Translate

Saturday, March 5, 2016

അഭിഷേകാഗ്നി : പ്രകാശത്തിൽ നിന്നും ഇരുട്ടിലേക്ക്

ഫാ. സേവ്യർ ഖാൻ വട്ടായിൽ ഇന്ത്യ പാകിസ്താൻ അതിർത്തിയിൽ അഭിഷേകാഗ്നി നടത്തുവാൻ പോകുന്നതായി ഞാൻ സ്വപ്നം കണ്ടു. അതിർത്തിയിൽ ഉണ്ടായിക്കൊണ്ടിക്കുന്ന അക്രമങ്ങളിൽ ധാരാളം സൈനികരും, അതിർത്തി പ്രദേശത്തുള്ള ഗ്രാമവാസികളും മരണമടയുന്നതു് നാം സ്തിരമായി കേട്ടുകൊണ്ടിരിക്കുന്നു. ഇതിൽ നിന്നും ഒരു മാറ്റം വേണമെന്നും, അതിനായി ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ സഹായം തേടാമെന്നും കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ. സി. ബി. സി.) കാത്തലിക് ബിഷപ്സ് കൗൺസിൽ ഓഫ് ഇന്ത്യ (സി ബി സി. ഐ) യോട് അറിയിക്കുകയും ചെയ്തതായി ഞാൻ (സ്വപ്നത്തിൽ) അറിഞ്ഞു.
ഒരു സിനിമയിലെന്ന പോലെ എല്ലാം ഞാൻ കണ്ടുകൊണ്ടിരുന്നു.
അങ്ങിനെ അതിർത്തിയിൽ അഭിഷേകാഗ്നി കത്തിക്കൊണ്ടിരുന്നാപ്പോൾ ഉണ്ടായ അത്ഭുതങ്ങളു നീണ്ട നിര :
1. മഞ്ഞുകാലത്തുണ്ടായ ഒരാഴ്ച നീണ്ട അഭിഷേകാഗ്നിയിൽ ഗ്രാമവാസികൾ ഒന്നടങ്കം പങ്കെടുത്തു് തണുപ്പിൽ നിന്നും മുക്തി നേടി.
2. വട്ടായിൽ, കൈകൾ മേലോട്ടുയർത്തി കണ്ണടച്ചു് നിന്നു് "ദേവാലയങ്ങൾ ഉണ്ടാവട്ടെ" എന്നു് പറഞ്ഞ് അപേക്ഷിച്ച് പ്രാർതിച്ചപ്പോൾ (ഏത് ജാതി-മതത്തിന്റെ ദേവാലയം എന്നു് പ്രത്യേകം എടുത്തു് പറഞ്ഞില്ലായിരുന്നു.) അതിർത്തി പ്രദേശങ്ങളിലെ ഭൂമിയിൽ പലയിടത്തും കുറിശുകൾ മുളച്ചു് വരുന്നതായി അറിയിച്ചു. അതിർത്തിയുടെ ഇരുവശങ്ങളിലും എതു് സംഭവിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു.
3) അതിർത്തിയിൽ ജലക്ഷാമം രൂക്ഷമായതിനാൽ പല ഗ്രാമ വാസികളും കുടിവെള്ള ലബ്ദിക്കായി പ്രാർതനാ നിയോഗങ്ങളുമായി വട്ടായിലച്ചാന്റെ മുന്നിൽ കൈ കൂപ്പി നിന്നു. അവർക്കു വേണ്ടി പ്രത്യേക പ്രാർതന നടത്തി. " എന്റെ ദൈവമേ, എന്റെ ദൈവമേ, എനിക്കു് മുൻപിൽ നിൽക്കുന്നവർ അങ്ങയുടെ കരുണക്കായി, കുടിവെള്ളത്തിനായി കേഴുന്നതു് കാണുന്നില്ലെ.. ഇവർക്ക് ജലസമൃദ്ധി നൽകി അനുഗ്രഹിക്കൂ" അത്ഭുതമെന്നു് പറയട്ടെ, പലയിടങ്ങളിലും തണ്ണീർതടങ്ങൾ പൊന്തി വരുന്നതു് കണ്ട ഗ്രാമവാസികൾ വട്ടായിലിന്റെ മലയാളത്തിലുള്ള പ്രാർതനകൾ മലയാളത്തിൽ തന്നെ (മൊഴിമാറ്റത്തിനാളുണ്ടായിരുന്നെങ്കിലും അവർക്കതു് ചെയ്യേണ്ട ആവശ്യം വന്നില്ല) ഉച്ചത്തിലുച്ചത്തിൽ ഉരുവിട്ടുകൊണ്ടിരുന്നു.
4) അടുത്ത പുലർവേളയിലെ ഗ്രാമവാസികളുടെ വരവ് വ്യത്യസ്തതയോടെയായിരുന്നു. വളരെ വിരളമായി മാത്രം കിട്ടുന്ന മരച്ചില്ലകൾ കുരിശുരൂപത്തിൽ കെട്ടി വരിവരിയായി അവർ വട്ടായിലിന്റെ മുന്നിൽ വന്ന് നിന്ന് ഉറക്കെയുറക്കെ പറഞ്ഞു "വട്ടായി, വട്ടായി, വട്ടായി വട്ടായി..." അവിടെ കണ്ട കാഴ്ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. വട്ടായിയുടെ 'വട്ടൻ മത'ത്തിന്റെ ആരംഭം.
5) പാക്കിസ്താൻ പട്ടാളക്കാർ അതിർത്തിക്കപ്പുറത്തു് നിന്ന് "ആജ് സെ ജംഗ് നഹീം, ആജ് സെ ജംഗ് നഹീം, ഹമെം ജംഗ് നഹിം ലഡ്നാ, ഹമെം തോപ് നഹിം ചാഹിയെ, ഹമെം വട്ടായി ചാഹിയെ ...." എന്നാർത്തുവിളിച്ചുകൊണ്ടിരുന്നു. "
6) കെ.സി.ബി.സി. ക്കു് ഈ വിവരങ്ങൾ തത്സമയം കിട്ടിക്കൊണ്ടിരുന്നു.
7) വട്ടായലിനെ അതിർത്തിപ്രദേശത്തേക്കു് വിട്ടതിന്റെ പുറകിൽ ഒരു രഹസ്യമുണ്ടായിരുന്നു. കേരളത്തിലെ അഭിഷേകാഗ്നി നടക്കുന്ന സ്തലങ്ങൾക്കു് ചുറ്റുമുള്ള ആസ്പത്രികളിൽ രോഗികൾ ഇല്ലാതായി. ഇതു് ഏറ്റവും കൂടുതൽ ബാധിച്ച്തു് കത്തോലിക്കർ നടത്തുന്ന ആസ്പത്രികളെയാണ്. വട്ടായിൽ ഇവിടെ ഈ പണി തുടർന്നാൽ സഭയുടെ ആസ്പത്രികളിൽ വരുമാനമില്ലാതാകും. അതുകൊണ്ടാണ് അതിർത്തിയിലേക്കു് വിട്ടതു്.
8) അതിർത്തിയിലെ അഭിഷേകാഗ്നിയിലൂടെ പുതിയ മതം സ്താപിച്ച വട്ടായിൽ കത്തോലിക്കാസഭക്കു് വലിയ ഒരു 'പാര'യായി മാറിയിരിക്കുന്നു. . ഇനിയും വളരാൻ അനുവദിച്ചാൽ കത്തോലിക്കാസഭയിൽ വിശ്വാസികളില്ലാത്ത അവസ്തയിലെത്തും. കോടികളുടെ വരുമാനമുണ്ടാക്കിത്തന്ന മനുഷ്യനാണെങ്കിലും ഇനി ഒഴിവാക്കിയേ പറ്റൂ. അല്ലെങ്കിൽ ഇതു് നമ്മുടെ നിലനില്പിനെ തന്നെ ബാധിക്കും. മുളയിലേ നുള്ളിക്കളയുന്നതാണ് നല്ലതു്.
പെട്ടെന്നു് എന്തോ ശബ്ദം കേട്ടു് ഞാൻ ഞെട്ടിയുണർന്നു. സമയം രാത്രിയായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോൽ ടയർ പഞ്ചറായ ഒരു വണ്ടി റോഡിന്റെ സൈഡിൽ നിർത്തിയിരിക്കുന്നു. പുറത്തിറങ്ങി നിൽക്കുന്നവരുടെ കൂട്ടത്തിൽ ഒരു പുരോഹിതനുമുണ്ടായിരുന്നു. കുറച്ചു് കൂടി അടുത്തു് ചെന്നു് നോക്കിയപ്പോൾ അതു് ഫാ. സേവ്യർ ഖാൻ വട്ടായിലാണെന്നു് എനിക്കു് മനസ്സിലായി

1 comment:

  1. ഗാർലണ്ടിൽ വികാരിയെ തല്ലി. കൈക്കാരൻ പെണ്ണുങ്ങളെ കയറി പിടിച്ചു.

    കുപ്രസിദ്ധമായ ഗാർലണ്ട് ഇടവകയിൽ കോവാലൻ ചേട്ടനും വീരപ്പനും വീരപ്പന്റെ അനുജൻ തൊമ്മനും കൈക്കാരൻ ഞരമ്പ്‌ ബേബിയും കൂടി ഇടവക വികാരി ജോർജ് എലംബസ്സെരിയെ തല്ലി. ചവറ്റുകുട്ടയിൽ കിടന്ന crucifix സ്വന്തം മുറിയിൽ കയറ്റി തറച്ചു വച്ചതിനാണ് അച്ഛനെ തല്ലിയത്. ഇത് കൂടാതെ കൈക്കാരനായ ഞരമ്പ്‌ ബേബി ഒരു പെണ്ണിൻറെ വയറിൽ കയറി പിടിച്ചതിനു ആ പെണ്ണിന്റെ ഭാരതാവിന്റെ കൈയ്യിൽ നിന്ന് പൊതിനം തല്ലു മേടിക്കുകയും ചെയ്തു. ചുഴലി കൊടുങ്കാറ്റു വന്നു ക്ലാവർ കുരിശു വച്ച പള്ളി ഗാര്ലണ്ടിൽ ഉണ്ടാക്കിയതിനു, അതിനു മേല്നോട്ടം വഹിച്ച ഒരുത്തന്റെ വീട് പൂര്ണമായും തകര്ത്തത് കണ്ടിട്ടും മനസ്സിലാകാത്ത വിഡ്ഢികളായ ഇടവകക്കാർ ഇനിയെന്ന് കാര്യങ്ങൾ പഠിക്കും എന്നാണു മനസ്സിലാകാത്തത്. ഏതായാലും പെണ്ണിനെ കയറിപിടിച്ചവനെതിരെ അങ്ങാടിയത്തിനു കൊടുത്ത പരാതിയും മുക്കി എന്നാണു അറിയാൻ കഴിഞ്ഞത്. അങ്ങിനെ ഗാര്ലണ്ട് പള്ളി ഈ കരുണയുടെ വര്ഷത്തിലും നിറഞ്ഞു നിൽക്കുകയാണ്‌. അടി കിട്ടിയ അച്ഛൻ നാണക്കേട്‌ മൂലം ഒളിഞ്ഞു നിന്ന് കാര്യങ്ങൾ വീക്ഷിക്കുകയാണ്. ലൈസമ്മ ചേച്ചി പിന്നെയും ഞെളിഞ്ഞു നടക്കുകയാണ് ഗാര്ലണ്ടിൽ. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ. വിശദമായ വിവരങ്ങൾ പിന്നീടു അറിയിക്കുന്നതാണ്. ആഞ്ഞിലിയും സാലിയും കൂടി കൊവാലാൻ ചേട്ടനെ ഒതുക്കാൻ നടത്തുന്ന പരിപാടികൾ ഗാര്ലണ്ടിലെ ഇടവ്കക്കാര്ക്ക് ഇതേവരെ മനസ്സിലായിട്ടില്ല എന്ന് വേണം കരുതാൻ. അച്ഛനും ഇവരുടെ കൂടെയാണ് എന്നാണു മനസ്സിലാക്കാൻ സാദിച്ചത് . ഇനിയും ഒരു ചുഴലി വന്നു ഈ പൈശാചിക അമ്പലത്തിനെ ഇവിടെ നിന്നും തുടച്ചു മാറ്റിയിരുന്നെങ്കിൽ?

    ReplyDelete