Translate

Wednesday, April 6, 2016

വൈദികനും വിദ്യാര്‍ത്ഥിയും പെരിയാറില്‍ മുങ്ങിമരിച്ചു

പെരുമ്പാവൂര്‍ തോട്ടുവ ധന്വന്തരി കടവിലാണ് അപകടമുണ്ടായത്. 
April 6, 2016, 02:01 PM ISTT- T T+ .Mathrubhumi

Read more at: http://www.mathrubhumi.com/crime-beat/accidents/student-and-priest-drowned-in-periyar-malayalam-news-1.976237

എറണാ
കുളം: ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ വന്ന വിദ്യാര്‍ഥിയും അധ്യാപകനായ വൈദികനും പെരിയാറില്‍ മുങ്ങിമരിച്ചു. കടുവാള്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. അഗസ്ത്യന്‍, വിദ്യാര്‍ത്ഥിയായ ജോയല്‍ എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ തോട്ടുവ ധന്വന്തരി കടവിലാണ് അപകടമുണ്ടായത്. ഒഴുക്കില്‍ പെട്ട ജോയലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനടയിലാണ് ഫാ. അഗസ്ത്യനും അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് പെരിയാറില് ഏറെ നേരം തിരച്ചില്‍ നടത്തിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം  പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

Read more at: http://www.mathrubhumi.com/crime-beat/accidents/student-and-priest-drowned-in-periyar-malayalam-news-1.976237

No comments:

Post a Comment