Translate

Thursday, November 21, 2013

LATEST: രക്തം ചൊരിയും: താമരശേരി ബിഷപ്പ്

 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രക്തം ചൊരിയും: താമരശേരി ബിഷപ്പ്

Story Dated: November 21, 2013 12:21 pm

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രക്തം ചൊരിയുമെന്ന് താമരശേരി ബിഷപ്പ് റിമിജിയോസ് ഇഞ്ചനാനിയേല്‍ലക്ഷ്യം കാണും വരെ സമരം തുടരും.

റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജാലിയന്‍ വാലാബാഗ്ആവര്‍ത്തിക്കുമെന്നും. നക്‌സല്‍ പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. താമരശേരി ആക്രമണത്തില്‍ സഭക്ക് പങ്കില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
Malayalam Daily News:
http://www.malayalamdailynews.com/57857/


കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര
Photo: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര


ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര രംഗത്ത്.
റിപ്പോര്‍ട്ട് ശാസ്ത്രീയമായി നടപ്പാക്കണമെന്ന് ബിഷപ്പ് കുര്യാക്കോസ് വ്യക്തമാക്കി.
ഇക്കാര്യം സോണിയാഗാന്ധിയോട് രേഖാമൂലം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ ആഗോള താപന സമിതി അംഗമാണ് ഫരീദാബാദ് ബിഷപ്പ്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും സര്‍വ്വകക്ഷിയോഗം വിളിക്കുക
മൂന്നംഗസമിതിയുടെ തെളിവെടുപ്പ് നവംബര്‍ 26 ന് തുടങ്ങും. എം.എല്‍എമാരും എംപിമാരും നിര്‍ദ്ദേശിച്ച 16 സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പ്. ഡിസംബര്‍ അഞ്ചിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര രംഗത്ത്.
റിപ്പോര്‍ട്ട് ശാസ്ത്രീയമായി നടപ്പാക്കണമെന്ന് ബിഷപ്പ് കുര്യ...ാക്കോസ് വ്യക്തമാക്കി.
ഇക്കാര്യം സോണിയാഗാന്ധിയോട് രേഖാമൂലം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ ആഗോള താപന സമിതി അംഗമാണ് ഫരീദാബാദ് ബിഷപ്പ്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും സര്‍വ്വകക്ഷിയോഗം വിളിക്കുക
മൂന്നംഗസമിതിയുടെ തെളിവെടുപ്പ് നവംബര്‍ 26 ന് തുടങ്ങും. എം.എല്‍എമാരും എംപിമാരും നിര്‍ദ്ദേശിച്ച 16 സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പ്. ഡിസംബര്‍ അഞ്ചിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
See More


Like · ·
 

12 comments:

  1. ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര രംഗത്ത്.
    റിപ്പോര്‍ട്ട് ശാസ്ത്രീയമായി നടപ്പാക്കണമെന്ന് ബിഷപ്പ് കുര്യ...ാക്കോസ് വ്യക്തമാക്കി.
    ഇക്കാര്യം സോണിയാഗാന്ധിയോട് രേഖാമൂലം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ ആഗോള താപന സമിതി അംഗമാണ് ഫരീദാബാദ് ബിഷപ്പ്.

    ReplyDelete
  2. വളരെ വൈകിപ്പോയി ഗാഡ്ഗിൽ അല്ലെങ്കിൽ കസ്തൂരിരംഗൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള നടപടികൾ എടുത്ത് കേരളത്തിലെ സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കാൻ. ഇനിയും ഈ നാടിന്റെ പ്രകൃതിസമ്പത്തിൽ മാത്രം കണ്ണ് വച്ച് തങ്ങളുടെ പ്രദേശങ്ങളിൽ ഒരു നിയന്ത്രണവും നടക്കാതിരിക്കാൻ ശ്രമിക്കുന്ന നികൃഷ്ട ദ്രോഹികൾ രാഷ്ട്രീയത്തിൽ തന്നെയുണ്ട്‌. ആരുമറിയാതെ തങ്ങളുടെ ഖനന തന്ത്രങ്ങൾ തുടരാമെന്ന അവരുടെ വ്യാമോഹം ജനങ്ങൾ തിരിച്ചറിഞ്ഞു. ആരെയുമറിയിക്കാതെ അവരുടെ ഇഷ്ടാനുസരണം തീര്ത്തും അശാസ്ത്രീയമായി നടപടികളെ വളച്ചൊടിക്കാനുള്ള കള്ളക്കളികൾ വെളിച്ചത് വന്നത്കൊണ്ട് ഇപ്പോൾ അവന്മാര് മെത്രാന്മാരുടെ പക്ഷം ചേർന്ന് വേരോരു നാറിയ കളിക്കുള്ള ഒരുക്കമാണ്. നാടിനെ സ്നേഹിക്കാത്ത, കൂടെ നിന്ന് കുതിയേൽ ചവിട്ടുന്ന, ഇത്തരം തെമ്മാടികളെ അടുത്ത തവണയെങ്കിലും സീറോ വോട്ടു കൊടുത്ത് തുരത്തണം.
    കാര്യങ്ങൾ നേരെചൊവ്വേ പറഞ്ഞു മനസ്സിലാക്കിയാൽ സാമാന്യ ജനം എതിര്ക്കുന്ന ഒന്നും ഈ കമ്മറ്റികൾ മുന്നോട്ടു വച്ചിട്ടില്ൽ. രക്തം ചൊരിയാൻ തയ്യാറുള്ള മെത്രാന്മാർ ളോഹയൂരി പ്രകടനക്കാരുടെ മുമ്പിൽ തന്നെ നില്ക്കട്ടെ. നഷ്ടപ്പെട്ട പ്രതിശ്ചായ വീണ്ടെടുക്കാനുള്ള സൂത്രമാണ് അവരിപ്പോൾ കണ്ടിരിക്കുന്നത്. ജനത്തെ തെറ്റിധരിപ്പിക്കുക. എന്നിട്ട് ഒരു രണ്ടാം വിമോചന സമരം നടത്തുക. ചാകാൻ തയ്യാറുള്ള എത്ര മെത്രാന്മാർ കേരളത്തിലുണ്ടെന്ന് നമുക്കൊന്ന് കാണാമല്ലോ.

    ReplyDelete
  3. .......കേരള വനം (പരിസ്ഥിതി ദുര്ബല പ്രദേശം ഏറ്റെടുക്കലും പരിപാലിക്കലും) നിയമം 2003-ല് വിവരിക്കുന്ന പരിസ്ഥിതി ദുര്ബല പ്രദേശവും ഗാഡ്ഗില് കസ്തൂരി രംഗന് നിര്ദ്ദേശിച്ചിരിക്കുന്ന പരിസ്ഥിതിലോല പ്രദേശവും ഒന്നല്ല.
    ഗാഡ്ഗില് കസ്തൂരിരംഗന് ശുപാര്ശകളെക്കാള് അപകടകരമാണ് 2003-ലെ പരിസ്ഥിതി ദുര്ബല പ്രദേശം ഏറ്റെടുക്കല് നിയമം. ഗാഡ്ഗില് കസ്തൂരി രംഗന് വിരുദ്ധ സമരക്കാര് എതിര്ക്കേണ്ടത് ഈ നിയമത്തെയല്ലെ? പശ്ചിമഘട്ടത്തില് ജീവിക്കുന്ന ആരെങ്കിലും തന്റെ ഭൂമി സംരക്ഷിച്ച് അവിടുത്തെ ജൈവാവസ്ഥമൂലം മരപ്പട്ടിയും, ഉടുമ്പും, പാക്കാനും, കുറുക്കനും, വെരുകും, വിവിധയിനം പക്ഷികളും എത്തിക്കഴിയുമ്പോള് വേണമെങ്കില് സര്ക്കാരിന് ആ ഭൂമി ഏറ്റെടുക്കാം. അതിന് ഗാഡ്ഗില്ലിനെയോ കസ്തൂരി രംഗനെയോ പ്രതിക്കൂട്ടില് നിര്ത്തിയിട്ട് കാര്യമില്ല.
    പശ്ചിമഘട്ടസംരക്ഷണത്തിനുള്ള ശുപാര്ശകള് നടപ്പിലാക്കുമ്പോള് 'ഇഎഫ്എല് ' നിയമത്തിലെ 4-ാം വകുപ്പ് ശുപാര്ശകള് നടപ്പിലാക്കുന്ന പ്രദേശത്ത് ബാധകമല്ലെന്ന് വ്യവസ്ഥ ചെയ്യുകയാണ് വേണ്ടത്.
    To read the complete report visit: http://dhanyabhoomika.blogspot.in/2013/11/2003.html

    ReplyDelete
  4. Throwing overboard their crowd mentality, the Kerala bishops ought to make a personal study of the Gadgil and Kasthoori reports and take an independent personal stand like the bishop of Faridabad, shree Bharanikkulangara did. How does he support what all the brainless Kerala bishops denounce? Why does Mr. Alancheri keep quiet about the proposed blood-shed! He probably has no blood to shed for the wild life of his subordinates!

    ReplyDelete
  5. Rather than reviewing their attitudes on Gadgil, I advise the Kerala Bishops and priestly elders to introspectively look into what they are supposed to do, speak and write. Each Bishop seems to be bothered only on that little folk immediately under them. Their interest seems to be centered around only mass issues which obstruct their physical interests. Taking the cases of prejudiced nurses (most of them Christians) struggling to exist, Church had a different approach. It is a truth, that the major arch bishop has no control over the minor arch enemies.
    Everything added together, my hypothesis is that Lord Jesus is fully expelled, bishops are partly divided and the faithful fully left astray.

    ReplyDelete
  6. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കുര്യാക്കോസ് ഭരണിക്കുളങ്ങര മെത്രാപ്പോലിത്ത രംഗത്ത് വന്നതിൻറെ കാരണം അദ്ദേഹം വത്തിക്കാൻ ഡിപ്ലൊമാറ്റായി സേവനം ചെയ്തതിൻറ്റെ വെളിച്ചത്തിൽ ഇത്തരം റിപ്പോര്‍ട്ടിന്റെ ശാസ്ത്രീയത മനസ്സിലാക്കാൻ കഴിവുള്ളതുകൊണ്ടും സത്യത്തെ തുറന്നു പറയാനുള്ള ചങ്കൂറ്റം ഉള്ളതുകൊണ്ടുമാണ്‌. ഇത്തരം ഒരു 15 മെത്രാന്മാരെ നമുക്ക് കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു. പുസ്തകം തുറന്നു നോക്കുകപോലും ചെയ്യാത്ത കുറെ മെത്രാന്മാരെ നമുക്കു കിട്ടിയതാണ് സീറോ മലബാർ സഭയുടെ ശാപം.

    ReplyDelete
  7. ആദ്യമൊക്കെ ഭരണികുളങ്ങര ബിഷപ്പായ വാർത്ത വായിച്ചപ്പോൾ എനിക്കൊരു തമാശയായി തോന്നി. വത്തിക്കാന്റെ യൂ.എന്നിൽ. നയതന്ത്ര പ്രതിനിധിയായിരുന്ന കാലത്ത് അദ്ദേഹം ഇവിടെയുള്ള അനേക മലയാളികളുടെയും സുഹൃത്തായിരുന്നു. ആരുമായി കൂട്ടുകൂടുന്ന അഹങ്കാരമില്ലാത്തെ വ്യത്യസ്തനായ ഒരു പുരോഹിതനായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കളിൽനിന്നും മനസിലാക്കുവാൻ സാധിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ അൽമായശബ്ദം എഴുത്തുകാർക്ക് അദ്ദേഹമായി കൂട്ടുപിടിക്കാമെന്ന് തോന്നുന്നു. കർദ്ദിനാളായ ആലഞ്ചേരിയെപ്പോലും ഫരീദാബാദിൽ ഭരണകാര്യങ്ങളിൽ ഇടപെടുവാൻ അനുവദിക്കില്ലെന്നും കേട്ടു. അവിടെയുള്ള പള്ളികളിൽനിന്നെല്ലാം താമരകുരിശും ക്ലാവർകുരിശും ജോക്കർ കുരിശും എടുപ്പിച്ച് ദൂരെ കളഞ്ഞു. ആലഞ്ചേരിയുടെയും സീറോമലബാർ ബിഷപ്പുമാടെയും കോമാളിവേഷങ്ങൾ ഇഷ്ടപ്പെടാഞ്ഞ് കോണ്‍സ്റ്റാന്റിൻ കുപ്പായമാണ് അദ്ദേഹം ഔദ്യോഗിക ചടങ്ങുകളിൽ ധരിക്കുന്നത്. രുദ്രാക്ഷ മാലയും മയിൽത്തൊപ്പിയും ധരിക്കാതെ ഒറ്റയാനയായി സീറോ മലബാർ ബിഷപ്പ്മാരോട് പൊരുതിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും ഡൽഹി വാസികൾക്ക്‌ ഇദ്ദേഹത്തെ വളരെ ഇഷ്ടമെന്നും അറിയുന്നു. ശുദ്ധരക്തവാദികളായ തെക്കുംഭാഗർക്ക് സ്വതന്ത്രമായ പള്ളികൾ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചു കൊടുത്തില്ല. ക്നനായക്കാർ ഇദ്ദേഹത്തിനെതിരായി ലഘുലേഖനങ്ങളും സൈബർ ലേഖനങ്ങളും പുറത്തിറക്കി പ്രതിക്ഷേധം പ്രകടിപ്പിക്കുന്നുണ്ട്. അമേരിക്കയിൽ അങ്ങാടിയത്തിന്റെ വായ്‌ ക്നനായക്കാർ പ്ലാസ്റ്റർ ഇട്ട് ഒട്ടിച്ചെങ്കിലും ഇദ്ദേഹം അവർക്കൊരു പിടികിട്ടാപുള്ളിയാണ്. ഏതായാലും സീറോമാലബാറിലെ ഈ ഒറ്റയാനയെ അല്മായ ശബ്ദത്തിന് പിന്താങ്ങാൻ സാധിക്കും. കസ്തൂരി റിപ്പോർട്ടിനെ അനുകൂലിച്ചവഴി എഴുത്തും വായനയും അറിയാവുന്ന സീറോമലബാറിലെ ഏകബിഷപ്പാണ് ഭരണികുളങ്ങരയെന്നും മനസിലായി.

    ReplyDelete
    Replies
    1. ജൊസഫ് മാത്യുവിനു തെറ്റിപ്പോയി എന്ന് പറയാതിരിക്കാനാവില്ല. ഇന്ന് എന്‍റെ ഒരു ഉറ്റ സ്നേഹിതന്‍, ഒരു കത്തോലിക്കാ പ്രോഫസ്സര്‍ എന്നെ അദ്ദേഹത്തിന്‍റെ മകന്റെ കല്യാണത്തിനു വിളിച്ചു. പള്ളിയും അതിലെ കൊമാളിത്തരങ്ങളെയും അങ്ങേയറ്റം എതിര്‍ക്കുന്നുവെന്നു പറഞ്ഞിട്ട്, ഞാനായിട്ട് ആരെയും നാണം കെടുത്തുന്നില്ല, നാക്കുന്നതുപോലെ നടക്കട്ടെ എന്ന് പറഞ്ഞു അവസാനിപ്പിച്ചു. നേരിട്ട് തന്റെടത്തോടെ പറയാന്‍ കഴിയുന്ന ഒരു സത്യമുണ്ട്. ഭൂരിഭാഗം അകേരള മെത്രാന്മാരും എന്തിനാ വല്ലവന്റെയും തെറി കേള്‍ക്കുന്നതെന്ന് പറഞ്ഞു മിണ്ടാതെ ഇരിക്കുന്നുവെന്നെയുള്ളൂ. ഭൂരിഭാഗം പേര്‍ക്കും ഭരണികുളങ്ങരയുടെ തന്റേടം ഇല്ലയെന്ന വ്യത്യാസമേയുള്ളൂ. കേരളത്തിലെ വിശ്വാസി സമൂഹത്തിന്‍റെ അകവും ഇങ്ങിനെതന്നെയാണ്. ചിന്തിക്കുന്ന ആര്‍ക്കും പലതും ഉള്‍ക്കൊള്ളാനാവുന്നില്ല. അങ്ങിനെ എത്ര കളം വേണമെങ്കിലും ഇത് തുടര്‍ന്നെനെയായിരുന്നു, KCRM പോലുള്ള വിമോചന പ്രസ്ഥാനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലെങ്കില്‍. KCRM ന് ഒരു ചെറിയ ഓളം ഉണ്ടാക്കാന്‍ കഴിഞ്ഞു, ചെറിയ നേട്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞു. അത് വളരുകയാണെന്നത് നിഷെധിക്കാനാവാത്ത ഒരു സത്യം. ചെറിയ ഒരു സമയം കൊണ്ടാണ് അത് സാധിച്ചതെന്നത് അത്ഭുതപ്പെടുത്തുന്നു.

      Delete
  8. ഇപ്പോഴത്തെ പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കിംവദന്തികളെയും തെറ്റിദ്ധരിപ്പിക്കലുകളെയും രാഷ്ട്രീയക്കാരുടെയും മെത്രാന്മാരുടെയും ഇടപെടലുകളെയും കുറിച്ച് ചർച്ചചെയ്ത് രൊത്തുതീര്പ്പു സാദ്ധ്യമാണോ എന്നന്വേഷിക്കാൻ ഏതാനും പ്രകൃതിസ്നേഹികളും കൃഷിക്കാരും പരിസ്ഥിതി പ്രവർത്തകരും 22.11.13ൽ ഭരണങ്ങാനത്ത് സമ്മേളിച്ച് മണിക്കൂറുകളോളം ചർച്ചകൾ നടത്തി. അതിൽ ഉരുത്തിരിഞ്ഞു വന്ന ചില ആശയങ്ങൾ ഇവിടെ കുറിക്കുകയാണ്. പങ്കെടുത്തവരുടെ പേരുകളുൾപ്പെടെ സമഗ്രമായ ഒരു കുറിപ്പ് ബന്ധപ്പെട്ടവർ തയ്യാറാക്കുന്നുണ്ട്. അത് ഇവിടെ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്,ആകെ കുഴഞ്ഞുമറിഞ്ഞ ഒരന്തരീക്ഷത്തിൽ, കുറേപ്പേർക്കെങ്കിലും എതാണ്ടൊരാശയവ്യക്തത ഉണ്ടാകട്ടെ എന്നേ ഉദ്ദേശമുള്ളൂ. അവിടെ കേട്ട പലതും എനിക്ക് പുതിയ അറിവുകളായിരുന്നു. ഈ വിവാദത്തിൽ കേള്ക്കുന്നതും വായിക്കുന്നതും മിക്കവാറും എന്നെപ്പോലെ ഒന്നുമറിയില്ലാത്തവർ വിളിച്ചു കൂവുന്നത് മാത്രമാണെന്നതാണ് സത്യം. അവ്യക്തതകളും സംഭീതികളും സൃഷ്ടിക്കാനേ അവയൊക്കെ ഉപകരിക്കൂ. മാദ്ധ്യമങ്ങൾ അവരവരുടെ താത്പര്യമനുസരിച്ച് വലിച്ചു വാരിയെഴുതിക്കൊണ്ടിരിക്കുന്നു. നിഷ്പക്ഷമായ ഒരു വിലയിരുത്തലും സമവായവും ഇല്ലാതെ ഇന്നത്തെ ഈ പ്രതിസന്ധിയെ തരണം ചെയ്യാനാവില്ല. ഞങ്ങൾ കുറേ പ്പേർക്ക് അത് സാദ്ധ്യമായാൽ എണ്ണത്തിൽ കൂടിയ മറ്റു വിഭാഗങ്ങൾക്കും അത് സാദ്ധ്യമാകണം എന്നാ സദ്‌ചിന്തയാണ് ഈ കൂട്ടായ്മയിൽ ഞങ്ങളെ നയിച്ചത്.

    താഴെ തുടർന്ന് വായിക്കുക

    ReplyDelete
  9. സത്യാവസ്ഥ എന്തെന്ന് കണ്ടെത്തുക ഇക്കാര്യത്തിൽ പ്രയാസമാണ്. അതിനു വഴിതെളിക്കേണ്ട ഭരണയന്ത്രം ദയനീയമായി അക്കാര്യത്തിൽ പരാജയപ്പെട്ടുകഴിഞ്ഞു. ഗാഡ്ഗിൽ /കസ്തൂരിഗൻ കമ്മിറ്റികളുടെ പഠനങ്ങളെ ജനസമക്ഷത്തു വേണ്ട സമയത്ത് സമർപ്പിക്കാനൊ അവയെ മലയാളത്തിൽ പ്രസിദ്ധീകരിക്കാനോ ഉത്തരവാദപ്പെട്ടവർ ഒന്നും ചെയ്തില്ല. അവർ കുടുംബവഴക്കുകൾ തീർക്കാൻ ബഹുദൂരം യാത്രയിലായിരുന്നു. മല യാളികൾക്കറിയാത്ത ഇംഗ്ലീഷ് ഭാഷയിൽ ഇതൊക്കെ ഇന്റർനെറ്റിൽ കിടന്നാൽ ആർക്ക് തിരിയാൻ? ഒരു കാര്യത്തിലും ജനങ്ങൾക്ക്‌ വേണ്ടി തക്ക സമയത്ത് ഇടപെടാത്ത ഗവണ്‍മെന്റിൽ ജനത്തിനു ഒട്ടും വിശ്വാസം ബാക്കിയില്ല. ഇപ്പോൾ വളരെ താമസിച്ച്, ആ ഭാഗത്ത് നിന്നുണ്ടാകുന്ന സമാധാനിപ്പിക്കലും ആശന്ക് ദുരീകരണവും വിശദീകരണവും പതിവുള്ള വെറും കബളിപ്പിക്കലായി മാത്രമേ ജനം കാണുന്നുള്ളൂ. കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് സംഗതി കൂടുതൽ വഷളാക്കാനും ചേരിതിരിവുകളുണ്ടാക്കി തമ്മിൽ തല്ലിക്കാനും മെത്രാന്മാർപോലും ഇതൊരു പറ്റിയ അവസരമായി കണ്ടിരിക്കുന്നു എന്നത് പരിതാപകരമാണ്.

    പശ്ചിമഘട്ട സംരക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ കർഷകവിരുദ്ധം എന്ന ധാരണയാണ് അധികമാൾക്കാർക്കും ഉണ്ടാകുന്നത്. കാരണം വേറെങ്ങും തിരയേണ്ടതില്ല - കർഷകനെ ബലിയാടാക്കുന്ന പദ്ധതികളാണ് എന്നും ഗവ. സ്വീകരിച്ചിട്ടുള്ളത്. 1977 നു മുമ്പുള്ള പട്ടയം പോലും ഇതുവരെ സ്ഥിരീകരിച്ചു കൊടുത്തിട്ടില്ല എന്നതും ഇതുവരെയുള്ള ഭൂപരിഷ്ക്കരണവുമൊന്നും വേണ്ടത്ര ഗുണം ചെയ്യാതെ പോയതും കൃഷിയോട് താത്പര്യമില്ലാത്തവർ അവയൊക്കെ കൈകാര്യം ചെയ്തതുകൊണ്ടാണ്. കര്ഷകന്റെ പേരിൽ ലാഭംകൊയ്യുന്ന മുതലാളിമാർ എന്നും കേരള പരിസ്ഥിതിയെ അവരുടെ ഇഷ്ടത്തിനു വേണ്ടിമാത്രം ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് ഇന്നൊരു നല്ല കാര്യം കൊണ്ടുവരുമ്പോഴും അതുമായി സഹകരിക്കാൻ മനുഷ്യർക്ക്‌, പ്രത്യേകിച്ച് കർഷകർക്ക്, ഭയം.
    നമ്മൾ നടുന്നതൊക്കെ എന്തുകൊണ്ട് കൃമികൾ തിന്നു നശിപ്പിക്കുന്നു? നാടിന്റെ ജൈവസമ്പത്തിനെ ഉപേക്ഷിച്ചിട്ട് മറുനാടാൻ സസ്യങ്ങൾ വളർത്താൻ ശ്രമിക്കുമ്പോൾ അവയ്ക്ക് പ്രതിരോധശക്തി ഉണ്ടായിരിക്കില്ല. കാ‍ന്താരി, കാച്ചിൽ, ചേന, ചേമ്പ്, പ്ലാവ് ആഞ്ഞിലി എന്നിവക്കൊന്നും ആ കുഴപ്പമില്ലല്ലോ. അവ ഈ മണ്ണിൽ അതിജീവനം പഠിച്ചവയാണ്. ഇവിടുത്തെ പശുക്കളിൽ പോലും നമ്മൾ വിദേശ മൂരികളുടെ ബീജം കുത്തിവച്ച് സങ്കരവർഗത്തെ ഉണ്ടാക്കുന്നു. അവയെ തീറ്റിപ്പോറ്റാനും പരിരക്ഷിക്കാനും സ്വാഭാവികമായി വിഷമമുണ്ടാകും. പ്രകൃതിയിൽ എല്ലാ വിളകളും മൃഗങ്ങളും ഈ നിയമത്തിനു കീഴിലാണ്. പശ്ചിമഘട്ടത്തിലുള്ള വിളകളും മൃഗങ്ങളും ഈ നാടിന്റെ സ്വന്തമാണ്. അവയാണ് ഇവിടെ അതിജീവിക്കാൻ ഏറ്റവും സാദ്ധ്യതയുള്ളവ. അവയെ പരിരക്ഷിക്കുക എന്നത് സ്വാഭാവികമായി നമ്മുടെ ഉത്തരവാദിത്വമായി തോന്നേണ്ടതാണ്, പ്രത്യേക നിയമങ്ങളില്ലാതെ തന്നെ. ആ ഒരു പാരമ്പര്യം പണ്ട് നമുക്കുണ്ടായിരുന്നു. നമ്മുടെ കാവുകളെ ഓര്മിക്കുക. ഉള്ള സ്ഥലത്തിൽ മൂന്നു ശതമാനം കാവായി ഓരോ കുടുംബവും ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു.

    പ്രകൃതിക്ക് അതിന്റേതായ സംരക്ഷണ പദ്ധതിയുണ്ട്. എന്തുകൊണ്ടാണ് ഉരുൾ പൊട്ടുന്നത്. വഴിവെട്ടിയും വലിയ റ്റവറുകൾ പണുതും അണകെട്ടിയുമൊക്കെ പ്രകൃതിയുടെ സ്വതേയുള്ള ബാലൻസ് മാറ്റുമ്പോഴാണ് മണ്ണിടിയാനും ഉരുൾപൊട്ടി നശിക്കാനുമൊക്കെ ഇടയാകുന്നത്. ഉത്തർഖണ്ടിൽ ഈയിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണവും ഇതൊക്കെത്തന്നെയാണ്. അവിടെ പാറ പൊട്ടിച്ച് കാശുണ്ടാക്കിയ മാഫിയാ ദുരന്തത്തിനു കാരണമുണ്ടാക്കിയിട്ടു സ്ഥലം വിട്ടു. ഇനിയവർ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി തിരിച്ചുവരും, വീണ്ടും പണം കൊയ്യാൻ. ഇത്തരം അനുഭവങ്ങളിൽ നിന്നാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കാനുള്ള ബുദ്ധി നമുക്കുണ്ടാകേണ്ടത്. മണ്ണും വിത്തും മനസ്സും ഒത്തൊരുമിച്ച് അതിനുവേണ്ടി സജ്ജീകരിക്കപ്പെടണം. പെട്ടെന്നായാൽ മാറ്റങ്ങള്ക്ക് അംഗീകാരം കിട്ടില്ല. സമയമെടുത്ത്, വേണ്ടതായ ബോധവല്ക്കരണം നടത്തി വേണം പുതിയ ശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ. അതിനു പകരം ആരുമറിയാതെ ഒരു റിപ്പോർട്ടുണ്ടാക്കി, അതിൽ സമ്പന്ന മാഫിയയ്ക്ക് കേടുവരാത്തരീതിയിൽ ഒരു പ്ലാനുണ്ടാക്കി, പൊടുന്നനെ നടപ്പാക്കാൻ നോക്കുന്നത് അപകടകരമാണ്. അതുകൊണ്ടാണ് എല്ലാത്തരത്തിലും അംഗീകാരയോഗ്യതയുള്ള ഗാഡ്ഗിൽ റിപ്പോർട്ട്‌ തിരസ്കരിക്കപ്പെട്ടത്‌. പകരം ഉണ്ടാക്കിയ കസ്തൂരിരംഗനും ജനമനസ്സിൽ സ്വാധീനമില്ലാത്തത് അതിലെ സുതാര്യതയുടെ കുറവുകൊണ്ടാണ്. രാഷ്ട്രീയക്കാരാണ് പ്രശ്നമുണ്ടാക്കുന്നത്.

    ReplyDelete
  10. തുടർച്ച:

    പലയിടത്തുനിന്നും ആത്മാർത്ഥതയില്ലാത്ത ഇടപെടലുകൾ വളരെ വ്യക്തമാണ്. അല്ലെങ്കിൽ എങ്ങനെയാണ് വാഗമന്നും മൂന്നിലവുമൊക്കെ പരി.ലോല പ്രദേശങ്ങളിൽ ഉൾപ്പെടാതെ ഒഴിഞ്ഞുപോയത്. ജനം അത്ര വിഡ്ഢികളല്ല. കള്ളക്കളികൾ ഒത്തിരി കണ്ടാണ്‌ നാം ജീവിക്കുന്നത്. എന്നാലും ഇത്ര ബാലിശമായി ഒരു പദ്ധതിയെ മലീനസമാക്കാൻ ഭയങ്കര ദുഷ്ടലാക്കു തന്നെ വേണം.

    കേരളം മുഴുവൻ ഇടിച്ചു പൊട്ടിച്ചും തുരന്നും നശിപ്പിക്കുന്ന പാറമടകൾ ശബ്ദമലിനീകരണം, രാസോപയോഗം, റോഡുപയോഗം തുടങ്ങിയ ഇപ്പോഴുള്ള എല്ലാ നിയമങ്ങളെയുമാവഗണിച്ചുകൊണ്ടാണ് പ്രവര്ത്തിക്കുന്നത്. എവിടെയ്ക്കാണ് ഈ കല്ലെല്ലാം പോകുന്നത്? 60 % വിഴിഞ്ഞത്ത് കടലിൽ കൊണ്ടിടനാണ്. ബാക്കി മുതലാളിമാർക്കും രണ്ടുമൂന്നു കൊല്ലത്തിൽ ഒരിക്കൽ മാത്രം വന്നു താമസിക്കുന്ന പ്രവാസികൾക്കും വേണ്ടി കെട്ടിടം പണിയാനാണ്. ഉപയോഗശൂന്യമായ ഇടം ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ കെട്ടിപ്പൊക്കാതിരിക്കാൻ നിയമം കൊണ്ടുവരണം. ആളെണ്ണം വച്ച് ഒരാൾക്ക്‌ തീർക്കാവുന്ന കെട്ടിടത്തിന്റെ വിസ്തീർണത്തിന് പരിധി കല്പ്പിക്കണം. ഇന്നത്തെ കണക്കനുസരിച്ച് ഉണ്ടാക്കുന്ന 30% ഫ്ലാറ്റുകളും ആൾതാമസമില്ലാതെ കിടക്കുകയാണ്. അതുപോലെ, കല്ല്‌ വീണ്ടും ഉപയോഗിക്കാവുന്ന രീതിയിൽ ആയിരിക്കണം വെട്ടിയെടുക്കുന്നത്. അല്ലെങ്കിൽ ഒരൻപതു കൊല്ലം കഴിഞ്ഞാൽ കെട്ടിടത്തോടെ ഇന്ന് പൊട്ടിച്ച പാറ നശിച്ചുപോകുകയാണ്. എന്നും പൊട്ടിച്ചുകൊണ്ടിരിക്കാൻ മാത്രം പാറ എവിടെയാണുള്ളത്. ഇന്നത്തെ അളവിൽ തന്നെ തുടർന്നാലും 20 കൊല്ലം കൊണ്ട് ഈ പ്രദേശം ഒരു മരുഭൂമിയായി മാറും. ഇതൊക്കെ ലോകത്തിന്റെ പല ഭാഗത്തും കാണുന്ന അനുഭവങ്ങളാണ്. എത്ര കണ്ടാലും കേട്ടാലും ആരും ഒന്നും പഠിക്കുന്നില്ല.

    നമ്മുടെ ഇപ്പോഴത്തെ സമ്പദ്വ്യവസ്ഥ മൊത്തം തെറ്റാണ്. കഴിയുന്നവനൊക്കെ പാറയിലാണ് അവന്റെ ജീവിതം പടുതുയർത്തുന്നത്. അതാണ്‌ ഏറ്റവും നല്ല വരുമാനമാര്ഗം. കല്ക്കരിയും എണ്ണയുമൊക്കെ പ്പോലെ പാറയും പൊതുസ്വത്താണ് എന്നത് മറക്കുകയാണ് നാം. അതിന്റെ റോയൽറ്റിക്ക് ഓരോ പഞ്ചായത്തിലുമുള്ളവർക്കു അവകാശമുണ്ട്‌. പാറയായാലും, കരിമണലായാലും തടിയായാലും കയ്യൂക്കുള്ളവന് ഖനനം ചെയ്ത് സ്വത്തുണ്ടാക്കാനുള്ളതല്ല നാടിന്റെ പൊതുസ്വത്ത്. 50% എങ്കിലും അതാണ്‌ പഞ്ചായത്തിൽ നിക്ഷേപിക്കപ്പെടണം. ഈ സമ്പത്തിലെല്ലാം അവര്ക്കുള്ള പങ്ക് നഷ്ടപ്പെടും എന്നതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, രാഷ്ട്രീയക്കാരും മെത്രാന്മാരും ഇപ്പോഴത്തെ പദ്ധതിയെ എതിർക്കുന്നത്. അവരതു മതതീവ്രവാദം പോലുമാക്കി മാറ്റുകയാണ്. അവരുടേത് കർഷകപ്രേമമല്ല. പ്രകൃതി ഇന്നാവശ്യപ്പെടുന്ന മുൻകരുതലുകൾ തടയപ്പെട്ടാൽ അവസാനം ദുരിതങ്ങൾ വന്നു പതിക്കുന്നത് ഏറ്റവും താഴെയുള്ള പാവങ്ങളുടെ തലയിൽ ആയിരിക്കും. അല്ലാത്തവർ എല്ലാ നിയമത്തിനും മുകളിൽ നിന്ന് കൊയ്യും. വീണ്ടും വീണ്ടും കൊയ്യും.

    വിസ്മരിക്കപ്പെടരുതാത്ത മറ്റൊരു കാര്യം പരിസ്ഥിതി സംരക്ഷണം രാജ്യത്തെ മൊത്തത്തിൽ വ്യാപിക്കുന്ന ഒരു പ്രസ്ഥാനമാക്കുന്നില്ലെങ്കിൽ പ്രയോജനം ഉണ്ടാവില്ല എന്നതാണ്. രാജ്യത്തെ 135 കോടി ജനത്തിന് ശുദ്ധവായു ലഭിക്കാൻ 5 കോടി വരുന്ന പശ്ചിമഘട്ടത്തിലെ ജനം മാത്രം ശ്രമിച്ചാൽ മതിയാവില്ല. പശ്ചിമഘട്ടം പ്രദേശങ്ങളിൽ രാസവളങ്ങളും വിഷം നിറഞ്ഞ കീടനാശിനികളും ഉപേക്ഷിച്ചാലും കുട്ടനാട്ടിൽ ഇന്ന് നടക്കുന്ന രീതിയിൽ ലക്ഷക്കണക്കിന് ടണ്‍ വിഷമിറക്കിയാൽ അതൊക്കെ കടലിലെത്തി, ബാഷ്പീകരിച്ച്, പശ്ചിമഘട്ടത്തിലും എത്താവുന്നതേയുള്ളൂ. ഇത് ലോകവ്യാപകമായും ബാധകമാണ്. സമ്പന്ന രാജ്യങ്ങൾ വായുമലിനീകരണം നടത്തിയിട്ട് ദരിദ്ര രാജ്യങ്ങൾ ശുദ്ധീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവര്ക്കായി നിയമങ്ങൾ പടച്ചുവയ്ക്കുന്നതും പാഴ്വേലയാണ്. ഭൂമി ഒരൊറ്റ ജൈവസംഭരണിയാണെന്നത് മറക്കുന്നതുകൊണ്ടാണ് ഇത്തരം ഭ്രാന്തുകൾ നടമാടുന്നത്.

    ഇപ്പോൾ കർശനമായി ചെയ്യാനുള്ളത് ഒന്നുമാത്രം. ഗാഡ്ഗിൽ/കസ്തൂരിരംഗൻ നിർദ്ദേശങ്ങൾ, അവയിലെ പോരായമകൾ തിരുത്തി, പരിസ്ഥിതിലോലമായ ഇടങ്ങളിൽ സമാനമായി നടപ്പാക്കണം. പ്രാദേശികമായ വ്യതിയാനങ്ങൾ കൊണ്ടുരാനും അവയെ സുതാര്യമായി പ്രാവർത്തികമാക്കാനും വേണ്ടതായ നിയമസാധുത പഞ്ചായത്തുകൾക്ക് ഉറപ്പുവരുത്തണം.

    ReplyDelete
  11. ഈ കമെന്റുകളോട് ചേർത്ത് നിർബന്ധമായും വായിക്കേണ്ട ശ്രീ ബാബു പോളിന്റെ ഒരു സരസവും കാര്യപ്രസക്തവുമായ ഒരു ലേഖനം ഇവിടെ കാണുക. വന്നു പിണഞ്ഞതും ഇനി എടുത്തുചാട്ടം മൂലം സംഭവിക്കരുതാത്തതുമായ കാര്യങ്ങൾ അദ്ദേഹം ചുരുക്കിപ്പരയുന്നു. വായിക്കുക.
    http://www.joychenputhukulam.com/newsMore.php?newsId=35382

    "വത്തിക്കാനില്‍ പുതിയ മാര്‍പ്പാപ്പ വന്ന കാര്യം അറിയാതെയോ ഓര്‍ക്കാതെയോ പണ്ടത്തെ വിമോചനസമരത്തെ അനുസ്‌മരിപ്പിക്കുന്ന നിലയില്‍ കത്തനാരും മെത്രാനും പ്രശ്‌നത്തില്‍ ഇടപെടുന്നത്‌ സമൂഹത്തില്‍ വിഭാഗീയത വര്‍ധിപ്പിക്കുന്നു എന്ന്‌ അവരൊട്ട്‌ അറിയുന്നതുമില്ല.

    ReplyDelete