Translate

Sunday, April 27, 2014

Fr.Raju Kokkan
തൃശ്ശൂര്‍ വൈദികന്‍ ഒളിവില്‍ തന്നെ; നാളെ കീഴടങ്ങുമെന്ന്‌ സൂചന Story Dated: Sunday, April 27, 2014 03:31 Mangalam Daily.

ഒല്ലൂര്‍: തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ്‌ പള്ളി ഇടവകയില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദികന്‍ രാജു കൊക്കനെ കണ്ടെത്താനുള്ള പോലീസ്‌ അന്വേഷണം ഊര്‍ജിതം. വൈദികന്റെ വീട്ടിലും ബന്ധു വീടുകളിലും അന്വേഷണം നടത്തിയെങ്കിലും സൂചന കിട്ടിയില്ല. അതേസമയം അടുത്ത ഒരുബന്ധുവിന്റെ വീട്ടിലാണ്‌ ഒളിച്ചുതാമസിക്കുന്നതെന്ന്‌ സംശയിക്കുന്നു. തിങ്കളാഴ്‌ച്ച പോലീസിനു മുമ്പാകെ കീഴടങ്ങുമെന്നാണ്‌ സൂചന. സംസ്‌ഥാനം വിട്ടുപോകനും വിദേശത്തേക്കു കടക്കാനുമുളള സാധ്യതയും പോലീസ്‌ തളളിക്കളയുന്നില്ല. ഇതിനിടെ പള്ളിയിലെ രൂപക്കൂടിന്റ ചില്ലുകള്‍ അജ്‌ഞാതര്‍ കല്ലെറിഞ്ഞു നശിപ്പിച്ചു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ പള്ളിക്കു പോലീസ്‌ കാവലേര്‍പ്പെടുത്തി. വൈദികനെതിരെ പോസ്‌റ്ററുകളും പ്രദേശത്ത്‌ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നും ശക്‌തമായ നടപടിയെടുക്കുമെന്നും സഭ വ്യക്‌തമാക്കി. ആരോപണവിധേയനായ വൈദികനെ കഴിഞ്ഞ ദിവസം സസ്‌പെന്റ്‌ ചെയ്‌തിരുന്നു. ബന്ധുക്കളോ ഇടവക ട്രസ്‌റ്റിമാരോ അറിയാതെ അധികകാലം ഒളിവില്‍ കഴിയാന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ഇയാള്‍ പാലക്കാട്‌ ജില്ലയിലെ ബന്ധു വീട്ടില്‍ നിന്നും ആലുവയിലെ മറ്റൊരു ബന്ധു വീട്ടിലെത്തിയതായും പോലീസിനു വിവരം ലഭിച്ചു. ഇതോടെ അടുത്ത ചില ബന്ധുക്കളെ വിളിച്ചുവരുത്തി പോലീസ്‌ ചോദ്യം ചെയ്‌തു. ഇവരാരും ഒളിവില്‍ പോകാന്‍ സഹായിച്ചിട്ടില്ലെന്നാണ്‌ അറിയിച്ചത്‌. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ഉപേക്ഷിച്ചമട്ടാണ്‌. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി വൈദികന്‍ ശ്രമിച്ചിരുന്നു. - See more at: http://www.mangalam.com/thrissur/176026#sthash.demyayoW.dpuf

2 comments:

  1. കൊക്കൻ അരമനയിലോ അടുത്തുള്ള മഠത്തിലോ സുഖവാസത്തിലായിരിക്കും ,ഇനി പത്രത്തിൽ വായിക്കുന്നതൊക്കെ മുന്കൂട്ടിതയ്യാറാക്കിയ കഥകളാവും.

    ReplyDelete
  2. അടുത്ത കേരള കത്തോലിക്ക പുണ്ണ്യാളനായി ref . fr .കൊക്കനെ നമ്മടെ വത്തിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു! പ്രഖ്യാപനം ഉടൻ പള്ളികളിൽ വായിക്കുന്നതായിരിക്കും ! വിശുദ്ധനാക്കനുള്ള പ്രാഥമീക കൂദാശകൾ സ്വീകരിക്കാൻ അദ്ദേഹം ഇപ്പോൾ റോമിൽ എത്തിയിട്ടുമുണ്ട് (കേരളപോലിസ് ഈ വാർത്ത അറിയാതെയിരിക്കാൻ നാം പ്രാർഥനായജ്ഞം ഓരോ പള്ളികളിലും നടത്തെണ്ടതുമാകുന്നു...

    ReplyDelete