Translate

Sunday, April 21, 2013

ക്നാനായ വിശേഷങ്ങള്‍ : പിതാക്കന്മാര്ക്കെങ്ങാനും ഇഷ്ടപ്പെടാതെ വന്നാലോ?


ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഈയിടെ നടന്ന ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പ് IKCCയുടെ സെക്രട്ടറി, എഡ്വിന്‍ എറികാട്ടുപറമ്പില്‍ ഏപ്രില്‍ ഒന്നാം തിയതി ബാംഗ്ലൂരില്‍ കൊലചെയ്യപ്പെട്ട പഴയമ്പള്ളി അച്ചനുവേണ്ടി മൌനപ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം ചെയ്തു. അവിടെ കൂടിയവരൊക്കെ ഒരു മിനിട്ട് മൌനം പാലിച്ചു.

പ്രത്യക്ഷത്തില്‍ ഇതില്‍ അസാധാരണമായി ഒന്നും തന്നെയില്ല.

പക്ഷെ ന്യൂയോര്‍ക്കില്‍ നടന്നത് ക്നാനായ സമുദായത്തിലെ ഒരൊറ്റപ്പെട്ട സംഭവമായിപോയതാണ് ഇതിനെ അസാധാരണമാക്കുന്നത്. ഇത്തരത്തില്‍ മറ്റൊരു മൌനപ്രാര്‍ത്ഥന ക്നാനായലോകത്തെവിടെയെങ്കിലും നടന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.

ക്നാനായ സമുദായത്തിലെ അല്മായര്‍ക്കു ആദ്യമായി ഒരു സംഘടന ഉണ്ടായതിന്റെ എഴുപത്തഞ്ചാം വാര്‍ഷികം കഴിഞ്ഞയാഴ്ച നീണ്ടൂര്‍ വച്ച് നടന്നു. അവിടെ ഭക്ഷണമേള സംഘടിപ്പിച്ചിരുന്നു. അവനവന്റെ പോക്കറ്റിന്റെ കനമനനുസരിച്ചു പങ്കെടുത്തവര്‍ തിന്നുകയും കുടിക്കുകയും ചെയ്തു. വേദിയില്‍ പ്രസംഗിച്ചവരൊക്കെ പരസ്പരം സുഖിപ്പിച്ചു സംസാരിച്ചു. ക്നാനയമക്കള്‍ കൈയടിച്ചു, ആവേശംകൊണ്ടു, നട വിളിച്ചു. മംഗളം, മനോഹരം, മാക്കീല്‍ ചാത്തം.....

അവിടെ ആരെങ്കിലും കൊല്ലപ്പെട്ട പഴയമ്പള്ളി അച്ചനെ അനുസ്മരിച്ചോ? .........


ക്നാനായ വിശേഷങ്ങള്‍ : പിതാക്കന്മാര്ക്കെങ്ങാനും ഇഷ്ടപ്പെടാതെ വന്നാലോ?:

'via Blog this'

No comments:

Post a Comment