Translate

Saturday, August 3, 2013

Samuel Koodal

വിവാഹ കൂദാശാ ഗാനം. കലഞ്ഞൂർ ,01aug 2013
___________________
1..ആദമിനവ്വാ ഇണയായി ,ആ ദമ്പതികൾ ഏദനിലായ്
രണ്ടല്ലവരന്നോന്നായി, ആദിമ പ്രേമം കുളിരായി!

2..ഒന്നും ഒന്നും രണ്ടെന്നേ ചൊല്ലൂ ഗണിതം ദൈയ്ദമതാൽ,
നീയാം മുന്തിരിയിൽ നാഥാ, ചില്ലകളിവരിനിയൊന്നായി!

3..നിത്യമണാളാ മശിഹാ, നീ ഇവരെ പുൽകണമലിവാലെ
സൽസന്താന സമൃദ്ധി സുഖം, മന്നാപോലിനിയേകുകമേൽ.

4..സ്നേഹമയാ, നിൻ കരളിലിവർ കടലിൽ മീനുകളെന്നതുപോൽ,
സതതം വാഴാൻ വാഴ്വുകളെ അനവരതം നീ അരുളണമെ .

5..സ്നേഹഗുരോ, നിൻ വചനസുധ ജീവാമ്രിതമായ് , കൃപമഴയായ്
ഇവരുടെ മാനസപുളിനങ്ങൾ നിറയാൻ ചൊരിയണമനുദിനവും
സാമുവൽ കൂടൽ .

ps .."ഏദന്തൊട്ടം നാട്ടോനെ നീയാണെൻ പ്രിയമണവാളൻ" എന്ന orthodox കാരുടെ വിവാഹകൂദാശാഗാനത്തിന്റെ ഈണത്തിലിതു പാടാം ... with regards , samuel koodal .
മണവാളനും  മണവാട്ടിക്കും വഴ്വിനായി ഒരു ഗാനം (ഓർത്തഡോൿസ്‌ ഹൂത്തോമോ  മട്ടിൽ)
----------------------------------------------------------------------------------------------------------------
1.    നീയാം മറവിൽ മരുവുമിവർ, നീയാം നിഴലിലുറങ്ങുമിവർ ; 
       നീ സങ്കേതവുമാശ്രയവും,  ആനന്ദാലോചനയും നീ .

2.    പൂർണ്ണതയാർന്നൊരു സ്നേഹം നീ, പൂർണ്ണമതായൊരു ത്യാഗം നീ ; 
       എകൂ ഇവരകതാരിൽ ദിനം ജീവനസ്വർപ്പുരമേറിടുവാൻ..

3.    സ്നേഹം ത്യാഗമതിന്നുറവ ! ത്യാഗം മോദപ്പനിമഴയായ് ;
        ഇവരുടെ കരളിൽ കിനിയണമേ,  ഇവർ നിന്നരുമസുതരാവാൻ...

4,     കാനാവിൻ കുറവുകളെ നീ നീക്കി മംഗളമാക്കിയപോൽ,
        മണവാളനുമീ മണവാട്ടീം നിറവിൽ നിറയണമനുരാഗാൽ..
                                                 ശുഭം 
  കലഞ്ഞൂർ,06/ aug / 2013.                                           സാമുവൽ കൂടൽ   

       ,     .
Photo

2 comments:

  1. നിത്യമണാളാ മശിഹാ

    യേശു ഏതര്‍ത്ഥത്തിലാണു നിത്യമണവാളനാകുന്നത്‌? ആരുടെ? കന്യാസ്‌ത്രികളുടെയോ? അവരെ നിത്യപറഞ്ഞൊപ്പിക്കലിന്റെ കുരുക്കില്‍ നിന്നു രക്ഷിക്കുക എന്നുള്ളതും സഭാനവീകരണത്തിന്റെ അജണ്ടയില്‍ വരേണ്ടതല്ലേ?

    ReplyDelete
    Replies


    1. യേശുവിന്റെ നിത്യമണവാളൻ പദവിയൊക്കെ എന്നേ റദ്ദു ചെയ്തു! നമ്മുടെ കേരള മെത്രാന്മാരാണ് അത് ചെയ്തത്.
      യൂറോപ്പിൽ ജീവിക്കുന്ന ഒരു കൂട്ടുകാരിയും ഭർത്താവും ഈയിടെ അവുധിക്ക് നാട്ടിൽ വന്നപ്പോൾ എന്റെയടുത്തും എത്തി. അവിടങ്ങളിൽ നടക്കുന്ന ധ്യാനഭ്രാന്തിന്റെ ചില കഥകൾ പറഞ്ഞു കേൾപ്പിച്ചു. ജോലി കഴിഞ്ഞുള്ള അൽപ വിശ്രമസമയത്തും പെണ്ണുങ്ങൾ പള്ളിയിലേയ്ക്ക് ഓട്ടമാണ്. - ധ്യാനം! ധ്യാനഗുരു-മണവാളൻ വിളിക്കുന്നു!

      മലയാളിയച്ചന്മാർ ഇവിടങ്ങളിൽ ഇടവകകളിൽ ജോലിക്കെത്തിയിരിക്കുന്നത് മറ്റൊരു വലിയ മണവാളൻ-പ്രശ്നമായിട്ടുന്ടെന്ന് കൂട്ടുകാരിയുടെ ഭർത്താവാണ് പറഞ്ഞത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമുള്ള അച്ചൻപണിക്കു ഗവണ്‍ന്റ് നല്ല ശമ്പളം കൊടുക്കുന്നുണ്ട്. എന്നാൽ വെള്ളക്കാരച്ചന്മാർ നിറുത്തുന്നതുപോലെ ഒരു കുശിനിക്കാരിയെ നിറുത്താതെ, ഈ മലയാളിയച്ചന്മാർ കറങ്ങി നടന്ന് മലയാളികളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കും. പെണ്ണുങ്ങൾ മത്സരമാണ് അച്ഛന് ചോറും കറിയും വയ്ക്കാൻ. കെട്ട്യോന്മാർക്ക് സംശയം, ഇവളുമാരുടെ മണവാളൻ ഇപ്പോൾ തങ്ങളുമല്ല, യേശുപോലുമല്ല, പള്ളീലെ അച്ചനാണെന്ന്. അത്രയ്ക്ക് ഉദാരമാതികളാണ് മലയാളി കുടുംബിനികൾ അവിടങ്ങളിലെ അച്ചന്മാരുടെ ശാപ്പാടിന്റെ കാര്യത്തിൽ. "അവരെ ഈ ഇരുമാണവാളൻ കുരുക്കില്‍ നിന്നു രക്ഷിക്കുക എന്നുള്ളതും സഭാനവീകരണത്തിന്റെ അജണ്ടയില്‍ വരേണ്ടതല്ലേ" എന്ന് ഇവരെ ഇത്തരം പ്രേഷിതവേലക്കായി യൂറോപ്പിലേയ്ക്കയക്കുന്ന മെത്രാന്മാർ ചിന്തിക്കട്ടെ. കഞ്ഞി വയ്ക്കാൻ കാശ് കളയണ്ടാ, അതും കൂടെ ഇങ്ങോട്ടയക്ക്‌, എന്നായിരിക്കാം അവർ പറഞ്ഞുവിട്ടിരിക്കുന്നത്.

      Delete