Translate

Friday, August 1, 2014

മതപരിവർത്തനമല്ല, പ്രചോദനാത്മകമായ ജീവിതമാണ് വേണ്ടത്. (ഫ്രാൻസിസ് പാപ്പാ)

Ø¢¸V×BZ ÈßùE ¨ µÞܸGJßW ØçLÞ×çJÞæ¿ÏßøßMÞX dËÞXØßØí ÎÞVÉÞMÏáæ¿ ÉJá µWMȵZ. ÎÄÉøßÕVJÈ¢ ¥ÕØÞÈßMßAâ ®KÄáZæMæ¿ÏáU ÉJá µWÉȵ{ÞÃí ÎÞVÉÞM ÉáùæM¿áÕß‚Äí. ÎÄÉøßÕVJÈJßÜâæ¿Ïˆ, Ȉ dÉÕVJßµ{ßÜâæ¿ ¦{áµæ{ ØÍÏßçÜ‚í ¦µV×ß‚ÞÃí ØÍ Õ{çøIæÄKí ¥çgÙ¢ ÉùEá. ¥V¼aàÈßÏX ÕÞøßµÏíAá ÈWµßÏ ¥ÍßÎá¶JßÜÞÃí ÕcµíÄßÉøÎÞÏ ¥ÈáÍÕBæ{ µâ¿ß ¥¿ßØíÅÞÈæM¿áJß ÎÞVÉÞM 10 µWÉȵZ ÉáùæM¿áÕß‚Äí. µá¿á¢ÌÞ¢·BZAí ²M¢ Ífâ µÝßAÞX §øßAáçOÞZ ¿ßÕß µÞÃáKÄí ²ÝßÕÞAÃæÎKí ÎÞVÉÞM ÈßVçÆÖßAáKá. ÕÞVJµZ ¥ùßÏÞX ØÙÞÏßAáæÎCßÜᢠÉøØíÉøÎáU ¦ÖÏÕßÈßÎÏ¢ µáùÏÞX §Äí §¿ÏÞAáæÎKí ÎÞVÉÞM ÉùÏáKá. ÈNáæ¿ ºßLÞ·ÄßÏßçÜAí ÎxáUÕøᢠÕøÃæÎK ¦d·Ù¢ ¥ÕØÞÈßMß‚ÞW ØçLÞ×¢ µæIJÞÈÞÕáæÎKᢠ¥çgÙ¢ ÉùÏáKá. 
çÉÞMßæa 10 µWÉȵZ

1. ¼àÕßAáµ, ¼àÕßAÞX ¥ÈáÕÆßAáµ

2. ÎxáUÕVAÞÏß ØbÏ¢ ØÎVMßAáµ. ÈWµáKÄßW ØçLÞ×¢ µæIJáµ

3. ¼àÕßÄ¢ ØÎÞÇÞÈÉâVÕ¢ ÎáçKÞGá æµÞIáçÉÞµáµ

4. ¦çøÞ·cµøÎÞÏ øàÄßÏßW ©ˆØßAáµ

5. ¾ÞùÞÝíºµZ µá¿á¢ÌJßÈÞÏß ÎÞxßÕÏíAáµ

6.  ÉáÄßÏ ¦ÖÏB{ßÜâæ¿ ÏáÕÞAZ ¥LØáx ¼àÕßÄÎÞV·BZ µæIJáµ

7. dɵãÄßæÏ ÌÙáÎÞÈßAáµÏᢠÉøßÉÞÜßAáµÏᢠ溇áµ

8. æÈ·xàÕí ºßLµZ ¥ÕØÞÈßMßAáµ

9. ÎÄÉøßÕVJÈ¢ ¥øáÄí; ÎxáUÕøáæ¿ ÕßÖbÞØBæ{ ÌÙáÎÞÈßAáµ. ÎÄÉøßÕVJÈJßÈáU dÖÎBZ ¯xÕᢠçÎÞÖÎÞÃí. 

10. ØÎÞÇÞÈJßÈÞÏß dÉÕVJßAáµ


(http://www.independent.co.uk/news/people/pope-francis-issues-top-10-tips-for-happiness-9639488.html)

Pope Francis issues top 10 tips for happiness
Turn off the TV, calm down and stop trying to convert people to your religion.
INDEPENDENT.CO.UK കടപ്പാട്:ജീജോ കുര്യൻ, FB.

3 comments:

  1. ഇന്നലെ രാവിലെ ഞാൻ മുറ്റമടിച്ചുകൊണ്ടിരിക്കുമ്പോൾ പുതിയ വികാരിയും അസേന്തിയും കയറിവരുന്നു. ഞങ്ങളെ അറിയുമോ എന്ന് ചോദിച്ചു. ഇല്ലല്ലോ എന്ന് താഴ്‌മയോടെ ഞാൻ. 'നാനിവിടുത്തെ വികാരിയാണ്‌. ഒരു കൊല്ലമായി വന്നിട്ട്. ഈ വാർഡിൽ വീടു സന്ദർശനത്തിനും വെഞ്ചരിപ്പിനും വന്നതാണ്. നിങ്ങളുടെ പേര് പള്ളിയിലെ റെജിസ്റ്ററിൽ കാണുന്നില്ലെങ്കിലും ഒന്ന് കയറിയതാണ്.' നല്ല കാര്യം എന്ന് പറഞ്ഞ് അവരെ ഞാൻ അകത്തേയ്ക്ക് ക്ഷണിച്ചു. ഇരുന്നതേ, അച്ചന്റെ മുമ്പിൽ കിടക്കുന്നു, ഈ മാസത്തെ സത്യജ്വാല! ഇതാരിറക്കുന്നതാണ് എന്നുചോദിച്ചുകൊണ്ട് വികാരി അത് തുറന്നു. അതിലെ എഡിറ്റോറിയൽ (പൌരോഹിത്യം ദൈവവിരുദ്ധമാണ്) കണ്ടതേ, അതെഴുതിയത് ശ്രീ മൂലെച്ചാലിൽ ആണെന്നുകണ്ട് 'അദ്ദേഹത്തെ ഞാനറിയും, ഒശാനയിൽ അല്ലായിരുന്നോ' എന്ന് ചോദിച്ച് പെട്ടെന്ന് മാസികയടച്ചു.
    ഓശാനയുടെ പിൻഗാമിയാണ്‌ സത്യജ്വാല ഞാൻ പരിചയപ്പെടുത്തിയപ്പോൾ, അച്ചൻ: 'ശ്രീ പുലിക്കുന്നേലിനോട് നിങ്ങൾ കത്തോലിക്കനാണോ എന്ന് ചോദിച്ചാൽ അതെയെന്നു പറയും. ശ്രീ മൂലേച്ചാലിലിനോട് ചോദിച്ചാലും അങ്ങനെയേ പറയൂ. നിങ്ങൾ കത്തോലിക്കനാണോ?' വികാരി എന്നോട് ചോദിച്ചു. 'അല്ല', ഞാൻ പറഞ്ഞു. പോപ്‌ ഫ്രാൻസിസിനെപ്പൊലെ, പുലിക്കുന്നേലും മൂലേച്ചാലിലും കത്തോലിക്കാദൈവത്തിൽ വിശ്വസിക്കാത്ത നാമമാത്ര കത്തോലിക്കരാണെന്ന് അവരെഴുതുന്നവയിൽ നിന്നും വ്യക്തമാണല്ലോ എന്ന് വിശദീകരിക്കാൻ എനിക്കവസരം തരാതെ, അച്ചന്മാർ പോകാൻ എഴുന്നേറ്റു. 'എന്നെങ്കിലും നിങ്ങളുടെ നിലപാടിന് മാറ്റമുണ്ടായാൽ അറിയിക്കണം' എന്ന് പറഞ്ഞിട്ട് അവർ ഇറങ്ങി അടുത്ത വീട്ടിലേയ്ക്കു പോയി.
    അപ്പോൾ, എന്റെ കാഴ്ചപ്പാടോ വിശ്വാസമോ ഒന്നും വികാരിക്ക് പ്രശ്നമല്ല. ഞാൻ കത്തോലിക്കാ ദൈവത്തിന്റെ കൂട്ടായ്മയിലേയ്ക്ക് ചെന്ന് പേരുചേർത്താൽ അവർക്ക് ധാരാളമായി. മേല്പറഞ്ഞ അഭിവന്ദ്യ വ്യക്തികൾ കത്തോലിക്കൻ എന്ന വിളിപ്പേര് കളയാത്തതുതന്നെ ധാരാളം. അവർ എന്ത് ചിന്തിക്കുന്നു, എന്തെഴുതുന്നു എന്നതൊന്നും അച്ചന്മാരെ അലട്ടുന്നില്ല എന്നാണോ? കത്തോലിക്കൻ ദൈവത്തിന്റെ കല്പനകൾ എന്നതിനേക്കാൾ കൂടുതൽ താത്പര്യത്തോടെ പള്ളിയുടെ കല്പനകൾ പാലിക്കുന്നവരായാൽ എല്ലാം ശുഭം! എന്നാൽ ഈ കുരുടൻ ചിന്തയെ പാടേ തള്ളിക്കളയുകയാണ് നമ്മുടെ പോപ്‌. അദ്ദേഹത്തെ മനസ്സിലാക്കുന്നവർ അല്മായരുടയിടയിൽ വളരെയുണ്ടെങ്കിലും വൈദികരുടെയിടയിൽ വിരളമാണ് എന്നത് എത്ര കഷ്ടമാണ്.

    ReplyDelete
  2. കാലത്തിന്റെ ഗുരുവും പ്രവാചകനുമായ നമ്മുടെ ഈ പോപ്പിനെ വണങ്ങാത്ത മനസുകള്‍ മനുഷ്യരിലാര്‍ക്കാനും ഉണ്ടെന്നു തോന്നുന്നില്ല! മോശയുടെ പത്തുകല്‍പ്പനകള്‍ മനസിലേറ്റിയവരേ, ഈ പത്തും അതിന്റെ സാരാംശമായി എനിക്ക് തോന്നുന്നു ! ഇതിന്റെകൂടെ കര്‍ത്താവിന്റെ സിംഗിള്‍ ഓര്‍ഡര്‍ കൂടി നാം addon ചെയ്യണം.... "ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍തമ്മില്‍ സ്നേഹിപ്പീന്‍ , ഇതാകുന്നു എന്റെ കല്പന " അപ്പോള്‍ യഹോവ ഇസ്രായേലിലെ 'കുലദൈവം' എന്ന ചെറിയ പദവിയില്‍നിന്നും 'അഖിലാണ്ടേശ്വരന്‍' എന്ന വലിയ പോസ്ടിങ്ങിലാകും ! അപ്പോള്‍ എല്ലാ അചായന്മാര്‍ക്കും "ലോക സമസ്താ സുഖിനോ ഭവന്തൂ "എന്ന് മനസുനിറയെ ആനന്ദത്തോടെ പ്രാര്‍ഥിക്കാം ! ഇന്ന് നാടാകെ സഭകള്‍ നാട്ടിയിരിക്കുന്ന പുന്ന്യാളരോട് "ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ" എന്ന് കത്തനാര് ചൊല്ലിത്തന്ന ജല്പനങ്ങള്‍ക്കും നേര്ച്ചകുംഭങ്ങള്‍ക്കും അറുതിയാകും !

    ReplyDelete
  3. ഇന്ന് പോപ്‌ ഫ്രാന്‍സിസ് എന്ത് പറഞ്ഞാലും ഹിറ്റാണ്. അദ്ദേഹം ഒരു വ്യക്തിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ കാലഘട്ടത്തിലെ മനസാക്ഷിയുടെ പ്രതീകമാണ്. ഹിറ്റ്‌ലറും മുസ്സോളിനിയും പോലുള്ള തീവ്രവാദികളും വെറും വ്യക്തികളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യങ്ങളല്ല അവര്‍ ചെയ്തതും. അനേകരുടെ ഇശ്ചയാണ് ട്വിന്‍ ടവ്വറിനേയും മറിച്ചിട്ടതെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. ഞാനും ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയാണ്, അതുകൊണ്ട് തന്നെ സമൂഹം എങ്ങിനെ ചിന്തിക്കുന്നുവെന്നു മനസ്സിലാക്കുന്നു.
    എക്കാലവും മുഖ്യ ധാരയില്‍ നിന്ന് മാറി ചിന്തിക്കുന്ന അനേകം ധീരന്മാര്‍ സഭക്കുള്ളില്‍ ഉണ്ടായിരുന്നു. അവര്‍ അങ്ങിനെ ചിന്തിച്ചിരുന്നില്ലെങ്കില്‍ ഇന്ന് മാര്‍പ്പാപ്പാ ഇതൊന്നും പറയാന്‍ ധൈര്യപ്പെടില്ലായിരുന്നു. ഇന്ന് കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലെ ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നു, പ്രതികരിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇത് വളരെ സ്പഷ്ടമാണ്. മെത്രാന്മാരും ഉത്തരവാദിത്വപ്പെട്ടവരും വളരെ ശ്രദ്ധിച്ചാണ് ഓരോ അടിയും വെയ്ക്കുന്നത്. സഭയുടെതല്ലാത്ത പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ ഇടയാക്കതിരിക്കാന്‍ ഓരോ രൂപതക്കുമുണ്ട് സ്വന്തം പത്രങ്ങള്‍. വേറൊരിടത്തും പ്രവര്‍ത്തിക്കാന്‍ ഇടം കൊടുക്കാതെ കുഞ്ഞുങ്ങള്‍ക്ക് മുതല്‍ മരണാസന്നര്‍ക്ക് വരെ സംഘടനകളുമുണ്ട്‌. ഒന്നുമില്ലാത്തവര്‍ക്ക് വാര്‍ഡ്‌ സമ്മേളനങ്ങളുമുണ്ട്. കണ്ടന്‍റ് ചെക്കര്‍മാരുടെ അടുത്തു പോയിട്ടാണ് ഇപ്പോള്‍ ഇടയ ലേഖനങ്ങള്‍ പുറത്തു വരുന്നതെന്ന് കേള്‍ക്കുന്നു. അച്ചന്മാരെയും സഭയെയും വിമര്‍ശിക്കുന്നത് ഒഴിവാക്കാനുള്ള അഭ്യര്‍ത്ഥന പലപ്രാവശ്യം പള്ളികളില്‍ വായിച്ച് കഴിഞ്ഞുവെന്നത് എന്ത് മാത്രം ഭയം അവരില്‍ ജനിച്ചുവെന്ന് കാണിക്കുന്നു.
    ഇന്ന് എല്ലാ അച്ചന്മാര്‍ക്കും അറിയാം ചുറ്റും നടക്കുന്നത്. അവര്‍ ലേശം ഭയത്തിലുമാണ്. പാലായില്‍ മാത്രമല്ല എല്ലാ ഇടവകകളിലും ഒരു ഭീകര ഗ്രൂപ്പ് ഉണ്ടായിരിക്കുമെന്നതാണ് ഇവരെ അലട്ടുന്നത്. അടുത്ത കാലത്ത് ഒരു പൊതു ചടങ്ങില്‍ സ്വാഗതം ആശംസിക്കേണ്ട ദൌത്യം എന്നില്‍ നിക്ഷിപ്തമായി. അതില്‍ അതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ഒരു മെത്രാന്‍ (എന്‍റെ പേര് വെച്ചുള്ള നൊട്ടീസ് കണ്ടത് മാത്രമേ കാരണം പറയാനുള്ളൂ,) ആ ചടങ്ങില്‍ പങ്കെടുത്തില്ല. അദ്ദേഹം വേറൊരു മുടന്തന്‍ ന്യായം പറഞ്ഞു രക്ഷപ്പെട്ടു, ശരിയായ കാരണം ഞാനും ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. സമൂഹ മനസാക്ഷി ഉണര്‍ത്താനും ജനങ്ങളെ ബോധവത്കരിക്കാനും അല്മായാ പ്രസിദ്ധീകരണങ്ങള്‍ വളരെ മുന്നിലാണിപ്പോള്‍. അതിന്‍റെ പ്രത്യാഘാതമായി സിറോ മലബാറിനും ഒരിക്കല്‍ ഒരു നല്ല തലവനെ കിട്ടാതിരിക്കില്ല. ഇന്ന് തലപ്പത്ത് വിള്ളലുകള്‍ സ്പഷ്ടമായി കാണുന്നു. സത്യദീപവും ശാലോമും ഒരിടത്ത് കൊമ്പു കോര്‍ക്കുമ്പോള്‍ മെത്രാന്മാര്‍ നാട്ടു രാജാക്കന്മാരായി വെറൊരിടത്തു വിരാജിക്കുന്നു. പിണിയാളന്മാരായി ചുറ്റും റാകി പറക്കുന്ന അത്മായര്‍ എവിടെയും ഉണ്ട് താനും. തകരാത്തതായി ഒരു സാമ്രാജ്യവും ഇവിടെ ഉണ്ടായിരുന്നിട്ടില്ല. കാക്കനാട്ട്സഭയും ഈ അവസ്ഥാന്തരത്തിലൂടെ കടന്നു പോയെ ഒക്കൂ. സഭയെ പരി.ആത്മാവ് സംരക്ഷിക്കുമെന്ന്‍ വെച്ചാല്‍ തന്നെ, അത് റോമ്മാസഭയുടെ കാര്യമല്ലേ? കാക്കനാട്ടെ സംപൂജ്യ സഭയുടെ കാര്യമല്ലല്ലോ!

    ReplyDelete