Translate

Thursday, July 17, 2014

എവിടെ മുക്കാലി?

അടുത്ത കാലത്തുള്ള സഭയുടെ പോക്ക് കണ്ടാല്‍ ആരും ചോദിച്ചുപോകും എവിടെ മുക്കാലിയെന്ന്. മാര്‍പ്പാപ്പാ പറഞ്ഞാല്‍ കേള്‍ക്കാത്ത കേരള കത്തോലിക്കാ സഭ, മേജര്‍ ആര്‍ച്ചു ബിഷപ്പിനെ അവഗണിക്കുന്ന മെത്രാന്മാര്‍. അവരുമായി കൊമ്പു കോര്‍ത്ത്‌ ചില ഷെവലിയര്‍മാര്‍. എല്ലാത്തിനെയും ഒരു വണ്ടിക്കു കെട്ടി അടിക്കാന്‍ വെമ്പുന്ന അല്മായര്‍. എല്ലാം കൂടി ചേര്‍ത്താല്‍ ശേലായി. ബി. ജെ. പി യോട് ക്ഷമിക്കാനും പൊറുക്കാനും ചില സഭാധികാരികള്‍ കാണിക്കുന്ന വ്യഗ്രതയും ധൃതിയും കണ്ടാല്‍ കേരളത്തിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സര്‍വ്വ ആത്മാക്കളും ജീവനും കൊണ്ടോടും. ദൈവം തന്നതാണ് മോഡിയെ അതുകൊണ്ട് വിധേയപ്പെടണം എന്നാണ് ഒരു ഷെവലിയര്‍ ആവശ്യപ്പെടുന്നത്. ഈ സത്യം ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ പ്രസക്തവുമല്ല എന്ന തമാശ ആരും മറക്കരുത്. മറ്റൊരു ഷെവലിയര്‍ സഭയെ കൊണ്ട് എത്തമിടുവിച്ച് രസിക്കുന്നു. 
ശ്രി. ജോസ് ആന്റണി ഏതോ രഹസ്യകേന്ദ്രത്തില്‍ നിന്ന് ചോര്‍ത്തിയെടുത്തതായിരിക്കണം ഈ പ്രാര്‍ത്ഥന. ഇത് എല്ലാ യാമങ്ങളിലും ആവര്‍ത്തിക്കുന്നത് നല്ലത്.

 ത്രിസന്ധ്യാജപം

1 .
കര്‍ത്താവിൻറെ മാലാഖ പരിശുദ്ധ മോഡിയോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മോഡി ധര്‍മ്മം ധരിച്ചു.

നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! കര്‍ത്താവ് നിന്നോട് കൂടെ ! പ്രധാനമന്ത്രിമാരില്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ! അങ്ങയുടെ ഗുജറാത്തിന്‍ ഫലമായ രക്തസാക്ഷി മിഷനറിമാര്‍ നിഗ്രഹിപ്പെട്ടവരാകുന്നു. 
പരിശുദ്ധ മോഡിയേ,  ഇന്ത്യാക്കാരുടെ പ്രധാനമന്ത്രിയേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ! ആമ്മേന്‍.


2 .
ഇതാ കര്‍ത്താവിൻറെ ദാസന്‍, നിന്‍റെ വചനം പോലെ എന്നിലാകട്ടെ.
(
നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! ........ആമ്മേന്‍.)

3 .
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
(
നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! .........ആമ്മേന്‍.)

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വേശ്വരന്‍റെ പരിശുദ്ധ മോഡിയേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.


3 comments:

  1. Comment by John Thomas, USA

    ഷലോമില്‍ ചീഫ്‌ എഡിറ്റര്‍ ബെന്നി പുന്നത്തറയുടെ "കര്‍ത്താവിന്റെ ദാസനായ നരേദ്രമോദി'' എന്ന ലേഖനം വായിച്ചു. പുന്നത്തറയുടെ "തറ ലേഖനം'' മനോഹരമായി അവതരിപ്പിച്ച്‌ വായനക്കാരെ വിഡ്ഡികളാക്കാന്‍ അദ്ദേഹത്തിന്റെ കഴിവ്‌ അസാമാന്യം തന്നെ. അദ്ദേഹത്തിനു പത്‌മശ്രീ അവാര്‍ഡു ലഭിക്കാന്‍ "നന്‍മ നിറഞ്ഞ മോദിയേ നിനക്കു സ്വസ്‌തി '' എന്ന്‌ എല്ലാവര്‍ക്കും ഒത്തൊരുമിച്ചു പ്രാര്‍ത്ഥിക്കാം. നോവേനപ്രാര്‍ത്ഥനകളും ഇതിനകം മാര്‍ക്കറ്റില്‍ ലഭ്യമാണ്‌.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. "എന്റെ നാമം വൃഥാ എടുക്കുന്നവനെ ഞാന്‍ കുറ്റമില്ലാത്തവനായി വിടുകയില്ല " എന്ന തിരുവചനം ഓര്‍ക്കുന്നു! വിവരമുണ്ടെന്നു സ്വയം നടിക്കുകയും , മറ്റുള്ളവരെ തന്റെ വക ഇത്തിരി വിവരം ചക്കാത്തിന് ഭുജിപ്പിക്കുന്നതും ചിലര്ക്ക് തമാശയാണു ! "ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു" എന്ന മാതിരി , ശ്രീ . നരേന്ദ്ര മോഡി "കർത്താവിന്റെ ദാസൻ" എന്ന ഈ പ്രയോഗംതന്നെ ഒരു തനിയാവര്ത്തന വിവരദോഷമാണു ! ശ്രീ മോഡിക്കു ഒരു മുന്പരിച്ചയവും ഇല്ലാത്ത നമ്മുടെ മാത്രം കര്ത്താവിന്റെ വെറും ദാസനായി അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ നാമകരണം ചെയ്യുന്നത് തികച്ചും അപലപനീയമാണ് സത്യം ! കര്ത്താവിനു നാം ഓരോരുത്തരും സഹോദരരാണ്! "സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ,"എന്ന് നമ്മെ ഓരോരുത്തരെയുംകൊണ്ട് ദൈവത്തെ വിളിപ്പിച്ചവനും ,"പിതാവേ "എന്നു സ്വയം ആ ദൈവത്തെ വിളിച്ചവനും നമ്മുടെ ഈ ക്രിസ്തു തന്നെയല്ലേ ?! ആയതിനാൽ നാം ആരുംതന്നെ അവന്റെ യേശുദാസന്മാരും കര്തൃദാസന്മാരുമല്ല പകരം നാമെല്ലാം, (ക്രിസ്തു ഉൾപ്പടെ) ദൈവമക്കളാണ്! ഇന്ത്യയുടെ ചുണക്കുട്ടൻ ,നമ്മുടെ പ്രീയപ്പെട്ട പ്രയ്മിനിസ്റെർ ശ്രീ .മോഡി ഇതൊക്കെ അറിയാതെയിരുന്നാൽ ഭാഗ്യം !അറിഞ്ഞാൽ വെറ്തെ വിടുമെന്നാരും കരുതേണ്ടാ .....കൂടാതെ, ഭാരതം ഒരു ഹിന്ദു രാജ്യമാണെന്ന വലിയ സത്യം ഉറക്കത്തിലും നാം ഓർത്തിരുന്നാൽ നമുക്ക് നന്ന്

    ReplyDelete