Translate

Saturday, May 24, 2014

കാലില്‍ വീണു പരിക്ക്


ഇടുക്കി പടക്കം ഏറു കേസിലെ പ്രതി ബിഷപ്പിന്‍റെ കാല്‍ക്കല്‍ വീണു ക്ഷമ ചോദിച്ചത്രേ. അക്രമത്തിന്‍റെ മാര്‍ഗ്ഗം ആരെടുത്താലും അത്മായര്‍ അതിനെ അനുകൂലിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ബിഷപ്പ് പ്രതിയോട് ക്ഷമിച്ചെന്നും പത്രം പറയുന്നു. ക്ഷമയുടെ ആഴം എന്ത് മാത്രമുണ്ടായിരുന്നെന്നു ഞങ്ങള്‍ പിന്നിടു പറയാം. തെറ്റിന് ക്ഷമ ചോദിക്കുന്നത് നല്ലത്. ഇവിടെ നടന്ന മറ്റു കേസുകള്‍ പരിഗണിച്ചാല്‍ (ഉദാഹരണത്തിന് തൊടുപുഴ കേസ്) രൂപതയോട് കളിക്കുന്നവരെ തറയോളം ചവിട്ടി താഴ്ത്തുന്ന രീതിയാണ് കാണുന്നത്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്ഗ്ഗമായിട്ടായിരിക്കാം ഇവിടെ പ്രതി ക്ഷമ പറയാന്‍ തീരുമാനിച്ചത്. ഒരു കഠിന ഹൃദയന്‍ ഇത്തരം ഒരു സമീപനത്തില്‍ എടുക്കുന്ന നിലപാടിനപ്പുറത്തെക്ക് ഇടുക്കി ബിഷപ്പ് പോയിട്ടില്ല; ഒരു ക്രൈസ്തവന്‍റെ ക്ഷമ ഏഴ് എഴുപതാണ്, അത് നിരുപാധികവുമാണ്. ഈ ക്ഷമിക്കല്‍ പ്രതി അരമനയില്‍ വരുന്നതിനു മുമ്പ് ബിഷപ്പ് ചെയ്യേണ്ട കാര്യമായിരുന്നു താനും. ഇത്തരം ഒരു ക്ഷമാപണ സമ്പ്രദായമാണ്  ശരിയെങ്കില്‍ മെത്രാന്മാരെ, ഫാ. കൊക്കനോടെങ്കിലും ആ കൊച്ചിന്‍റെ കാലു പിടിച്ചു ക്ഷമ പറയാന്‍ ആവശ്യപ്പെടുക. കേരളത്തിലുള്ള തെറ്റ് ചെയ്യുന്ന വൈദികരും മെത്രാന്മാരും നിര്‍ബന്ധമായും ഈ സമ്പ്രദായം അനുവര്‍ത്തിക്കണമെന്ന് നിഷ്കര്‍ഷിച്ചാല്‍ ഇവിടെ ഒരു ക്ഷമചോദിക്കല്‍ പെരുമഴ തന്നെ ഉണ്ടായേക്കാം.   

No comments:

Post a Comment