Translate

Wednesday, March 9, 2016

ക്രൈസ്തവനെ മലിനപ്പെടുത്തുന്ന സങ്കീർത്തനങ്ങൾ!

സങ്കീർത്തനങ്ങൾ പ്രാർത്ഥനകഥ?

Dev S (Swami Deva Prasad - Canada)

സങ്കീർത്തനങ്ങൾ പ്രാർത്ഥനകളല്ല, പ്രത്യുത സങ്കീർത്തകന്റെ വികാര - വിചാരപ്രകടനങ്ങളുടെ സാഹിത്യാവിഷ്ക്കാരമാണ്. പല സങ്കീർത്തനങ്ങളിലായി സ്നേഹം, സന്തോഷം, കൃതജ്ഞത, സംതൃപ്തി, പ്രത്യാശ, പ്രതീക്ഷ, ആശ്ചര്യം, കോപം, പ്രതികാരം, ഭയം, വെറുപ്പ്, കുറ്റബോധം, നിരാശ, സങ്കടം, അപകർഷബോധം, വിലാപം എന്നീ വിവധ വികാര - വിചാരപ്രകടനങ്ങൾ കാണാം. പല സങ്കീർത്തനങ്ങളും നെഗറ്റീവ് (നിഷേധാത്മകം) ആയ വികാര വിചാര പ്രകടനങ്ങളാണ്. നെഗറ്റീവ് സങ്കീർത്തനങ്ങളുടെ ഉരുവിടൽ, നിരാശ, സങ്കടം, ക്ഷോഭം, അപകർഷബോധം, ഉത്‌കണ്ഠ, എന്നിവ നമ്മളിൽ ഉളവാക്കാനെ ഉപകരിക്കൂ. 'നീ എന്താണോ ചിന്തിക്കുന്നതു നീ അതായിത്തീരും' എന്ന ആപ്തവാക്യം ക്രമേണ നമ്മിൽ അന്വർഥമാകും. നമ്മൾ സദാ പാപികളാണ് എന്നു ചിന്തിച്ചുകൊണ്ട് 'ഞാൻ പാപിയാണേ' എന്ന് ദിവസവും ഉരുവിട്ടുകൊണ്ടിരുന്നാൽ, പാപിയായിതീർന്നില്ലെങ്കിൽ അത്ഭുതപ്പെടാം. ചിന്തയുടെ ശക്തി വളരെ ശക്തമാണ് അത് നമ്മുടെ ജീവിതത്തെ വാർത്തെടുക്കും അല്ലെങ്കിൽ രൂപപ്പെടുത്തും.

യേശുവും സങ്കീർത്തനങ്ങളും

യേശു നമ്മേ പഠിപ്പിച്ചത് സ്നേഹിക്കാനും ക്ഷമിക്കാനുമാണ്. സ്നേഹം: യേശു പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട  കല്പന “നിൻറെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക” എന്നതാണ് (മത്തായി 22:39). “നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും” (യോഹന്നാൻ 13:35). ക്ഷമ: “നിങ്ങൾ പ്രാർത്ഥിയ്ക്കാൻ  നില്ക്കുമ്പോൾ നിങ്ങൾക്കു ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ  അത്   ക്ഷമിക്കുവിൻ. അപ്പോൾ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും” (മർക്കോസ് 11:25). "പിതാവേ അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന്  അവർ അറിയുന്നില്ല” (ലൂക്കാ 23:34). സങ്കീർത്തനങ്ങൾ പലതും യേശുവിന്റെ പഠനങ്ങൾക്ക്‌ വിപരീതമാണ്. 

ഏതാനും ഉദാഹരണങ്ങൾ: സങ്കീർത്തനം 51:5ൽ "പാപത്തോടെയാണു ഞാൻ പിറന്നത്‌; അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ്‌". എന്നോടുതന്നെ ഒരു ചോദ്യം: എന്റെ അമ്മ പാപത്തിലാണോ എന്നെ ഗർഭം ധരിച്ചത്? അല്ല എൻറെ അമ്മ സ്നേഹത്തിലാണ് എന്നെ ഗർഭംധരിച്ചത്, എന്റെ മാതാപിതാക്കൾ തമ്മിലുള്ള സ്നേഹത്തിന്റെ ഫലമാണ് ഞാൻ; ദൈവസ്നേഹത്തിലാണ്  ഞാൻ ഉരുവാക്കപ്പെട്ടത്; അതായത്  എന്റെ അസ്തിത്വത്തിന്റെ ഉറവിടം ദൈവചൈതന്യമാണ്. 

സങ്കീർത്തനം109ൽ ദാവീദ് തന്റെ ശത്രുവിന്റെ ശിക്ഷ തേടുന്നതു മാത്രമല്ല വേദനയേറിയ പ്രത്യാഘാതങ്ങൾ ആ കുടുംബത്തിനു ഉണ്ടാകണമെന്ന് ആഗ്രഹിക്കയും ചെയ്യുന്നു. 

വെറുപ്പ്: സങ്കീർത്തനം 139:22; നൈരാശ്യം, കുറ്റബോധം, അപകർഷബോധം: സങ്കീർത്തനം 38. ഈ കഴ്ച്ചപ്പ്പടുകളൊക്കെ യേശുവിന്റെ പഠനത്തിനു കടകവിരുദ്ധമാണ്.

പുതിയ ലോകവിജ്ഞാനകോശം (New world encyclopedia) അനുസരിച്ച് ദാവീദിന് എട്ട് ഭാര്യമാരുണ്ടായിരുന്നു, എട്ടാമത്തെ ഭാര്യ ബത്ഷെബയെ സ്വന്തമാക്കിയത് അവളുടെ ഭർത്താവായ ഊറിയായെ ചതിവിൽ കൊന്നതിനു ശേഷമാണ്. പിന്നീടുള്ള വിലാപമാണ്  സങ്കീർത്തനം 51. 

പ്രാർത്ഥന എന്ന രീതിയിൽ സങ്കീർത്തനപാരായണവും നെഗറ്റീവ് (നിഷേധാത്മകം) ആയ പ്രാർത്ഥനകളുടെ ഉരുവിടലുകളും വർഷങ്ങളായി ക്രിസ്തീയസഭകളുടെ പാരമ്പര്യമാണ്. സഭയിലെ പല പാരമ്പര്യങ്ങളും  കാലഹരണപ്പെട്ടവയാണ്, അവ ഉപേക്ഷിക്കേണ്ടതാണ്. എന്നാൽ പാരമ്പര്യത്തിൽ കടിച്ചുതുങ്ങുന്ന സ്വഭാവമാണ് ക്രിസ്തീയസഭകളുടെത്. പ്രാർത്ഥനാരീതികളിൽ വ്യതിയാനം വരുത്തിയാൽ, ആദ്യാത്മിക കാഴ്ചപ്പാടിൽ വ്യതിയാനം വന്നാൽ, പാപികളുടെ എണ്ണം കുറഞ്ഞാൽ അത്  പുരോഹിതരുടെ നിലനിൽപ്പിനെ ബാധിക്കും. അതുകൊണ്ട് പാപബോധം മനുഷ്യനിൽ കുത്തിവയ്ക്കാനായി പ്രാർത്ഥനകളും, ധ്യാനപ്രസംഗങ്ങളും രൂപപ്പെടുത്തുന്ന പുരോഹിതരുടെ മത്സരം നൂറ്റാണ്ടുകളായി തുടരുന്നു. ഇതിനൊരു മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

3 comments:

  1. ബളാൽ മാതാവിന്റെ എണ്ണ, അന്തോനീസു പുണ്യവാളന്ടെ കോവക്ക ഇതൊക്കെയാണ് വിശ്വാസികൾക്ക് വേണ്ടത് .തീർന്നില്ല കിടന്നുറങ്ങുന്ന ഔസേപ്പിതാവിൻറെ അത്ഭുതരൂപം ......
    ജാലിയൻ വാലബാഗ്‌ നികൃഷ്ടജീവി ഫോറെസ്റ്റ് ആഫീസ് കത്തിച്ചു രേഖകൾ നശിപ്പിച്ചതും പാറമടകൾ നടത്തുന്നതും പോരാഞ്ഞു സ്ഥാനാർഥി നിർണ്ണയത്തിലും ഇടപെടുന്നു ........
    പത്തുപ്രമാങ്ങൾക്ക് പകരമായി യേശു സ്നേഹം എന്ന ഒറ്റ പ്രമാണം തന്നു എന്നാൽ അട്ടപ്പാടി വട്ടായി പത്തു പ്രമാണങ്ങളെ നൂറു കണക്കിനാക്കി ലീഫ്ലെറ്റ് തന്നെ ഇറക്കി
    മിക്ക ധ്യാനകേന്ദ്രങ്ങളിലും ധ്യാനത്തിന് അവസാനഭാഗത്തായി ഒരു പിശാചിനെ ഇറക്കിവിട്ടാൽ ഏഴു പിശാചുക്കൾ വന്നു കയറും എന്ന വചനഭാഗം വായിക്കാറുണ്ട് ...മാത്രമല്ല കർത്താവുമൊത്തുള്ള ജീവിതം ഫുൾ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും എന്നും സ്ഥാപിയ്ക്കും ...
    പ്രാർത്ഥനകളിൽ പോലും "പാപിയായ ഞാൻ" കടന്നു വരുന്നു

    ReplyDelete
  2. എന്റെ "അപ്രിയ യാഗങ്ങളിലെ " 'ഇടയനു പാപവും' എന്ന കവിത തുടങ്ങുന്നത്"നാഥാന്‍ ശപിച്ചപ്പോള്‍ മ്ലേച്ചനാം ദാവീദു പാപ കര്മങ്ങളെ ഓര്‍ത്ത്‌ കേണു "എന്നതില്‍, ഇത് പ്രതിപാതിക്കുന്നു ,"പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു //അതിക്രമത്തില്‍ ഞാന്‍ ഉരുവായി //എന്റെ പ്രാര്‍ത്ഥന അവരുടെ ദോഷത്തിനാകുന്നു//യഹോവേ, നീ എന്റെ ശതൃക്കളെ നിഗ്രഹിച്ചെങ്കില്‍ കൊള്ളായിരുന്നു " തുടങ്ങിയ ദാവീദിന്റെ പൊട്ട രചനകള്‍ 'ക്രിസ്തീയത' എന്തെന്ന് അറിഞ്ഞ ക്രിസ്ത്യാനീ ,ഏതു വിവരദോഷി കത്തനാരു പറഞ്ഞാലും നാവില്‍ കൊണ്ടുവരാന്‍ പാടില്ലാത്തവയാകുന്നു . ക്രിസ്തുവിനെ അനനുസരിക്കാതെ പള്ളിയില്‍ പോയതുകാരണം ക്രിസ്ത്യാനിക്ക് വന്ന ഒരു പോല്ലാപ്പേ !

    ReplyDelete
  3. Also the praising of God in the psalms is also extremely objectionable. There God is pictured as an oriental despot who finds pleasure in hearing his praises! The canonical prayers sung in monasteries and convents are such psalms. Jesus teaching about God was that He is a loving Father who takes care of his people.

    ReplyDelete