Translate

Saturday, September 12, 2015

മാലിന്യം മാറ്റാന്‍ - ആലപ്പുഴ മാതൃക (പി. അഭിലാഷ്)


clip_image002 മാലിന്യക്കൂന ആലപ്പുഴ നഗരത്തിന് അന്യമാകുന്നു

ആലപ്പുഴ: മുക്കിലും മൂലയിലും കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നുള്ള നാറ്റം പതിറ്റാണ്ടുകളോളം സഹിച്ച ആലപ്പുഴ നഗരത്തില്‍ ഇന്ന് ഒരിടത്തും മാലിന്യങ്ങള്‍ കാണാനേയില്ല. ഇപ്പറഞ്ഞത് അതിശയോക്തിയല്ല. തലസ്ഥാനമടക്കമുള്ള നഗരങ്ങള്‍ അതിരൂക്ഷമായ മാലിന്യപ്രശ്നം മൂക്കുപൊത്തി സഹിക്കുമ്പോള്‍ സമയബന്ധിതവും ശാസ്ത്രീയവുമായ സമീപനത്തിലൂടെയാണ് ആലപ്പുഴ ശ്രദ്ധേയമാകുന്നത്. ഒന്നു മനസുവച്ചാല്‍ ആലപ്പുഴ മാതൃക സംസ്ഥാനത്തെ എല്ലാ നഗരങ്ങള്‍ക്കും നിഷ്പ്രയാസം സ്വീകരിക്കാവുന്നതേയുള്ളൂ.

'നിര്‍മ്മല നഗരം, നിര്‍മ്മല ഭവനം' എന്ന പദ്ധതിയിലൂടെ 2013ല്‍ എം.എല്‍.എമാരായ തോമസ് ഐസക്കും ജി. സുധാകരനുമാണ് മാലിന്യമുക്ത യജ്ഞത്തിന് തുടക്കമിട്ടത്. 52 വാര്‍ഡുകളുള്ള നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട 12 വാര്‍ഡുകളില്‍  പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കി. 874 ബയോഗ്യാസ് പ്ളാന്റുകളും 1240 പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും സ്ഥാപിച്ചു. മാലിന്യങ്ങള്‍ നഗരത്തിലേക്കെത്താതെ ഉറവിടങ്ങളില്‍ സംസ്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി ബോധവത്കരണ പ്രവര്‍ത്തനവും നടത്തി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിനായിരുന്നു നടത്തിപ്പ് ചുമതല. 13,500 രൂപ വിലയുള്ള ബയോഗ്യാസ് പ്ളാന്റുകള്‍ (1000 ലിറ്റര്‍) സര്‍വീസ് ചാര്‍ജടക്കം 4375 രൂപയ്ക്കും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് 150 രൂപയ്ക്കുമാണ് സര്‍ക്കാര്‍ സബ്സിഡിയോടെ വിതരണം ചെയ്തത്.
തുടക്കത്തില്‍ മുഖംതിരിഞ്ഞുനിന്ന നഗരവാസികള്‍ കാര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ നഗരത്തിലെ മാലിന്യക്കൂനകള്‍ അപ്രത്യക്ഷമായിത്തുടങ്ങി. പദ്ധതി മറ്റു വാര്‍ഡുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോള്‍ ബയോഗ്യാസ് പ്ളാന്റുകളുടെ എണ്ണം 2140 ആയി. പ്രതിദിനം 8.52 ടണ്‍ ഖരമാലിന്യമാണ് ഇപ്രകാരം വീടുകളില്‍ത്തന്നെ സംസ്കരിക്കുന്നത്. പാചകത്തിന് ബയോഗ്യാസ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പ്രതിവര്‍ഷം 8,096 എല്‍.പി.ജി സിലിണ്ടറുകള്‍ ലാഭിക്കാന്‍ ആലപ്പുഴ നഗരവാസികള്‍ക്ക് കഴിയുന്നുണ്ട്. എല്‍.പി.ജിയുടെ വില കണക്കാക്കിയാല്‍ പ്രതിവര്‍ഷലാഭം 80.48 ലക്ഷം രൂപ. ഇതോടൊപ്പം 9.22 ലക്ഷം കിലോ വിറകും ലാഭിക്കുന്നു.
ആലപ്പുഴ ജില്ലയിലെ 'വിളപ്പില്‍ശാല"യായിരുന്നു നഗരസഭയുടെ വടക്കുഭാഗത്തുള്ള മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സര്‍വോദയപുരം. നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ മലപോലെയാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.

ട്രീറ്റ്മെന്റ് പ്ളാന്റ് കാര്യക്ഷമമല്ലാതെ വന്നപ്പോള്‍ പ്രദേശം പകര്‍ച്ചവ്യാധികളുടെയും രൂക്ഷ ഗന്ധത്തിന്റെയും പിടിയിലായി. നഗരത്തില്‍ നിന്നുള്ള മാലിന്യ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞതോടെ പലതവണ സംഘര്‍ഷമുണ്ടായി. എന്നാല്‍, മാലിന്യപ്രശ്നത്തോട് ആലപ്പുഴ നഗരം ശാസ്ത്രീയമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ, സര്‍വോദയപുരത്തേക്ക് നഗരസഭയുടെ ഒരു ലോറി പോയിട്ട് രണ്ടു വര്‍ഷത്തോളമാകുന്നു!. 20,575 ലിറ്റര്‍ ഡീസലാണ് പ്രതിവര്‍ഷം ഈ ഇനത്തില്‍ ലാഭം പിടിച്ചത്.

ഏതാനും ചിലരുടെ ചിന്താശക്തിയും കാര്യപ്രാപ്തിയും മാറ്റിമറിച്ചത് ഒരു വികൃത സംസ്കാരത്തെ.
നഗരത്തിലെ 16 ഇടങ്ങളില്‍ ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാന്‍ 116 എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചതും മാലിന്യം വലിച്ചെറിയാനുള്ള പ്രവണത ഇല്ലാതാക്കി. വര്‍ഷം 696 ടണ്‍ മാലിന്യം ഇവിടെ വളമാക്കി മാറ്റുന്നു. പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ വഴി വര്‍ഷം 450 ടണ്‍ മാലിന്യമാണ് സംസ്കരിക്കുന്നത്. ഇനി രണ്ടായിരത്തോളം ബയോഗ്യാസ് പ്ളാന്റുകളും 1170 പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. ആവശ്യക്കാര്‍ക്ക് സൗജന്യമായി വളം നല്‍കുന്നുണ്ട്.
              *****************
ആലപ്പുഴയിലേതു മാത്രമല്ല കേരളത്തിലെ ഏതു നഗരത്തിലെയും ഗ്രാമത്തിലെയും മാലിന്യങ്ങള്‍ സംസ്കരിക്കാം .....  മനസ്സുണ്ടെങ്കില്‍

എന്നാല്‍‍ , ദൈവംതമ്പുരാന്‍‍ നോക്കിയാല്പോലും മാറ്റാനാവാത്ത കുറെ മാലിന്യങ്ങള്‍ കേരളത്തിലുണ്ട്....കേരളീയരെ നാറ്റിച്ചു ശ്വാസം മുട്ടിക്കുന്നുണ്ട്...

കുറെ അഴുകി നാറിയ രാഷ്ട്രീയക്കാര്‍.....

അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് വീമ്പടിക്കുകയും അഴിമതി പുറത്തു കൊണ്ടുവരുന്നവരെ അവരുടെ സ്ഥാനത്തുനിന്നും തെറിപ്പിച്ചു പടി അടയ്ക്കുകയും ചെയ്യുന്ന മന്ത്രിക്കോലങ്ങൾ .............

വര്‍ഗ്ഗീയശക്തികളെയും ജാതിപ്രീണനത്തെയും നഖശിഖാന്തം എതിര്‍ക്കണം എന്ന് വായ് തോരാതെ പ്രസംഗിച്ചിട്ട് മത നേതാക്കളുടെ അടിവസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുന്ന ഭരണപക്ഷ, പ്രതിപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകാര്‍........

കുറെ ജാതി-മത നേതാക്കള്‍ .............

ഇത്തരം മാലിന്യങ്ങളും ഈ നാട്ടിൽനിന്നും അപ്രത്യക്ഷമാകുന്ന കാലം വേഗം ഉണ്ടാകട്ടെ.
bbpp

3 comments:

  1. അഴിമതി കാട്ടിയാലും അക്രമം കാണിച്ചാലും "അവര്‍ തന്നെ നമ്മുടെ സ്ഥിരംനേതാവ്" എന്നു 'സിന്ദാബാദ്' വിളിക്കുന്ന രാഷ്ട്രീയകേരളം തന്നെയാണ്, വിശ്വാസികളായും അന്ധവിശ്വാസികളായും പുരോഹിതരേയും മതനേതാക്കളെയും സ്തുതിച്ചുവാഴ്ത്തി രാജാപാര്ടു കെട്ടിച്ചു നാടുനീളെ മേടയില്‍ ആടിക്കുന്നതും ! ജനത്തിനിതുമതി എന്നവര്‍ കടുംവാശി പിടിച്ചാല്‍ സാക്കരിയാച്ചായാ, വെറുതെയെന്തിനു കൊതിയൂറുന്നു നല്ല നാളെയ്ക്കായി ? കായംകുളം കൊച്ചുണ്ണിയുടെ നാടാണിത് ! നിയമം കൈയ്യിലെടുക്കുന്നവരുടെ വാഴ്ചയാണിന്ന്! നീതിന്യായകോടതികളും നാണിച്ചു മുഖംകുനിക്കുന്ന വകതിരിവില്ലാത്തവരുടെ സ്വന്തം നാട് ! കള്ളക്കടത്ത് മെത്രാന്‍ നടത്തിയാലും ഭേഷ് ! കാരണം, ആ കാശുകൊണ്ട് പുതിയ മേര്സിടീസില്‍ 'ഫാന്‍സിനമ്ബരും' വച്ചു മെത്രാന്‍പിതാവ് റോഡ്‌പറക്കല്‍ നടത്തുന്നത് നമുക്കും കാണാമല്ലോ എന്നു പുളകംകൊള്ളുന്ന ഉണ്നാക്കമോന്മാരുടെ നാട് ! നല്ല ദൈവമക്കള്‍ ! "ദൈവത്തിനുള്ളത് ദൈവത്തിനും കൈസര്‍ക്കുള്ളത് കൈസര്‍ക്കും കൊടുപ്പീന്‍" എന്ന "നസരായനീതി" ഇവര്‍ എത്രകാലം നസരായനെ കുര്ബാനയിലൂടെ ശാപ്പിട്ടാലും തലയില്‍ കയറില്ല കഷ്ടം ! "കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ," എന്നും കര്‍ത്താവിനെ തിന്നാലും അവന്റെ വചനം തലയിൽ കേറാത്ത ഈ മനസുകളെ എതിനോടുപമിക്കേണം?

    ReplyDelete
  2. "ഉങ്കള്‍ ഇങ്കെ നിന്ന് ഓടിപ്പോയിട് " എന്നു കേരളത്തിലെ വയട്ടിപ്പാട് രാഷ്ട്രീയനേതാക്കളോട് മൂന്നാറില്‍വച്ചു ഉറക്കെ അലറി, ചെരുപ്പ് കാണിച്ചു വിരട്ടിയോടിച്ച തമിഴുപെണ്പുലികളുടെ അറിവും ആര്‍ജവവും കേരളത്തിലെ അച്ചായന്മാര്‍ക്ക്‌ കടുകുമണിയോളം ഉണ്ടായിരുന്നെങ്കില്‍ പണ്ടുപണ്ടേ ഇവിടെ സ്വര്‍ഗരാജ്യം താനേ വരുമായിരുന്നു ! "നിന്റെ രാജ്യം വരേണമേ" എന്നു പാവംജനം എന്നും പ്രാര്ഥിച്ചിരുന്നെങ്കിലും, തലമുറകളായി ആ പ്രാര്‍ത്ഥന ചീറ്റിപോയ ദു:ഖവും പേറി മനസുകള്‍ കാലയവനികയ്ക്ക് പിന്നിലേയ്ക്ക് കൊഴിഞ്ഞുപോകില്ലായിരുന്നു ! വിഘടനവാദ / വിരുദ്ധവിശ്വാസവാദങ്ങളുമായി പാസ്ടരും പാതിരിയും തമ്മില്‍ ഇങ്ങിനെ പോരാടുകയില്ലായിരുന്നു ! പള്ളിയും പള്ളിമുറ്റത്തൊരു കുശിനിപ്പള്ളിയും പണിയിച്ചു ജനത്തിന്റെ വിയര്‍പ്പാകെ കുംമായത്തിലും സിമെന്ടിലും ഒഴിക്കില്ലായിരുന്നു ! പള്ളിക്ക് പണം കൊടുത്തല്‍ അച്ഛന്‍ സ്വര്‍ഗത്തില്‍ കയറാനുള്ള കള്ളക്കൂദാസ ചൊല്ലി ദൈവത്തെ വെട്ടിലാക്കി ഏതുനിക്രിഷ്ടനെയും അബ്രഹാമ്മിന്റെ മടിയിലിരുത്തു എന്ന 'രാജകീയപുരോഹിതമൊണ്ണത്തരം' കണ്ണുമടച്ചു ആടുകള്‍ മാടുകലെപ്പോലെ വിശ്വസിക്കുകയില്ലായിരുന്നു, പള്ളിക്ക് പാഴ്വേല ചെയ്യുകയില്ലായിരുന്നു! "ഹൃദയം ദേവാലയം" എന്നിതുങ്ങള്‍ എന്നു മനസിലാക്കുമോ ആവൊ .....

    ReplyDelete
  3. I agree with Sri. Samuel Koodal's views. Very true.

    ReplyDelete