Translate

Saturday, May 21, 2016

ഇനിയും നടക്കുന്ന ഇലക്ഷനുകളിലും പ്രസക്തമായ പ്രസംഗഭാഗം

അഡ്വ. ഇന്ദുലേഖയുടെ ഈ പ്രസംഗഭാഗം യഥാസമയം you tube-ല്‍ പോസ്റ്റുചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇന്ത്യയിലെങ്ങും ഇനിയും നടക്കുന്ന ഇലക്ഷനുകളിലും പ്രസക്തമാണ്. കേള്‍ക്കുക! പ്രതികരിക്കുക!!
https://youtu.be/https://youtu.be/3MKOp8dKjPQ

1 comment:

  1. ഇന്ദുലേഖയുടെ പ്രസംഗങ്ങൾ വളരെയധികം പാകത നിറഞ്ഞതാണ്‌. ആരെയും ആകർഷിക്കുന്ന വാചാലതയും വശീകരണ ശബ്ദവുമുണ്ട്. ഈ യുവതിയുടെ രാഷ്ട്രീയത്തിന്റെ തുടക്കവും നന്നായിരിക്കുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അവർ കേരളത്തിന്റെ തന്നെ നേതാവാകാനുള്ള പ്രയത്നങ്ങൾ തുടർന്നു കൊണ്ടിരിക്കണം. അതിനായുള്ള പ്രചരണങ്ങൾ നടത്തുവാൻ ഇന്ദുലേഖയെ പിന്തുണയ്ക്കുന്നവർ തയ്യാറാവണം. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പലരും മാളങ്ങളിൽ ഒളിക്കുകയാണ് പതിവ്. പരിഷ്കൃത രാജ്യങ്ങളിൽ അങ്ങനെയല്ല. അവരുടെ ആശയങ്ങൾ കൂടുതൽ ജനതയിൽ എത്തിച്ചുകൊണ്ടിരിക്കും. അതിന്റെ തുടക്കമെന്നതിൽ ജോസ് ആന്റണിയുടെ തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള ഈ പോസ്റ്റിനെ അഭിനന്ദിക്കുന്നു.

    അതുപോലെ നിയുക്ത എം.എൽ.എ മിസ്റ്റർ പി.സി. ജോർജ് വാർത്താ ലേഖകരോട് മറുപടി പറയുമ്പോൾ കുറച്ചുകൂടി സംസ്ക്കാരപരമായി സംസാരിക്കാനും പഠിക്കണം. പൂഞ്ഞാറിന്റെ സാമാജികനെന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എങ്കിലും പി.സി. ജോർജെന്ന വ്യക്തിത്വം വളർന്നിട്ടില്ല. അദ്ദേഹത്തിന് ആവശ്യത്തിന് പ്രായമുണ്ടെങ്കിലും പാകത വന്നിട്ടില്ല. സ്കൂളിൽ പോകാത്ത ഒരു ചുമട്ടു തൊഴിലാളിയെപ്പോലെ യൂട്യൂബുകളിൽ മറുപടി പറയുന്നത് കേൾക്കാം. 'നിയമ സഭയിൽ അങ്ങ് എന്താണ് ചെയ്യാൻ പോവുന്നതെന്ന' ടെലിവിഷൻ റിപ്പോർട്ടറിന്റെ ചോദ്യത്തിന് 'മറുപടി ജോർജു പറയുന്നത് 'വായും പൊളിച്ചിരിക്കുമെന്നാണ്'; യൂ ടുബിൽ വൈറലായി ജോർജിന്റെ പല വിഡ്ഡി പ്രസ്താവനകളും പ്രചരിക്കുന്നുണ്ട്. ചിലർ അദ്ദേഹത്തെ പുലിയായി ഉപമിച്ചിരിക്കുന്നു. പൂഞ്ഞാറിനു വേണ്ടത് മൃഗീയ ചിന്താഗതിക്കാരെയല്ല അന്തസ്സും അഭിമാനവുമുള്ള ഒരു സാമാജികനെയായിരുന്നു. ജനങ്ങളെ ബോധവൽക്കരിക്കുകുയും പാകതയുള്ള സമ്മതി ദായകരാക്കുകയും ചെയ്യണമെന്നുള്ള ദൌത്യമാണ് ശ്രീ പി.സി. ജോർജിന്റെ തെരഞ്ഞെടുപ്പിലൂടെ മനസിലാകുന്നത്. വളർന്നു വരുന്ന യുവ ജനങ്ങളുടെയിടയിലും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെയിടയിലും ഇന്ദു ലേഖ തുടങ്ങി വെച്ച ഈ രാഷ്ട്രീയ സാമൂഹിക ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതായുമുണ്ട്. എങ്കിൽ പൂഞ്ഞാർ ജനതയ്ക്ക് അവരുടെ അന്തസ് വീണ്ടെടുത്ത് ഒരു നല്ല സാമാജികനെ കിട്ടിയെന്നു ഭാവിയിൽ അഭിമാനിക്കാനും സാധിക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete