Translate

Wednesday, January 15, 2014

"ഞാൻ അവൻറെ ശിഷ്യനല്ല "

2014 ജന 14,ഇന്ന് മകരവിളക്ക്‌! ഇന്നലെ ഞങ്ങളുടെ പള്ളിയിൽ കണ്‍വൻഷൻ പ്രസംഗത്തിനൊരു കത്തനാരു വന്നു ,എൻറെ facebookസ്നേഹിതൻ,സഭാമാസികയുടെ എഡിറ്റർ ,തിയൊലൊജികൽ സെമിനാരി പ്രൊഫസർ ! ഒന്നുപത്രൊസ് രണ്ടിന്റെ ഇരുപത്തിഒന്നാം വാക്യം വായിച്ചു. "ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവൻറെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചെച്ചു പോയിരിക്കുന്നു " ഒന്നാം മാതൃക ..കാലിത്തൊഴുത്തിലെ ജനനം (താഴാഴ്മ ) 2..പന്തിരുവരുടെ .കാലുകഴുകുന്നതിലൂടെ സേവനം 3.കാൽവരിയിലെ സഹനം 4.ഉയർപ്പിലൂടെ മോചനം ! പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ കത്തനാരുടെ അരികിലെത്തി "അഞ്ചാമതായി ദേവാലയത്തെക്കുറിച്ചുള്ള എരിവു, പള്ളിയിൽ കച്ചവടത്തിനെത്തിയ കള്ളന്മാരെ ചാട്ട ചുഴറ്റി ഓടിക്കുന്നത് എനിക്ക് കാണിച്ചുതന്ന മാതൃകയാണെന്ന് " ഞാൻ പറഞ്ഞു. പുരോഹിതൻറെ പച്ചച്ചിരി! (ഈ പ്രസംഗം അടുത്ത സഭാ സുന്നഹദൊസിലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു, വി.മത്തായി ആറിൻറെ അഞ്ചായിരുന്നു വേദഭാഗമെങ്കിൽ എത്ര ഏറെ നന്നായിരുന്നു എന്ന് ഞാൻ ഓർത്തുപോയി)! നടപ്പില്ല ! കത്തനാരു സുന്നഹദൊസിനൊടിതു മിണ്ടുകയില്ല ,കർത്താവിൻറെ പ്രാർഥനയെക്കുറിച്ചു ഇവറ്റകൽക്കൊരുചുക്കും അറിയില്ല,അറിഞ്ഞാൽ ഒട്ടു പറയുകയുമില്ല !, "വെള്ളതേച്ച Savaക്കല്ലരകളെ" എന്ന കർത്താവിൻറെ വിളി ഞാൻ ഓർത്തുപോയി vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

മകരവിളക്കു തെളിയാറായ്! 14 jan 14  സമയം 10pm! ഇന്നും ഞാൻ പള്ളിയിൽ പോയി ! സുവിശേഷ പ്രഘോഷണം നാലാം ദിവസം ! പതിവുപോലെ പ്രാസംഗികനായി ഇന്നും ഒരു വെറും കത്തനാർ !  ഞങ്ങളുടെ വികാരിയുടെ മുൻപരിചയക്കാരൻ ! പ്രസംഗം തുടങ്ങി! ആദ്യ പത്തു മിനിറ്റ്സ് ഇതിയാന്റെ സ്നേഹിതനായ ഞങ്ങളുടെ വികാരിയുടെ സ്തുതിഗീതം ! ക്ഷമയോടെ കേട്ടിരുന്നു .  പിന്നെ പരിപാടിയിലേക്ക് കടന്നപ്പോൾ ,  അന്ന് പീലാത്തോസിന്റെ അരമനയിലെ അടിച്ചുതളിക്കാരിയുടെ "ഇവനും അവൻറെ ശിഷ്യന്മാരിൽ ഒരുവൻ " എന്നപ്രസ്താവനക്ക് മറുപടിയായി, ശ്രീമാൻ പത്രോസ് "ഞാൻ അവൻറെ ശിഷ്യനല്ല " എന്ന കാലത്തോടുള്ള സത്യവാങ്ങ് ആണ് വിഷയം !     കത്തനാർ ചോദിച്ചു "പിന്നെ ആരാണ് ശിഷ്യൻ" ? ( തമ്മിൽതല്ലുന്ന മഹാപുരോഹിതന്മാരോ?അല്ല! ,   തമ്മിൽ തള്ളുന്ന വിശ്വാസങ്ങളോ ?അല്ല!,   തമ്മിൽ തെറ്റിദ്ധരിപ്പിക്കുന്ന ആചാരാനുഷ്റ്റനങ്ങളോ ? അല്ല!,  സഭമാറി                                    ഒരു വിവാഹത്തിനു പോലും കത്തനാർ സമ്മതിക്കാത്ത കന്നോനിയ നിയമങ്ങളോ ? അല്ല!,  ക്രിസ്തുവിന്റെ സ്നേഹഗീതാഞ്ജലി ഒരിക്കലും  കേൾക്കാത്ത മാടമ്പി സഭകളോ? അല്ല !,  പിന്നെ പത്രോച്ചന്റെ കത്തോലിക്ക സംഘടനയോ ?  അല്ലെ അല്ലല്ല ! എന്നൊക്കെ പറയുമെന്നോർത്തു ഞാനിരുന്നു. >> എൻറെ സ്വപ്നം)  പന്തലിൽനിന്നും  ഞാനുണർന്നു, ..വീട്ടിലേയ്ക്ക് മടങ്ങി..സത്യം !  ഗൾഫ്‌ നാടുകളിൽ ബാർബർ ഷോപ്പിൽ ഊഴംകാത്തിരിക്കുമ്പോൾ അവിടെ കാണാറുള്ള "ചന്ദ്രികപത്രം "വായിച്ചിട്ടുണ്ട് .നമ്മുടെ നല്ല മലയാളം മനസിൽനിന്നും മായാൻ എന്നും ചന്ദ്രികപത്രം വായിച്ചാൽ മതി എന്നുഞാൻ അന്നേ അറിഞ്ഞു .  അതുപോലെ ഓരോ വാചകത്തിനും ഇടയിൽ ""തക്കതിൻവണ്ണം /തക്കവണ്ണം"എന്ന് , ആശയത്തിനു വണ്ണം കൂട്ടാൻ ചേർക്കുന്ന തെക്കൻകേരള കത്തനാരന്മാരുടെ  നാലു പ്രസംഗം കേട്ടാൽ, വരുംതലമുറ ഭാഷാശുദ്ധിയില്ലാത്തതാകും എന്ന കാര്യത്തിൽ ഉറപ്പു ! ഇവറ്റകൾ ഭാഷയെ മാനഭംഗപ്പെടുത്തുന്നു !

No comments:

Post a Comment