Translate

Wednesday, June 25, 2014

എന്തുകൊണ്ട് കത്തോലിക്കാസഭ എപ്പോഴും നീതിനിഷേധത്തിന് കൂട്ടുനിൽക്കുന്നു?


തൃശൂർ പാവറട്ടി പള്ളിയോടനുബന്ധിച്ചുള്ള സാൻ ജോസ് ആശുപത്രി നേർസിംഗ് സ്കൂളിലെ അവസാനവർഷ  വിദ്യാർഥിനിയായിരുന്ന ജിസാമോൾ, ഹോസ്റ്റൽ മുറിയിൽവച്ച് അന്നത്തെ പാവറട്ടി പള്ളിവികാരി ഫാ.പോൾ പയ്യപ്പിള്ളി നടത്തിയ ബലാൽസംഗത്തിനിടയിൽ, കൊല്ലപ്പെടുകയും തുടർന്ന് സ്കൂൾ സൂപ്രണ്ടും ഹോസ്റ്റൽ വാർഡനും പ്രിൻസിപ്പൽ കന്യാസ്ത്രീയും ചേർന്ന് തെളിവുകൾ നശിപ്പിച്ചും തൊണ്ടികൾ ഒളിപ്പിച്ചും ലോക്കൽ പോലീസിന്റെ ഒത്താശയോടെ അറുംകൊല ആത്മഹത്യയാക്കി മാറ്റുകയായിരുന്നു. ഒരുവർഷവും മാസങ്ങളും കഴിഞ്ഞിട്ടും, കേസന്വേഷണം സിബിഐക്ക് വിടുകയാണെന്ന് തുറന്ന കോടതിയിൽ ജസ്റ്റിസ് രവികുമാർ 2013 ഏപ്രിൽ 10ന് വാക്കാൽ പറഞ്ഞ ഉത്തരവ് രേഖാമൂലം നല്കിയിട്ടില്ല. ഇത് നീതിനിഷേധമാണ്. ഇത് മറ്റൊരു അഭയാകെയ്സ് തന്നെയാണ്.

2014 മെയ് 21ന് 10.30 മുതൽ ജിസാമോളുടെ അമ്മയും അമ്മൂമ്മയും ഹൈക്കോടതിക്കു മുന്നിൽ നടത്തിയ ധർമനീതി സത്യാഗ്രഹത്തിന്റെ ചിത്രങ്ങളാണ് മുകളിൽ.


നിരന്തരമായി നിർദോഷികളുടെ പീഡനത്തിനും കൊലയ്ക്കും അനീതിക്കും കൂട്ടുനില്ക്കുന്ന ഈ സഭയും അതിലെ കപട പുരോഹിതരും മെത്രാന്മാരും പരിശുദ്ധനായ ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്ന്  ആർക്കാണ് വിശ്വസിക്കാനാവുന്നത്? 

(ജിസാമോൾ ആക്ഷൻ-കൌസിൽ കണ്‍വീനർ ആന്റണി ചിറ്റാട്ടുകര, ചീഫ് കോർഡിനേറ്റർ  - ശ്രീധരൻ തേറമ്പിൽ - ഫോണ്‍: 9947131591
ഫോട്ടോകൾക്കും വാർത്തക്കും കടപ്പാട്: രഞ്ജിത് ജോണ്‍, നാട്ടകം, കോഴിക്കോട്. ഫോണ്‍ 9020690168)

No comments:

Post a Comment