Translate

Wednesday, July 23, 2014

'' ഇനി വൈദികനാകാനുമില്ല, ജീവിക്കാന്വിടൂ...''
Story Dated: Wednesday, July 23, 2014 01:16
തൊടുപുഴ: ''ഒരു പെണ്കുട്ടിയെ സ്നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരില്ബന്ധുക്കളും, സമൂഹവും എന്നെ ഭ്രാന്തനാക്കി. ഞാന്ഇപ്പോള്വൈദികനല്ല, ഇനി പുരോഹിതനാകാനും കഴിയില്ല. ഞങ്ങളെ സ്വതന്ത്രമായി ജീവിക്കാന്അനുവദിക്കൂ. ഇനിയും അനുഭവിക്കാനുള്ള കരുത്തില്ല'' - പറയുന്നതു വിവാഹം കഴിച്ചതിന്റെ പേരില്ബന്ധുക്കള്മനോരോഗ ആശുപത്രിയില്അടച്ച വൈക്കം ചെമ്പ്സ്വദേശിയും വൈദികനുമായിരുന്ന ജയിന്വര്ഗീസ്‌. പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്നിന്നു രക്ഷപ്പെട്ടശേഷമാണ്ജയിന്മംഗളത്തോടു പ്രതികരിച്ചത്‌.
ആലുവയിലെ ഇറ്റാലിയന്സന്യാസിസഭയുടെ കീഴിലുള്ള സെമിനാരിയിലെ വൈദികനായിരുന്ന ജയിന്വൈപ്പിന്സ്വദേശിനി സുറുമിയെ വിവാഹം ചെയ്തതിനെത്തുടര്ന്നാണു മനോരോഗിയെന്നു പറഞ്ഞു ബന്ധുക്കള്ഇദ്ദേഹത്തെ മാനസികാരോഗ്യകേന്ദ്രത്തില്അടച്ചത്‌. ഭര്ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്സുറുമി എന്ന മേരി ആശുപത്രിക്കുമുന്നില്കുത്തിയിരുപ്പുസമരം നടത്തിയതോടെയാണ്ജയിന്റെ മോചനം സാധ്യമായത്‌.
മേയ്‌ 31ന്എറണാകുളത്തുവച്ച്വിവാഹം രജിസ്റ്റര്ചെയ്തശേഷം ഇരുവരും ബംഗളുരുവിലായിരുന്നു. വിവാഹ സര്ട്ടിഫിക്കറ്റ്വാങ്ങാനെത്തിയപ്പോഴാണു ബന്ധുക്കള്ജയിനെ മനോരോഗാശുപത്രിയില്അടച്ചത്‌. ഭര്ത്താവിനെ കാണാനില്ലെന്നുകാട്ടി സുറുമി നല്കിയ പരാതിയെത്തുടര്ന്ന്പോലീസ്നടത്തിയ അന്വേഷണത്തില്ജയിന്പൈങ്കുളത്തെ സ്വകാര്യആശുപത്രിയില്ഉണ്ടെന്ന്കണ്ടെത്തി. സുറുമി കഴിഞ്ഞദിവസം ആശുപത്രിക്കു മുന്പില്കുത്തിയിരുപ്പ്
സമരം നടത്തുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ പോലീസ്രാത്രിതന്നെ വൈദികനെ തലയോലപ്പറമ്പിലെ വീട്ടിലേക്കു മാറ്റി. ഇവിടുന്ന്ഇന്നലെ പുലര്ച്ചെ രക്ഷപ്പെട്ട വൈദികന്എറണാകുളത്ത്എത്തുകയായിരുന്നു.
ബന്ധുക്കള്പണം നല്കിയാണു തന്നെ ആശുപത്രിയില്അടച്ചതെന്നും ഉറക്കമരുന്നു കുത്തിവച്ചുവെന്നും സുറുമി കുത്തിയിരുപ്പ്സമരം നടത്തിയതോടെ പരാതിയില്ലെന്ന്എഴുതി വയ്പിച്ചതിനുശേഷമാണ്ആശുപത്രിയില്നിന്നു വിട്ടയച്ചതെന്നും ജയിന്പറഞ്ഞു. പൗരോഹിത്യം ഉപേക്ഷിച്ചുവെന്നു സഭയെ അറിയിച്ചിരുന്നു. തുടര്ന്നു സഭയില്നിന്ന്സസ്പെന്ഡ്ചെയ്തുകൊണ്ടുള്ള അറിയിപ്പും ലഭിച്ചു. സഭാ അധികൃതരുടെ കൈവശമുള്ള തന്റെ സര്ട്ടിഫിക്കറ്റുകള്ലഭിക്കേണ്ടതുണ്ട്‌. എന്നാല്ചിലര്തന്നെ ജീവിക്കാന്അനുവദിക്കില്ലെന്ന നിലപാടിലാണ്‌- ജയിന്പറഞ്ഞു. ബന്ധുക്കള്ആക്രമിക്കാന്ശ്രമിക്കുന്നുവെന്നു കാണിച്ച്ജയിന്ഡെപ്യൂട്ടി പോലീസ്കമ്മീഷണര്ക്കു പരാതിയും നല്കിയിട്ടുണ്ട്‌. എവിടെയെങ്കിലും പോയി ജോലി സമ്പാദിച്ച്ഒരുമിച്ച്ജീവിക്കണമെന്നാണ്ആഗ്രഹമെന്ന്ജയിനോടൊപ്പമുണ്ടായിരുന്ന സുറുമി പറയുന്നു. വിവാഹത്തിനുവേണ്ടിയാണു സുറുമി മതം മാറി മേരിയായത്‌. വിവാഹ രജിസ്ട്രേഷന്സര്ട്ടിഫിക്കറ്റ്കിട്ടിയാല്ബംഗളുരുവിലേക്ക്തിരിച്ചുപോകുമെന്നും സുറുമി പറഞ്ഞു
.

- See more at: http://www.mangalam.com/print-edition/keralam/209540#sthash.gqp44Uzd.dpuf

No comments:

Post a Comment