Translate

Saturday, November 28, 2015

KCRM പ്രതിമാസപരിപാടി

'കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ്' രൂപീകരണം

2015 നവംബര്‍ 28, ശനിയാഴ്ച 2 PM മുതല്‍, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍

അദ്ധ്യക്ഷന്‍ : പ്രൊഫ. ഇപ്പന്‍ (KCRM സംസ്ഥാന വൈസ് പ്രസിഡന്റ്)

രൂപരേഖ, ഉദ്ദേശ്യലക്ഷ്യങ്ങള്‍ : ശ്രീ റെജി ഞള്ളാനി (KCRM സംസ്ഥാന ഓര്‍ഗനൈസിങ്  സെക്രട്ടറി)

ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന സന്ദേശമുള്‍ക്കൊണ്ടു രൂപീകരിക്കുന്ന ഈ സംഘടന, കത്തോലിക്കാസഭയില്‍നിന്നും വ്യത്യസ്തകാരണങ്ങളാല്‍ വിട്ടുപോയിട്ടുള്ള സഹോദരങ്ങളുടെ ആത്മീയവും ഭൗതികവുമായ ഉന്നമനവും സഭാജീവിതത്തിലെ ഐക്യവും ലക്ഷ്യംവയ്ക്കുന്നു. ക്രിസ്തീയദര്‍ശനത്തില്‍ അടിസ്ഥാനമിട്ട് ആരംഭിക്കുന്ന സംഘടനയ്ക്ക് സഭാനവീകരണത്തില്‍ വലിയ പങ്കുവഹിക്കുവാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. KCRM-ന്റെ ഈ പുതിയ നീക്കത്തെ അംഗീകരിച്ച് ആശീര്‍വദിക്കാന്‍ എല്ലാവരുടെയും സജീവസാന്നിദ്ധ്യവും സഹകരണവുമുണ്ടാകണമെന്നു പ്രത്യേകം താല്പര്യപ്പെടുന്നു.
വേറെയും രണ്ടു കാര്യങ്ങള്‍കൂടി ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നു:
1. സിസ്റ്റര്‍ അമലാ കൊലക്കേസിലെ തെളിവുനശിപ്പിച്ചതിനെതിരെ നിയമപരമായി നീങ്ങുന്നതു സംബന്ധിച്ച് ഗഇഞങ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ. ജോര്‍ജ് ജോസഫ് സംസാരിക്കുന്നു. അഡ്വ. ടോം ജോസഫും അഡ്വ. ഇന്ദുലേഖാ ജോസഫും അതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു.
2. ബോംബെയിലെ ഒരു കത്തോലിക്കാ പള്ളിയില്‍ നടന്നുവന്നിരുന്ന ദിവ്യാത്ഭുതത്തട്ടിപ്പിന്റെ പൊള്ളത്തരം തുറന്നുകാട്ടിയതിന്റെപേരില്‍, പ്രശസ്ത യുക്തിചിന്തകനായ ശ്രീ സനല്‍ ഇടമറുകിനെതിരെ കത്തോലിക്കാസഭാധികാരം മതനിന്ദയ്ക്കു കേസുകൊടുത്തു പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സംഭവത്തില്‍ എന്തുചെയ്യാനാകും എന്ന് ആലോചിക്കുന്നു.
സുപ്രധാനങ്ങളായ ഈ ആലോചനകളില്‍ ഭാഗഭാക്കാകുവാന്‍ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം
                                           കെ.കെ. ജോസ് കണ്ടത്തില്‍ (ഫോണ്‍: 8547573730)  
                                                     (KCRM സംസ്ഥാന ജന.സെക്രട്ടറി)

‘KCRM  പ്രീസ്റ്റ്‌സ്  & എക്‌സ് പ്രീസ്റ്റ്‌സ് - നണ്‍സ് അസ്സോസിയേഷന്‍'

എക്‌സിക്യൂട്ടീവ് മീറ്റിംഗ്

കെ.സി.ആര്‍.എം. നവംബര്‍ മാസ പരിപാടിയുടെ പിറ്റേന്ന്, നവം. 29 ഞായറാഴ്ച 1 പി.എം.-ന് പാലാ ടോംസ് ചേമ്പര്‍ഹാളില്‍ ചേരുന്ന പ്രസ്തുത എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു.
- റെജി ഞള്ളാനി (ചെയര്‍മാന്‍)

No comments:

Post a Comment