Translate

Friday, October 2, 2015

കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് ബില്‍


കരടു നിയമം (തര്‍ജ്ജമ)
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിച്ച കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് ബില്ലിന്റെ കരടുനിയമത്തിന്റെ പൂര്‍ണ്ണരൂപമാണ് ചുവടെ കൊടുത്തിരിക്കുന്നത്. (കടപ്പാട് : നസ്രാണി ദീപം, മാര്‍ച്ച് 2009)
സഭയുടെ ലൗകികകാര്യങ്ങളുടെയും സമ്പത്തിന്റെയും കൂടുതല്‍ ജനാധിപത്യപരവും, കാര്യക്ഷമവും, നീതിയുക്തവുമായ ഭരണം സ്ഥാപിക്കുന്നതിനുവേണ്ടിയും, സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും വിഭവങ്ങളും ധനവും നിയന്ത്രിക്കുന്നതിനും ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റുകളും കമ്മിറ്റികളും രൂപവത്ക്കരിക്കുന്നതിനും ഇടവക അടിസ്ഥാന ഘടക (Basic), രൂപതാ (Diocese), കേന്ദ്രീയ (Central), റവന്യൂ ജില്ല (Revenue district), സംസ്ഥാന തലം (State level) എന്നീ വിവിധ തരത്തിലുള്ള ഭരണഘടന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനും വേണ്ടി:- 
റിപ്പബ്ലിക്കിന്റെ 59-ാം വര്‍ഷത്തില്‍ ഈ നിയമം നടപ്പില്‍ വരുത്തട്ടെ.....
1. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ (Intention)
ശ. കേരളത്തിലെ ക്രൈസ്തവ സഭകളുടെ മതപരമായ ആസ്തികള്‍ (religious assets) പൂര്‍വ്വകാലം മുതല്‍ തന്നെ ട്രസ്റ്റുകളെന്നപോലെയാണ് കൈകാര്യം ചെയ്തുവരുന്നത് എങ്കിലും അവ ഇന്നുവരെ അപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നതു പല വിധത്തിലുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, വിവിധ സഭകളുടെ ലൗകീക ആസ്തികളുടെ ഭരണത്തില്‍ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നതുവഴി ലൗകീക സ്വത്തുക്കളുടെ ഭരണം ബൈബിളധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃത്വ (Christian modality) ത്തിലേക്ക് കൊണ്ടുവരപ്പെടുന്നതിന് ഈ ബില്‍ ഉദ്ദേശിക്കുന്നു.
ശശ. കൂടാതെ ഈ ബില്‍ മുഖേന ഇടവക/അടിസ്ഥാന ഘടക/രൂപതാ കേന്ദ്രീയ/റവന്യൂ ജില്ല/സംസ്ഥാന തലങ്ങളിലേക്കു അടിസ്ഥാന ഘടകങ്ങളില്‍ (ഇടവക)നിന്നും പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനും ഈ പ്രക്രിയ വഴി വിവിധ തലത്തിലുള്ള മാനേജിംഗ് ട്രസ്റ്റി (managing trustee) മാരെയും ട്രസ്റ്റ് കമ്മിറ്റികളെയും (Trust committees) സ്ഥാപിക്കുന്നതിനും ഉദ്ദേശിക്കുന്നു.
2. അവകാശ നിഷേധം (Disclaimer)
വിവിധ സഭകളുടെ വിശ്വാസ, ദൈവശാസ്ത്രപരമായ പ്രബോധനങ്ങളും (teaching) അനുഷ്ഠാനങ്ങളുമായി (practices) ബന്ധപ്പെട്ട ഒരു വിഷയത്തിലും തീരുമാനമെടുക്കുന്നതിനോ, അഭിപ്രായം രൂപീകരിക്കുന്നതിനോ ഇടപെടുന്നതിനോ ഈ ആക്ട് ഉദ്ദേശിക്കുന്നില്ല.
3. ഹ്രസ്വതലക്കെട്ട്, വ്യാപ്തി, ആരംഭം (Short title, extent and commencement)
i. ഈ ആക്ട് ദി കേരളാ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പെര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് 2009 എന്നു വിളിക്കപ്പെടും.
ii. ഇതു കേരള സംസ്ഥാനത്തിനു മുഴുവന്‍ ബാധകമാണ്.
iii. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും.
4. നിര്‍വ്വചനങ്ങള്‍ (Definitions)
i. ക്രിസ്ത്യന്‍ : യേശുക്രിസ്തുവിനെ ദൈവവും രക്ഷകനുമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനി ആകുന്നു.
ii. സഭ (Church): പൊതു ആരാധനയ്ക്കായി ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന കെട്ടിടമോ, പ്രാദേശിക മതശാഖാതലത്തില്‍ (Denominational) ക്രിസ്തുവിനെ അവരുടെ ദൈവമായി ആരാധിക്കുന്നതിനും സമ്മേളിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയെ സഭയെന്ന് വിളിക്കുന്നു.
iii. പ്രാദേശിക തലം (Local level): ഇടവക/പ്രാദേശിക അടിസ്ഥാന ഘടകതലം (Basic unit level).
iv. ഒരേ മതശാഖാതലം (Denominational level): കത്തോലിക്കാ, യാക്കോബായ, മാര്‍ത്തോമാ തുടങ്ങിയ സഭകള്‍.
v. സഭയുടെസമ്പത്ത് (Church property) എന്നതുകൊണ്ട് - 
a. പള്ളിയുടെയോ/ചാപ്പല്‍ കെട്ടിടത്തിന്റെയോ പൂര്‍ണ്ണമായതോ അല്ലെങ്കില്‍ പള്ളിയായോ ചാപ്പലായോ ഉപയോഗിക്കാന്‍ യോഗ്യമായതോ ഉപയോഗിക്കാന്‍ ഉദ്ദേശിക്കപ്പെടുന്നതോ.
b. പള്ളിയോ, ചാപ്പലോ, നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചു ആര്‍ജ്ജിക്കുന്ന ഭൂമി, നിലവിലുള്ള പള്ളിക്ക് പകരം ചാപ്പലോ, പള്ളിയോ പുതുതായി നിര്‍മ്മിക്കുന്നതിന് ആര്‍ജ്ജിക്കുന്ന ഭൂമി.
c. പള്ളി അങ്കണത്തിനുവേണ്ടിയോ, പള്ളിയങ്കണം വിപുലീകരിക്കുന്നതിനുവേണ്ടിയോ ശ്മശാനത്തിനു വേണ്ടിയോ (Burial ground) ആര്‍ജ്ജിക്കുന്ന ഭൂമി.
d. ~ഒരു പള്ളിക്കുവേണ്ടി അല്ലെങ്കില്‍ ഒരു പള്ളി ആര്‍ജ്ജിച്ച ഭൂമി കെട്ടിടം അല്ലെങ്കില്‍ മറ്റു മുതലുകള്‍. 
e. പള്ളിയുടെ സ്വത്തായി ഉപയോഗിക്കുന്നതിനുവേണ്ടി പള്ളിയുടെ പേരില്‍ വ്യക്തിയോ, വ്യക്തികളോ വിറ്റതോ, സമ്മാനിച്ചതോ, സംഭാവന ചെയ്തതോ ആയ മറ്റു സ്വത്തുക്കളും അല്ലെങ്കില്‍ കെട്ടിടം അല്ലെങ്കില്‍ ഭൂമി.
f. സെമിത്തേരി (ശ്മശാനം) പള്ളിഅങ്കണം, പള്ളി എന്നിവയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അല്ലെങ്കില്‍ അവയിലേക്കുള്ള പ്രവേശനത്തിനും (പ്രാവ്യത) വേണ്ടി ഉപയോഗിക്കപ്പെടുന്ന അല്ലെങ്കില്‍ ആര്‍ജ്ജിക്കപ്പെട്ട ഭൂമി.
g. പള്ളിയുടെ ഉപയോഗത്തിലേക്ക് ആര്‍ജ്ജിക്കപ്പെട്ട ഭൂമിയും, സെമിനാരികള്‍, മതസര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, അനാഥശാലകള്‍, പുരോഹിതര്‍ക്കുവേണ്ടിയുള്ള ഭവനങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, വാണിജ്യ കെട്ടിടങ്ങള്‍, കൃഷി സ്ഥലങ്ങള്‍. തോട്ടങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, പ്രവൃത്തിശാലകള്‍, പ്രസിദ്ധീകരണ-മാധ്യമ സംരംഭങ്ങള്‍, മതബോധനസ്ഥാപനങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങളും മറ്റു ജംഗമ വസ്തുക്കളും.
ii. (Prescribed means) നിര്‍ദ്ദേശപ്പെട്ട എന്നതുകൊണ്ട്
ഈ ആക്ടിനു കീഴില്‍ നിയമാനുസൃതം നിര്‍ദ്ദേശിക്കപ്പെട്ടതു എന്നാകുന്നു.
5. ഓരോ ഇടവകപള്ളിക്കും വേണ്ടിയുള്ള ക്രൈസ്തവ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ട്രസ്റ്റ്:- 
i. അനുഷ്ഠാനം, ആചരണം, പതിവുരീതി, സമ്പ്രദായം, സഭാനിയമം എന്നിവ ഉള്‍പ്പെടെ ഏതു നിയമത്തില്‍ ഉള്‍ക്കൊണ്ടിരുന്നാല്‍ത്തന്നെയും, ഓരോ ഇടവകപള്ളിയും അതാതിന്റെ പേരില്‍ തന്നെ ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി ഈ ആക്ട് പ്രാബല്യത്തില്‍ വന്നതു മുതല്‍ ആറു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ii. ഈ ആവശ്യത്തിലേക്ക് വേണ്ടിമാത്രം വിളിച്ചുചേര്‍ക്കപ്പെട്ട യോഗത്തില്‍വെച്ച് ഇടവക ട്രസ്റ്റ് അസംബ്ലി ട്രസ്റ്റിനുവേണ്ടിയുള്ള അവാന്തര നിയമങ്ങളും മെമ്മോറാണ്ടവും തയ്യാറാക്കേണ്ടതാണ്. 
iii. ഈ ആക്ടിലും നിയമങ്ങളിലും ഉള്‍കൊണ്ടിട്ടുള്ള നിബന്ധനകള്‍ അനുസരിച്ച് ട്രസ്റ്റിന്റെ ദൈനംദിന ഭരണം ട്രസ്റ്റ് കമ്മിറ്റി നിര്‍വ്വഹിക്കേണ്ടതാണ്.
(തുടരും)

1 comment:

  1. "കള്ളന്മാരുടെ ഗുഹകളില്‍" സത്യത്തിന്‍റെ അരുണോദയം , കര്‍ത്താവിനു തെല്ലൊരാശ്വാസം! "പള്ളിയിലും പൊന്നോണം വന്നല്ലോ മാളോരെ !!!.....ഇനി കള്ളവുമില്ലൊരു ചതിവുമില്ല പാതിരിനാവില്‍ എളളോളമില്ല പൊളിവചനം! കാശില്ലാകത്തനാര്‍ക്കു ഇനി ധൂർത്തുമില്ല!" എന്നൊന്നും പാടാറായിട്ടില്ലെങ്കിലും .."ഈ പോഴന്‍കത്തനാര്‍ക്കെന്തിനു മേര്സിടീസ് ?" എന്നു ജനം ചിന്തിച്ചു തുടങ്ങി ! അതുതന്നൊരാശ്വാസം....പൊള്ളത്തരമെന്ന ളോഹക്കൂട്ടില്‍ കള്ളന്‍മാര്‍ കുടിയേറി വാണകാലംപോയി , പള്ളിയില്‍ കത്തനാര്‍ ഇന്നോളം ചൊന്ന കള്ളങ്ങള്‍ ഇനിയെന്നും "മൊണ്ണത്തരങ്ങൾ" മാത്രം ! മെത്രാന്മാരുടെ പാരാകേ പറക്കലും പിരിവുംയന്ജവും താനേ കുറയും അഹമ്മതിയും.....ഭേഷ് ..ബലേഭേഷ് !!

    ReplyDelete