Translate

Sunday, December 20, 2015

സിസ്റ്റർ ലിസാ മരിയായുടെ മരണം കൊലപാതകമൊ......?



1 comment:

  1. ഓരോ ദുരൂഹ സാഹചര്യങ്ങളിലുള്ള മരണ വാർത്തകളിലും കുറ്റവാളികൾ രക്ഷപ്പെടുന്ന കഥകൾ കേൾക്കുമ്പോൾ നമ്മുടെ രാജ്യത്തിലെ നിയമ വ്യവസ്ഥകൾ താറു മാറായതെന്നു തോന്നിപ്പോവും. ഡൽഹിയിലെ ഒരു പെണ്‍കുട്ടിയെ ബസിനുള്ളിൽ റേപ്പും ചെയ്ത് നിർദ്ദയമായി ലിംഗത്തിൽ പാരയും കയറ്റിയ കുട്ടികുറ്റവാളി നിയമത്തിന്റെ മുമ്പിൽ നിന്നും കുറ്റവിമുക്തനായപ്പോൾ ഇന്ത്യൻ ശിക്ഷാ നിയമത്തോട് പുച്ഛമാണുണ്ടായത്. പാവപ്പെട്ട 'അഭയാ' എന്ന കൊച്ചു കന്യാസ്ത്രിയെ കൊന്ന പുരോഹിത കാപാലികന്മാർ സമൂഹത്തിലെ ഉന്നത ശ്രേണികളിലുളള ചുമതലകളും വഹിച്ചു മാന്യന്മാരായി ഇന്നും നടക്കുന്നു. ഒരു കന്യാസ്ത്രി കൊല ചെയ്യപ്പെട്ടുവെന്നറിഞ്ഞാൽ അത് മറച്ചു വെയ്ക്കുന്നവരും കുറ്റവാസനയുള്ളവരെന്നും കരുതണം. രക്തത്തിന്റെ പങ്കുള്ള അവരുടെ കൈകൾ മുത്തുന്നവർ വാസ്തവത്തിൽ ക്രിസ്തുവിന്റെ കൈകളല്ല യൂദാസിന്റെ കൈകളാണ് മുത്തുന്നതെന്ന ബോധം വിശ്വാസികൾക്കുണ്ടായാലെ ഇത്തരം കേസുകളുടെ ചുരുളുകൾ അഴിക്കാൻ സാധിക്കുള്ളൂ. ബനഡിക്റ്റ് കേസ്സിൽ അന്വേഷകരുടെ മുമ്പിൽ 'കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നു' ചങ്കുറപ്പോടെ പറഞ്ഞ ബിഷപ്പ് മാത്യൂ കാവുകാടനെപ്പോലുള്ളവരും ഒരിയ്ക്കൽ സഭയ്ക്കുണ്ടായിരുന്നു.

    സിസ്റ്റർ ലിസ്സിയുടെ കിണറ്റിൽ കണ്ട മൃതദേഹം സംബന്ധിച്ച് കെ.സി.അർ എം ചൂണ്ടി കാണിച്ച വസ്തുതകൾ വായിച്ചാൽ നൂറു ശതമാനവും ഇതൊരു കൊലപാതകമെന്ന് വ്യക്തമാകും. ഇത്ര മാത്രം സാഹചര്യ തെളിവുകൾ ലഭിച്ചിട്ടും സിസ്റ്ററിന്റെ മരണം ആത്മഹത്യയെന്നു അധികൃതർ കരുതുന്നെങ്കിൽ അരമനപ്പണം ഇഷ്ടംപോലെ ഇതിനോടകം എത്തേണ്ടടത്തേയ്ക്ക് ഒഴുകി കാണണം. പാവപ്പെട്ട ഒരു ദളിതനോ സാധാരണ കുടുംബത്തിൽ നിന്നു വരുന്ന ഒരു കന്യാസ്ത്രിയോ കൊലചെയ്യപ്പെട്ടാൽ പുല്ലു വില പോലും കല്പ്പിക്കാത്ത ഒരു നാടായി നമ്മുടെ കൊച്ചു കേരളം മാറിയിരിക്കുന്നു. അനേക കന്യാസ്ത്രികളുടെ ജീവൻ ദുരൂഹ സാഹചര്യങ്ങളിൽ നഷ്ടപ്പെട്ടിട്ടും ഒന്നും സംഭവിക്കാത്ത, യാതൊരു നടപടികളുമെടുക്കാത്ത ഈ നാടിന്റെ നിയമങ്ങൾ അരമനയ്ക്കും പണമുള്ളവനും മാത്രമുണ്ടാക്കിയതായും കരുതണം. കുറ്റവാളികൾക്കൊപ്പം കൈകൊട്ടാൻ പുരോഹിത വാലാട്ടികളായ വാർത്താ മാധ്യമങ്ങളുമുണ്ടാകും.

    ഇത്രയധികം കന്യാസ്ത്രികൾ ദുരൂഹ സാഹചര്യങ്ങളിൽ മഠങ്ങളിൽ മരിച്ചിട്ടും കർത്താവിന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യാൻ 'പെറ്റുപെരുകൂ, പെറ്റുപെരുകൂ' യെന്നാണ് ശ്രീ ആലഞ്ചേരി തൊട്ടു ഓരോ രൂപതകളിലെയും പുരോഹിത ശ്രേഷ്ഠന്മാര് സഭാ മക്കളോട് ആഹ്വാനം ചെയ്യുന്നത്. നിയമ പാലകരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു മെത്രാന്റെ കാറു തടഞ്ഞ പോലീസുകാരനെ ഒറ്റ ദിവസം കൊണ്ട് കാസർകോട്ടിൽ സ്ഥലം മാറ്റം നടത്തിയ മെത്രാന് ഒരു കന്യാസ്ത്രിയുടെ ദുരൂഹ മരണം ഇല്ലാതാക്കുവാനും പ്രയാസം കാണുകയില്ല.

    ഒരു കന്യാസ്ത്രി കൊല ചെയ്യപ്പെട്ടാൽ ഒരു തെരുവു പട്ടി ചാകുന്നതിന്റെ വില പോലുമില്ലെന്ന് കന്യാസ്ത്രികളാകാൻ ആഗ്രഹിക്കുന്ന കൊച്ചു പെണ്ണുങ്ങളും അവരുടെ മാതാപിതാക്കളും മനസിലാക്കണം. ഹൈസ്ക്കൂൾ കഴിയുമ്പോഴേ ഓരോ മധുര വാക്കുകൾ നല്കി, അകന്ന ബന്ധവും പറഞ്ഞ് പാവപ്പെട്ട വീട്ടിലെ പെണ്‍ കുട്ടികളെ ചാക്കിട്ടു പിടിക്കാൻ തലമുണ്ടു് വേഷധാരികളായ ഇവർ നാടുതോറും നടക്കാറുണ്ട്. അമേരിക്കയിൽ വിട്ടു പഠിപ്പിക്കാമെന്ന് പറഞ്ഞ് ഈ കുട്ടികളെ വലയിലാക്കും. അവസാനം മഠം അവരെ തൂപ്പു കന്യാസ്ത്രികളാക്കി മാറ്റും. അവരുടെ ചാരിത്രത്തിനു കളങ്കം വന്നാലും പീഡനങ്ങൾ സഹിക്കേണ്ടി വന്നാലും അരമന രഹസ്യം പുറത്താകാതെ സഭ സൂക്ഷിക്കുകയും ചെയ്യും. രാത്രി കാലങ്ങളിൽ നിശാ സദനങ്ങളിൽ അന്തിയുറങ്ങുന്ന പുരോഹിതന്റെ കുപ്പായം വരെ പാവപ്പെട്ട വീട്ടിൽ നിന്നു വരുന്ന കന്യാസ്ത്രികൾ കഴുകി കൊടുക്കണം. വഴികളിൽ കണ്ടാൽ തൂപ്പു കന്യാസ്ത്രിയുടെയും പ്രൊഫസർ കന്യാസ്ത്രിയുടെയും വേഷങ്ങൾ ഒരുപോലെയിരിക്കും. കൈ വളരുന്നതും , കാൽ വളരുന്നതും നോക്കി വളർത്തിയ ഓരോ കന്യാസ്ത്രികളുടെയും കണ്ണു നീരിന്റെ കഥകൾ പാവപ്പെട്ട രക്ഷകർത്താക്കൾ അറിയുന്നില്ല.
    ലിസയുടെ മരണം പോലെ മഠങ്ങളിലെ ഏതൊരു അന്തേ വാസിക്കും എപ്പോൾ വേണമെങ്കിലും എന്നു വേണമെങ്കിലും സംഭവിക്കാം. ഒരു കന്യാസ്ത്രിയുടെ ജീവന് ഒരു പട്ടിയുടെ വില പോലും കല്പ്പിക്കുകയില്ലെന്നു കന്യാസ്ത്രികളും ഭാവിയിൽ കന്യാസ്ത്രികളാകാൻ ആഗ്രഹിക്കുന്നവരും മനസിലാക്കണം. വടക്കേ ഇന്ത്യയിൽ ഒരു കന്യാസ്ത്രിയെ വഴി മദ്ധ്യേ ആരെങ്കിലും ഉപദ്രവിച്ചാൽ അത് മത പീഡനവും ലോക വാർത്തയുമാകും. അതേ സമയം മഠം കൂട്ടിലെ പീഡനങ്ങളും കൊലപാതകങ്ങളും ആ മതിൽക്കൂട്ടിൽ പുറം ലോകമറിയാതെ ഒളിഞ്ഞുമിരിക്കും. ഇതിനു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ അഭയാമാരും ലിസാമാരും ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും. മരിച്ചിട്ടും നീതികിട്ടാത്ത ഒരു കന്യാസ്ത്രികൂടി സഭയുടെ കറുത്ത പുസ്തക താളുകളിൽ ഇടം പിടിച്ചിരിക്കുന്നു. ഈ കാരുണ്യ വർഷത്തിൽ നീതിയും സത്യവുമാണ് സഭയാഗ്രഹിക്കുന്നതെങ്കിൽ സഭയ്ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ലിസ്സായുടെ ദുരൂഹ മരണത്തിൻറെ രഹസ്യങ്ങൾ പുറത്തു വിട്ട് കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുകയെന്നതാണ്.

    ReplyDelete