Translate

Saturday, June 7, 2014

സിസ്‌റ്റര്‍ ക്രിസ്‌റ്റീന സൂഷിയ സംഗീത റിയാലിറ്റി ഷോ ജേതാവ് 
Posted on: Friday, 06 June 2014 
Photo Credit: CNS


റോം : ഇറ്റലിയിലെ 'ദ വോയ്‌സ്‌ ഇറ്റലി' എന്ന ജനപ്രിയ സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പ്രശസ്‌തയായ ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്‌റ്റര്‍ ക്രിസ്‌റ്റീന സൂഷിയ ആ ഷോയിലെ വിജയിയായി പുതിയ ചരിത്രവും കുറിച്ചു. ദൈവത്തിന്റെ സൗന്ദര്യമാണ്‌ തന്റെ പാട്ടിലൂടെ നല്‍കുന്നതെന്നും ദൈവത്തിന്‌ നന്ദിയര്‍പ്പിച്ചു കൊണ്ടാണ്‌ താനീ വേദിയില്‍ നില്‍ക്കുന്നതെന്നും ഷോയിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ശേഷം സിസ്‌റ്റര്‍ ക്രിസ്‌റ്റീന (25) പറഞ്ഞു.കന്യാസ്‌ത്രീയുടെ വേഷത്തില്‍ തന്നെ വ്യാഴാഴ്‌ച നടന്ന ലൈവ്‌ ഫൈനലിൽ പങ്കെടുത്ത് ഉജ്ജ്വല പ്രകടനമാണ് അവർ കാഴ്ചവച്ചത്. ക്രിസ്‌റ്റീനയുടെ സാന്നിധ്യം 'ദ വോയ്‌സി'ന്റെ റേറ്റിംഗ് കുത്തനെ ഉയരാൻ ഇടയാക്കിയിരുന്നു. സംഗീത പ്രകടനങ്ങള്‍ യൂട്യൂബിലും എത്തിയതോടെ ക്രിസ്‌റ്റീനയ്ക്ക്‌ ലോകമെമ്പാടും ആരാധകരായി. ഒരു സംഗീത ആലാപന പ്രകടനത്തിന്‌ മാത്രം ലഭിച്ച യൂട്യൂബ്‌ ഹിറ്റുകള്‍ അഞ്ച്‌ കോടിയില്‍ ഏറെയാണ്. യൂട്യൂബില്‍ വൈറലായ വീഡിയോകള്‍ സോഷ്യല്‍ സൈറ്റുകള്‍ വഴി ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്നു.

Source: Kerala Kaumudi

No comments:

Post a Comment