Translate

Thursday, June 16, 2016

"ഈശ്വരോ രക്ഷത് "

 "ഈശ്വരോ രക്ഷത് "                                                                                                                              മെത്രാന്മാരെ ഒരിക്കൽ അവരുടെ കയ്യിലിരിപ്പുകാരണം "നികൃഷ്ട ജീവികൾ" എന്ന് നാമകരണം ചെയ്ത നമ്മുടെ ഇന്നത്തെ മുഖ്യനെ,മാനസാന്തരപ്പെട്ട പാപിയെന്നപോലെ, മെത്രാൻ മൂത്ത ബാവാ ദാണ്ടെ സഭയുടെ "നാഥനാക്കി" വാഴിച്ചു പട്ടംകൊടുത്തു ! സഭയുടെ പുതിയ നാഥൻ ചാർജെടുത്തതോടെ പഴയ നാഥൻ ക്രിസ്തു നാണിച്ചു തലകുനിച്ചു !                                                                                                                           ഉടുതുണിക്ക്‌ മറുതുണിയില്ലാതെ അര്ഥനഗ്നനായി കുരിശിൽ കിടന്നവനെയും, ഒരു ചുട്ടിത്തോർത്തു പുതച്ചു നാടാകെ നടന്ന മഹാത്മജിയെയും ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത നമ്മുടെ മന്ത്രി ക്രൈസ്തവ പുരോഹിതരുടെ കളർളോഹ തട്ടിപ്പ് മനസിലാക്കാതെ,"വായിൽ തോന്നിയത് കോതയ്ക്കു പാട്ട് " എന്നപോലെ ഏതോ എന്തിനോ വച്ച് കാച്ചുന്നു! "ഞാനും പിതാവും ഒന്നാകുന്നു" / "അഹം ബ്രഹം " എന്ന ബോധത്തിൽ ഏദനിലെ ആദത്തെപോലെ , നാളാകെ നഗ്നനായി നടക്കുന്ന [ഭാരതത്തിന്റെ അമൂല്യങ്ങളായ ഉപനിഷത്ത് ധാരികളെ ] ഹിന്ദു സന്യാസിമാരെ കണ്ടറിയണമെങ്കിൽ മന്ത്രിക്കും ആത്മജ്ഞാനം കൂടിയേ തീരൂ ! നാട്ടിലെ കവലചട്ടമ്പികൾക്കു കുപ്പായം അണിയിച്ചതാണീ കത്തനാരും കളർ ളോഹകളും എന്ന്  ദൂരത്തു നിന്ന് നോക്കുന്ന മന്ത്രിക്കെങ്ങിനെ അറിയാം ?                                         ക്രിസ്തുവിനെകൊന്ന 'കയ്യാപ്പമെത്രാന്റെ' കളർളോഹ കടമെടുത്തു ആടുക്കളെ പറ്റിച്ചു, "കഴുതമേലേറിയോനെ" കളിയാക്കാൻ മേര്സിടീസിൽ പറക്കുന്ന മെത്രാന്മാരുടെ ഹുങ്കും പുങ്കത്തരവും മനസിലാക്കിയില്ലല്ലോ കേരളത്തിന്റെ ഒരു  മന്ത്രിപോലും എന്നതാണ് സാക്ഷരകേരളത്തിന്റെ  തീരാകളങ്കം ! മന്ത്രിയെ സഭയുടെ നാഥൻ ആക്കുന്ന                             മെത്രാന്മാര്ക്കും, 'നഗ്നത' വെറും തോന്നലാണെന്നുപോലും അറിയാത്ത മന്ത്രിമാര്ക്കും, ഏതു ദൈവം എന്ന് സൽബുദ്ധി കൊടുക്കുമോ ആവൊ ?                                                                                                            ക്രിസ്ത്യാനിയുടെ ഈ 'പള്ളിപ്രേമം'  അവസാനിക്കാതെ അവനു കത്തനാരുടെ ആത്മീകാടിമത്തത്തിൽനിന്നും വിടുതൽ ഒരുനാളും ലഭിക്കില്ല ! "കൂദാശക്കെണീയിൽ" കുരുങ്ങാൻ ഇനിയും ഇവിടെ തലമുറകൾ പിറക്കാതെയിരിക്കട്ടെ ! അതിനു                         കുടുംബാസൂത്രണമല്ല പരിഹാരം , ആത്മജ്ഞാനം നേടലാണ് ! വെള്ളത്തിലെ                     മാമോദീസായല്ല ജ്ഞാനത്തിൽ മനസിനെ ആഴ്ത്തുന്ന "ജ്ഞാനസ്നാനമാണു" അവശ്യം! samuelkoodal .

No comments:

Post a Comment