Translate

Sunday, February 23, 2014

ഭയപ്പെടരുത്‌, ഞാൻ നിങ്ങളോടൊപ്പമുണ്ട്.

http://popefrancis365.org/wordpress/wp-content/uploads/2014/02/Report-Voices-of-the-People-Submitted-021714.pdf

മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ വായിക്കാനുള്ളത്,  ചുരുക്കിയെഴുതിയിട്ടും 16 താളുകളുള്ള, അമേരിക്കൻ ക്രിസ്ത്യാനികളുടെ പ്രതികരണങ്ങളാണ് - അതായത്, ആധുനിക കുടുംബബന്ധങ്ങളിലെ ജീവിതപ്രശനങ്ങളെപ്പറ്റി ഓരോ രൂപതയിലും മെത്രാന്മാർ അന്വേഷണം നടത്തുകയും അതിന്റെ വിശദ റിപ്പോർട്ട് വത്തിക്കാനിൽ എത്തിക്കയും ചെയ്യണമെന്ന് പോപ്‌ കഴിഞ്ഞ ഒക്ടോബറിൽ ആവശ്യപ്പെട്ടതിൻ പ്രകാരമുള്ള ഇടയപ്രവർത്തനങ്ങളുടെ ഫലം. മറ്റു മിക്ക രാജ്യങ്ങളിലും സമാനമായ പഠനങ്ങൾ നടത്തിക്കഴിഞ്ഞു. എന്നാൽ, നമ്മുടെ 'അജപാലകർ' അങ്ങേയറ്റത്തെ അലസതയോടെയും നിരുത്തരവാദിത്തത്തോടെയും, പോപ്പിനോടുള്ള ധിക്കാരത്തോടെയും ഇതുവരെ ഒന്നു സ്പര്ശിക്കപോലും ചെയ്തിട്ടില്ലാത്ത വിഷയമാണിത്. എന്നിട്ടാണ് പാലായിലെ 'മെഗാസിനഡ്' കഴിഞ്ഞുടനെ അവർ തട്ടിവിട്ടത്, തങ്ങളുടെ സമയം ഫലവത്തായി, വത്തിക്കാൻ രണ്ടിനെപ്പറ്റിയും സഭയുടെ ഇപ്പൊഴത്ത അവസ്ഥയെപ്പറ്റിയും സാരവും വിശദവുമായ ചർച്ചകൾക്കും പഠനങ്ങൾക്കുമായി ചെലവഴിച്ചു എന്ന്! അവർ കണ്ടെത്തിയതോ, എല്ലാം ശുഭം എന്ന്! ഇതുപോലെ ആരെയും കൂസാതെ, മനസ്സാക്ഷിക്കു നിരക്കാത്ത കള്ളം പറഞ്ഞ് സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും, തുടർന്നും ആവരുടെ സ്നേഹവിശ്വാസങ്ങൾക്കും അനുസരണക്കും പണം വാരിയെറിഞ്ഞുകൊണ്ടുള്ള താലോലിക്കലിനും തങ്ങൾ അർഹരാണ് എന്ന് വരുത്തിവയ്ക്കാൻ നോക്കുകയും ചെയ്യുന്ന ചുവന്ന തൊപ്പിക്കാരായ നമ്മുടെ വിശുദ്ധന്മാരെ (മാർ എന്നതിന്റെ അർത്ഥം വിശുദ്ധൻ എന്നാണ്.) ഇനി എന്താണ് ചെയ്യേണ്ടത്, അത് ചെയ്യാൻ ആർക്കാണ് അധികാരവും സാദ്ധ്യതയുമുള്ളത്, എന്ന് മുമ്പൊരു കമെന്റിൽ ഞാൻ കുറിച്ചിട്ടുണ്ട്. അക്കാര്യം വളരെ ശക്തമായി പോപ്പിനെ അറിയിക്കക എന്നത് മാത്രമാണ് ഇനി സഭാപൗരന്മാരിൽ നിക്ഷിപതമായിരിക്കുന്ന അടിയന്തര കടമ. ഈ ബ്ളോഗിലും സത്യജ്വാലയിലും വായിക്കാവുന്ന "ശുദ്ധീകരണ ലുത്തിനിയാ"യിൽ എണ്ണിപ്പറഞ്ഞിരിക്കുന്ന ആഭാസവൃത്തികളെല്ലാം ചെയ്യുകയും എന്നിട്ടും ലോകമാന്യരായി സ്വയം പ്രദര്ശിപ്പിക്കുകയും ചെയ്യുന്ന ഇവർക്ക് ഇന്നാട്ടിലെ ഏറ്റവും കനത്ത ശിക്ഷതന്നെ അർഹമാണ്. കാരണം, അവർ നിരന്തരം ചെയ്തുകൂട്ടുന്നത് രാജ്യത്തിനും ജനത്തിനും എതിരായ വിശ്വാസവഞ്ചനയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും ഇനത്തിൽ പെടുന്ന ക്രിമിനൽ കുറ്റങ്ങളാണ്. വിശുദ്ധരെന്ന തെറ്റായ പരിവേഷം ഒന്ന് മാത്രമാണ് നിയമത്തിന്റെ പിടിയിൽനിന്നിവർ വഴുതിപ്പോകാൻ ഇടയാക്കുന്നത്. അവരെപ്പോലെ തന്നെ കുറ്റവാളികളായ നിയമപാലകരും ഭരണകർത്താക്കളും അവർക്ക്  കൂട്ടുനിൽക്കുന്നു എന്നത് ജനത്തെ വിഡ്ഢികളും നിസ്സഹായരുമാക്കുന്നു. ഈ ജനമെന്നു പറയുന്നത് നമ്മൾ ഓരോരുത്തരുമാണെന്ന് ഓരോ വായനക്കാരനും മനസ്സിരുത്തി തിരിച്ചറിയണം. മറ്റെന്തെങ്കിലും ചെയ്യുന്നതിനു മുൻപ് 'മാർ' ചേർത്ത് ഇവരുടെ പേരുകൾ എഴുതുകയോ പറയുകയോ ചെയ്യാതിരിക്കുക. ഇക്കാര്യങ്ങളെക്കുറിച്ച്‌ പള്ളിക്കൂട്ടങ്ങളിലും പള്ളിച്ചടങ്ങുകൾ കഴിഞ്ഞും വികാരിമാരോട് സംസാരിക്കുക. വിവരമുള്ളവരാണെങ്കിൽ അവർക്ക് കാര്യം പിടികിട്ടും. വൈദികരും വിശ്വാസികളും കാര്യത്തിന്റെ കിടപ്പ് മനസ്സിലാക്കിയാൽ, കാശിനു കൊള്ളാത്ത ഈ മോഴ...(oopzz)... കളെക്കൊണ്ട് ഇനി എന്തു ചെയ്യണമെന്ന് ഒരു തീരുമാനമായിക്കൊള്ളും. നമ്മുടെ പോപ്പുതന്നെ ആഹ്വാനം ചെയ്യുന്നത് ഇത് സഭാപൌരരുടെ കടമയാണെന്നാണ്. പിന്നെയെന്തിന് ഭയക്കണം? യേശുവും പറഞ്ഞിട്ടില്ലേ, ഭയപ്പെടേണ്ടാ, ഞാൻ എപ്പോഴും നിങ്ങളൊടൊപ്പമുണ്ട് എന്ന്.

Tel. 9961544169 / 04822271922

4 comments:

  1. 'ഭയപ്പെടേണ്ടാ'യെന്ന സാക്കിന്റെലേഖനത്തിൽ ചുവന്ന തൊപ്പിക്കാരെ വിശുദ്ധ പശുക്കളെന്ന് വിളിച്ചതിൽ യോജിപ്പില്ല. കാരണം പശുക്കൾ മാംസവും പാലും തരുന്ന സ്നേഹമുള്ള മൃഗമാണ്. ആദായകരവുമാണ്. 'നീലാണ്ടൻ' എന്നൊക്കെ പേരുള്ള കരുമാടൻ പശുക്കുട്ടികൾ ബാല്യത്തിലെ എന്റെ സുഹൃത്തുക്കളായിരുന്നതും ഓർക്കുന്നു. ഇങ്ങനെ സ്നേഹവും വാത്സല്യവും തരുന്ന ഒരു മൃഗത്തിന്റെ പേരുകൂട്ടി മണ്ണിനും ചാണകത്തിനും വിലയില്ലാത്ത ഈ ചുവന്ന തൊപ്പികളെ വിളിച്ച് ശിരസ് നമിക്കണോ?. ഇവർക്ക് യോജിച്ച പദം പിണറായി നല്കിയ 'നികൃഷ്ടജീവികൾ ' തന്നെയാണ്. 'വിശുദ്ധ വസ്തുക്കൾ നായ്ക്കൾക്കുള്ളതല്ല' എന്ന് യേശു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്' മാർ' വിശുദ്ധ പദവി ഇവർക്കു നൽകിയാൽ യേശുവിന്റെ വചനം ധിക്കരിയ്ക്കലുമാകും. നായ് അതിന്റെ മാസ്റ്ററിനോട് കൂറുപുലർത്തും. എന്നാൽ ചോറും കഞ്ഞിയും കൊടുക്കുന്ന സഭാപൌരന്മാരോട് ഇവർക്ക് യാതൊരു നന്ദിയുമില്ല. അവസര വാദികളായ രാഷ്ട്രീയക്കാരെയും ഇവരോടൊപ്പം തീൻ മേശയിൽ കാണാം. ബൌദ്ധികമായി ചിന്തിക്കാൻ കഴിവില്ലെങ്കിലും മാമ്മോനെവിടെയെന്നു മണത്തറിയാൻ അഭിഷിക്തർക്ക് പ്രത്യേക കഴിവുണ്ട്. അത് ലഭിക്കാൻ ലോകത്തെവിടെയാണെങ്കിലും വിമാനം കയറി പൊയ്ക്കൊള്ളും.

    'മാർ' എന്ന പേരിനോട് വെച്ചു നടക്കുന്ന വിശിഷ്ട ജീവികളെ ആരാധിച്ചു നടക്കുന്നവർ ഇന്ന് കേരള ക്രിസ്ത്യാനികൾ മാത്രമേയുള്ളൂ. ക്രിസ്ത്യാനികൾ ഭൂരിഭാഗവും കൃഷിക്കാരായതുകൊണ്ട് അർഹിക്കാത്ത ബഹുമാനം എന്നും ഇവർക്ക് ലഭിയ്ക്കുന്നു. വൈദികശാപം കിട്ടിയാൽ കൃഷി വിഭവങ്ങൾ നശിക്കുമെന്ന അന്ധവിശ്വാസവും വിവരമില്ലാത്തവരുടെ തലയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ വളർച്ച അഭിഷിക്തർക്ക് വെല്ലുവിളിയായി. ചെറുപ്പക്കാരുടെയിടയിൽ അഭിഷിക്തരുടെ പഴയ പ്രതാപങ്ങൾ ഇന്ന് ചെലവാകില്ല.

    ഗാഡ്ഗിൽ- കസ്തൂരി റിപ്പോർട്ടിനെപ്പറ്റി ഇടുക്കി രൂപതയിലെ ആനിക്കാക്കുഴി ബിഷപ്പിന്റെ കള്ളകഥകൾ ശ്രീ പീ.ടി. തോമസ്‌ എംപി യുടെ ലേഖനത്തിൽ വായിക്കുകയുണ്ടായി. പി.ടി. തോമസിനെപ്പോലെയുള്ള ചിന്തകരായ രാഷ്ട്രീയക്കാരെ വളർത്താൻ അഭിഷിക്ത ജീവികൾ സമ്മതിക്കില്ല. ഒരു പുരോഹിതന്റെ നേതൃത്വത്തിൽ ശവസംസ്ക്കാരം വരെ നടത്തി അദ്ദേഹത്തെ അപമാനിച്ചു. പുരോഹിതപടയുടെ അടിയും പിടിയും ഹർത്താലുമായ ഗുണ്ടാവിളയാട്ടം ആ പ്രദേശങ്ങളിൽ അഴിച്ചുവിട്ട് ക്രമസമാധാനം തകർക്കുന്നു. ഇന്ന് കേരളം മുഴുവൻ ബിഷപ്പുമാരുടെ ഗുണ്ടകൾ ഒരു പാരലൽ സർക്കാർ രൂപീകരിച്ച പ്രതീതിയാണുള്ളത്. തലോർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പഴയിടം, ഇടുക്കി, പാലക്കാട് എന്നീ പ്രദേശങ്ങളിൽ ബിഷപ്പുമാരുടെ ഗുണ്ടാകളെ അഴിച്ചുവിട്ട് സഭാ മക്കളെ വിരട്ടിയോടിച്ചതും പാലായിലെ സിനഡിൽ വന്നവർക്കുള്ള പോലീസ് സംരക്ഷണവും നിയമം കയ്യടക്കിയ തെളിവുകളാണ്. ഒരു ബിഷപ്പ് 'ജാലിയൻ വാലായും നക്സൽ ബാരിയും' മോഡൽ വളർത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

    ഇടുക്കി എംപി, ശ്രീ പി. റ്റി. തോമസിനെപ്പോലെ ചിന്തിക്കാൻ കഴിയുന്നവരെ രാഷ്ട്രീയരംഗത്തുനിന്ന് നീക്കാൻ സഭാ നേതൃത്വം ശ്രമിക്കുന്നതും അപലപനീയമാണ്. ബിഷപ്പ്മാരുടെ കള്ളപ്രചരണത്തെപ്പറ്റിയുള്ള ചില വിവരങ്ങൾ ശ്രീ തോമസ്‌ തന്റെ ലേഖനത്തിൽ നല്കുന്നുണ്ട്. ബിഷപ്പ് ആനിക്കാംകുഴി നടത്തിയ പള്ളി പ്രസംഗത്തിലെ പ്രസക്ത ഭാഗത്തിലെ ചിലത് വളരെ തമാശ നിറഞ്ഞതാണ്‌. " റിപ്പൊർട്ട് പാസ്സായാൽ കുമളി മുതൽ മൂന്നാർവരെ റോഡിന്റെ വലതുവശം കാട്ടു മൃഗങ്ങൾക്ക് നടക്കാനുള്ള നടപാതയാക്കും. രാതികാലങ്ങളിൽ കാട്ടുമൃഗങ്ങൾക്ക് ഉറങ്ങേണ്ടതുകൊണ്ട് കുട്ടികൾ കരഞ്ഞാൽ മൃഗങ്ങൾ ഉപദ്രവിക്കും. കപ്പ ചേന എന്നീ വിളവുകൾ കൃഷി ചെയ്യാൻ നിരോധനം ഏർപ്പെടുത്തും. കൃഷിക്കാർക്ക് ഇനിമേൽ പട്ടയ ഭൂമി കിട്ടുകയില്ല. ബാങ്ക് കടം അനുവദിക്കില്ല." ഇരട്ടയാർ പള്ളിയിൽ പ്രസംഗിച്ച ബിഷപ്പിന്റെ നുണകൾ തുടരുന്നു, " ജനങ്ങളെ ഉപദ്രവിക്കാൻ കൂവാൻ പാറ എന്ന സ്ഥലത്ത് 35 രാജവെമ്പാലകളെയും മറയൂരിൽ കടുവാകളെയും തേക്കടിയിൽ കുരങ്ങമാരെയും ഇറക്കി. വനം വകുപ്പ് കൃഷിക്കാരുടെ മരങ്ങളിൽ നമ്പരിടും.

    വെട്ടാൻ പാടില്ലായെന്ന കുപ്രചരണം മൂലം കൃഷിക്കാർ കിട്ടുന്ന വിലയ്ക്ക് തടി വിറ്റുകൊണ്ടിരിക്കുന്നു. വാങ്ങിക്കുന്നത് ബിഷപ്പിന്റെ ഗുണ്ടാകളും തടിക്കച്ചവടക്കാരും. ലാഭം കൊയ്യാനും അഭിഷിക്തർ മുമ്പിലുണ്ട്. ഇന്ന് സർക്കാരും പുരോഹിതരുടെ പാവയായി മാറി. ആദ്യം ഗാഡ്ഗിൽ, പിന്നെ കസ്തൂരി, അതിനുശേഷം കമ്മറ്റി, കമ്മറ്റിയുടെ മേൽ കമ്മറ്റികളുണ്ടാക്കി ചർച്ചകൾ നടത്തി സർക്കാർ പുരോഹിതരെ പ്രീതിപ്പെടുത്തുന്നു.

    ReplyDelete
    Replies
    1. ഇക്കാര്യം മറ്റു ചിലരും ചൂണ്ടിക്കാണിച്ചു. വിശുദ്ധ കാളകൾ എന്നായിരുന്നു ശരി എന്നാണ് ഒരു സുഹൃത്ത് എഴുതിയത്. ആരും തൊടാൻ (ഉപദ്രവിക്കാൻ) ധൈര്യപ്പെടാത്ത മൃഗങ്ങൾ എന്നായിരുന്നു ആ ഉപമകൊണ്ട്‌ ഞാനുദ്ദേശിച്ചത്. കാളകളെങ്കിൽ, കാളകൾ, അതോ അമ്പലക്കാളകളോ?

      Delete
  2. "ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ട്" എന്ന് ക്രിസ്തു അരുളിയത്, അവന്റെ വചനം സദാ മനസാവഹിച്ചു,അവ കർമ്മപഥത്തിൽ എത്തിക്കുന്നവനോടാകുന്നു! അല്ലാതെ, വി.മത്തായി ആറ് & 23 ഒരിക്കലും വായിച്ചിട്ടുകൂടിയില്ലാത്ത വെറും മൃഗപ്രായരായ (ആടുകളെന്നു സ്വയം അഭിമാനിക്കുന്ന) ഇരുകാലികളോടല്ല! " പ്രാർഥിക്കാൻ പള്ളിയിൽ പോകരുതെന്നും" , "ഭൂമിയിൽ നിങ്ങൾ ആരെയും പിതാവേ എന്ന് വിളിക്കരുത്" എന്നുമുള്ള കൽപന മറന്ന ഇരുകാലികളെ നോക്കി "പോകൂ ഞാൻ നിങ്ങളെ അറിയുന്നില്ല " എന്നാകും ക്രിസ്തുവിന്റെ ഭാവം ! "ആക്കനി തിന്നരുതു"എന്ന ഒന്നാം പ്രമാണം മറന്ന ആദമിനെപ്പോലെ, പ്രാർഥിക്കാൻ പള്ളിയിൽ പോയി കത്തനാരുടെ ചൂഷണക്കീശയിൽ സ്വയം വീണുപോയ സകല ഭോഷന്മാരോടും 10 ലെ 5 കന്യകമാരോടെന്നപോലെയേ കർത്താവിനും പറയാനുള്ളൂ എന്നോർക്കുക ! കേൾപ്പാൻ ചെവി കടം വാങ്ങൂ.. ദൈവത്തെ അനുസരിക്കാത്തജനമേ, നിങ്ങള്ക്ക് ഹാ കഷ്ടം !

    ReplyDelete
  3. His grace, his eminence, his holiness, his beatitude എന്നൊക്കെ സംഭൊധന ചെയ്യപ്പെടെണ്ടവർക്ക് ചേരുന്ന പേരുകളാണോ സാറന്മാരെ നിങ്ങൾ എഴുതിവിടുന്നത്? കാള എന്ന് വായിച്ചപ്പോൾ മോഴാക്കാള എന്നു കേട്ടിട്ടുള്ളത് ഓർമ്മയിൽ വന്നു. മോഴ എന്ന ശബ്ദത്തിന് കൊമ്പിൽലാത്ത മൃഗം എന്നും ഭോഷത്തം, കഞ്ഞി എന്നും; മോഴ പിരട്ടുക എന്നാൽ വഞ്ചിക്കുക, ഭ്രമിപ്പിക്കുക എന്നും മറ്റും അർത്ഥഭേദങ്ങലുള്ളപ്പോൾ നിങ്ങൾ ഇങ്ങനെ കിടന്ന് ശരിയായ ഒരു പേര് തേടി വലയണോ?

    ReplyDelete