Translate

Thursday, January 15, 2015

101- അംഗ സ്വാഗതസംഘം രൂപീകരിച്ചു

എറണാകുളം സമ്മേളനത്തിന് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്ത് അത്മായാശബ്ദത്തിന് (almayasabdam@gmail.com) കത്തുകളെഴുതിയ എല്ലാവര്ക്കും നന്ദി. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവരെ ഞങ്ങള്‍ അറിയിക്കുന്നു. ഇതില്‍ വളരെപ്പേര്‍ സഭാധികാരികളില്‍ നിന്ന് പീഡനം അനുഭവിക്കേണ്ടി വന്ന അത്മായരുടെ സമ്മേളനങ്ങള്‍ രൂപത തോറും സംഘടിപ്പിക്കണമെന്ന് KCRM ഭാരവാഹികളോട് നിര്‍ദ്ദേശിക്കുന്നു - എഡിറ്റര്‍

2015ഫെബ്രുവരി 28 ന് കെ.സി.ആർ എം. കൊച്ചിയിൽ സംഘടിപ്പിക്കുന്ന മുൻ കത്തോലിക്കാ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ദേശീയസമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ഭാരവാഹികൾ

കെ.സി.ആർ എം. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി റെജി ഞള്ളാനി (ചെയർമാൻ 9447105070), ഫാ. കെ.പി. ഷിബു, കെ ജോർജ്ജ് ജോസഫ് കാട്ടേക്കര (വൈസ് ചെയർമാൻ 9446128322, 9496313963) കെ.കെ. ജോസ് കണ്ടത്തിൽ (ജനറൽ സെക്രട്ടറി 8547573730) പ്രൊഫ. ഇപ്പൻ ഫോ.9446561252 , ഫാ. മാണി പറമ്പേട്ട് ഫോ.9447154131, ഫാ. ജോർജ്ജ് കണിയാരശ്ശേരി 9847447768 (സെക്രട്ടറിമാർ) കുഞ്ഞുമോള്‍ സെബാസ്റ്റിയൻ, സിസ്റ്റർ മോളി, സിസ്റ്റർ ഷേർളി, (ജോ.സെക്ര.) ലൂക്കോസ് മാത്യൂ (ട്രഷ.), ടോമി തുരുത്തിക്കര (പബ്ലി. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.


അഡൈ്വസറി കമ്മറ്റി രൂപീകരിച്ചു

2015ഫെബ്രുവരി 28 ന് കെ.സി.ആർ എം. കൊച്ചിയിൽ സംഘടിപ്പിക്കുന്ന മുൻ കത്തോലിക്കാ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ദേശീയസമ്മേളനത്തിന്റെ വിജയത്തിനായി ഡോ. ജെയിംസ് കൊട്ടൂരിന്റെ നേതൃത്വത്തില്‍ 17 അംഗ അഡൈ്വസറി കമ്മറ്റിയും 31 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.


ഫെബ്രുവരി 28 ന് ഏറണാകുളത്ത് ചേരുന്ന മുന്‍ കത്തോലിക്കാ സന്യസ്ഥരുടെ ദേശീയസമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ലഭ്യമാണ്. (Other stories on this movement are available through the below links):

Former priests and nuns to pitch for their‘dues’ – The Telegraph (Kolkata)

Priest & Religious who Quit toHold National Seminar in Ernakulam!


Catholicex-priests, nuns to meet in Kochi


No comments:

Post a Comment