Translate

Friday, May 16, 2014

ഗുജറാത്തിന്റെ ശ്രീ നരേന്ദ്രമോഡി രാജ്യത്തിന്റെ മോഡി





ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി മോഡിയായിരിക്കുമെന്നു ജനം ഏതാണ്ടു വിധിയെഴുതി കഴിഞ്ഞു. മതമൗലിക പാർട്ടിയിൽനിന്നും ആദ്യമായിയാണ് മതേതര രാജ്യമായ ഭാരതത്തിന്‌ ഒരു പ്രധാനമന്ത്രിയെ ലഭിക്കുന്നത്. 

ചോദ്യങ്ങൾ പലതും ഇവിടെ ഉയരുന്നു. രാഷ്ട്രം മുഴുവനായി അപമാനം വരുത്തിയ രാജ്യമാകെ നിറഞ്ഞിരിക്കുന്ന അഴിമതികളെ ഇല്ലായ്മ ചെയ്യാൻ പുതിയതായി തിരഞ്ഞെടുത്ത പ്രധാനമന്ത്രിയാകാൻ പോവുന്ന പ്രിയ മോഡിക്ക് സാധിക്കുമോ? അതോ മത ഭ്രാന്തരുടെയും പുരോഹിതരുടെയും ചരടുവലികളിൽ അദ്ദേഹം കുരുങ്ങി അകപ്പെടുമോ? 

2063 ദിവസം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മോഡി എന്തുകൊണ്ടും മറ്റേതു നേതാക്കന്മാരേക്കാളും രാജ്യം ഭരിക്കാൻ യോഗ്യൻ തന്നെയാണ്. മോഡി പറയും, നിങ്ങൾക്കെന്നെ സ്നേഹിക്കാം, വെറുക്കാം ; പക്ഷെ ഇനിമേൽ തഴയാൻ സാധിക്കില്ല. ഇനിയുള്ള നാളുകളിൽ നാം കാണുക മോഡിയുടെ ഇന്ത്യയെയാണ്. വരും നാളുകളിൽ മോഡിയുടെ സ്വപ്നം ഇന്ത്യയുടെ സ്വപ്നമായി മാറുന്ന ചരിത്ര മുഹൂർത്തങ്ങളായിരിക്കുമെന്നും കരുതാം. ധീരതയോടെ പവിത്ര ഭാരതത്തിന്റെ പാരമ്പര്യങ്ങളിൽക്കൂടി ഭരിക്കാൻ സർവ്വവിധ ഭാവുകങ്ങളും അദ്ദേഹത്തിനു നേരുന്നു. 

ഏതാനും മാസങ്ങൾക്കു മുമ്പ് മലയാളം ഡെയിലി ന്യൂസിൽ പ്രസിദ്ധീകരിച്ച എന്റെയൊരു ലേഖനം ഇവിടെ ലിങ്ക് ചെയ്യുന്നു.

1 comment:

  1. മോദിജിയുടെ ആദ്യപാർലമെന്റ് പ്രവേശനം

    രാഷ്ട്രപിതാവിന്റെയും രാഷ്ട്രശിൽപ്പികളുടെയും പവിത്രപാദങ്ങൾ പതിഞ്ഞ പുണ്യപാർലമെന്റിന്റെ ആദ്യപടിയെ കുമ്പിട്ടുകൊണ്ടായിരുന്നു മോദിജി ഭാരതത്തിന്റെ നൂറായിരം കഥകൾ പറയാനുള്ള ചരിത്രമന്ദിരത്തിലേക്ക് വലതുകാൽ വെച്ചുകയറിയത്. ഒരിക്കലെങ്കിലും അദ്ദേഹത്തെപ്പറ്റി നല്ലൊരുവാക്ക് പറയാൻ മലയാളിയുടെ നാവനങ്ങില്ലായിരുന്നു.ഇത്രമാത്രം വിവാദങ്ങളിൽക്കൂടി വന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മുസ്ലിമുകളുടെ രക്തത്തിൽ കുളിച്ചവൻ, കൂട്ടക്കൊലകളുടെ സൂത്രധാരകൻ, മതഭീകരൻ, കഠിനഹൃദയൻ എന്നെല്ലാം പ്രതിയോഗികൾ അദ്ദേഹത്തെ വിളിച്ചു. വോട്ടുബാങ്കിനായി നീച കർമ്മങ്ങൾ ചെയ്യാൻ മടിയില്ലാത്ത, സത്യത്തെയും ധർമ്മത്തെയും ഇല്ലാതാക്കിക്കൊണ്ട് അധർമ്മം നിലനിർത്താനാഗ്രഹിക്കുന്ന രാഷ്ട്രീയ പുംഗവൻമാരുടെ മുമ്പിൽ സർദാർ പട്ടേലിന്റെപോലെ ഉരുക്കുഹൃദയമുള്ള ഈ മനുഷ്യൻ ഒരിക്കലും അടിപതറിയിട്ടില്ലായിരുന്നു.

    എന്നാൽ പാർലമെന്റ് മന്ദിരത്തിനുള്ളിൽ അനുമോദനങ്ങളുടെ നടുവിലേക്ക് ചുറ്റുംനിന്ന ജനത്തിന്റെ മുമ്പിൽ മോഡി പൊട്ടിക്കരഞ്ഞു. അഡ്വാൻജിയായിരുന്നു അതിനു കാരണം. അഡ്വാൻജി പറഞ്ഞു, പ്രിയപ്പെട്ട മോഡിജി അങ്ങയുടെ കരുണകൊണ്ടാണ് നമ്മുടെ പാർട്ടി വലുതായി ഇന്ന് അധികാരം പിടിച്ചെടുത്തത്". ഇത് കേട്ടയുടൻ വികാരങ്ങൾകൊണ്ട് അടിമപ്പെട്ടുപോയ മോഡിജിക്ക് വാക്കുകളില്ലാതായി. കഠിനഹൃദയനെന്നു കരുതിയ മോഡിജി ഒരു നിമിഷംകൊണ്ട് രാഷ്ട്രത്തിന്റെ മുമ്പിൽ ലോലഹൃദയനായി വാക്കുകളെ പതറി പ്പിച്ചുകൊണ്ടിരുന്നു. ചുറ്റും നിന്നവർ അദ്ദേഹത്തെ സ്വാന്തനപ്പെടുത്തി കണ്ണുനീരോപ്പുന്നുണ്ടായിരുന്നു.

    മോഡി പറഞ്ഞു, "എന്റെ ഗുരുവിനെപ്പോലെ ഞാൻ വന്ദിക്കുന്ന അഡ്വാൻജി എന്റെ കരുണകൊണ്ടാണ് പാർട്ടി വിജയിച്ചതെന്ന് ഒരിക്കലും പറയരുതേ ! എന്റെ പ്രിയപ്പെട്ട രാജ്യവും എന്നെ വളർത്തി വലുതാക്കിയ എന്റെ പാർട്ടിയും എന്റെ അമ്മയാണ്. പെറ്റമ്മയ്ക്ക് തുല്യമാണ്. ഭാരതമണ്ണിന്റെ പുത്രനായി എന്നെ ഞാനാക്കിയത് ജീവനു തുല്യമായി ഞാൻ സ്നേഹിക്കുന്ന എന്റെ പാർട്ടിയാണ്. അമ്മയ്ക്ക് കർത്തവ്യങ്ങൾ നിറവേറ്റുമ്പോൾ അത് കരുണയാകുന്നതെങ്ങനെ? ഒരു പാവപ്പെട്ടവന്റെ മകനായി വെറുമൊരു മണ്കൂടാരത്തിൽ ഞാൻ വളർന്നു. ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യമായി കാണുന്നതും മുഖ്യമന്ത്രിയായ ശേഷമാണ്. ജീവിക്കാനായുള്ള അവസരങ്ങൾ പാർട്ടി എനിക്ക് തരുകയായിരുന്നു."

    മറ്റൊരവസരത്തിൽ മോഡിജി പറഞ്ഞു, "അപ്പൻ നിത്യവൃത്തിക്കായി ചക്കാട്ടും. അമ്മ എണ്ണ ശേഖരിക്കും. എണ്ണയും പിണ്ണാക്കും വിറ്റുകൊണ്ട് അവർ ഞങ്ങളുടെ വലിയ കുടുംബത്തെ പോറ്റി. ജീവിക്കാൻ നിവൃത്തിയില്ലാതായപ്പൊൾ ബാലനായ ഞാൻ ഒരിക്കൽ നാടും വീടും വിട്ടുപോയി. ഹിമാലയസാനുക്കളിൽ അന്നലഞ്ഞു നടന്നു. പിടിച്ചുനില്ക്കാനായി താഴെക്കിടയിലുള്ള ജോലികളെല്ലാം ചെയ്തു."

    വാജ്പെയി സദസിൽ ഇല്ലാതായതും മോഡിജിയെ ദുഖിതനാക്കി. അദ്ദേഹത്തിൻറെ ആരോഗ്യത്തിനായും ആശംസിച്ചു. അങ്ങനെ ആദ്യദിവസം തന്നെ മോഡിജിയുടെ പാർലമെന്റ് പ്രവേശനം
    ചരിത്രത്തിനു തന്നെ മൂർത്തിമത് ഭാവമായി തുടക്കം കുറിച്ചു.

    ReplyDelete