Translate

Tuesday, December 24, 2013

കർദ്ദിനാൾ ആലഞ്ചേരിക്കും അഭിഷിക്തർക്കും അയച്ച മൂന്നാം ലേഖനം

From: James Kottoor <jameskottoor@gmail.com>
Date: 2013/12/21
Subject: SUI JURIS SYROMALABAR CHURCH SYNOD
To: cardinal@ernakulamarchiocese.org, Bishop Sebastian Adayanthrath <sebaady@gmail.com>, puthurbosco@gmail.com, josputhen@gmail.com
Cc: Chacko Kalarickal <ckalarickal10@hotmail.com>,
 


 
Please Note:
Dear Bishops,
                 What is given below is the third article I found relevant for the consideration of all of you, our respected bishops. This also appeared in the Almayasabdam. It is written by research scholar and author of several books on Church Reform, Sri Chacko Kalarikal, who lives in US. His email is: ckalarickal10@hotmail.com .
             I am no authority on Syromalabar  Church history. Yet  I have marked in red what struck me as important for the consideration of bishops, since those points are much discussed in the context of church reform initiated by Pope Francis. The article looks to Mar Puthur and  the Cardinal for clarification. It is for the PRO staff promised by the Cardinal to first read through such articles as this and brief  bishops to speed up things for a happy dialogue ( modeled on the Lord’s self-emptying Christmas dialogue) between clergy and laity.
           I hope, You, the bishops received two other articles sent earlier but neither me nor the writers have received any reply or even acknowledgement from any of the bishops. May I hope it will be forthcoming? Since the emails have not bounced I hope they have been received.  Happy Christmas!  James kottoor
 
സീറോമലബാR സ്വയംഭരണ സഭാസിനഡ്
        ചാക്കോ കളരിക്ക
   ഇക്കഴിഞ്ഞ നവംബ 19 - 23 തീയതികളി പൗരസ്ത്യസഭകളുടെ പ്രധിനിതിക ഫ്രാസിസ് മപ്പാപ്പയുമായി പൗരസ്ത്യസഭകളുടെ സ്വയംഭരണ സഭാസിനഡുകളെ സംബന്ധിച്ച് കൂടിയാലോചനക നടത്തുകയുണ്ടായി. കത്തോലിക്കസഭയി ഇത്തരം കൂടിയാലോചനക പുതുമയല്ല. പോപ്പ് ബെനഡിക്റ്റ് 16 -റെ കാലത്തും ഇത്തരം കൂടിയാലോചനക നടന്നിട്ടുണ്ട്. എന്നാ ഇപ്രാവശ്യത്തെ കൂടലിന് ചില്ലറ വ്യത്യാസങ്ങ ഉണ്ടായിരുന്നു. വത്തിക്കന്റ്റെ മുഷ്ടിയി എല്ലാം ഒതുക്കുന്ന ഭരണസമ്പ്രദായത്തെ വികേന്ദ്രീകരിക്കുന്നതിനുള്ള വഴികളെ ആരായുകയായിരുന്നു ഈ കൂടലിന്റ്റെ മുഖ്യവിഷയം. വത്തിക്കാ ഭരണകൂടത്തിറെ അധികാരത്തിനൊരു പരിമിതിവരുത്തി പൗരസ്ത്യസഭകളുടെ സ്വയംഭരണത്തിന് വ്യാപ്ത്തി വരുത്തുകയാണ് വികേന്ദ്രീകരണംകൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോ ഈ അഞ്ചു ദിവസങ്ങളിലെ കൂട പൗരസ്ത്യസഭാഭാരണത്തിന് പുതിയ ഒരു ആവിഷ്ക്കാരം നല്കുന്നതിനെപ്പറ്റിയുള്ള ആലോചനകളായിരുന്നെന്ന് ചുരുക്കം.
ഈ കൂടുയാലോചനയി പങ്കെടുത്ത സിറോ മലബാ സഭയുടെ കൂരിയാ ബിഷപ്പായ മാ ബോസ്കോ പുത്തൂരിന്റെ പ്രസ്താവനയിനിന്ന് മനസ്സിലാക്കാ കഴിഞ്ഞ ചില കാര്ര്യങ്ങ:
1.  വിശ്വാസത്തെയും സന്മാഗത്തെയും സംബന്ധിച്ചുള്ള കാര്ര്യങ്ങ ഒഴിചു് മറ്റെല്ലാകാര്യങ്ങളിലും മുഴുവനായിത്തന്നെ പൗരസ്ത്യസഭക വത്തിക്കാ കാര്യാലയപിടിയിനിന്നും സ്വതന്ത്രമായിരിക്കും.
2.  സ്വന്തം പൈതൃകത്തെ നഷ്ടപ്പെടുത്താതെ സഭക തമ്മി പരസ്പരം പഠിക്കാ സാധിക്കും.
3.  സിനഡിറെ ഭരണത്തിലും തീരുമാനങ്ങളിലും വൈദികക്കും സന്യസ്തക്കും അല്മായക്കും നേരിട്ടോ അല്ലാതയോ ഭാഗവക്കാകാ സാധിക്കും.
മാ പുതൂരിന്റെ അഭിപ്രായത്തി മെത്രാന്മാ  ഇന്ന് വിശ്വാസികളെ ശ്രവിക്കുന്നുണ്ട്.  അവരുടെ ഇംഗിതത്തെയും മനോഗതിയെയും  മാനിക്കുന്നുണ്ട്. കൂടാതെ  അവരുടെ ആഗ്രഹങ്ങക്ക് മെത്രാന്മാ എതിരല്ല. മറിച്ചു്, അവരുടെ ആഗ്രഹങ്ങളെ അനുകൂലിക്കുകയാണ് മെത്രാന്മാ ചെയ്യുന്നത്. (മാ പുത്തൂ UCA News-നു  നല്കിയ അഭിമുഖത്തിറെ ലിങ്ക്: http://www.almayasabdam.blogspot.com/2013/11/pope-looks-east-for-possible-church.html).
മാ പുത്തൂരിന്റെ പ്രസ്താവനയുടെ യാഥാത്യങ്ങളിലേക്ക് കടക്കുന്നതിനുമുന്പ്‌ നമ്മുടെ മാ തോമ നസ്രാണികത്തോലിക്കസഭയുടെ ചരിത്രവസ്തുതളിലേക്ക് അല്പ്പം പോകേണ്ടതായിട്ടുണ്ട്.
കോണ്‍സ്റ്റന്റൈ ചക്രവര്‍ത്തി ക്രിസ്തുമതത്തെ സാമ്രാജ്യമതമാക്കി മാറ്റിയതിന്റെ ഫലമായി യേശുപഠനങ്ങള്‍ വികലീകരിക്കപ്പെട്ടു എന്ന് നമുക്കറിയാം. അതിറെ ഫലമായി പാശ്ചാത്യസഭയ്ക്ക് സാരമായ മൂല്യശോഷണം ഉണ്ടായി. അന്നുമുതല്‍ അധികാരത്തിനും പ്രൗഢിക്കും സമ്പത്ത് സമാഹരിക്കുന്നതിനുമായി മുന്‍തൂക്കം. പാശ്ചാത്യസഭയില്‍ സംഭവിച്ചതുപോലുള്ള മൂല്യച്യുതി 16-ാം നൂറ്റാണ്ടുവരെ സ്വതന്ത്രമായിരുന്ന മലങ്കര നസ്രാണിസഭയ്ക്ക് സംഭവിച്ചില്ല. എന്നിരുന്നാലും അത് കൊളോണിയല്‍ വേഴ്ചയി അകപ്പെട്ടതോടെ അതിന്റെ തനിമ നഷ്ടപ്പെടാ തുടങ്ങി. അന്നുവരെ നസ്രാണിസഭയ്ക്ക് തനതായുണ്ടായിരുന്ന ദൈവികോപാസനാരീതികളും സഭാഭരണസമ്പ്രദായങ്ങളുമെല്ലാം നഷ്ടപ്പെട്ടുതുടങ്ങി. പിന്നീട് അത് കൊളോണിയല്‍ ആധിപത്യത്തിന്റെ കഥയാണ്. കേരള നസ്രാണിസഭയ്ക്ക് അടുത്തകാലത്ത് സ്വയംഭരണാധികാരം റോം നല്‍കിയെങ്കിലും കാര്യമായ സല്‍ഫലങ്ങ ഇന്നുവരെ അത് പുറപ്പെടുവിച്ചിട്ടില്ല. മറിച്ച്, വിഭാഗീയ ചിന്താഗതിയുടെ ഫലമായി നസ്രാണി കത്തോലിക്കസഭ അലങ്കോലപ്പെട്ടുകിടക്കുകയുമാണ്.
മാര്‍തോമ അപ്പോസ്തലന്റെ കേരള പ്രവേശനം
 
മാര്‍തോമ അപ്പോസ്തല മലങ്കരയിലെത്തി സുവിശേഷം പ്രസംഗിച്ചെന്നും നസ്രാണിസഭ അങ്ങനെ സ്ഥാപിതമായെന്നുമാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ മാര്‍തോമയുടെ കേരളപ്രവേശനം ചരിത്രകാരന്മാരുടെ ഇടയി ഇന്നും തര്‍ക്കവിഷയമാണ്. തോമ സ്ഥാപിച്ചു എന്ന് പറയപ്പെടുന്ന മലങ്കരനസ്രാണിസഭയി കാലുകഴുകല്‍ ചടങ്ങും അപ്പം മുറിക്കലും നടത്തിയിരുന്നോ എന്നും ഒന്നും ആര്‍ക്കും അറിഞ്ഞുകൂടാ. എന്നിരുന്നാലും സ്വതന്ത്രമായും തനതായും വളര്‍ന്ന് വികസിച്ച ഒരു സഭയായിരുന്നു കേരളത്തിലെ നസ്രാണി  കത്തോലിക്കസഭ. 1599-ല്‍ നടന്ന ഉദയമ്പേരൂ സൂനഹദോസിറ്റെ പരിണതഫലമായി 16 നൂറ്റാണ്ടുക പഴക്കമുള്ള മാര്‍തോമക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ഭരണസമ്പ്രദായങ്ങളും ആരാധനരീതികളും എല്ലാം നശിപ്പിക്കപ്പെട്ടു. മലബാറിലെ ക്രൈസ്തവരെ പാശ്ചാത്യസഭയുടെ ഭരണസീമയ്ക്കുള്ളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു സമുദായത്തിന്റെ തനിമയാര്‍ന്ന സംസ്‌കാരത്തെ തകര്‍ത്ത് പാശ്ചാത്യമതരീതി കൊളോണിയ ആക്രമണങ്ങളില്‍കൂടി അടിച്ചേല്പിക്കുകയാണ് അന്ന് ചെയ്തത്. പാശ്ചാത്യരാജകീയമെത്രാ സംവിധാനം മലങ്കര നസ്രാണിസഭയി അങ്ങനെയാണ് കടന്നുകൂടിയത്.
 
ഉദയമ്പേരൂര്‍ സൂനഹദൊസിന്റെ പരിണതഫലമായി നസ്രാണിസഭയി താഴെപ്പറയുന്ന അപചയങ്ങ സംഭവിച്ചു:
 
1.   മാര്‍തോമക്രിസ്ത്യാനികളുടെ പള്ളിഭരണത്തിന്റെ നട്ടെല്ലായ പള്ളിയോഗവും പള്ളിപ്രതിപുരുഷ മഹായോഗവുമെല്ലാം ബലഹീനമായിപ്പോയി.
 
2.   തന്‍മൂലം സഭാഭരണ വ്യവസ്ഥയിലുണ്ടായിരുന്ന ആഭ്യന്തര ജനാധിപത്യത്തെ ഇല്ലാതാക്കി.
 
3.   മാര്‍തോമക്രിസ്ത്യാനികളുടെ ഇടവകപ്പട്ടക്കാ വിശ്വാസികളുടെ ശുശ്രൂഷാ മൂപ്പന്മാരായിരുന്നു. അവരുടെ സേവനം ജനങ്ങളുടെ ഇടയിലായിരുന്നു. പഠനം മല്പാന്റെ കീഴിലായിരുന്നു. എന്നാല്‍ പാശ്ചാത്യര്‍വന്ന് സെമിനാരികള്‍ സ്ഥാപിച്ച് അവരെ അവിടെ പഠിപ്പിച്ച് മെത്രാനുസേവനം ചെയ്യുന്ന വികാരിമാരെ സൃഷ്ടിച്ചു. അങ്ങനെ കേരള നസ്രാണി ഭരണവ്യവസ്ഥപ്രകാരം ഇടവകപ്പട്ടക്കാരന് ഉണ്ടായിരുന്ന അദ്വിതീയസ്ഥാനം നഷ്ടപ്പെട്ടു.
 
4.   സ്വതന്ത്രരായി ഒറ്റക്കെട്ടായി മുന്നേറിയിരുന്ന എണങ്ങരെയും പട്ടക്കാരെയും ഫലപ്രദമായ രീതിയില്‍ വേര്‍തിരിച്ചു. പട്ടക്കാരെ മെത്രാന്റെ നിയന്ത്രണത്തില്‍ മെത്രാന്റെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന പുതിയ ഒരു വര്‍ഗമാക്കിമാറ്റി.
 
5.   ഇടവകയെ കേന്ദ്രീകരിച്ചുള്ള പള്ളിഭരണത്തെ തകിടം മറിച്ച് രൂപതാ കേന്ദ്രീകൃതഭരണം സ്ഥാപിച്ചെടുത്തു.
 
പാശ്ചാത്യമെത്രാന്മാരെ മലങ്കരയില്‍നിന്ന് പറഞ്ഞുവിട്ട് നാട്ടുമെത്രാന്മാരെ ആധ്യാത്മികശുശ്രൂഷയ്ക്കായി കിട്ടിയാല്‍ തങ്ങളുടെ പൂര്‍വപാരമ്പര്യങ്ങ നിലനിര്‍ത്താ കഴിയുമെന്ന് നമ്മുടെ പൂര്‍വിക കരുതി. ഇതു സംബന്ധിച്ച് ശ്രീ. ജോസഫ് പുലിക്കുന്നേല്‍ എഴുതിയിരിക്കുന്നതിപ്രകാരമാണ്: ''മാര്‍മാത്യു മാക്കീല്‍ അങ്ങനെ ലഭിച്ച ചങ്ങനാശ്ശേരി രൂപതയിലെ ആദ്യത്തെ ഒരു നാട്ടുമെത്രാന്‍ ആയിരുന്നു. നാട്ടുമെത്രാനെ ലഭിച്ചുകഴിഞ്ഞപ്പോള്‍ എല്ലാമായി എന്ന് ശുദ്ധഗതിക്കാരായ പൂര്‍വിക ചിന്തിച്ചു. പക്ഷേ, പരദേശി മെത്രാന്മാരെക്കാള്‍ കൂടുത ഈ നാട്ടുമെത്രാന്മാ ആയിരുന്നു ഈ സഭയോട് ദ്രോഹം ചെയ്തത്. റോസ് മെത്രാനുശേഷം ഒരു നിയമാവലി ഉണ്ടാക്കി പള്ളിസ്വത്തു പിടിച്ചെടുക്കാ ഒരു പരദേശി മെത്രാനും തയ്യാറായില്ല. അതിനു തയ്യാറായത് നാട്ടുമെത്രാന്മാരായിരുന്നുവെന്നതാണ് വിചിത്രം. അതില്‍ പ്രധാനി മാര്‍മാക്കീലും. ലത്തീന്‍ കാനോന്‍നിയമം അനുസരിച്ച് ഈ സഭയുടെ ഭരണക്രമത്തെ ക്രോഡീകരിച്ചുകൊണ്ടുള്ള പുസ്തകമാണ് ദെക്രെത്തു പുസ്തകം. നമ്മുടെ പാരമ്പര്യങ്ങളെ തെല്ലും കണക്കിലെടുക്കാതെ പള്ളിഭരണത്തെ നൈയാമികമായി പാശ്ചാത്യവത്ക്കരിച്ചത് മാ മാക്കീ മത്തായി മെത്രാനാണ്.''  ഈ സഭയുടെ പാരമ്പര്യത്തിന് വിരുദ്ധമായ, പള്ളിവക സ്വത്ത് മെത്രാന്റേതാണെന്ന, കാഴ്ചപ്പാട് ഉണ്ടാക്കിയെടുത്തത് ദെക്രെത്തിലൂടെയാണ്.
 
കല്‍ദായവാദം
 
നാലാം നൂറ്റാണ്ടി റോമാസാമ്രാജ്യത്തെ കിഴക്കും പടിഞ്ഞാറുമായി കോണ്‍സ്റ്റന്റൈ ചക്രവര്‍ത്തി തിരിച്ചപ്പോള്‍ റോമാപാത്രിയാര്‍ക്കേറ്റ് പടിഞ്ഞാറും കോണ്‍സ്റ്റന്റിനോപ്പി, ജെറുശലേം, അലക്‌സാന്‍ഡ്രിയ, അന്ത്യോക്യാ എന്നീ നാലു പാത്രിയാര്‍ക്കേറ്റുക കിഴക്കുമായി. ഈ നാലു പാത്രിയാര്‍ക്കേറ്റുകളില്‍പ്പെട്ട പൗരസ്ത്യദേശത്തെ സഭകളെ ഭരിക്കുന്നതിനുള്ള റോമിലെ സെക്രട്ടറിയേറ്റാണ് പൗരസ്ത്യതിരുസംഘം (Oriental Congregation). റോമാസാമ്രാജ്യത്തിലോ ഈ അഞ്ച് പാത്രിയാര്‍ക്കേറ്റുകളിലോ ഉള്‍പ്പെടാത്ത ഇന്ത്യയിലെ മലങ്കരയില്‍ ക്രിസ്തു ശിഷ്യന്മാരിലൊരാളായ മാര്‍തോമവന്ന് വേദം പ്രസംഗിച്ച് ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സഭ സ്ഥാപിച്ചു. ആ സഭയാണ് മാര്‍തോമനസ്രാണിസഭ. ഈ സഭ തനതായി വളര്‍ന്ന് ലോകത്തിലെ ഏറ്റവും പുരാതനവും പുഷ്‌ക്കലവും ശക്തവുമായ ഒരു അപ്പോസ്തലിക സഭയായി. എന്നിരുന്നാലും പൌരസ്ത്യതിരുസംഘം നസ്രാണിസഭയേയും പൌരസ്ത്യസഭകളിപ്പെടുത്തി. അതിന്റെ ഫലമായി നമ്മുടെ സഭയിദായവക്കരണവും ആരംഭിച്ചു.
കല്‍ദായവല്‍ക്കരണത്തേക്കുറിച്ചു ചിന്തിക്കുമ്പോ വളരെ പ്രധാനപ്പെട്ട പല ചോദ്യങ്ങളും ഉദിക്കുന്നുണ്ട്.
 
1.   ഈ സഭ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായസഭയുടെ ഭാഗമാകുന്നതെങ്ങനെ?
 
2.   ബാബേലില്‍നിന്നു വന്ന മെത്രാന്മാ അവരുടെ ആരാധനഭാഷയായി സുറിയാനി മലങ്കരയിലും ഉപയോഗിച്ചു എന്ന കാരണംകൊണ്ടുതന്നെ മാര്‍തോമക്രിസ്ത്യാനികളുടെ ആരാധനക്രമപൈതൃകം എങ്ങനെ കല്‍ദായമാകും? (1996 ജനുവരി 8 മുതല്‍ 16 വരെ റോമില്‍ നടന്ന സീറോ മലബാര്‍ മെത്രാന്മാരുടെ സൂനഹദോസില്‍ മാ ജോസഫ് പവ്വത്തി ചെയ്ത പ്രസംഗത്തെ സംബന്ധിച്ച് ഒരു പഠനം നടത്തി 1997 ഫെബ്രുവരിയി ശ്രീ. ജോസഫ് പുലിക്കുന്നേല്‍ 'ഓശാന' മാസികയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്മുടെ പൈതൃകം കല്‍ദായമാണോ എന്ന ചോദ്യത്തിനുള്ള ചില ഉത്തരങ്ങള്‍ ഈ ലേഖനത്തി കാണാം).
 
3.   ഫ്രാന്‍സിസ് റോസ് മെത്രാ (Bishop Francis Ros, 1599-1624) നസ്രാണികള്‍ക്കായി കുര്‍ബ്ബാന പരിഷ്‌കരിച്ചപ്പോ അന്നുവരെ അവരുടെ ആരാധനഭാഷയായിരുന്ന സുറിയാനിതന്നെ ഉപയോഗപ്പെടുത്തി. അക്കാരണത്താലും നസ്രാണികളുടെ പൈതൃകം കല്‍ദായമാണെന്ന് എങ്ങനെ അനുമാനിക്കാന്‍ കഴിയും?
 
4.   16-ാം നൂറ്റാണ്ടുമുതല്‍ ഈ സഭ പാശ്ചാത്യസഭയുടെ (പദ്രുവാദോ, പ്രൊപ്പഗാന്താ) കീഴിലായിരുന്നല്ലോ. എങ്കില്‍ എന്തുകൊണ്ട് മാര്‍തോമക്രിസ്ത്യാനികളുടെ പൈതൃകം പാശ്ചാത്യമാണെന്ന് പറഞ്ഞുകൂടാ?
 
5.   രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പൗരസ്ത്യസഭകളെ സംബന്ധിച്ചുള്ള ഡിക്രികളുടെ അടിസ്ഥാനത്തി മാര്‍തോമനസ്രാണിസഭ മാര്‍തോമയുടെ മാര്‍ഗത്തിലേക്ക് തിരിച്ചുപോകേണ്ടതല്ലേ?
 
6.   കല്‍ദായആരാധനക്രമത്തില്‍നിന്നും ലാറ്റിആരാധനക്രമത്തില്‍നിന്നും ഭാരതീയസംസ്‌കാരത്തില്‍നിന്നും സ്വാംശീകരിച്ച് സ്വദേശീയമായ ഒരു ആരാധനക്രമം രൂപപ്പെടുത്തുകയല്ലേ വേണ്ടത്?
 
7.   ലാറ്റിന്‍ചുവയുള്ളതൊക്കെ അശുദ്ധവും കല്‍ദായരുചിയുള്ളതെല്ലാം വിശുദ്ധവുമാണെന്ന് ചിന്തിക്കുന്നത് മന്ദബുദ്ധിയുടെ ധാരാളിത്വം കൊണ്ടല്ലേ?
 
8.   പാശ്ചാത്യസഭാപാരമ്പര്യം മ്ലേഛമെങ്കി എന്തുകൊണ്ട് പള്ളിഭരണകാര്യത്തില്‍ മാര്‍തോമക്രിസ്ത്യാനികളുടെ പൂര്‍വപാരമ്പര്യത്തിലുള്ളതായ പള്ളിയോഗവും പള്ളി പള്ളിക്കാരുടെ സ്വത്തെന്ന നിയമവും മാറ്റി പാശ്ചാത്യമായ പാരീഷ്‌കൗണ്‍സിലും പള്ളിസ്വത്ത് മെത്രാന്റേതെന്ന നിയമവുമുണ്ടാക്കി?
 
9.   ഉദയമ്പേരൂര്‍ സൂനഹദോസിനു മുന്‍പ് നമ്മുടെ കത്തനാരന്മാ വിവാഹിതരായിരുന്നു. സൂനഹദോസിന്റെ തീരുമാനത്തിലൂടെ മാര്‍തോമക്രിസ്ത്യാനികളുടെ കല്‍ദായം മുഴുവ നശിപ്പിച്ചുകളഞ്ഞു എന്ന് വിലപിക്കുന്ന ഈ കല്‍ദായവാദികള്‍ എന്തുകൊണ്ട് വൈദികവിവാഹം പുനഃസ്ഥാപിക്കാന്‍ വാദിക്കുന്നില്ല?
 
 
11.   കല്‍ദായസഭയുടെ സ്ഥാപനത്തിനു മുന്‍പ് മാര്‍തോമയാ ജന്മംകൊണ്ട മാര്‍തോമനസ്രാണികത്തോലിക്കസഭ ഇന്ന് സ്വയം ഭരണാധികാരമുള്ള ഒരു സ്വതന്ത്രസഭയാണ്. പൗരസ്ത്യസംഘമെന്ന വത്തിക്കാനിലെ ഇടനിലക്കാരെ എടുത്തുകളഞ്ഞന്നാണ് മാ പുത്തൂ പറയുന്നത്. സീറോ മലബാര്‍ കത്തോലിക്കസഭയ്ക്ക് പുതിയ ഒരു ആരാധനക്രമം നമുക്കിനി പുനസ്ഥാപിക്കാമല്ലോ.
 
പൗരസ്ത്യ കാനോന്‍ നിയമം
 
1917-ലെ ലത്തീന്‍ കാനോ നിയമസംഹിത രണ്ടാം വത്തിക്കാ കൗണ്‍സിലിന്റെ പ്രമാണരേഖകളുടെ അടിസ്ഥാനത്തി പുതുക്കണമെന്ന് കൗണ്‍സി നിര്‍ദേശിക്കുകയുണ്ടായി. അതിന്‍പ്രകാരം 1983-ല്‍ പുതുക്കിയ കാനോന്‍ നിയമസംഹിത ലത്തീന്‍സഭയ്ക്കുവേണ്ടിയും 1991-ല്‍ പുതിയ കാനോന്‍ നിയമസംഹിത പൗരസ്ത്യസഭകള്‍ക്കുവേണ്ടിയും പ്രസിദ്ധീകരിച്ചു. യഥാര്‍ഥത്തി പൗരസ്ത്യസഭകളുടെ നിര്‍വചനത്തിപെടാത്ത, ഒന്നാം നൂറ്റാണ്ടില്‍തന്നെ സ്ഥാപിതമായ, അപ്പോസ്തലികസഭയാണ് നമ്മുടെ മാര്‍തോമനസ്രാണിസഭ. എങ്കിലും ഈ മാര്‍തോമനസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായസഭയുടെ ഭാഗമാക്കി പൗരസ്ത്യ കാനോന്‍ നിയമം നസ്രാണിസഭയുടെമേലും റോം അടിച്ചേല്‍പ്പിച്ചു. ദൈവജനത്തില്‍നിന്നകന്ന് അധികാരികളില്‍ കേന്ദ്രീകരിച്ചു വളര്‍ന്ന ഭരണക്രമം റോമാസാമ്രാജ്യത്തിന്റേതാണ്. റോമാസാമ്രാജ്യത്തിനുള്ളില്‍ വളര്‍ന്ന പാശ്ചാത്യ/പൗരസ്ത്യസഭകള്‍ക്ക് നിയമതലത്തില്‍ പൊതുവായ പൈതൃകമാണുള്ളത്. എന്നാല്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പൈതൃകം അതല്ല. ആയിരത്തിഅറുന്നൂറു വര്‍ഷത്തോളം കാത്തുസൂക്ഷിച്ച നമ്മുടെ പള്ളിഭരണ സമ്പ്രദായത്തിന്റെ വിലതീരാത്ത പൈതൃകം റോമിന്റെ കാല്‍പാദങ്ങളി അടിയറ വയ്ക്കാ നമ്മുടെ മെത്രാന്മാര്‍ക്ക് എങ്ങനെ സാധിച്ചു എന്നത് സാധാരണ ഒരു വിശ്വാസിക്ക് മനസ്സിലാക്കാന്‍ സാധിക്കയില്ല. തോമായുടെ മാര്‍ഗത്തിലധിഷ്ഠിതമായ ഒരു പള്ളിനിയമങ്ങളായിരുന്നു നമക്ക് വേണ്ടത്. റോമിന്റെ ഈ നീക്കത്തിനെതിരായി നമ്മുടെ മെത്രാന്മാര്‍ സമരം ചെയ്യേണ്ടതായിരുന്നു. മാര്‍തോമക്രിസ്ത്യാനികളോട് നമ്മുടെ മെത്രാന്മാ നീതി കാണിച്ചില്ല. സഭയില്‍ പുതിയ പുതിയ നിയമങ്ങ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തി ദൈവജനത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യാം എന്ന് ധരിക്കുന്നത് സ്വേച്ഛാധികാരചിന്തയുടെ ഫലമാണ്. ഇന്നത്തെ പ്രബുദ്ധരായ വിശ്വാസികള്‍ ഒരുപടി മുമ്പിലാണെന്ന് സഭാധികാരിക മനസ്സിലാക്കേണ്ടിയിരിക്കുന്നു.
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തി പൗരസ്ത്യസഭാഭാരണത്തിന് പുതിയ ഒരു ആവിഷ്ക്കാരം നല്കുന്നതിനെപ്പറ്റിയുള്ള ആലോചനക ഫ്രാസിസ് പാപ്പയുടെ അധ്യക്ഷതയി നടന്നു എന്നറിയുന്നത് സന്തോഷകരമായ വാത്തയാണ്. അപ്പോ
ഇന്നത്തെ മാറിയ ഈ സാഹചര്യത്തി മാര്‍തോമനസ്രാണിസഭയ്ക്കുവേണ്ടി പുതിയ ഒരു നിയമാവലിയ്ക്ക് സഭാസിനഡിന് രൂപം നല്കാമല്ലോ.
 
ദൈവജനം
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സി പുറപ്പെടുവിച്ച 'തിരുസ്സഭ' എന്ന പ്രമാണരേഖയിലെ രണ്ടാം അധ്യായത്തി ദൈവജനം എന്ന ആശയത്തെ വളരെ സമ്യക്കായി പ്രതിപാദിച്ചിട്ടുണ്ട്. ക്രിസ്തുയേശുവിലുള്ള സ്‌നാപനം വഴി (പുതിയ ഉടമ്പടി പ്രകാരം) ദൈവജനമെല്ലാം സഭയിലെ അംഗങ്ങളാകുന്നു. ദൈവജനം എന്ന നിലയില്‍ (പട്ടക്കാരോ അല്‌മേനിയെന്നോ ഉള്ള വര്‍ഗവ്യത്യാസമില്ലിവിടെ) സഭാംഗങ്ങള്‍ എല്ലാവരും തുല്യരാണ്. ഇടയനും ആടും എന്ന പഴഞ്ചന്‍ കാഴ്ചപ്പാട് ഈ ആധുനിക നൂറ്റാണ്ടി വിലപ്പോവുകയില്ല. ജ്ഞാനസ്‌നാനം സ്വീകരിച്ച പ്രായപൂര്‍ത്തിയിലെത്തിയ അല്‌മേനിയെ ബഹുമാനപുരസരമാണ് സഭാമേലധികാരിക നോക്കിക്കാണേണ്ടത്; അവരുമായി പെരുമാറേണ്ടത്. എന്നാല്‍ അല്‌മേനികള്‍ക്ക് സഭയില്‍ മുഴുവനായ ഭാഗഭാഗിത്വത്തിന് സാധ്യതക ഇന്നില്ല. പള്ളി ദൈവജനത്തിന്റേതാണ്. അതിനാല്‍ത്തന്നെ സഭയുടെ എല്ലാ തലങ്ങളിലും പുരോഹിതവരേണ്യവര്‍ഗത്തോടൊപ്പം അല്മായവര്‍ഗവും പങ്കാളികളാകേണ്ടതാണ്. സഭാശുശ്രൂഷയില്‍ അല്മായരെയും സജീവമായി പങ്കെടുപ്പിക്കണം. ക്ലേര്‍ജിവര്‍ഗത്തോട് ഒപ്പമാകാ പരിശ്രമിക്കുന്ന എതിരാളികളായി അവരെ കാണുന്നത് ശരിയല്ല. സഭ അല്മായരെ ആശ്രയിച്ചാണിരിക്കുന്നത്. വിദ്യാസമ്പന്നരും പ്രബുദ്ധരുമായ നസ്രാണികള്‍ മര്‍തോമായുടെ നിയമപ്രകാരമുള്ള പള്ളിഭരണം പുനഃസ്ഥാപിച്ചു കിട്ടാനാണാഗ്രഹിക്കുന്നത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാന്മാര്‍ഗികവുമായ കാര്യങ്ങളി കാതലായ പരിവര്‍ത്തനങ്ങ ഉണ്ടാകാ അല്മായസഹകരണം ആവശ്യമാണന്നു സഭാധികാരം തിരിച്ചറിയണം.

 
പൂര്‍വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്
 
സ്വയംഭരണാധികാരത്തോടെ മുമ്പോട്ടും നീങ്ങുന്ന നമ്മുടെ സഭയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണിത്. നമ്മുടെ സഭയ്ക്ക് നമ്മുടെ പൂര്‍വപാരമ്പര്യമായ തോമായുടെ മാര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ പറ്റിയ കാലാവസ്ഥയാണ് ഇന്നു സഭയി ഉള്ളത്. മാര്‍തോമായുടെ മാര്‍ഗത്തിലധിഷ്ഠിതമായി നസ്രാണിസഭയെ പുനരുദ്ധരിച്ചുകൊണ്ടുവരികയാണ് മെത്രാന്മാരുടെയും പുരോഹിതരുടെയും പ്രബുദ്ധരായ അല്‌മേനികളുടെയും ഇപ്പോഴത്തെ കടമ.
 
സംഘടനകള്‍
 
സഭാനവീകരണത്തെ ലക്ഷ്യംവച്ചുകൊണ്ട് സിറോമലബാര്‍ സഭയി ഇന്ന് അനേകം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ചുരുക്കം ചില വൈദികരും അല്‍മായരും ഒറ്റയ്ക്കായിനിന്നുകൊണ്ട് സഭയുടെ ഇന്നത്തെപ്പോക്കിനെ വിമര്‍ശിക്കുന്നുമുണ്ട്. ശ്രേഷ്ഠ മെത്രാപ്പോലീത്തയും മറ്റ് മെത്രാന്മാരും മേല്‍പറഞ്ഞ നവീകരണപ്രസ്ഥാനക്കാരുമായി സൗഹൃദ സംഭാഷണങ്ങളും സംവാദങ്ങളും നടത്തിയതായോ നടത്തുന്നതായോ യാതൊരറിവും ഇല്ല. അപ്പോപ്പിന്നെ പുത്തൂരിന്   മെത്രാന്മാ  ഇന്ന് വിശ്വാസികളെ ശ്രവിക്കുന്നുണ്ടെന്നും അവരുടെ ഇംഗിതത്തെയും മനോഗതിയെയും  മാനിക്കുന്നുണ്ടെന്നും പ്രസ്താവിക്കാ കഴിയും?
 
പൂണമായ സ്വയംഭരണാധികാരം കിട്ടിയിട്ടുള്ള സീറോ മലബാ സഭയുടെ നവീകരണ മാനിഫസ്റ്റൊയി താഴെ പറയുന്ന കാര്യങ്ങ ഉണ്ടായിരിക്കണം:
1.    നമ്മുടെ സഭയ്ക്ക് സ്വയംഭരണം കിട്ടിയിട്ട് രണ്ട് പതിറ്റാണ്ടുക കഴിഞ്ഞു. ഇത്രയും കാലമായിട്ടും സീറോ മലബാ സഭാസിനഡ് രൂപീകരിച്ചിട്ടില്ല. സഭാസിനഡി മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും അംഗങ്ങ ആയിരിക്കണം. മെത്രാന്മാ മാത്രമായുള്ള മെത്രാസിനഡ് സഭാസിനഡല്ല. സീറോ മലബാ സഭയുടെ മഹായോഗമായിരിക്കണം സഭാസിനാഡ്. എങ്കി മാത്രമെ തോമയുടെ മാഗവും വഴിപാടും പ്രകാരമുള്ള സഭാഭരണസമ്പ്രദായത്തെ പുനരുദ്ധരിക്കാനാകു. സഭയുടെ മഹായോഗസിനഡായിരിക്കണം സഭാഭരണത്തിലെ എല്ലാ തീരുമാനങ്ങളും എടുക്കണ്ടത്.
2.    പൗരസ്ത്യകാനോ നിയമസംഹിത മാതോമനിയമത്തിലധിഷ്ടിതമായി സീറോ മലബാ മഹായോഗസിനഡ് പുതുക്കി എഴുതണം. സഭാസിനഡിറെ അംഗീകാരമില്ലാത്ത ഒരു നിയമവും സഭയി ഉണ്ടാകാ പാടില്ല.
3.    സീറോ മലബാ സഭയുടെ പൈതൃകം പൌരസ്ത്യമോ കദായമൊ പാശ്ചാത്യമോ ഒന്നുമല്ലെന്നും അത് മാതോമ നസ്രാണി പൈതൃകമാണന്നും സഭാ മഹായോഗസിനഡ് പ്രഖ്യാപിക്കണം.
4.    കല്‍ദായആരാധനക്രമത്തില്‍നിന്നും ലാറ്റിആരാധനക്രമത്തില്‍നിന്നും ഭാരതീയസംസ്‌കാരത്തില്‍നിന്നും സ്വാംശീകരിച്ച് സ്വദേശീയമായ ഒരു ആരാധനക്രമം വികസിപ്പിച്ചെടുക്ക സഭാസിനഡ് മുകൈ എടുക്കണം.
5.    മെത്രാന്മാരും വൈദികരും സഭാ ശുശ്രുഷയി മാത്രം ശ്രദ്ധ പതിപ്പിക്കണം. അവരുടെ ആഡംഭരജീവിതം അവസാനിപ്പിക്കണം.
6.    സഭയുടെ സാബത്തീക കൈകാര്യകതൃത്വം സഭാസിനഡ് അല്മായരെ പൂണമായും എല്പ്പിച്ചുകൊടുക്കണം.
7.    വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും അല്മായ പ്രധിനിധികളുടെയും സങ്കടങ്ങളും ആവലാതികളും സ്രവിക്കാ സഭാ നേതൃത്വം നന്മനസ്സുകാണിക്കണം.
 
 
ഫ്രാസിസ് മാപാപ്പയുടെ ഇംഗിതത്തെ തിരിച്ചറിഞ്ഞ് സീറോമലബാര്‍ സഭയുടെ തലവനായ മേജ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാ മാ ജോര്‍ജ് ആലഞ്ചേരി അടിയന്തിരമായി  സഭാസിനഡ് രൂപീകരിക്കേണ്ടതാണ്.
മാര്‍തോമാ നസ്രാണിസഭയുടെ മഹായോഗം സഭാസിനഡ് രൂപീകരണത്തിനായി അദ്ദേഹം എത്രെയുംവേഗം വിളിച്ചുകൂട്ടേണ്ടതാണ്. ആ യോഗത്തി അല്മായ പ്രതിനിധികളും (സ്ത്രീ കളും പുരുഷന്മാരും) വൈദിക പ്രതിനിധികളും സന്യസ്തരുടെ പ്രതിനിധികളുമെല്ലാം ഉണ്ടായിരിക്കേണ്ടതാണ്. ആ യോഗത്തിറെ ഫലമായി നസ്രാണി കത്തോലിക്കസഭയുടെ നല്ല പൂര്‍വപാരമ്പര്യങ്ങ വീണ്ടെടുക്കണം. അതിനായി ധാരാളം പഠനങ്ങളും സംവാദങ്ങളും നടക്കട്ടെയെന്ന് ആശംസിക്കുന്നു.
====================
 
With Warm Regards,
James Kottoor,

No comments:

Post a Comment