‍ എനിക്കു നിശ്ചയം പോരാ, ഒരുപക്ഷേ അല്പം കുറവായിരിക്കാം. ഇതെന്താണ് അര്‍ത്ഥമാക്കുന്നത്? ഇടവകകളും രൂപതകളുമൊക്കെ നയിക്കപ്പെടുന്നത് പൗരോഹിത്യത്തിന്റെ, അവരുടെമാത്രം, ഇച്ഛയ്ക്കനുസരിച്ചാണ് എന്നാണ് അതര്‍ത്ഥമാക്കുന്നത്. ഇടവകകളിലോ രൂപതകളിലോ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംഘാത്മകത (്യെിീറമഹശ്യേ) പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നില്ല എന്നാണ് അതിനര്‍ത്ഥം. ഇതൊന്നും ഈ മാര്‍പ്പാപ്പായുടെ കീഴില്‍ വരുത്തേണ്ട ഒരു പുതിയ കാര്യമല്ല. അജപാലനത്തിനും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിനുംവേണ്ടി, അത്മായരായ സ്ത്രീ-പുരുഷന്മാരും കന്യാസ്ത്രീകളുമുള്‍പ്പെടുന്ന ഒരു കൗണ്‍സിലിനു രൂപംകൊടുക്കാന്‍ ഇടവകവൈദികര്‍ക്കു കടമയുണ്ട് എന്നത് കാനോന്‍ നിയമത്തിലുള്ള ഒരു കാര്യമാണ്. എന്നാല്‍ അവരതു ചെയ്യുന്നില്ല. ഇന്നത്തെ സഭാപൗരോഹിത്യത്തിലുള്ള അപകടമിതാണ്.

ഈ അപകടത്തെ നിവാരണംചെയ്യുന്നതിനായി നമുക്കു മുന്നോട്ടു പോകേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍, ഒരു വൈദികന്‍ സമുദായത്തിന്റെ സേവകനാണ്, ഒരു മെത്രാന്‍ സമുദായത്തിന്റെ സേവകനാണ്; അല്ലാതെ, ഒരു വ്യവസായശാലയുടെ തലവനല്ല. തീര്‍ച്ചയായുമല്ല. ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ലാറ്റിനമേരിക്കയില്‍ പൗരോഹിത്യം വളരെ ശക്തവും വ്യവസ്ഥാപിതവുമാണ്. എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വൈദികനോടു ചോദിക്കാതെ അത്മായര്‍ക്കു യാതൊന്നും അറിയില്ല. അത്ര ശക്തമാണത്. ഇക്കാരണത്താല്‍, അത്മായരുടെ പങ്ക് എന്ത് എന്നതു സംബന്ധിച്ച് ഒരു അവബോധം ഉണ്ടാകാന്‍ വളരെ താമസിച്ചിരിക്കുന്നു. അവര്‍ ഭാഗികമായിട്ടെങ്കിലും സംരക്ഷിതരായിരിക്കുന്നത്, പൊതുനന്മയെന്ന സങ്കല്പത്തിലാണ്. അതിന്റെ നേതൃസ്ഥാനീയരും അവര്‍തന്നെയാണല്ലോ. അതിനാല്‍ ഓരോ കാര്യം വരുമ്പോഴും അവര്‍ വേണ്ടതു ചെയ്യുന്നു. എന്നാല്‍, പുരോഹിതര്‍ അതിലൊന്നും വലിയ താല്പര്യം പ്രകടിപ്പിക്കാറില്ല. അവരില്‍ പലരും പൊതുനന്മ എന്ന സങ്കല്പത്തെ പോസിറ്റീവ് ആയിട്ടല്ല കാണുന്നത്.

തീര്‍ച്ചയായും, പൗരോഹിത്യ(രഹലൃശരമഹശാെ) മെന്നത് ഒരു നിഷേധാത്മകനിലപാടാണ്. അതു തിന്മകള്‍ക്കു കൂട്ടുപങ്കാളിത്തം വഹിക്കുന്നു. രണ്ടുപേര്‍ ചേര്‍ന്ന് ടാംഗോ നൃത്തം ചെയ്യുന്നതുപോലെ, അല്ലെങ്കില്‍ രണ്ടു പങ്കാളികള്‍ചേര്‍ന്ന് എന്തെങ്കിലുമൊന്നു ചെയ്യുന്നതുപോലെയാണത്. അതായത്, പുരോഹിതന്‍ അത്മായരായ പുരുഷനെയും സ്ത്രീയെയും സന്ന്യസ്തരെയും പൗരോഹിത്യവല്‍ക്കരിക്കാന്‍ (ീേ രഹലൃശരമഹശലെ) ശ്രമിക്കുന്നു. അത്മായനാകട്ടെ, പുരോഹിതവല്‍ക്കരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, അതാണ് എളുപ്പവഴി. ഇത് ജിജ്ഞാസാജനകമായ ഒരു കാര്യമാണ്. ബ്യൂണോസ് എയറസില്‍വച്ച് എനിക്ക് ഇത്തരത്തിലുള്ള മൂന്നുനാല് അനുഭവങ്ങളുണ്ടായി. ഒരു നല്ല വൈദികന്‍ എന്റെയടുത്തു വന്നു പറഞ്ഞു: ''എന്റെ ഇടവകയില്‍ എനിക്ക് വളരെ നല്ല ഒരു അത്മായനുണ്ട്. അയാള്‍ക്കു കാര്യങ്ങളൊക്കെ ചെയ്യാനറിയാം. സംഘാടകശേഷിയും കാര്യപ്രാപ്തിയുമെല്ലാമുണ്ട്. അയാളെ നമുക്കൊരു ഡീക്കനാക്കിയാലോ?'' അതായത്, അയാളെ പുരോഹിതവല്‍ക്കരിച്ചാലോ, എന്ന്! ഞാന്‍ പറഞ്ഞു: 'പാടില്ല, ഡീക്കനാകരുത്; അദ്ദേഹം അത്മായനായിത്തന്നെ നിലനില്ക്കട്ടെ.' ഇത് പ്രധാനമാണ്. നിങ്ങള്‍ക്കിതു പലപ്പോഴും സംഭവിക്കാറുണ്ട്. എന്തിന്റെയും ശരിയായ വികാസപ്രക്രിയയെ പൗരോഹിത്യം തടസ്സപ്പെടുത്തുന്നു.

No comments:

Post a Comment