Translate

Friday, January 24, 2014

'കത്തോലിക്കാ അല്മായഅസംബ്ലി 2014' വിജയിപ്പിക്കാന്‍ ...

ജനുവരിമാസ ചര്‍ച്ചാപരിപാടി
2014 ജനുവരി 25 ശനിയാഴ്ച 2 പി.എം. മുതല്‍, പാലാ ടോംസ് ചേംബര്‍ ഹാളില്‍
 
ചര്‍ച്ച നയിക്കുന്നത് : ശ്രീ. കെ.കെ.ജോസ് കണ്ടത്തില്‍ (സംസ്ഥാന സെക്രട്ടറി, കെ.സി.ആര്‍.എം.)
മോഡറേറ്റര്‍ : ശ്രീ. കെ.ജോര്‍ജ് ജോസഫ് (സംസ്ഥാന ചെയര്‍മാന്‍,
കെ.സി.ആര്‍.എം.)
2014 ഫെബ്രുവരിയില്‍, പാലായില്‍ ആഡംബരപൂര്‍ണമായും വിപുലമായും നടത്തപ്പെടുന്ന സി.ബി.സി.ഐ. മെത്രാന്‍ സിനഡിനു സമാന്തരമായി, കേരളകത്തോലിക്കാസഭയിലെ പ്രബുദ്ധരായ അല്മായസമൂഹം, സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ള 
'കത്തോലിക്കാ അല്മായഅസംബ്ലി 2014' വിജയത്തിലെത്തിക്കുവാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്, കെ.സി.ആര്‍.എം. സെക്രട്ടറിയുടെ നേതൃത്വത്തില്‍ തുറന്നു ചര്‍ച്ചചെയ്യുന്നു.
സഭയിലെ 99.9% വരുന്ന വിശ്വാസിസമൂഹത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് 
നാന്ദി കുറിക്കാന്‍പോരുന്ന നിര്‍ദ്ദിഷ്ട അല്മായഅസംബ്ലി 
ഒരു വന്‍വിജയമാകണമെന്നാഗ്രഹിക്കുന്ന മുഴുവന്‍പേരും 
ഈ ചര്‍ച്ചയില്‍പങ്കാാളികളാകണമെന്ന് താല്പര്യപ്പെടുന്നു. 
എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
സ്‌നേഹാദരപൂര്‍വം,
കെ. കെ. ജോസ് കണ്ടത്തില്‍ (സംസ്ഥാന സെക്രട്ടറി, കെ.സി.ആര്‍.എം.)
ഫോണ്‍ : 8547573730

No comments:

Post a Comment