Translate

Thursday, August 7, 2014

കലങ്ങിമറിയുന്ന കേരള രാഷ്‌ട്രീയവും സഭയും, കഴുത്തില്‍ കെട്ടിയ കയറിന്റെ ചുറ്റുവട്ടത്തില്‍ പുല്ലു തിന്നാല്‍പോരെ?
ആലും ചാരി നില്‍ക്കുന്നവന്റെ  കയ്യിലാണ്‌ സമ്പത്ത്‌. കുഞ്ഞാടുകള്‍  വെറും കണക്കപിള്ളയായിട്ടു ഇരുന്നാല്‍ മതി.
ഖജനാവു മന്ത്രിയെ ഈ വിധത്തില്‍ പരിഹസിക്കണമോ?

മേലാളന്മാരെ സേവിക്കുന്നവര്‍ ഇനിയെങ്കിലും ജനസേവകരായി മാറണം. അപ്പോള്‍ വോട്ടുപെട്ടി താനെ നിറയും.

കെ.എം. മാണിയെ വിലങ്ങു വയ്‌ക്കുന്ന കര്‍ദ്ദിനാര്‍ ആജ്ഞാപനം.

By Joseph Chandy

ഇന്ത്യയുടെ സാസ്‌കാരിക ജീവിതത്തിനും പരിവര്‍ത്തനങ്ങള്‍ക്കും കെ്രെസ്‌തവ മത തത്വങ്ങളുടെ സ്വാധീനം ഉണ്ടണ്ടായിട്ടുള്ളതിനെ വളരെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്‌. പക്ഷെ ഈയിടെയായി ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കാവര്‍ ഭടന്മാരാണ്‌ തങ്ങളെന്ന ആത്മവിശ്വാസം കൊണ്ടണ്ടിരിക്കുന്ന സീറോമലബാര്  മെത്രാന്മാര്‍ അന്വര്‍ത്ഥമാക്കുന്ന സമീപനമാണ്‌ കേരളജനതയ്‌ക്ക്‌ തോന്നിത്തുടങ്ങുന്നത്‌. ജനാധിപത്യ മൂല്യങ്ങളുടെയും പൌരാവകാശങ്ങളുടെയും സംരക്ഷണത്തിനു എതിരായുള്ള ഒരാഹ്വാനമാണ്‌ സീറോമലബാര്‍ തലവന്‍ മാര്‍ ആലഞ്ചേരി കെ.എം.മാണിയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച്‌ പൊതുവേദിയില്‍ ആജ്ഞാപിച്ചത്‌. കേരളത്തിലെ ഒരു പ്രമുഖ ജനകീയ പാര്ട്ടിയുടെ മുഖ്യധാരാ നിലപാടിന്റെ കഴുത്തില്‍ കയറിട്ടു കുറ്റിയടിച്ച്‌ കെട്ടി നിറുത്തുവാന്‍ ഒരു മേല്‌പ്പട്ടക്കാര ആഹാനം ചെയ്‌തത്‌ ജനാധിപത്യ മൂല്യങ്ങളല്‍ വിശ്വാസമില്ലാത്ത അസിഹിഷ്‌ണുതയാണ്‌ കാട്ടിയത്‌. അതുപക്ഷെ ഇങ്ങനെയൊരു ആഹ്വാനം തന്റെ സഭംഗങ്ങളോട്‌ ആജ്ഞാപിച്ചാല്‍ അനുസരിക്കാന്‍ കുമ്പിടുന്നവന്‍ ഉണ്ടാകും. കെ.എം മാണിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി എല്ലാവിധ മതാനുയായികളും വിശ്വാസികളും ഉള്‍പ്പെടുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ്‌. അവരെല്ലാം മാര്‍ ആലഞ്ചേരി ഉദ്ദേശിക്കുന്നതുപോലെ ഒരിടത്ത്‌ ഇരിക്കാന്‍ പറഞ്ഞാന്‍ ഇരിക്കുന്നവര്‍ ആയിരിക്കില്ല.

നല്ലഭരണം നടത്തണമെന്ന്‌ പറയാം. ഇപ്പോള്‍ നടക്കുന്ന ഭരണം ജനവിരുദ്ധമാണെന്നു ജനങ്ങള്‍ പറയുന്നുണ്ടല്ലോ. മെത്രാന്മാരുടെ കണ്ണിലും കാതിലും  അവ പെട്ടിട്ടില്ല. അഴിമതി,കോഴപ്പണം, വിദ്യാഭ്യാസ കച്ചവടം, നാടോട്ടാകെ കൊലപാതകങ്ങള്‍, പിടിച്ചുപറിക്കല്‍, കര്‍ഷക ദ്രോഹം, വൈദീകര്‍ വൈദീകരെ കൊലചെയ്യുന്നു, സന്യാസിനികളെ ലൈംഗികമായി പീഡിപ്പിച്ചു കൊലചെയ്യുന്നു , വിശ്വാസം പറഞ്ഞു കൊടുക്കാര്‍ നിയോഗിക്കപ്പെട്ടവര്‍ കുഞ്ഞ്‌കുട്ടികളെ ലൈംഗിക സുഖത്തിനായി ഉപയോഗിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു, സഭയുടെ അംഗങ്ങള്‍ നല്‌കുന്ന പണംകൊണ്ട്‌ ഉലകം ചുറ്റുന്ന മെത്രാന്മാരും അവരുടെ ശിങ്കിടികളും നടത്തുന്ന അഴിമതികള്‍ ഉണ്ട്‌ , പട്ടിണിയും രോഗവും കാര്‍ന്നുതിന്നു തകരുന്ന മനുഷ്യജീവിതം ഇവയെല്ലാം ഈ സഭാധികാരികള്‍ കണ്ടണ്ടില്ല.  അതെപ്പറ്റി ഒന്നും അവര്‍ക്കക്കു പറയാനില്ല. സ്വന്തം കാലിനു അടിയിലെ മണ്ണിലെ മാറ്റങ്ങള്‍ കാണില്ല. സ്വന്തം ചേരിയില്‍ ചേര്‍ത്ത്‌ തങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കുകയെന്ന കുറുക്കുവഴിയുടെ പ്രായോഗികമതികളുടെ ഒരു സമൂഹമാണല്ലോ സഭാധികാരികള്‍ എന്നുള്ള ഒരു അഭിപ്രായമാണ്‌ മാര്‍.ആലന്‌ചെരിയുടെ അഭിപ്രായം കേട്ടവരുടെ അടക്കിപ്പിടിച്ച സംസാരം.

കെ .എം.മാണിയെന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കേരളത്തില്‍ ഇന്നലെ രാഷ്ട്രീയം തുടങ്ങിയ ഒരാളല്ലല്ലോ . പക്ഷെ ഒരു മെത്രാനാകാന്‍  അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. കെ.എം.മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടി കോണ്‌ഗ്രസ്‌ പാര്‍ട്ടിയുടെ മുന്നണി സര്‍ക്കാരില്‍ മാത്രമല്ല, ഇടതു ജനാധിപത്യ സഖ്യത്തിലെ സര്‍ക്കാരിലും മന്ത്രിയായിരുന്നിട്ടുണ്ട്‌. അപ്പോള്‍ ജനം പറയുന്നു, പൂച്ചയ്‌ക്ക്‌ എന്താ പൊന്നുരുക്കിന്നിടത്തു കാര്യം,ആലന്‌ചെരിക്ക്‌ ഭരിക്കാന്‍ ഒരു വലിയ തങ്കക്കസ്സേര കാക്കനാട്ട്‌ ഉണ്ടല്ലോയെന്ന്‌. അദ്ദേഹത്തിന്റെ മാണിയുടെ നേര്‍ക്കുള്ള ആജ്ഞാപനം വിവരക്കേടാണെന്നു ജനങ്ങള്‍ പറയുന്നു. പച്ചപ്പുല്ല്‌ തിന്നാന്‍ നല്ലതാണെന്ന്‌ തോന്നി നാവു നീട്ടി മുന്നോട്ടാഞ്ഞ പാവം പശുവിന്റെ കഴുത്തില്‍ പരമശിവ രുദ്രാക്ഷ മാലയിട്ടു വലിച്ചു കെട്ടി കച്ചിത്തുറുവില്‍ കൊണ്ടുപോയി നിറുത്താന്‍ ഒരു ഗോസ്വാമി ആഗ്രഹിച്ചാല്‍ എന്താകും? എന്തായാലും കേരള സീറോ മലബാര്‍ സഭയില്‍ ഒരു ഫാസിസത്തിന്റെ ഭൂതം കലി തുള്ളൂന്നുണ്ട്‌.

േകരളരാഷ്ട്രീയം നിയന്ത്രിക്കാന്‍ തങ്ങളെക്കൊണ്ട്‌ കഴിയും എന്ന അഹന്ത ഉള്‍ക്കൊള്ളുന്നവരാണ്‌ എന്ന സത്യം നാം വീണ്ടും തിരിച്ചറിയുന്നു. ഇടുക്കിയിലെ കോണ്‍ഗ്രസിനെ വരച്ച വരയില്‍ നിറുത്തി. ഇനിയുള്ളത്‌ മാണിയെ വള്ളിയും കയറുമില്ലാതെ നീ ഇവിടെ ഇരിക്കൂ എന്ന്‌ കല്‌പ്പന കൊടുത്തത്‌. മാണിക്ക്‌ ഇനി "സാര്‍" എന്ന പദവിക്ക്‌ പകരം ഷെവലിയ? മാണി എന്ന ബഹുമതി കിട്ടുന്നതും ആഘോഷിക്കാന്‍  മെത്രാന്മാരുടെ പ്രിയങ്കരനായ കേരള കോണ്‍ഗ്രസ്‌ വൈസ്‌ ചെയര്‍മാന്‍ പി.സി.ജോര്ജു ഉള്‍പ്പടെയുള്ളവര്‍ ഒരുങ്ങുക. മുഖ്യമന്ത്രിപദം എന്ന "പച്ചപ്പുല്ല്‌" ഒരു സ്വപ്‌നമാകട്ടെ, അത്യുന്നതനെന്നും ദൈവദാസനെന്നും ഒക്കെ ഒരു ഇന്തന്‍ പ്രധാനമന്ത്രിക്ക്‌ പദവി കൊടുത്തവര്‍ കെ.എം.മാണിക്ക്‌ ഒരു സഭാതാരം എന്നോ ഷെവലിയര്‍ എന്നോ സ്ഥാനപ്പേര്‌ കൊടുത്താലും കുഴപ്പമില്ല.! ഇതിനു വേണ്ടി പണ്ടുകാലത്ത്‌ രാജാവിന്റെ മുമ്പിലെത്തി ബ്രാമണന്‍ ചെയ്‌തതുപോലെ, മാണി മാര്‍ ആലന്‌ചെരിയുടെ സദസ്സിലെത്തി മുട്ടുകുത്തി മോതിരവും മുത്തി വല്ല കീര്‍ത്തനവും പാടി കാഴ്‌ച വയ്‌ക്കുക. രാജാവു പറയും "ചുമട്ടുകൂലിക്കു ഇതിരിക്കട്ടെ," ഒരു ഷെവലിയര്‍ പട്ടം അല്ലെങ്കില്‍ ആര്‍ക്കും പിടികിട്ടാത്ത ഒരു "േ ബാനോമോരെന്തി".

1 comment:

  1. Comment from:
    • Discussion on mangalam
    മാണിയെ സഭ 'വിലക്കി' : യു.ഡി.എഫ്. വിടരുതെന്ന് കര്ദ്ദിനാള് ആലഞ്ചേരി

    Azhikunnu Germany • 17 hours ago
    Cardinal Alanchery has no right to involve himself publically in politics.He is a leader of a religious community.
    As leader of a section of Christian church in Kerala ,Cadinal should know what to say and what not.
    His present "Fathva" against K.M.Mani and Kerala Congress is a clear interfernece and mixing of politics with religion.Further Cardinal Alanchery has no right to speak for the whole of Christians in Kerala ,for he is the head of only a faction of Catholics in Kerala.
    It shows also that Cardinal Alanchery is a Congress man and one doubts that he has issued the present Fathva" at the insinuation of Congress leadership .By doing so Carinal Alanchers has reduced himself to the level of an ordinary politician .
    Christians belonging to the Latin rites and to the Malamkara rite want to know if their Church leaders like Acrhbishiop Susai Pakyam and Cadinal Clemens have the same oppinion of Cardinal Alanchery.
    Moreover Christian-Catholic church denominations are known to be Congress people and they are not Kerala Congress .It raises the doubt that Alachery has made his "Fathva" on behalf of Congress in Kerala.If it is true, Church is playing communal poltics in Kerala and he should make his stand clear on the subject.
    • Discussion on mangalam

    ReplyDelete