Translate

Thursday, June 13, 2013

സിനിമയെ ഇങ്ങനെയും കൊല്ലാം

കേരളത്തിലെ ക്രൈസ്തവസഭാധികാരത്തെ വിമര്‍ശിക്കുന്ന വാര്‍ത്തകളും പ്രസ്താവനകളും പ്രസിദ്ധീകരിക്കാന്‍ മലയാള ദിനപ്പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മടികാണിക്കുന്നുണ്ടെങ്കിലും സിനിമാനിര്‍മ്മാതാക്കള്‍ തന്റേടം കാണിക്കുന്നുണ്ട് എന്നത് നല്ലകാര്യം തന്നെ. റോമന്‍സിനെ കുഞ്ഞാടുകളെക്കൊണ്ടു തടയാന്‍ ശ്രമിച്ചെങ്കിലും വിപരീത ഫലമാണുണ്ടായത്. ആമേനെ വെറുതെവിട്ടിട്ടും ജനങ്ങള്‍ അതു കണ്ടു. ഈ സാഹചര്യത്തില്‍ സിനിമാ വിതരണക്കാരെ സ്വാധീനിച്ചിട്ടാവണം, ജനങ്ങള്‍ കാണാന്‍ തയ്യാറായി വന്നപ്പോഴേക്കും സെന്റ് ഡ്രാക്കുള തീയേറ്റുകളില്‍നിന്ന് അപ്രത്യക്ഷമായത്. രണ്ടു കന്യാസ്ത്രീകളെപ്പറ്റിയുള്ള 'പിതാവിനും പുത്രനും' എന്ന സിനിമയെ തീയേറ്ററിലെത്തുംമുമ്പേ കൊന്നതില്‍ മലയാളം പത്രങ്ങളൊന്നും വാര്‍ത്ത കണ്ടില്ല. ഇന്നത്തെ Hindu വില്‍ വന്ന ഈ ലേഖനം വായിക്കുക, പ്രതികരിക്കുക. 

No comments:

Post a Comment