Translate

Monday, July 7, 2014

പുരോഹിതരുടെ പീഡനം: ഇരകളെ മാര്‍പാപ്പ കാണും


വത്തിക്കാന്‍സിറ്റി: പുരോഹിത സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന പീഡന പരമ്പരകള്‍ക്കെതിരേ ശബ്‌ദമുയര്‍ത്താനുള്ള വത്തിക്കാന്‍ കമ്മിഷന്റെ നീക്കങ്ങള്‍ക്കിടെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നാളെ ഏതാനും ഇരകളെ കാണും. സെന്റ്‌പിറ്റേഴ്‌സ്‌ ബസലിക്കയ്‌ക്ക്‌ അടുത്തുള്ള തന്റെ സ്വകാര്യവസതിയില്‍ ബ്രിട്ടന്‍, ജര്‍മനി, അയര്‍ലന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്നുള്ള ആറ്‌ ഇരകളുമായി മാര്‍പാപ്പ ചര്‍ച്ച നടത്തും.
ഇതാദ്യമായാണ്‌ പുരോഹിതവര്‍ഗം ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയവരെ മാര്‍പാപ്പ കാണുന്നത്‌. ഇരകളുടെ പ്രശ്‌നത്തില്‍ മാര്‍പാപ്പ ഇടപെടുന്നില്ലെന്നു വിമര്‍ശനമുയര്‍ത്തിയിരുന്ന സംഘടനകളടക്കം നാളത്തെ ചര്‍ച്ചയെ ഗൗരവത്തോടെയാണു കാണുന്നതും. പുരോഹിത വര്‍ഗത്തിന്റെ ലൈംഗിക അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ സഭയ്‌ക്കു കഴിയുന്നില്ലെന്ന്‌ ഐക്യരാഷ്‌ട്രസഭാ സമിതിയിയടക്കം നേരത്തെ വിമര്‍ശിച്ചിരുന്നു.
ഒരു ദശാബ്‌ദത്തിലേറെയായി സഭയ്‌ക്ക്‌ അപകീര്‍ത്തി വരുത്തിയ ഇത്തരം സംഭവങ്ങളില്‍ തുടക്കത്തില്‍ മൗനം അവലംബിച്ചിരുന്ന ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഇക്കഴിഞ്ഞ മേയില്‍ ഈ കിരാതനടപടികളെ അപലപിച്ചിരുന്നു.
ചെകുത്താന്‍ സേവയേക്കാള്‍ ഗൗരവമേറിയ തെറ്റാണിതെന്നും ഇനിയും സഹിഷ്‌ണുത പുലര്‍ത്താനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. വിഷയത്തില്‍ മാര്‍പാപ്പയ്‌ക്ക്‌ ഉപദേശം നല്‍കാനും സഭയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും നിയോഗിക്കപ്പെട്ട കമ്മിഷന്റെ യോഗത്തിനു പിന്നാലെയാണ്‌ മാര്‍പാപ്പ ഇരകളെ സന്ദര്‍ശിക്കുന്നതെന്നും ശ്രദ്ധേയമാണ്‌.
- See more at: http://www.mangalam.com/print-edition/international/203162#sthash.ue5jTQ6E.dpuf

No comments:

Post a Comment