Translate

Tuesday, May 17, 2016

ന്യൂ ജനറേഷന്റെ ശരി - ഒരു പ്രതികരണം

ഓട്ടന്‍തുള്ളലിന് പറ്റിയ വൃത്തത്തില്‍ എഴുതിയതായതിനാല്‍ എന്റെ ഓട്ടന്‍തുള്ളല്‍സ്വഭാവമുള്ള കവിതകള്‍ പ്രസിദ്ധീകരിക്കുന്ന 

പാലായനന്‍ എന്ന ബ്ലോഗില്‍ 

http://palayanan.blogspot.in/2016/05/blog-post.html) പ്രസിദ്ധീകരിച്ച ഒരു കവിതയായിരുന്നു ന്യൂ ജനറേഷന്റെ ശരി. 

എന്റെ നിരവധി കവിതകള്‍ ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുകയും സോഷ്യല്‍മീഡിയായിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ കവിതപോലെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുകയും പ്രതികരണങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്ത മറ്റൊരു കവിതയുമില്ല. 13-ാം തീയതി ഇന്ദുലേഖയുടെ പ്രചാരണസമാപനത്തില്‍ അവതരിപ്പിക്കാനായി വളരെ പെട്ടെന്ന്  എഴുതിയതായിരുന്നു ഈ കവിത. അത് അവിടെ ചൊല്ലാന്‍ അവസരം കിട്ടിയില്ല. പിറ്റേന്ന് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച,    സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച,  അതു വായിച്ചിട്ട് ന്യൂജനറേഷനില്‍പ്പെട്ട,പേരു വെളിപ്പെടുത്താന്‍ തയ്യാറില്ലാത്ത, ഒരാസ്വാദകന്‍ ന്യൂജനറേഷന്റെ ശൈലിയില്‍ അയച്ചുതന്ന പ്രതികരണമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്:


ന്യൂ ജനറേഷന്റെ ശൈലി   
ഞാന്‍ പൂഞ്ഞാറ്റിലെ ഒരു ന്യൂജനറേഷന്‍ വോട്ടറാ. 
നിങ്ങടെ കവിത വായിച്ച് ഇന്ദുലേഖയ്ക്ക് വോട്ടുചെയ്തയാള്‍.
പക്ഷേ നിങ്ങളുടെ പഴഞ്ചന്‍ശൈലി ഞങ്ങടെ ന്യൂ ജനറേഷന് ചേരുന്നതല്ല എന്നു പറയാനാ ഈ  കുറിപ്പ്.
ഗദ്യത്തില്‍, നല്ല പച്ചമലയാളത്തില്‍, എഴുതിയിരുന്നെങ്കില്‍ വായിച്ച് മാനസാന്തരപ്പെട്ട്
ഇന്ദുലേഖയ്ക്കു ചെയ്യുമായിരുന്ന ഒരു നൂറു വോട്ടെങ്കിലും ഇന്ദുലേഖയ്ക്കു കിട്ടാതെപോയി.
പി.സി. ജോര്‍ജ് തോക്കണമെങ്കില്‍ ഇന്ദുലേഖ പിന്മാറണം എന്നു പറയാനായിരുന്ന നിങ്ങള്‍
(സങ്കല്പത്തിലാണെങ്കിലും) ഇന്ദുലേഖയെ കണ്ടത് എന്നാണ് എനിക്കു മനസ്സിലായത്. 
ഇലക്ഷന്‍രംഗത്തെ നിയമലംഘനവും ധൂര്‍ത്തും തെളിവുകളാക്കി
ഒരു ഇലക്ഷന്‍കേസ് നടത്തിയാണെങ്കിലും
താന്‍ പൂഞ്ഞാറിന്റെ നിയമാനുസൃതമുള്ള എമ്മെല്ലേ ആകുമെന്ന്
ഇന്ദുലേഖ മറുപടി പറഞ്ഞപ്പോള്‍
നിങ്ങള്‍ ചൂളിപ്പോയെന്നും എനിക്കു മനസ്സിലായി.
ഇത്രയും പറയാന്‍ വൃത്തവും താളവുമൊക്കെ ഒപ്പിച്ച് 
തുള്ളല്‍പ്പാട്ട് എഴുതേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
ഞങ്ങളെ പൊക്കാന്‍ നോക്കുന്നതുകൊണ്ടൊന്നും 
ഒരു കാര്യവുമില്ല എന്നു നിങ്ങള്‍ക്കു നാളെ മനസ്സിലാകും
നിങ്ങളുടെ സപ്പോര്‍ട്ടോന്നും കൂടാതെതന്നെ 
ഞങ്ങള്‍ എന്തു ചരിത്രമാണ് സൃഷ്ടിക്കുന്നത് എന്നും നാളെ അറിയാം.

പോരേ?

1 comment:

  1. ഇന്ദുലേഖ ജയിച്ചാലും പീസീ ജോർജ് ജയിച്ചാലും തോറ്റുതൊപ്പിയിടുന്നത് മിസ്റ്റർ അറയ്ക്കൽ ആയിരിക്കും .
    കോടികൾ നൂറിന്റെ ഗുണിതങ്ങളായി കക്കുന്നതാണ് ഇന്ന് രാഷ്ട്രീയം . സോളാർ ,ലാവ്‌ലിൻ ,ടൈറ്റാനിയം ,കരിമണൽ ,അങ്ങനെ എത്രയെത്ര !!! ഇടതും വലതും പേരിൽ മാത്രം വ്യത്യാസമുള്ള പരസ്പരം സഹായ സഹകരണ സംഗങ്ങൾ . അന്വേഷണം വന്നാൽ നാലോ അഞ്ചോ കോടി അവരുടെ അണ്ണാക്കിൽ ഇട്ടു കൊടുക്കും അതോടെ കേസ് ശുഭം . അദാനിയുടെയും അംബാനിയുടെയും താളത്തിന് തുള്ളുന്ന ബീജെപ്പിയും പ്രതീക്ഷക്ക് വക നൽകുന്നില്ല . വിദ്യാഭ്യാസമുള്ള രാഷ്ട്രീയത്തിനു അതീതമായി ചിന്തിക്കുന്ന അത്യാവശ്യം സാമ്പത്തികമുള്ള ഇന്ദുലേഖയെപോലെയുള്ള സ്ഥാനാർത്ഥികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്‌ ( ശവക്കുഴിവെട്ട് ,തെങ്ങ്ചെത്തൽ,പശുകറവ ,സർക്കസ് തൊഴിലാളി ഈ പശ്ചാത്തലങ്ങളിൽ നിന്ന് വന്ന രാഷ്ടീയക്കാർ കട്ടതിന്റെ അളവ് ചിന്തിക്കവുന്നതിലുമപ്പുറമാണ് ) ഇന്ദുലേഖ ഒരു പുതിയ പാതയിലെ തുടക്കക്കാരിയാണ് . ജനപ്രതിനിധികളുടെ സ്റ്റാഫ്‌ കൈപ്പറ്റുന്ന അതിഭീമമായ ആനുകൂല്യങ്ങളും അഴിമതി തന്നെയാണ് . ഏതാനും മാസം പേർസണൽ സ്റ്റാഫ്‌ ആയി ജോലി ചെയ്‌താൽ കിട്ടുന്ന പെൻഷനൊക്കെ നിറുത്തലാക്കേണ്ടത് തന്നെയാണ് .

    ReplyDelete