Translate

Thursday, March 27, 2014

കോതമംഗലംമെത്രാനും കോര്‍പ്പറേറ്റ് മാനേജ്‌മെന്റും രാജിവയ്ക്കുക

കോതമംഗലം മെത്രാനും കോര്‍പ്പറേറ്റ് മാനേജ്‌മെന്റും രാജിവയ്ക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കെ.സി.ആര്‍.എം ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളജ് ജംഗഷനില്‍നിന്ന് പഴയ പ്രൈവറ്റു സ്റ്റാന്റു വരെ പ്രകടനവും സമീപത്തുള്ള സ്‌ക്വയറില്‍ പൊതുയോഗവും നടത്തപ്പെടുന്നു. കെ.സി.ആര്‍.എം ഇടുക്കി ജില്ലാ കമ്മറ്റി പ്രസിഡന്റ് ശ്രീ റെജി ഞള്ളാനിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഓശാന പത്രാധിപര്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും   . .കെ സി.ആര്‍.എം. പ്രസിഡന്റ് ജോര്‍ജ് ജോസഫ് കാട്ടേക്കര, സെക്രട്ടറി കെ.കെ. ജോസ്, വൈസ് പ്രസിഡന്റ് പ്രൊഫ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍), അഡ്വ. ജോസ് ജോസഫ്, അഡ്വ. ജോസ് പാലിയത്ത്, മാത്തുക്കുട്ടി വട്ടക്കുന്നേല്‍, ജോസഫ് കാരുപറമ്പില്‍, വി.ജെ ജോയി എന്നിവര്‍ പ്രസംഗിക്കും .

No comments:

Post a Comment