Translate

Wednesday, May 21, 2014

എന്തേ ആരും മിണ്ടാത്തെ?

മലയാള മനോരമ വളരെ പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിച്ച (21/5/’14) ഒരു കോട്ടയം വാര്‍ത്തയാണിത്. മരണത്തില്‍നിന്നാണ് ആ വൈദികന്‍ രക്ഷപ്പെട്ടതെന്ന് അവര്‍ക്കുറപ്പുണ്ട്. കൈയും വീശി പൊടിയും തട്ടി അടുത്ത വണ്ടിക്കു പോയ ആ വൈദികന്‍ വ്യക്തമായി സ്വയം പരിചയപ്പെടുത്തിയില്ല എന്ന് സ്പഷ്ടം. തന്നെ രക്ഷിക്കേണ്ടതും പരിചരിക്കേണ്ടതും മറ്റുള്ളവരുടെ കടമയാണ്, ഇതില്‍ കൂടുതലൊന്നും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കെണ്ടാ എന്ന് പറയാതെ പറഞ്ഞ ആ വൈദികന്‍ പത്തു കുഷ്ഠ രോഗികളുടെ കഥ നിരവധി തവണ പ്രസംഗിച്ചിട്ടുണ്ടാവാം. 



ഭര്‍ത്താവിനെയും മക്കളെയും ചുട്ടുകൊന്ന അക്രമികളോട് നിരുപാധികം ക്ഷമിച്ചു, സ്റ്റെയിന്സിന്‍റെ ഭാര്യ. ക്രൂരമായി പീഡിപ്പിക്കപ്പെട്ട് പരസ്യമായി വധിക്കപ്പെട്ട സി. റാണി മരിയയുടെ  ബന്ധുക്കളും അക്രമികളോട് പരസ്യമായി ക്ഷമിച്ചു. ആ കേസിലെ ഒന്നാം പ്രതി ഇന്ന് ഒരു യേശുഭക്തനാണ്. മാനവരാശിയെ മാറ്റിമറിച്ച പരസ്പര സ്നേഹത്തിന്‍റെയും ക്ഷമയുടെയും നന്ദിയുടെയും അരൂപി അല്‍പ്പംപോലും കേരളത്തിലെ അഭിഷിക്തരില്‍ അവശേഷിച്ചിട്ടില്ലേ?

പ്രൊഫ. ടി.ജെ ജോസഫിനെ പള്ളിയില്‍ പോയി മടങ്ങുന്നവഴി പെരുവഴിയിലിട്ട് അക്രമികള്‍ വെട്ടി. പക്ഷേ, ടി.ജെ ജോസഫ് ഇപ്പോഴും തെറ്റുകാരനാണെന്ന് പറഞ്ഞ ഇടയലേഖനം ഈ ആക്രമണം തെറ്റായിരുന്നുവെന്ന് പറഞ്ഞില്ല. ഇടുക്കിയില്‍ ബിഷപ്പിന് നേരെ പടക്കം എറിഞ്ഞ കത്തോലിക്കരെയും അവരുടെ കുടുംബത്തെയും കഴുവിലേറ്റിയേ അടങ്ങൂവെന്ന വാശിയിലാണെന്ന് തോന്നുന്നു കേരള കത്തോലിക്കാസഭ. പൊലീസ് പക്ഷപാതം കാണിക്കുന്നുവത്രേ! പുതിയ അന്വേഷണ കമ്മിഷനെ വെപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. തൃശ്ശൂരില്‍ വെള്ളമടിച്ചു വണ്ടി ഓടിക്കുകയും നാല് വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്ത വികാരി ജനറലിന് എന്ത് ശിക്ഷ കിട്ടി? ചോദ്യങ്ങള്‍ ഒരുപാടുണ്ട്, ചോദിക്കുന്നില്ല.  

1 comment:

  1. നല്ല ശമരായന്റെ കഥ ലോകത്തോട്‌ പറഞ്ഞപ്പോൾ , "മരണത്തോടു മല്ലിട്ടുകൊണ്ട് വഴിയോരത്തു വീണുകിടന്നു മനുഷ്യനോടു പുരോഹിതൻ കരുണകാണീച്ചില്ല "എന്ന നമ്മുടെ കര്ത്താവിന്റെ കണ്ടെത്തൽ മനപൂർവമായിരുന്നു! കരുണ , ദയാനുകംബ /ആര്ദ്രതയും, മനസലിവും ,സ്നേഹവും ഒന്നും ഒന്നും ഒരുകാലത്തും പുരോഹിതരിലില്ല എന്ന് അവനു നല്ലവണ്ണം അറിയാമായിരുന്നത്കൊണ്ടാകാം അവൻ ശമര്യനെന്ന ഹീനവംശജനെ അവതരിപ്പിച്ചു ,നിത്യജീവനക്കൊതിക്കുന്ന നീതിശാസ്ത്രിയോടു അപ്രകാരം ചെയ്യുവാൻ ഉപദേശിച്ചതും ! ഉടയവനുപോലും കാണാനാവാത്ത മാനുഷ്യമൂല്യങ്ങൾ പിന്നെന്തിനു നാം ഇവരിൽ തിരയണം? ഇ വര് വെറും വയട്ടിപ്പാടു ചൂഷകർ, അത്രതന്നെ !അതിനാലല്ലെ "നിങ്ങൾക്കുമുന്പേ സ്വര്ഗത്തിലെത്തും ചുങ്കക്കാരും വേശ്യകളും "എന്ന്ഉൾത്താപത്തോടെ ഇവരോട് അന്ന് ക്രിസ്തു മൊഴിഞ്ഞതും?

    ReplyDelete