Translate

Thursday, January 30, 2014

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കും മറ്റു മെത്രാന്മാര്‍ക്കും ഒരു കത്ത്

ഡോ. ജയിംസ് കോട്ടൂര്‍
 
ശ്രീ സക്കറിയാസ് നെടുങ്കനാലിന്റെ ലേഖനം ('മെത്രാന്‍സിനഡും അത്മായ അസംബ്ലി'യും) അയച്ചുകൊടുത്തുകൊണ്ട് മാര്‍ ആലഞ്ചേരിക്കും മറ്റു മെത്രാന്മാര്‍ക്കും ലേഖകനെഴുതിയ കത്തിന്റെ മലയാള ഭാഷാന്തരമാണ് താഴെ. അതിന് മാര്‍ ബോസ്‌കോ പുത്തൂര്‍ നല്‍കിയ മറുപടിയും ഈ കത്തിനു താഴെ കൊടുക്കുന്നു. 

 ബോംബേയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ‘News Leader’-ന്റെ മുന്‍ എഡിറ്ററും ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ‘Indian Currents’-ന്റെ മുന്‍ അസ്സോസിയേറ്റഡ് എഡിറ്ററുമാണ് ലേഖകന്‍ - എഡിറ്റര്‍, സത്യജ്വാല മാസിക.

അഭിവന്ദ്യ കര്‍ദിനാള്‍ ആലഞ്ചേരിക്കും മറ്റ് മെത്രാന്മാര്‍ക്കും സമാധാനം നിറഞ്ഞ ഒരു ക്രിസ്മസിന്റെ എല്ലാ നന്മകളും വിനയപൂര്‍വ്വം നേരുന്നു!
കര്‍ദിനാള്‍ ആലഞ്ചേരി, അടയന്ത്രത്ത് മെത്രാന്‍ എന്നിവരുമായി എനിക്കനുവദിച്ച കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാണ് ഈ കുറിപ്പ്. ആ അഭിമുഖത്തിനു
ശേഷം അശനിപാതംപോലൊരു പ്രകാശം എന്നെ വന്നു തട്ടിയതുപോലൊരു തോന്നല്‍. മാംസളരൂപത്തില്‍ ദൈവം മനുഷ്യനുമായി നടത്തിയ ആശയവിനിമയത്തിന്റെ തുടക്കംകുറിക്കലായിരുന്നല്ലോ ക്രിസ്മസ്. എന്നാല്‍, അത്തരമൊരു ആശയവിനിമയം അവിടുത്തെ പ്രതിനിധികളെന്നു കരുതപ്പെടുന്ന നിങ്ങളും, അത്മായര്‍ എന്നറിയപ്പെടുന്ന സഭാമക്കളുംതമ്മില്‍ നടക്കുന്നതായി കാണപ്പെടുന്നില്ല. ഇതെന്നെ അസ്വസ്ഥനാക്കുന്നു. നല്ലവരായ ധാരാളം വിശ്വാസികളും പ്രഗത്ഭരായ ഇടയന്മാരും അനുഗൃഹീതനായ ഒരു പാപ്പായും ഉണ്ടായിരുന്നിട്ടും എന്താണിങ്ങനെ?
 

തുറന്ന ചര്‍ച്ചയുടെ അഭാവത്തിന്റെ ഫലമായി, അത്മായരുടെ നേതൃത്വത്തില്‍, സഭാധികാരശ്രേണിയോട് ഏറ്റുമുട്ടുന്നതരത്തില്‍, 'അല്മായശബ്ദം', ‘Soul and Vision’ തുടങ്ങിയ വെബ് സൈറ്റുകളും, പല സ്ഥലങ്ങളിലും ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്ന നവീകരണപ്രസ്ഥാനങ്ങളുംമറ്റും ആവിര്‍ഭവിച്ചിരിക്കുന്നു. എന്നെ അലട്ടുന്ന പ്രശ്‌നം, എങ്ങനെയാണ് അല്മായരെയും അവരില്‍നിന്ന് അകലം കാക്കുന്ന പൗരോഹിത്യശ്രേണിയെയും തമ്മിലടുപ്പിക്കുക എന്നതാണ്? 'ഇതിലേയ്ക്കു നിന്നാലാകുന്നത് നീ ചെയ്യുക' എന്ന് എനിക്കുള്ളില്‍ ഒരു സ്വരം മന്ത്രിക്കുന്നത് ഞാന്‍ കേള്‍ ക്കുന്നു. അതുകൊണ്ട്, എന്നാലാകുന്നത് ചെയ്യുന്നതിന്റെ ഭാഗമായി, സഭയെ ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളെപ്പറ്റി അല്മായര്‍ എഴുതുന്നതിന്റെ ചില സാമ്പിളുകള്‍ ഞാന്‍ നിങ്ങളുടെ പരിഗണനയ്ക്കു വയ്ക്കുകയാണ്.
അതില്‍ ആദ്യത്തേതായി, ശ്രീ സക്കറിയാസ് നെടുങ്കനാല്‍ (email: , Tel. 9961544169) ഈയിടെ 'അല്മായശബ്ദം' എന്ന ബ്ലോഗില്‍ എഴുതിയ ഒരു ലേഖനം ഉള്‍പ്പെടുത്തുകയാണ്. നിങ്ങളുടെ വിലയിരുത്തല്‍ എന്തുമാകട്ടെ, ഫ്രാന്‍സീസ് മാര്‍പ്പാപ്പായ്ക്കു ഒരു വിദൂര അനുകരണമായിട്ടെങ്കിലും, ലേഖകന് ഒരു മറുപടി നല്കുന്നതു നന്നായിരിക്കും.
 

നമ്മുടെ പാപ്പാപോലും ഇത്തരം കത്തു കള്‍ക്കു മറുപടി കൊടുക്കുന്നത് കാണുന്ന നിങ്ങള്‍ എന്റെയീ 'ദുഃസ്വാതന്ത്ര്യം' ക്ഷമിക്കുമല്ലോ.
-ജെയിംസ് കോട്ടൂര്‍
 

മാര്‍ ബോസ്‌കോ പുത്തൂര്‍ നല്‍കിയ മറുപടി
Dear Dr. James Kottoor,
Thanks you very much for your mail, with a lot of questions regarding the various dimensions of Syro-Malabar Church.I take note of your suggestions for the betterment of the Church life. Personally I will try my best to accept the good proposals. The Synod Bishops of the Syro-Malabar Church has to follow the Code of Canons of the Eastern Churches for its deliberations.However, I am sure that what is important is the personal attitude we take to persons and events in our pastoral life. In that regard we are to follow Jesus.That is what Pope Francis is trying to do and asking us to do. I hope that many of us will be inspired his his life and teachings. Thank you for your service to the Church and to the people of God.
With every best wishes for the New Year!
+Bosco Puthur

No comments:

Post a Comment