Translate

Thursday, April 11, 2013

ആരാണ്‌ മൂന്നു മറിയമാരിൽ മേരി മഗ്ദലനാ?


യേശുവിന്റെ കൂട്ടുകാരി മഗ്ദലനയെന്ന  എന്റെ പോസ്റ്റിൽ കളരിക്കൽ  ചാക്കോച്ചന്റെ എഴുത്തു വായിച്ചപ്പോഴാണ് മേരിമാരുടെ തിരിച്ചറിയൽ ഞാൻ ചിന്തിച്ചത്. ഈ താദാത്മ്യപ്രശ്നം  കൂടലിന്റെ കവിതയിലും സാക്കിന്റെ ലേഖനത്തിലും കാണുന്നുണ്ട്.  കല്ലെറിഞ്ഞ മേരിയും തൈലം പൂശിയ മേരിയും മഗ്ദാലനായും ഒരാളായി കൂടൽ വർണ്ണിച്ചിരിക്കുന്നു.   സാക്കിന്റെ ലേഖനത്തിൽ ബഥനിയിലെ മേരി മഗ്ദലനയായി എഴുതിയിട്ടുണ്ട്. അതുകൊണ്ട് മേരിമാരുടെ തിരിച്ചറിവിന്റെ കാർഡുകൾ പരിശോധിക്കണമെന്നും തോന്നി.

 അല്മായ ശബ്ദത്തിൽ പലരും കടുത്ത വചനം വായനക്കാരയതുകൊണ്ട് ഇങ്ങനെയുള്ള ആധികാരിക കാര്യങ്ങൾ ഞാൻ എഴുതുവാനും യോഗ്യനല്ല. യേശു ബൈബിൾ ഒന്നും എഴുതിയിട്ടില്ലാത്ത സ്ഥിതിക്ക് ബൈബിളിനെ സത്യവേദ പുസ്തകം എന്ന് വിളിക്കാനും ഞാൻ ഇല്ല. പോരാഞ്ഞ്  ശിക്ഷ്യന്മാർ  ബൈബിൾ എഴുതിയെന്നുള്ളതും വിവാദമാണ്.  ബൈബിളിൽ യേശുവിനെയും രണ്ടു സ്ത്രീകളെയും ഞാൻ ബഹുമാനിക്കുന്നുണ്ട്. ഇവർ രണ്ടു പേരും യേശുവിന്റെ ജീവിതത്തിന്റെ പങ്കാളികളാണ്. ഒന്ന് ജന്മം നല്കിയ മേരിയും മറ്റേതു ഉയർപ്പിന്റെ സാക്ഷിയായി ലോകത്തെ അറിയിച്ചവളും.

ഞാൻ എഴുതിയ മഗ്ദാലനായുടെ കഥ,  വചനത്തെ അധാരമാക്കിയല്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. വചനത്തിൽ കർത്താവ്  കപ്പയും മീനും തിന്നുന്നതായും  ഇല്ല. യേശുവിനെ സ്വീകരിച്ചത്  വീട്ടിലൊരുക്കിയ വിരുന്നിലായിരുന്നുവെന്നും  എഴുതിയില്ല.  എഴുതിയപ്പോൾ എന്റെ മനസില്ക്കൂടി കടന്നുപോയത് സൃഷ്ടാവും ഭൂമിയും തമ്മിലുള്ള പ്രേമമായിരുന്നു.  അതുകൊണ്ടാണ്  ഇളംകാറ്റുപോലും ആ പ്രേമത്തെ താലൊലിക്കുന്നുവെന്ന് ഞാൻ എഴുതിയത്‌.


ബൈബിളിലെ  മഗ്ദലനാ മറിയമിനെ സംബന്ധിച്ച് ആദികാല ചരിത്രകാരുടെ കാലംമുതൽ വിഭിന്ന അഭിപ്രായമാണുള്ളത്. പ്രത്യേകിച്ച് വചനത്തിലെ മൂന്നു മറിയമാരെ സംബന്ധിച്ച വിവരങ്ങൾ ബൈബിൾ പണ്ഡിതർക്കുപോലും  നാളിതുവരെ സ്ഥിതികരിക്കുവാൻ സാധിച്ചിട്ടില്ല. വെന്തിക്കോസ് പാസ്റ്റർ ഒരു തരത്തിൽ പറയും കത്തോലിക്ക പുരോഹിതർ  മറ്റൊരു തരത്തിൽ പറയും. രണ്ടിനെയും വിശ്വസിക്കുവാൻ കൊള്ളുകയില്ല.


ബൈബിളിൽ എഴുതപ്പെട്ട   തിരിച്ചറിയുവാൻ പ്രയാസമായ മൂന്നു മറിയമാരെ നോക്കൂ?

 (1)മേരി മഗ്ദലനാ, യേശുവിനെ അനുഗമിച്ചവൾ (ജോണ്‍ :2:1 -18)

 (2) അജ്ഞാത നാമധാരിയായ പാപിനി മേരി (ലുക്ക്‌ 7:36 -50 )

 (3) ബഥനിയിലെ മേരി (ലുക്ക്‌ 10:38-42)

 കത്തോലിക്ക സഭയിൽ ഗ്രിഗറി പാപ്പായുടെ കാലംമുതൽ മൂന്നു മേരിമാരും ഒരാളെന്ന് പഠിപ്പിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കിന്റെ സഭകൾ മേരിമാരെ മൂന്നു വ്യക്തികളായും പഠിപ്പിച്ചു.  ഈ സഭകൾ മേരി മഗ്ദലനാക്കും ബദനിയിലെ മേരിക്കും പ്രത്യേക തിരുന്നാൾ ദിനങ്ങളും ആഘോഷിക്കുന്നുണ്ട്. മേരി മഗ്ദാലനായിൽ നിന്ന് ഏഴു പിശാചുക്കളെ പുറത്താക്കിയെന്നും  പറയുന്നു. പിശാചെന്നു പറയുന്നത് വെറും മനസിന്റെ സങ്കൽപ്പങ്ങളാണ്. ഉപദേശി പറയുന്ന പിശാചിനെ കാണണമെന്ന് അമിതമായ ആഗ്രഹം എനിക്കുണ്ട്.   നാളിതുവരെ കാണാൻ സാധിച്ചിട്ടില്ല.  സ്ത്രീയിൽ  പിശാചുക്കളെ വസിപ്പിച്ചിരിക്കുന്ന പുരാണം നിരസിക്കണം.സുറിയാനി ബിഷപ്പുമാർക്ക് പ്രിയങ്കരമായ  പന്നിയിൽ പിശാചുണ്ടെന്നു പറയുന്നത്  ശരിയായിരിക്കാം.

(
1) ആദ്യം പാപിനിയായ പേരില്ലാത്ത സ്ത്രീയെ നോക്കാം 

 ലുക്ക്‌ 7: (36-50) വചനങ്ങളിൽ ഈ സ്ത്രീയെ വിവരിച്ചിട്ടുണ്ട്. അവൾ ഫരീസിയനായ സൈമന്റെ വീട്ടിൽ പ്രവേശിച്ച് കണ്ണുനീരുകൊണ്ടു യേശുവിന്റെ പാദം കഴുകുകയാണ്.   സുഗന്ധ ദ്രവ്യങ്ങൾ പാദത്തിൽ തടവി തലമുടികൊണ്ട് ഉണക്കുന്നു. വ്യപിചാരമാണ് അന്ന് യഹൂദരുടെയിടയിൽ ഏറ്റവും വലിയ പാപമായി കരുതിയിരുന്നത്.  പാപിനിയെ യേശു സ്പർശിച്ചതിൽ ശിക്ഷ്യനായ പീറ്റർ സൈമണ്‍ എതിർക്കുന്നുണ്ട്.  വ്യപിചാരം നടത്തി ജീവിക്കുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടിയാൽ  ഇന്നും സന്മാർഗിക്ക് അറപ്പ് വരാറില്ലേ.  


(2) മേരി മഗ്ദാലനായുടെയും സാഹചര്യങ്ങൾ നോക്കാം

അവളും പാപിനിയായി കാണുന്നു. ലൂക്കിലെ ഏഴാംഅദ്ധ്യായത്തിലെ  മേരിയെപ്പറ്റിയുള്ള വിവരണം കഴിഞ്ഞയുടൻ മേരി മഗ്ദലനാ യേശുവിനെ പിന്തുടരുന്നതായി കാണുന്നു. (ലുക്ക്‌ 9:1-3) ഏഴു പിശാചുക്കളെ അവളിൽനിന്ന് ഒഴിപ്പിക്കുകയാണ്.    മേരി മഗ്ദലനാ ഗലീലിയോ നദീ തീരത്തുള്ള  മത്സ്യസമ്പത്തുകൊണ്ട് സമ്പന്നമായ മഗ്ദാല എന്ന നഗരത്തിൽ നിന്നുള്ളവളെന്നും അനുമാനിക്കുന്നു. നഗരം മുഴുവൻ വ്യപിചാരം ബാധിച്ചതിനാൽ റോമാക്കാർ സമൂലം ആ നഗരത്തെ നശിപ്പെച്ചെന്ന് യഹൂദരുടെ  താല്മഡിൽ  (Talmud) എഴുതിയിട്ടുണ്ട്. ഈ സാഹചര്യങ്ങളും മേരി മഗ്ദാലനായെ വേശ്യയായി സഭ കണ്ടു



(3) മേരി മഗ്ദാലനായും ബഥനിയിലെ മേരിയും ലുക്ക്‌ 8,9,10 അദ്ധ്യായങ്ങളിൽ ഉണ്ട്. അനേകം അത്ഭുത കഥകളും വചനങ്ങളിൽ വായിക്കാം. അപ്പത്തെ പെരുപ്പിക്കൽ, യേശുവിന്റെ രൂപാന്തിരികരണം, ബഥനിയിൽ   യേശു മാർത്തായുടെ വീട്ടിൽ  പോവുന്നത്, അവൾക്കൊരു സഹോദരി മേരി, (ലുക്ക്‌ 10 :38-42) അവിടെ യേശുവിന്  മാർത്താ ഭക്ഷണം ഉണ്ടാക്കൽ, ഇങ്ങനെയെല്ലാം വചനങ്ങളിൽ വായിക്കാം. അവിടെയെല്ലാം വ്യത്യസ്ഥ മെരികളെ ഒന്നും ചൂണ്ടി കാണിക്കുന്നില്ല.  വചനത്തിൽ മേരിയെന്നു പെരുള്ളവർ മാത്രം കാലുകൾ  കഴുകുന്നതും സംശയത്തിനിടവരുന്നു.



ജോണിന്റെ സുവിശേഷം 12 : 1-11  യേശു ബഥനിയിൽ വരുന്നതായി പറയുന്നുണ്ട്. ലാസറിനെ ഉയർപ്പിച്ച പട്ടണമാണ് ബഥനി.  മാർത്താ ഭക്ഷണം തയ്യാറാക്കുന്നു. മേരിയവിടെ  തലമുടികൊണ്ട് കാല്പ്പാദം തുടക്കുകയും തൈലം പൂശുകയും മുതലായ  കർമ്മങ്ങൾ ചെയ്യുന്നുണ്ട്. ലൂക്കിന്റെ സുവിശേഷത്തിൽ ഏഴാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന മേരിയുടെ സംഭവവുമായി താദാത്മ്യമുണ്ട്.  എന്നാൽ ഒരേ പ്രവർത്തി, തൈലം പൂശൽ, മാർത്താ  പൂശാതെ മേരിമാർ  മാത്രം തൈലം പൂശുക ഇങ്ങനെയുള്ള അഭ്യൂഹങ്ങൾ എല്ലാ മേരിമാരും മേരി മഗ്ദലനാ തന്നെയെന്ന് സഭാ പണ്ഡിതർ അനുമാനിക്കുന്നു. വിലയിരുത്തുന്നു.  


മൂന്നു മേരിയും ഒരാൾ തന്നെയെന്നോ വ്യത്യസ്ഥ  മേരിയെന്നോ വചനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക പ്രയാസമാണ്. ഡാവഞ്ചികോഡ്, മേരി മഗ്ദാലനായെ വേശ്യയായി ചിത്രീകരിച്ചെങ്കിലും  യേശുവുമായുള്ള   അവിഹിത ബന്ധത്തിന് യാതൊരു അടിസ്ഥാനവും ഇല്ല. മഗ്ദലനാ  എന്ന പെണ്ണ് യേശുവിന്റെ  ഉയർപ്പിന്  സാക്ഷിയായി  ക്രിസ്തുവിന്റെതന്നെ ജീവിതത്തിന്റെ ഭാഗമാണ്.  ലോകം ഉള്ളടത്തോളം കാലം അവളുടെ നാമവും മായുകയില്ല.   അമ്മയായ മേരി കഴിഞ്ഞാൽ  പുതിയനിയമത്തിലെ മേരി മഗ്ദാലനായാണ് വിശുദ്ധയായി കണക്കാക്കേണ്ടത്.  അവളെയും അമ്മ മേരിയേയും തഴഞ്ഞുകൊണ്ടുള്ള ക്രിസ്ത്യൻ സഭയും ശൂന്യമാണ്.  അങ്ങനെ പ്രസംഗിക്കുന്ന പാസ്റ്ററും പുരോഹിതരും   പൊള്ളയായ
മെറ്റൽതലകളുടെ  ഉടമകളുമാണ്.  

യേശുവിന്റെ കൂട്ടുകാരി മഗ്ദലന


2 comments:

  1. പ്രിയ ജോസെഫ്,
    ബഥനിയിലെ മേരിയെ ഞാൻ മഗ്ദലനമേരിയാക്കിയില്ല. മറിച്ച്, അവിടെ വച്ചാണ് വിരുന്ന് എങ്കിൽ പൊതുസുഹൃത്തായ ലാസറിന്റെ വീട്ടിൽ അവൾക്കും തങ്ങാമല്ലോ എന്നവൾ പറയുന്നതായി എഴുതി. തെറ്റ്ധാരണക്ക് ഇടമുണ്ട്, എന്നാൽ രണ്ടും രണ്ടായിട്ടാണ് ഞാൻ ഉദ്ദേശിച്ചത്. ഈ പറയുന്ന മേരിമാരെല്ലാം ഒന്നായിരുന്നു എന്നത് അസംഭവ്യമാണ്. ചുരുങ്ങിയത് നാല് മേരിമാർ യേശുവിന്റെ ശിഷ്യരിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. അതിൽ കൂടുതലുമാകാം. എത്ര മേരിമാരുണ്ടായിരുന്നു എന്നതല്ല പ്രധാനം. യേശു തന്റെ കൂട്ടത്തിൽ സ്ത്രീകളെ വിവേചനമില്ലാതെ ഉൾപ്പെടുത്തിയിരുന്നു എന്നതാണ് ഉൾക്കൊള്ളേണ്ടത്.

    പന്നിയിൽ പിശാചു കയറും എന്നത് യേശുവിന്റെ കാലത്തും ഒരു ധാരണയായിരുന്നു. അത് ഇക്കാലത്തും നിലനില്ക്കുന്നു. എന്റെ തൊട്ടടുത്തുള്ള ഒരു തീവ്ര കാരിസ്മാറ്റിക് സ്പെഷലിസ്റ്റു (വീട്ടമ്മ)പ്രാർഥിച്ചപ്പോൾ, കട്ടും കുടിച്ചും നടന്നിരുന്ന ഒരു മരണപ്രായനിൽനിന്ന് എട്ട് പന്നിക്കുഞ്ഞുങ്ങൾ ഇറങ്ങി ഓടുന്നത് കണ്ടു എന്ന് നാട്ടിൽ പരസ്യപ്പെടുത്തി. ഏതായാലും അയാള് സമാധാനമായി മരിച്ചു. മരണാസന്നരായവര്ക്ക് വേണ്ടി പ്രാർഥിക്കാനുള്ള ധാരാളം പണി ഇപ്പോൾ അവൾക്കു കിട്ടുന്നുണ്ട്‌.

    ReplyDelete
  2. സക്കരിയാച്ചയ്നും ജോസഫ്‌സാറും പറഞ്ഞു വരുന്നത് ഞാനൊന്ന് പുതുക്കി പറയട്ടെ ...ഒന്നാം മേരി =മാതാവ്...രണ്ടാം മേരി =പാപിനി മഗ്നലനക്കാരി ,യേശു കല്ലേറിൽ നിന്നും രക്ഷിച്ച നാൾ മുതൽ ഈ പാർട്ടി കർത്താവിനെ വിട്ടിട്ടെയില്ല..കൽവരിയിലും അമ്മയോടൊപ്പം ഇവളായിരുന്നു.. 'ആഴ്ച്ഛവട്ടത്തിന്റെ മുതൽനാളിൽ യേശുവേ ആദ്യമായ് പപിനിമേരി കണ്ടു ...ശിഷ്യരും ആകുലരെത്ര അജങ്ങളും ശ്രീമുഖം കാണുവാൻ കാത്തിരിക്കെ , കാണാതെ പോയ കുഞ്ഞാടവൾക്കല്ലയോ ആദ്യം നിൻ ദർശനഭാഗ്യമുണ്ടായ് .."എന്നവളെക്കുറിച്ച് ഞാൻപാടി ...മൂന്നാം മേരി =ലാസറിന്റെ സഹോദരിക്കൊച്ചു .... ഇത്രയും പോരെ അച്ചായന്മാരെ മേരിമാർ ? ലാസറും അവന്റെ പൊടിപോലും ആ ഏരിയയിൽ ഒരിടത്തും ഞാനന്ന് കണ്ടില്ല... "മൃതനാം ലാസരിൻ പുതിയ ജഡം എവിടോ പോയ്‌ ഒളിച്ചു ..അവനെ ചൊല്ലി കരയുവാനൊടുവിൽ അബലകൾ മാത്രവുമായ് "എന്നാണെന്റെ പാട്ട്...

    ReplyDelete