Translate

Saturday, February 21, 2015

Onward Christian Soldiers / We're Marching to Zion (Medle...

"ത്യാഗമാണാത്മയാഗം" .....samuel koodal  21.ഫെബ്രുവരി 2015.

നിന്നെപ്പോലെ തന്നെ നിന്നയല്‍ക്കാരേയും 
എന്നു സ്നേഹിച്ചീടാന്‍ നിങ്ങള്‍ക്കാകുമോ ;

അന്നാള്‍വരെ എന്‍റെ ഇഷ്ടജനമല്ല,
നിങ്ങളെന്‍റെ പ്രീയ സ്നേഹിതരല്ല !

നിത്യജീവന്‍ നേടാന്‍ പള്ളികള്‍ പണിതാ- 
നിത്യമാരാധനാ ജല്‍പ്പനം പോരാ.....

"നല്ലശമാരായന്‍" ആകുവോരാ ഭാഗ്യ-
സീയോനിലെ നിത്യ വാസികളാകും!

നാടുനീളെ പള്ളി,പുണ്യാളരോ കോടി ;
കുര്‍ബാന/കൂദാശ എന്നുമേ കേമം!

എന്‍ജനമേ കേള്‍ക്ക,  യാഗമല്ല "ത്യാഗം ";
'യാഗം' വെടിഞ്ഞോടി 'ത്യാഗം' ചെയ്യുവീന്‍....

(Onward Christian Soldiers / We're Marching to Zion (Medle...എന്ന ഈണത്തില്‍ നമുക്കിത് പാടാം ..വരുംതലമുറകള്‍ക്കായി...ഒരു ആത്മജ്ഞാനത്തിന്റെ ഗാനം ....)
 Onward Christian Soldiers / We're Marching to Zion (Medle...

No comments:

Post a Comment