Translate

Wednesday, May 14, 2014

കോതമംഗലം ബിഷപ്പിന്റെ ഇടയലേഖനത്തെപ്പറ്റി ഫാദർ അടപ്പൂരിന്റെ പ്രതികരണത്തോടൊപ്പം ...


http://almayasabdam.blogspot.com/2014/05/blog-post_3927.html

ചരിത്രത്തിൽ ദുഷ്ടന്മാരായ രാജാക്കന്മാരെ  പ്രകീർത്തിക്കാൻ  ചുറ്റുമെന്നും ജനമുണ്ടായിരുന്നു. അതുപോലെയാണ് ബിഷപ്പിനെ കണ്ടാലും.   അയാളുടെ വാനര സ്വഭാവത്തെ മറച്ചുവെച്ച്  ദീനദയാലൂ, കാരുണ്യവാൻ, പാവങ്ങളുടെ പിതാവ്  എന്നീ  സ്തുതിഗീതങ്ങൾ  പാടാനും വാർത്താ മീഡിയാകളും  ശിങ്കിടികളും എവിടെയും കാണാം. ശ്രീ അടപ്പൂരിന്റെ ലേഖനത്തിൽ  കോതമംഗലത്തെ കൗരവൻ തിരുമേനിയും കരുണാമയി ആയിട്ട്‌ ജനമൊരിയ്ക്കൽ   കരുതിയിരുന്നുവെന്ന് എഴുതിയിരിക്കുന്നു. വനത്തിലെ കാട്ടുപോത്തുകളൊക്കെ പണ്ട് കാരുണ്യ മൂർത്തികളായിരുന്നുവെന്ന്  കൊച്ചുകുട്ടികളോട് പറയുന്ന കഥപോലെയിരിക്കുന്നു. വെട്ടാൻവരുന്ന കാട്ടുപോത്ത് എന്നും വെട്ടിത്തന്നെ അങ്കത്ത് കാണും. ഇത്രമാത്രം ജോസഫ്കുടുംബത്തെ ഉപദ്രവിച്ചിട്ടും അയാളുടെ കലി തീർന്നില്ലായിരുന്നു. ഇടയ ലേഖനം ഇറക്കിയവഴി അഭിഷിക്തൻ ഒരു ഭീകരജന്തുവായി രൂപാന്തരപ്പെടുകയായിരുന്നു. ക്രിസ്തു രൂപാന്തീകരണം ഭവിച്ചപ്പോൾ അബ്രാഹം, മോസസ്സിനോട് ദൈവിക ഭാഷയിൽ സംസാരിച്ചു. ഇയാളുടെ നാവിൽ നിന്ന് പുറത്തുവന്നത് സർപ്പത്തിന്റെ ശബ്ദമായിരുന്നു. ലോകമലയാളികൾ ഒന്നാകെ  സലോമിയുടെ രക്തത്തിൽ കണ്ണുനീർ പൊഴിച്ചപ്പോൾ ഈ ക്രൂരനായ പേഗൻ മൃഗം പൊട്ടിച്ചിരിച്ചുകൊണ്ട് ജോസഫിനെതിരെ ഇടയലേഖനം തയ്യാറാക്കുകയായിരുന്നു.

ഇല്ലാരാജ്യം ത്യജിച്ച പുന്നക്കോടനെന്ന പേഗൻ ഇപ്പോൾ ന്യൂയോർക്കിലുണ്ട്. ഒരു കുടുംബത്തെ വഴിയാധാരമാക്കിയ  സീനിയർ അഭിഷിക്തൻ മരുമകനെ കല്യാണം കഴിപ്പിക്കാൻ വിമാനം കയറി വന്നതാണ്. കുറച്ചു ദിവസങ്ങളായി ഉണ്ടും തിന്നും നടപ്പുണ്ട്. റേഷനരി തിന്നു കഴിഞ്ഞുകൂടിയ സലോമിയുടെ കുടുംബം വഴിയാധാരമായതും ഇയാളുടെ കാലത്തായിരുന്നു. അരമനപ്പണം കൊണ്ട്  തറവാട് പൊളിച്ച് ഒരു വലിയ മാൻഷൻ കോതമംഗലത്ത് അയാൾ പണിക ഴിപ്പിച്ചെന്നും ജനസംസാരമുണ്ട്.


സലോമിയുടെ ജീവിതത്തിന് പുല്ലുവില കല്പ്പിച്ച്  ഇടയലേഖനമിറക്കി  അൾത്താരയുടെ മുമ്പിൽ വായിച്ച മെത്രാന്റെ നീചപ്രവർത്തികൾക്കു മുമ്പിൽ ചില ചോദ്യങ്ങൾ മനസിൽ വരുന്നു.

1.  ജീവിക്കാനാഗ്രഹിക്കുന്ന, തകർന്ന സ്വപ്നങ്ങളുമായി ജീവിക്കുന്ന  സലോമിയുടെ മക്കളുടെ ഹൃദയവേദനകളെപ്പറ്റി, ഇടയലേഖനമിറക്കിയ  ഈ  രക്തദാഹി  എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

2.  ഇടയലേഖനം പുറപ്പെടുവിച്ചവന്റെ ഹൃദയകാഠിന്യം കൊണ്ടാണ് സലോമി ജീവൻ ത്യജിച്ചതെന്ന്  എന്തുകൊണ്ട് അയാളുടെ മനസ്സിൽ കടന്നുവരുന്നില്ല.

3 .  കുടുംബനാഥനെ പിരിച്ചുവിട്ട്, കേസുകളിലും കുടുക്കി, ആ കുടുംബത്തെ നശിപ്പിച്ചശേഷം ഒരു ഇടയലേഖനം തയാറാക്കുന്നവൻ കാരുണ്യത്തിന്റെ ദേവനോ അതോ അസുരന്റെ ജന്മമോ?

4.മിസ്റ്റർ ബിഷപ്പ്, നിങ്ങൾ ധരിക്കുന്ന കുഷ്മാണ്‍ഡത്തൊപ്പിയുടെ വിലയെങ്കിലും സലോമിയുടെ ജീവന് നല്കിക്കൂടായിരുന്നോ? ഇടയലേഖനം താങ്കളുടെ ദുഷിച്ച കൈകൾകൊണ്ട് രചിക്കുന്നതിന് മുമ്പ് പ്രൊഫ. ജോസഫ് പള്ളിയിൽ പോവുന്ന ഒരു കത്തോലിക്കനാണെന്ന മാനുഷിക പരിഗണനയെങ്കിലും  ഉണ്ടാകാഞ്ഞതെന്തേ? 

5. നിങ്ങളുടെയും നിങ്ങളുടെ സീനിയർ പേഗന്റെയും  കൈകാലുകൾ  മുത്തി ക്ഷമിക്കണമെന്നു പറഞ്ഞ് ജോസഫ് അനേക തവണ ക്ഷമചോദിച്ചിട്ടും, യാചിച്ചിട്ടും കരഞ്ഞിട്ടും ഇടയലേഖനപിതാവേ എന്തുകൊണ്ട് താങ്കളുടെ  കണ്ണു തുറന്നില്ല ?

6. ജോലിയിൽനിന്ന് പിരിച്ചുവിട്ട് പഞ്ഞം കിടക്കുന്ന കാലഘട്ടത്തിൽ നിങ്ങളുടെ ചാരിറ്റി എവിടെപ്പോയി. വീണ്ടും വീണ്ടും ദുഷ്ടനായ താങ്കളും പുരോഹിത മാനേജുമെന്റുംകൂടി അദ്ദേഹത്തെ തകർക്കാനല്ലേ നോക്കിയത്?

5. ഇത്രയെല്ലാം ദുരിതം അനുഭവിച്ചിട്ടും പാവം ജോസഫ് നിങ്ങള്ക്കെതിരെയോ അരമനയ്ക്കെതിരെയോ ഒരു വാക്കെങ്കിലും സംസാരിച്ചോ? അയാളുടെ കണ്ണുനീരിൽ  പേഗൻ കൊട്ടാരം തന്നെ ചാമ്പലാകുന്ന ദിനം വരുമെന്നും ഇടയലേഖനമെഴുതിയപ്പോൾ മിസ്റ്റർ ബിഷപ്പ് ചിന്തിക്കേണ്ടതായിരുന്നു.

6. മെത്രാനെന്നറിയപ്പെടുന്ന  താങ്കൾ കൈവെട്ടികളായ മതഭീകരതയ്ക്ക് കൂട്ടുനിന്നില്ലേ?  ലാദന്റെ തലേക്കെട്ടിനെക്കാളും  ഭീകരന്റെ തൊപ്പിയാണ്‌ നിങ്ങളുടെ തലയിലുള്ളതെന്ന്  ജനം പറഞ്ഞാലും അതിശയിക്കാനില്ല.

7. മിസ്റ്റർ ബിഷപ്പ്, കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ താങ്കൾ എന്തുകൊണ്ട് തിരിച്ചെടുത്തില്ല. കൂടാതെ ജോസഫ് കുറ്റക്കാരനെന്നു പറഞ്ഞ്‌ ഇടയ ലേഖനം എഴുതിയതും കോടതിയലക്ഷ്യമല്ലേ? നിഷ്കളങ്കനായ ഒരാളെ ഇടയലേഖനത്തിൽക്കൂടി വിധി പ്രസ്താവിക്കാൻ നിങ്ങളാര് ?   പീലാത്തോസിന്റെ പട്ടമഹർഷികൾ താമസിക്കുന്ന അരമനയിൽ  നിങ്ങളുടെ പൂർവികരും  ഉണ്ടായിരുന്നോ?  

8. സലോമി മരിച്ചുകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ താങ്കൾ ജോസഫിന്റെ വീട് സന്ദർശിച്ചെന്നറിഞ്ഞു.  അപ്പോഴും താങ്കൾ തിരുമനസിന്റെ ഉടമയായിരുന്നോ? ഇടയ ലേഖനമെഴുതാൻ പാകപ്പെടുത്തിയ വിശുദ്ധ ചിന്തകളായിരുന്നോ താങ്കളുടെ മനസിലുണ്ടായിരുന്നത്.

തിരുമനസും പേഗൻ വേഷവും കൈകളിൽ പിടിപ്പിച്ചിരിക്കുന്ന മോതിരവും ചതിയുടെയും വഞ്ചനയുടെയും അടയാളമായിത്തീർന്നിരിക്കുന്നു. താങ്കളുടെ ചരിത്രം കേരളചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ വാൽ നക്ഷത്രമായി എന്നുമുണ്ട്.

പ്രൊഫസർ ജോസഫോ കുടുംബാംഗങ്ങളോ സാമൂഹ്യ മാറ്റങ്ങൾക്കുള്ള ഒരു സംഘടനയിലും പ്രവർത്തിച്ചിട്ടില്ല.  താങ്കൾ വിശ്വസിച്ചത് ചതിയൻ ചന്തുവായ പിച്ചക്കാടൻ   മലയാളം പ്രൊഫസറെ ആയിരുന്നു. കേരളത്തിൽനിന്ന് പുറംതള്ളുന്ന പുരോഹിതവൈറസ്സുകളെ സ്വീകരിക്കാൻ ഷിക്കാഗോയിലും ഒരു ബിഷപ്പുണ്ട്. നിരുപയോഗിയായി  ഇരുന്നുവാഴുന്ന ഈ  തമ്പുരാൻ അമേരിക്കൻ മലയാളീ വിശുദ്ധൻകൂടിയാണ്.  ഇദ്ദേഹത്തിന് കക്കാനും അറിയത്തില്ല, പിള്ളേരെ പിടിക്കാനും പെണ്ണു പിടിക്കാനും അറിയത്തില്ല. എന്നാൽ  അദ്ദേഹത്തെ പരിചരിക്കുന്ന വെള്ളകുപ്പായക്കാർ അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നവരെന്നത് തമാശതന്നെ.

കോതമംഗലം തിരുമേനി ഇപ്പോൾ ആകെ ഭയത്തിലാണ്. ഭയംകൊണ്ടാണ്  മലയാളം പ്രൊഫസർ പിച്ചക്കാരനെ അമേരിക്കയിൽ കയറ്റുമതി ചെയ്തത്.  മിസ്റ്റർ ബിഷപ്പ് അറിയുക, നിങ്ങൾ പരാജിതനായ അഭിഷിക്തനാണ്. നിങ്ങളോട് വെറും രണ്ടുവാക്കിൽ ഒരേയൊരു അഭ്യർത്ഥന, രാജിവെച്ചു പോവുക. വീടിനും നാടിനും സമുദായത്തിനും നിങ്ങളൊരു  ഭാരമാണ്.  കുറ്റവാളികളുടെ രാജാവായ അഭിഷിക്താ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേയെന്ന് രൂപക്കൂട്ടിൽ നാളെ നിങ്ങൾക്കു വേണ്ടി മെഴുകുതിരി കത്തിക്കാൻ ഭക്തർ കാണുമെന്നും ഉറപ്പുണ്ട്.  പാവം സലോമി, സ്വന്തം  ഭർത്താവിന്റെ ദുരിതങ്ങളിൽ കരഞ്ഞ സലോമി, ജീവിക്കാൻ കൊതിച്ച സലോമി, കുഞ്ഞുങ്ങളുടെ ഭാവി സ്വപ്നംകണ്ട സലോമി നിങ്ങൾക്ക് മാപ്പു തരുമോ? സലോമിയുടെ കുടുംബത്തിന്റെ വയറു ചൊട്ടിയപ്പോൾ താങ്കളുടെയും സീനിയർ മെത്രാന്റെയും  വയറുവീർത്തു വീർത്തുകൊണ്ടിരുന്നു. നേർച്ചപ്പണമൊഴുകുന്ന കാലത്തോളം ഭാഗ്യവാനായ അഭിഷിക്തന്റെ കുടവയർ ഗർഭിണിയുടെ ഉദരംപോലെ സ്ഥായിയായി എന്നുമായിരിക്കും.  

3 comments:

  1. എന്റെ ചെറുപ്പത്തിൽ ഭിത്തിയിൽ ഒരു ദീപികപ്പഞ്ചാംഗം തൂക്കിയിരുന്നു. അതിന്റെ ആദ്യ താൾ ഇന്ത്യയിലെ എല്ലാ മെത്രാന്മാരുടെയും പടങ്ങൾകൊണ്ട് നിറച്ചിരുന്നു. എന്റെ ഇളയ പെങ്ങൾ വെറും മൂന്നു വയസുള്ളപ്പോൾ അതിലാരുടെ പേര് ചോദിച്ചാലും മനപാഠം പറയുമായിരുന്നു. അതൊരു വലിയ കഴിവൊന്നുമല്ല , ഇന്ന് ഇതു കുഞ്ഞും അത്തരം ഓർമശക്തിയുള്ളവരാന്.

    ഓരോ പുതിയ മെത്രാന്റെയും പുതിയ പോപ്പിന്റെയും പടം ഗ്ളാസിട്ട് ഫ്രെയിം ചെയ്ത് യേശുവിന്റെതിനോപ്പം രൂപക്കൂട്ടിലോ അതിനടുത്തോ തൂക്കിയിടുന്ന കന്യാസ്ത്രീകളും അതിഭക്തരായ ചുരുക്കം ചില കത്തോലിക്കരും ഒഴിച്ച് ലോകത്തുള്ള എല്ലാ നല്ല മനുഷ്യരും കോതമംഗലം മെത്രാനെപ്പറ്റി ചിന്തിക്കുന്നതെന്തോ അതാണ്‌ ജോസഫ് മാത്യു ഇവിടെ കുറിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു വൈദികൻ ഇത് അയാളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ആശിക്കാം. തീറ്റയും സിംഹാസനത്തിലിരുന്ന്, നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാർക്ക് മുഖം കാണിക്കലുമല്ലാതെ വേറെയൊന്നും ചെയ്യാത്ത നമ്മുടെ മെത്രാന്മാർ അങ്ങനെയല്ലാതെ ഇതൊന്നും നേരിട്ട് വായിച്ചറിയാൻ പോകുന്നില്ല. പിന്നെ കൂടിവന്നാൽ, കള്ളറങ്ങാട്ടിന്റെ കൂട്ട് കോതമങ്ങലത്തിന്റെ കുപ്രസിദ്ധരായ പഴയ ഇടയന്മാരുടെ മടയലേഖനങ്ങൾ കുത്തിക്കെട്ടി വച്ചിട്ടുള്ളതൊക്കെ എടുത്തു വായിക്കുന്നുണ്ടാവണം. എല്ലാം മുന്തിയ തീയോളജിയുടെ കുറുക്കായിരിക്കുമല്ലോ. ലോകം മുഴുവൻ അവജ്ഞയോടെ നോക്കുന്ന ഒരു വര്ഗ്ഗമായി മാറിയിരിക്കുന്നു ഈ നാട്ടിലെ മേല്പ്പട്ടക്കാരും അവരുടെ നേതാവും.

    ReplyDelete
  2. ലോകത്തുള്ള എല്ലാ നല്ല മനുഷ്യരും കോതമംഗലം മെത്രാനെപ്പറ്റി ചിന്തിക്കുന്നതെന്തോ അതാണ്‌ ജോസഫ് മാത്യു ഇവിടെ കുറിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു വൈദികൻ ഇത് അയാളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന്.... അതിലെനിക്ക് പ്രതീക്ഷയില്ല. അഥവാ കൊണ്ടുവന്നാലും നാണം കെട്ടവന്റെ ആസനത്തിലെ തണലായി ഇതും വേണമെങ്കിൽ ആ ഏഭ്യൻ പത്തു പേരോട് പറഞ്ഞു ചിരിച്ചേക്കാം. ഇതിലെഴുതിയ മാന്യമായ പരിഹാസം മനസ്സിലാക്കാൻ വേണ്ട കഴിവുണ്ടായിരുന്നെങ്കിൽ അയാൾ ആ ഇടഞ്ഞ ലേഖനം കഥയെഴുതുമായിരുന്നോ?

    ReplyDelete
  3. "വീടിനും നാടിനും സമുദായത്തിനും നിങ്ങളൊരു ഭാരമാണ്." - joseph Mathew. പണ്ടൊക്കെ ഒരു വൈദികൻ തന്റെ സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും എന്തഭിമാനവും സന്തോഷവുമായിരുന്നു. ഇന്നവർ ഒരു കല്യാണസ്ഥലത്ത് വച്ചായാലും സ്വന്തക്കാരിൽനിന്നു മുഖംമറക്കാനും വേഗം സ്ഥലംവിടാനും തിടുക്കം കാട്ടുന്നു. ഇന്നൊരു മെത്രാൻ പോലും സ്വന്തം വീട്ടുകാരെ അഭിമുഖീകരിക്കാൻ വിഷമിക്കുന്നു. അവർ അവകാശപ്പെടുന്ന സ്ഥാനം അവർക്കുണ്ടായിരുന്നെങ്കിൽ ഏറ്റവും ബഹുമാനിതരായി നടക്കേണ്ടവർ ഇന്നിതാ വീടിനും നാടിനും സമുദായത്തിനും അഭിമാനക്ഷതവും വല്ലാത്ത ഭാരവുമായി സമൂഹത്തെ നാറ്റിക്കുന്നു! കലികാല ഗതികൾ!

    ReplyDelete