Translate

Monday, June 15, 2015

മെത്രാനെതിരെ പോപ്പിനു പരാതിയുമായി കെ. സി. ആർ.എം.

 

കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിച്ച  ഇടുക്കി മെത്രാൻ സ്ഥാനമൊഴിയണം.അദ്ദേഹത്തേ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെ. സി. ആർ. എം. )മാർപ്പാപ്പാക്ക് പരാതി അയക്കുകയാണ്.

 

 കേരളജനതയ്ക്കും ഭാരത സംസ്‌കാരത്തിനും ഏറ്റ ആന്തരികമുറിവ് കെ.സി. ബി. സി.യുടെ ഒരു ഖേദപ്രകടനത്തിലൂടെ ഇല്ലാതാകുമൊ ?. കെ. സി. ബി.സിയുടെ എങ്ങും തൊടാതെയുളള പ്രസ്ഥാവനയിലൂടെ മെത്രാൻ വീണ്ടും സംരക്ഷിക്കപ്പെടുകയും ജനങ്ങൾ കൂടുതൽ വേദനിക്കുകയും ചെയ്തിരിക്കുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. മെത്രാൻ സ്വമേധയാ രാജിവയ്ക്കാത്ത പക്ഷം അദ്ദേഹത്തെ പുറത്താക്കുവാൻ കത്തോലിക്കാ വിശ്വാസികൾ തയ്യാറാവണം. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയും ഉപരോധിക്കുകയും വിലക്ക്ഏർപ്പെടുത്തുകയും ചെയ്യണം. ഇദ്ദേഹത്തിന്റെ മുൻകാല വാക്കുകളും പ്രവൃത്തികളും സമുദായത്തെ അപകീർത്തിപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇദ്ദേഹം തുടരുന്നത് വിശ്വാസികൾക്കും സമൂഹത്തിനും ആപത്താണ്.


 സ്വന്തം മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾക്കില്ലാത്ത ഉത്ക്കണ്ഠ മക്കളില്ലാത്ത മെത്രാനെന്തിനാണെന്നറിയില്ല. സഭയിൽ നിരവധി വർഷങ്ങൾ വൈദികരായും കന്യാസ്ത്രികളായും ജീവിച്ച് സഭക്കുള്ളിലെ നരകജീവിതവും ലൈംഗീകചൂക്ഷണവും മടുത്ത് പുറത്തുവന്നിട്ടുള്ളവരെ തിരിഞ്ഞു നോക്കുന്നതിനോ സഹായിക്കുന്നതിനോ മിനക്കെടത്ത മെത്രാൻ അവരുടെ സേവനകാലത്തെ ഒരു രൂപ പണിക്കൂലിപോലും നൽകാതെ തട്ടിയെടുത്തിരിക്കുകയല്ലേ. അതെങ്കിലുമൊന്ന് കൊടുക്കുവാൻ തയ്യാറാകാത്ത മെത്രാൻ നാട്ടുകാരുടെ മക്കളിൽ കാട്ടുന്ന താത്പര്യം മനസ്സിലാക്കാവുന്നതേയുള്ളു. മാതാപിതാക്കൾ  മക്കളെ വൈദികരാകുവാനും കന്യാസ്ത്രികളാകുവാനും ഇപ്പോൾ വിടാത്തത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


 ജാതിസ്പർദ്ധ ഉണ്ടാക്കുന്നവർക്കെതിരെ ഭരണഘടന അനുശാസിക്കുന്ന വകുപ്പുകൾ ചുമത്തി കേസ്സെടുക്കണം. രാഷ്ടിയ പാർട്ടികൾ അവരുടെ സാമൂഹിക പങ്ക് വഹിക്കുവാൻ തയ്യാറാവാത്തതാണ് ഇതിനെല്ലാം കാരണം. ഇടുക്കി രൂപതാ മെത്രാന്റെ ക്രിസ്തീയ വിരുദ്ധ നിലപാടുകൾക്കെതിരെ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പായ്ക്ക് കെ. സി. ആർ എം. പരാതി നൽകുന്നതാണ്.

 .                                     സംസ്ഥാന സെക്രട്ടറി


                  കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെ. സി. ആർ. എം. )

No comments:

Post a Comment